Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുട്ടിന്റെ മറവിലെ 'ഒടി വിദ്യ'യിൽ കടുത്ത വിയോജിപ്പ്; ശുദ്ധിക്രിയയുടെ പേരിൽ തന്ത്രിക്കെതിരെ നടപടി എടുക്കുന്നതിനോടും യോജിപ്പില്ല; ഇനി ദേവസം ബോർഡ് പ്രസിഡന്റായി പത്മകുമാർ മലചവിട്ടില്ലെന്ന് സൂചന; ഉത്തരവാദിത്തമെല്ലാം ശങ്കരദാസിന് കൈമാറി മുഖ്യമന്ത്രിയുടെ ഇടപെടൽ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചെന്ന് സൂചന; പ്രഖ്യാപനം മകരവിളക്കിന് ശേഷം

ഇരുട്ടിന്റെ മറവിലെ 'ഒടി വിദ്യ'യിൽ കടുത്ത വിയോജിപ്പ്; ശുദ്ധിക്രിയയുടെ പേരിൽ തന്ത്രിക്കെതിരെ നടപടി എടുക്കുന്നതിനോടും യോജിപ്പില്ല; ഇനി ദേവസം ബോർഡ് പ്രസിഡന്റായി പത്മകുമാർ മലചവിട്ടില്ലെന്ന് സൂചന; ഉത്തരവാദിത്തമെല്ലാം ശങ്കരദാസിന് കൈമാറി മുഖ്യമന്ത്രിയുടെ ഇടപെടൽ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചെന്ന് സൂചന; പ്രഖ്യാപനം മകരവിളക്കിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായാൽ രാജി വയ്ക്കുമെന്ന നിലപാടിലായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. യുവതി പ്രവേശനവും അതേ തുടർന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സർക്കാരിന് വിരുദ്ധമായിരുന്നു. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും തന്നെ അറിയിക്കാതെ യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചതിൽ പത്മകുമാർ നിരാശനുമായിരുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചതായി സൂചന പുറത്തുവരികാണ്. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതിനിടെ സർക്കാർ നിർബന്ധപൂർവ്വം രാജി എഴുതി വാങ്ങിച്ചെന്നും സൂചനയുണ്ട്. എന്നാൽ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പത്മകുമാർ രാജിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനുശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂവെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ ബോർഡ് അംഗം കെ.പി. ശങ്കരദാസിനാകും പകരം ചുമതല. ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ യുവതികളെത്തിയത് അതീവ രഹസ്യമായാണ് ശങ്കരദാസിന്റെ മകനും കോട്ടയം എസ് പിയുമായ ഹരിശങ്കറാണ് എല്ലാ നീക്കങ്ങളും നടത്തിയത്. കനകദുർഗയും ബിന്ദുവും ദർശനം നടത്തിയത് വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തു. സർക്കാരിന് വിശ്വാസം നഷ്ടമായതു കൊണ്ടാണ് ഒന്നും തന്നെ അറിയിക്കാത്തതെന്ന വിലയിരുത്തലുമുണ്ട്. ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ് പത്മകുമാറിന്റെ കുടുംബം. ശബരിമലയുമായി അടുപ്പവും ഈ കുടുംബത്തിനുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഭക്തർക്കും തന്ത്രിക്കുമെതിരെ നിലപാട് എടുക്കാൻ പത്മകുമാറിന് കഴിയാത്തതും. ഇതിനാലാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത്.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണു സിപിഎം. നേതാവുകൂടിയായ പത്മകുമാർ. വിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകുമെന്നും തന്റെ വീട്ടിൽനിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാർ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. തുടർന്ന്, ആദ്യനിലപാടിൽനിന്നു പിന്നാക്കം പോയ പത്മകുമാർ പലവട്ടം മലക്കം മറിഞ്ഞു. ഇതോടെ തന്നെ പിണറായിയുടെ കണ്ണിലെ കരടായി പത്മകുമാർ മാറി. യുവതി പ്രവേശനത്തിന് ശേഷം തന്ത്രി ശുദ്ധിക്രിയ നടത്തിയതും പത്മകുമാറുമായി കൂടിയാലോചിച്ചായിരുന്നു.

മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതിഷേധിച്ച്, ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന യോഗങ്ങളിൽ പത്മകുമാർ പങ്കെടുത്തിരുന്നില്ല. പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചെങ്കിലും സർക്കാർ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ, യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ പിന്നീടു ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്നു സർക്കാർ അകറ്റിനിർത്തി. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്മകുമാറിനെ തള്ളിപ്പറഞ്ഞു. ഇതെല്ലാം പത്മകുമാറിനെ കുഴപ്പത്തിലായി. പത്തനംതിട്ടയിലെ പിണറായിയുടെ വിശ്വസ്തനെന്ന സ്ഥാനവും നഷ്ടമായി.

ശബരിമല കർമസമിതി പലവട്ടം ആറന്മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത മാനസികസമ്മർദത്തിലായിരുന്നു. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചില്ല. സന്നിധാനത്ത് നടന്ന ദേവസ്വം ബോർഡ് യോഗത്തിലും പ്രസിഡന്റ് വിട്ടു നിന്നു. എല്ലാ കാര്യങ്ങളും ശങ്കരദാസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. സന്നിധാനത്തേക്ക് പത്മകുമാർ വരുന്നുമില്ല. ഇതെല്ലാം രാജിയുടെ സൂചനയായി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP