Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ അടിച്ച് നിലംപരിശാക്കുമെന്ന് ഭയം; പാക്കിസ്ഥാനിലേക്ക് 30 ഈജിപ്ഷ്യൻ മിറാഷ്5 പോർവിമാനങ്ങൾ; മിറാഷ് 5 ന്റെ ആദ്യ ബാച്ച് വരും മാസങ്ങളിൽ തന്നെ പാക്കിസ്ഥാനിൽ എത്തുമെന്ന് വിവരം; പോർവിമാനങ്ങൾക്കു പുറമെ പാക്കിസ്ഥാൻ വാങ്ങുന്നത് പ്രതിരോധത്തിനു വേണ്ട മറ്റു ടെക്‌നോളജികളും ആയുധങ്ങളും; പാക് വ്യോമസേനയുടെ കൈവശമുള്ളത് പഴയ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന എഫ്16എസ് പോർവിമാനങ്ങളും ചൈനയിൽ നിന്നെത്തിയ പഴയ പോർവിമാനങ്ങളുമെന്നും വിവരം

ഇന്ത്യ അടിച്ച് നിലംപരിശാക്കുമെന്ന് ഭയം; പാക്കിസ്ഥാനിലേക്ക് 30 ഈജിപ്ഷ്യൻ മിറാഷ്5 പോർവിമാനങ്ങൾ; മിറാഷ് 5 ന്റെ ആദ്യ ബാച്ച് വരും മാസങ്ങളിൽ തന്നെ പാക്കിസ്ഥാനിൽ എത്തുമെന്ന് വിവരം; പോർവിമാനങ്ങൾക്കു പുറമെ പാക്കിസ്ഥാൻ വാങ്ങുന്നത് പ്രതിരോധത്തിനു വേണ്ട മറ്റു ടെക്‌നോളജികളും ആയുധങ്ങളും; പാക് വ്യോമസേനയുടെ കൈവശമുള്ളത് പഴയ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന എഫ്16എസ് പോർവിമാനങ്ങളും ചൈനയിൽ നിന്നെത്തിയ പഴയ പോർവിമാനങ്ങളുമെന്നും വിവരം

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ അക്രമിക്കുമെന്ന് ഭയം, വ്യോമസേനയുടെ വെല്ലുവിളി ഭയന്ന് പാക്ക് സൈനിക വൃത്തങ്ങൾ ആയുധ ശേഖരം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നായി ആയുധങ്ങളും പോർവിമാനങ്ങളും വാങ്ങികൂട്ടുന്ന തിരക്കിലാണ് അയൽരാജ്യം. പോർവിമാനങ്ങൾക്കു പുറമെ പ്രതിരോധത്തിനു വേണ്ട മറ്റു ടെക്‌നോളജികളും ആയുധങ്ങളുമാണ് പാക്കിസ്ഥാൻ വാങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈജിപ്തിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്നത് മിറാഷ് 5 പോർവിമാനങ്ങളാണ്.

ഈജിപ്തിൽ നിന്ന് മിറാഷ് 5 വാങ്ങാൻ പാക്ക് വ്യോമസേന വർഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച് കരാറിലെത്തിയതെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്. പാക്കിസ്ഥാൻ വ്യോമസേനക്ക് ഈജിപ്ഷ്യൻ മിറാഷ് പോർവിമാനങ്ങൾ ഉടൻ തന്നെ ലഭിക്കുമെന്ന് രാജ്യാന്തര മാധ്യമപ്രവർത്തകൻ അലൻ വോൺ ആണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഏഷ്യൻ മിലിട്ടറി റെയ്‌സുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇസ്ലാമാബാദിലെ എയർ ഹെഡ് ക്വാർട്ടേഴ്‌സിൽ പാക് വ്യോമസേന മേധാവി മുജാഹിദ് അൻവർ ഖാനുമായി അലൻ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അഭിമുഖത്തിനിടെ ഫെബ്രുവരി 27 ലെ ഇന്ത്യപാക്ക് ഡോഗ്‌ഫൈറ്റ്, ജെഎഫ് -17 ബ്ലോക്ക് 3, അടുത്ത തലമുറ യുദ്ധവിമാനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പാക്ക് വ്യോമസേനാ മേധാവി സംസാരിച്ചു.

ഈജിപ്ഷ്യൻ എയർഫോഴ്‌സ് ഉപയോഗിക്കുന്ന പോർവിമാനമായ മിറാഷ് 5 ന്റെ ആദ്യ ബാച്ച് വരും മാസങ്ങളിൽ തന്നെ പാക്കിസ്ഥാനിൽ എത്തുമെന്നാണ് അറിയുന്നത്. മിറാഷ് 5 വേരിയന്റിലുള്ള 30 പോർവിമാനങ്ങളാണ് പാക്കിസ്ഥാനു നൽകുന്നത്.2008-ൽ ടെക്‌നോളജി പരിഷ്‌കരിച്ച മിറാഷ് 5 ൽ ഞഇ400 റഡാർ, MAWS, മിഷൻ പോഡുകൾ, എച്ച്എംഡി, രാത്രി ആക്രമിക്കാനുള്ള ശേഷി എന്നിവ ഉൾപ്പെടുന്നു.

പഴയ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന, വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്നു വാങ്ങിയ എഫ്16എസ് പോർവിമാനങ്ങളും ചൈനയിൽ നിന്നെത്തിയ ചില പഴയ പോർവിമാനങ്ങളുമാണ് പാക് വ്യോമസേനയുടെ കൈവശമുള്ളത്.ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ച ചെങ്ഡു ജെ 7 എന്ന വിമാനം 1988 ലാണ് പാക്ക് എയർഫോഴ്‌സിന്റെ ഭാഗമാകുന്നത്. 2013ൽ ഉൽപാദനം അവസാനിപ്പിച്ച ഈ വിമാനം നിലവിൽ ചൈനക്കും പാക്കിസ്ഥാനും പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, നോർത്തുകൊറിയ, ഇറാൻ, മ്യാന്മാർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്.

വിശ്വസിക്കാൻ കൊള്ളില്ലെന്നു പാക് വ്യോമസേന തന്നെ ആരോപിച്ച ഇടയ്ക്കിടെ തകർന്നു വീഴുന്ന യുദ്ധവിമാനമായ ജെഎഫ്-17 ആണ് പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനം .2007 ലാണ് തണ്ടർ എന്നു വിളിപ്പേരുള്ള ഈ വിമാനം പാക്ക് എയർഫോഴ്‌സിന്റെ ഭാഗമായത്. ഒരേസമയം രണ്ടു ലക്ഷ്യങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സംഹാരശേഷിയും ആധുനികമല്ലാത്ത റഡാറും ഉൾപ്പെടെ ഈ വിമാനത്തിന്റെ പോരായ്മയാണ് താനും.

അരനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച് മിറാഷ് കകക, 1973 മുതൽ പാക് സൈന്യത്തിന്റെ ഭാഗമായി മാറിയ മിറാഷ് 5 തുടങ്ങിയ വിമാനങ്ങളും പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടിൽ അധികമായി പാക്കിസ്ഥാൻ സേനയുടെ ഭാഗമാണ് അമേരിക്കൻ വിമാനമായ എഫ് 16 ഫാൽക്കൺ. ഈ വിമാനത്തിന് ഏറ്റവും പുതിയ അപ്‌ഡേഷനുകളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP