Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അടിപതറാതിരിക്കാൻ പാക്കിസ്ഥാൻ വാങ്ങുന്നത് സെക്കന്റ് ഹാൻഡ് യുദ്ധ വിമാനങ്ങൾ; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തിൽ ഇമ്രാൻ ഭരണകൂടം നടത്തുന്നത് ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി; ഈജിപ്തിൽ നിന്ന് വാങ്ങുന്നത് ആക്രി വിമാനങ്ങൾ; നിവർത്തികേടു കൊണ്ട് പഴയ മിറാഷുകൾ വാങ്ങുന്നത് ഇന്ത്യൻ വെല്ലുവിളികൾ തിരിച്ചറിഞ്ഞും; തെളിയുന്നത് ദാരിദ്രത്തിൽ നട്ടം തിരിയുന്ന പാക് സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം

ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അടിപതറാതിരിക്കാൻ പാക്കിസ്ഥാൻ വാങ്ങുന്നത് സെക്കന്റ് ഹാൻഡ് യുദ്ധ വിമാനങ്ങൾ; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തിൽ ഇമ്രാൻ ഭരണകൂടം നടത്തുന്നത് ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി; ഈജിപ്തിൽ നിന്ന് വാങ്ങുന്നത് ആക്രി വിമാനങ്ങൾ; നിവർത്തികേടു കൊണ്ട് പഴയ മിറാഷുകൾ വാങ്ങുന്നത് ഇന്ത്യൻ വെല്ലുവിളികൾ തിരിച്ചറിഞ്ഞും; തെളിയുന്നത് ദാരിദ്രത്തിൽ നട്ടം തിരിയുന്ന പാക് സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക്കിസ്ഥാനിലെ പ്രതിസന്ധി വ്യക്തമാക്കി പുതിയ റിപ്പോർട്ട്. പട്ടിണിയും പരിവെട്ടവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാനിൽ എയിഡ്‌സ് രോഗവും പടരുന്നതായാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന പാക്കിസ്ഥാന് അപ്പോഴും യുദ്ധക്കൊതി തീരുന്നില്ല. ഇന്ത്യയെ വെല്ലുവിളിക്കാൻ കൂടുതൽ യുദ്ധ വിമാനം വാങ്ങാനൊരുങ്ങുകായണ് പാക് സർക്കാർ. ഇത് സെക്കൻഡ് ഹാൻഡ് വിമാനങ്ങളാണ്. അങ്ങനെ പുതിയ ആയുധ വ്യാപാര ചരിത്രവും കുറിക്കുകയാണ് പാക്കിസ്ഥാൻ.

ഇന്ത്യൻ വ്യോമസേന മിറാഷ് 2000 പോർ വിമാനങ്ങൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ബോംബാക്രമണം നടത്തി സുരക്ഷിതമായി മടങ്ങിയത്. ഫെബ്രുവരി 26ന് ബാലാകോട്ടിൽ കൃത്യമായ ആക്രമണം മിറാഷിന്റെ കരുത്തിലായിരുന്നു. ഇതോടെ കൂടുതൽ മിറാഷ് പോർവിമാനം വാങ്ങാനുള്ള നീക്കം പാക്കിസ്ഥാനും സജീവമാക്കി. എന്നാൽ പ്രതിസന്ധിയിൽ മുങ്ങിയ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പുതിയ പോർവിമാനം വാങ്ങുക വൻ വെല്ലുവിളിയാണ്. ഇതോടെയാണ് സെക്കന്റ് ഹാൻഡ് ആയുധം വാങ്ങലിന് പാക്കിസ്ഥാൻ സാധ്യത തേടിയത്. പാക്കിസ്ഥാൻ കടക്കെണിയിലാലായും കുഴപ്പമില്ല അഴിമതി നടത്തണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

പഴയ മിറാഷ് വാങ്ങാനായി പാക്കിസ്ഥാൻ സർക്കാർ ഈജിപ്തുമായി ചർച്ച തുടങ്ങി. ഈജിപ്ഷ്യൻ വ്യോമസേനയിൽ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 (ആക്രി വിമാനങ്ങൾ) വാങ്ങാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. ഈജിപ്തിൽ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈജിപ്തുമായി ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.

മിറാഷ് മൂന്നാമന്റെ ഗ്രൗണ്ട് അറ്റാക്ക് വേരിയന്റായ മിറാഷ് അഞ്ചിന്റെ വളരെ നൂതനമായ പതിപ്പാണ് ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള മിറാഷ് 2000. പാക്കിസ്ഥാനിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതിനാൽ പ്രതിരോധത്തിനു കൂടുതൽ പണം ചെലവാക്കാൻ സാധ്യമല്ല. ചൈനയിൽ നിന്ന് വാങ്ങിയ വിമാനങ്ങളും പാക്കിസ്ഥാന് നല്ല ഓർമ്മയല്ല നൽകുന്നത്. പലതും തകർന്നു കഴിഞ്ഞു. ചൈനീസ് വിമാനങ്ങളെ ആശ്രയിച്ച് മുമ്പോട്ട് പോകാനാകില്ലെന്ന് പാക്കിസ്ഥാൻ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെക്കന്റ് ഹാൻഡ് വിമാനങ്ങൾ വാങ്ങാനുള്ള ശ്രമം നടത്തുന്നത്. ചൈനയിൽ നിന്ന് വില കുറച്ച് വിമാനം കിട്ടിയാലും വേണ്ടെന്നാണ് നിലപാട്.

പാക്കിസ്ഥാൻ വ്യോമസേന മിറാഷിന്റെ പഴയ ഉപഭോക്താവാണ്. പാക്കിസ്ഥാന്റെ കൈവശം 180 തോളം മിറാഷ് പോർവിമാനങ്ങളുണ്ട്. 274 മിറാഷ് പോർവിമാനങ്ങളാണ് പാക്കിസ്ഥാൻ നേരത്തെ വാങ്ങിയിരുന്നത്. ഇതിൽ മിക്കതും നഷ്ടപ്പെട്ടു കഴിഞ്ഞു. അറ്റോക്കിലെ കമ്രയിൽ മിറാഷ് റീബിൽഡ് ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 45 വർഷം പഴക്കമുള്ളതാണ് ഈ ഫാക്ടറി. പിഎഎഫിന് വേണ്ടി 800 സൈനിക വിമാനങ്ങളുടെ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 438 എണ്ണവും യുദ്ധവിമാനങ്ങളായിരുന്നു. ഇതിൽ 90 മിറാഷ് 5, 69 മിറാഷ് 3 എന്നിവ ഉൾപ്പെടുന്നു.

പാക്ക് വ്യോമസേനയുടെ കൈവശമുള്ള മിറാഷ് പോർവിമാനങ്ങളെല്ലാം പഴയ ടെക്‌നോളജിയിലാണ് പ്രവർത്തിക്കുന്നത്. മിക്കതും പ്രവർത്തനരഹിതവുമാണ്. പാക്കിസ്ഥാൻ ഉപയോഗിക്കുന്ന ചൈനീസ് പോർവിമാനങ്ങളുടെ (ജെ17) എണ്ണവും കുറവാണ്. കൂടുതൽ പേലോഡ് ശേഷിയില്ലാത്തതാണ് ചൈനീസ് പോർവിമാനങ്ങൾ.

യുദ്ധം അടുത്തപ്പോൾ പാക്കിസ്ഥാൻ ഭീതിയിലാണ്. കാർഗിലിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത് വ്യോമസേനയുടെ കരുത്തിലായിരുന്നു. ഇന്ത്യൻ വിമാനങ്ങൾ തുരുതുരാ ബോംബ് വർഷിച്ചപ്പോൾ കാർഗിലിൽ പാക് സൈന്യം തളർന്നു. ഇത് മനസ്സിലാക്കിയാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാൻ വിമാനങ്ങൾ വാങ്ങി കൂട്ടിയത്. ഈ വിമാനങ്ങളുടെ കരുത്തിൽ ഇന്ത്യൻ വെല്ലുവിളികളെ നേരിടാമെന്നായിരുന്നു പ്രതീക്ഷ. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം പാക്കിസ്ഥാനും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ സേനാ നീക്കം തിരിച്ചറിഞ്ഞ് വ്യോമ സേനയുടെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ പാക്കിസ്ഥാൻ തിരിച്ചറിഞ്ഞത് ചൈനീസ് ചതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുകൊണ്ട് കൂടിയാണ് പുതിയ ഇടപാടിന് പാക് ശ്രമം നടത്തുന്നത്.

യുദ്ധം മുന്നിൽ കണ്ട് നിൽക്കുന്ന സമയത്ത് പാക് വ്യോമ സേനയുടെ പോർ വിമാനങ്ങൾ തകർന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പാക്കിസ്ഥാൻ. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയിൽ നിന്നു വാങ്ങിയ എഫ്-7പി.ജി പോർവിമാനം അവസാനം തകർന്നു വീണത്. പാക്കിസ്ഥാനാണ് ഏറ്റവും കൂടുതൽ പോർ വിമാനങ്ങൾ ചൈനയിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ 17 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്-7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. ഈ വിമാനങ്ങളുമായി യുദ്ധത്തിന് പോയാൽ പണി കിട്ടുമെന്ന് പാക്കിസ്ഥാൻ തിരിച്ചറിഞ്ഞു.

സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല. ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും പതിവ് വാർത്തയാണ്. ഇതെല്ലാം യുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിക്കാൻ പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന വസ്തുതകളാണ്.

കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയിൽ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എപ്പോൾ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് പാക്കിസ്ഥാൻ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ വ്യോമസേനയുടെ കരുത്ത് കുറവ് പാക്കിസ്ഥാൻ സേനയുടെ ആശങ്ക കൂട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP