Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുഷിന്റെ തലവെട്ടി സൂപ്പുണ്ടാകുമെന്നു പറഞ്ഞ സദാം ഹുസൈൻ എവിടെ? അമേരിക്കയെ ബോംബിട്ടു മരുഭൂമി ആകുമെന്ന് പറഞ്ഞ ഗദ്ദാഫിക്ക് എന്തു പറ്റി? ബ്രിട്ടീഷ് സാമ്രാജ്യം തകർത്തു എന്ന് വീമ്പിളക്കിയ ഇദി ആമീനും അമേരിക്ക തകർന്നു കഴിഞ്ഞു എന്ന് അവകാശപ്പെട്ട ഒസാമ ബിൻ ലാദനും എന്തുപറ്റി? ഇന്ത്യയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ബുഷിന്റെ തലവെട്ടി സൂപ്പുണ്ടാകുമെന്നു പറഞ്ഞ സദാം ഹുസൈൻ എവിടെ? അമേരിക്കയെ ബോംബിട്ടു മരുഭൂമി ആകുമെന്ന് പറഞ്ഞ ഗദ്ദാഫിക്ക് എന്തു പറ്റി? ബ്രിട്ടീഷ് സാമ്രാജ്യം തകർത്തു എന്ന് വീമ്പിളക്കിയ ഇദി ആമീനും അമേരിക്ക തകർന്നു കഴിഞ്ഞു എന്ന് അവകാശപ്പെട്ട ഒസാമ ബിൻ ലാദനും എന്തുപറ്റി? ഇന്ത്യയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യാ- പാക് ബന്ധം കൂടതൽ വഷളാക്കി നേതാക്കളുടെ വാക്ക് പോര് പുതിയ തലത്തിലെത്തിയിരുന്നു. സംഭവത്തിൽ പാക്കിസ്ഥാന് ബന്ധമില്ലെന്ന് പ്രഖാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകൻ കണ്ണുകളാൽ കാണാൻ ശ്രമിക്കുകയാണെങ്കിൽ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നായിരുന്നു ശൈഖ് റാഷിദ് അഹമ്മദ് വീരവാദം പറഞ്ഞത്. ഇതിനെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. ചില ഉദാഹരണങ്ങൾ നിരത്തിയാണ് കളിയാക്കൽ.

മദ്ധ്യകാല മനസിലെ പ്രാകൃതമായ പൊങ്ങച്ചംപറച്ചിലുകൾ !. -ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞതിനെ ഇങ്ങനെയാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. ബുഷിന്റെ തല വെട്ടി സൂപ്പുണ്ടാകുമെന്നു പറഞ്ഞ സദ്ദം ഹുസൈൻ , അമേരിക്കയെ ബോംബിട്ടു മരുഭൂമി ആകുമെന്ന് പറഞ്ഞ മുഅമർ ഗദ്ദാഫി. ബ്രിട്ടീഷ് സാമ്രാജ്യം തകർത്തു എന്ന് വീമ്പിളക്കിയ ഇദി ആമീൻ. അമേരിക്ക തകർന്നു കഴിഞ്ഞു ഇനി നമ്മ പിടിക്കും എന്ന് അവകാശപ്പെട്ട ഒസാമ ബിൻ ലാദൻ - ഇവരൊക്കെ എങ്ങനെ മരണപ്പെട്ടു. ഏതെങ്കിലും ഇസ്രയേലി പട്ടാളക്കാരനു നേരെ കല്ലെറിഞ്ഞു കഴിഞ്ഞു പാലസ്റ്റീനികൾ പടക്കം പൊട്ടിച്ചു വിജയം ആഘോഷിക്കും. ഇസ്രയേലികൾ വന്നു അഞ്ചാറെണ്ണത്തിനെ വെടി വെച്ച് കൊല്ലും. പിന്നെ കിടന്നു കരയും.-ഇതൊക്കെ ഓർമ്മയില്ലേയെന്നാണ് പാക് മന്ത്രിയോട് സോഷ്യൽ മീഡിയയ്ക്ക് ചോദിക്കാനുള്ളത്. കൂടുതൽ പറഞ്ഞാൽ പൊങ്ങച്ചം പറഞ്ഞവരുടെ ഗതിവരുമെന്ന ഓർമ്മപ്പെടുത്താലാണ് ഇന്ത്യൻ സൈബർ ലോകം പാക് മന്ത്രിക്ക് നൽകുന്നതും.

'ഇമ്രാൻ ഖാൻ കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു. എന്നിട്ടും പാക്കിസ്ഥാനെ കഴുകൻ കണ്ണുകളാൽ നോക്കുകയാണെങ്കിൽ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും'-ഇതായിരുന്നു ശൈഖ് റാഷിദ് അഹമ്മദിന്റെ ഭീഷണി. ഇതിനെ പുച്ഛിച്ച് തള്ളുകയാണ് ഇന്ത്യ ചെയ്യുന്നത്. പുൽവാമയിലെ ഭീകരർക്ക് മറുപടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുകയുമാണ്. ഇതിനിടെയാണ് പാക്കിസ്ഥാൻ ഭീഷണിയുമായെത്തിയത്. ഇതിനെ സദാം ഹൂസൈൻ അടക്കമുള്ള ഏകാധിപതികൾക്ക് സംഭവിച്ചതിനെ ഉയർത്തി കളിയാക്കുകയാണ് ഇന്ത്യൻ സൈബർ ലോകം. ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ഒരു കോപ്പും പാക്കിസ്ഥാനിൽ ഇല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് അവർ. പുൽവാമ ഭീകരാക്രമണത്തിന് പിന്നാൽ ഇമ്രാന്റെ ഫെയ്‌സ് ബുക്കിൽ മലയാളികൾ അടക്കമുള്ളവർ പൊങ്കാലയിട്ടിരുന്നു. ഇതോടെയാണ് പ്രതികരണത്തിന് എങ്കിലും പാക് പ്രധാനമന്ത്രി തയ്യാറായത്.

ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണൽ മുഅമർ ഗദ്ദാഫി ജന്മനാടായ സിർത്തിൽ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിർത്ത് കീഴടക്കിയ വിമതർ ഒളിവിടത്തിൽനിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്. അമേരിക്കയെ മരുഭൂമിയാക്കുമെന്ന് പ്രഖ്യാപിച്ച ഗദാഫിയേക്കാൾ ഭീകരമായിരുന്നു സദാം ഹുസൈന്റെ അവസാന കാലം. അമേരിക്കൻ സേന സദാമിന് വധശിക്ഷ നടപ്പാക്കുകയായിരുന്നു. ബുഷിന്റെ തലവെട്ടി സൂപ്പുണ്ടാക്കുമെന്ന് പറഞ്ഞതിന്റെ പ്രതികാരം. ഗദ്ദാഫിയെ വിമതർ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്. 2011 ൽ ഒക്ടോബർ 20 നാണ് ഗദ്ദാഫിയുടെ ജന്മദേശമായ സിർത്തിൽ വെച്ച് വിമതസേന നാറ്റോയുടെ പിന്തുണയോടെ ഗദ്ദാഫിയെ കൊലപ്പെടുത്തിയത്. പലായനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഗദ്ദാഫിയെ വധിച്ചത്. തനിക്കുനേരെ വെടിയുതിർക്കരുതെന്നായിരുന്നു ഗദ്ദാഫിയുടെ അവസാന വാക്കുകൾ.

സിർത്തിൽ വെച്ച് ഗദ്ദാഫി പിടിയിലായതിനു ശേഷമുള്ള ഈ വീഡിയോ മൊബൈലിൽ ചിത്രീകരിച്ചതാണ്. ഒരു ട്രക്കിൽ ഗദ്ദാഫിക്കു ചുറ്റും ആയുധധാരികളായ വിമതസേനാംഗങ്ങൾ നിലയുറപ്പിച്ചിരിക്കുന്നതും ഒരാൾ ഗദ്ദാഫിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി നിൽക്കുന്നതും കാണാം. ഗദ്ദാഫി തന്നെ വെടിവെയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സദാമിന്റെ മരണവും ഏതാണ് ഇതിന് സമാനമായിരുന്നു. ഉഗാണ്ടയിലെ ഇദി ആമിന്റെ കാര്യവും സമാനമായിരുന്നു. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ . ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു.

എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു. പിന്നെ ദുരിതമായിരുന്നു ജീവിതം. പാക്കിസ്ഥാനിൽ ഒളിവു ജീവിതം നടത്തിയ ഒസാമ ബിൻ ലാദനെ പറന്നിറങ്ങിയ അമേരിക്കൻ കമാണ്ടോകളാണ് കൊലപ്പെടുത്തിയത്. അൽഖൈയ്ദയുമായി നടന്ന് നടത്തിയ വീരവാദമെല്ലാം ഇതോടെ അവസാനിച്ചു. ഇത്തരം ഏകാധിപതികളുമായാണ് പാക് മന്ത്രിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കൽ പ്രയോഗത്തെ ഇന്ത്യയും കാണുന്നത്. പാക് ഭീകരരെ സുഖിപ്പിക്കാനുള്ള വെറും വീരവാദം.

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനല്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന. കശ്മീരിലെ അശാന്തിക്ക് പാക്കിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന്റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാക്കിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP