Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കശ്മീരിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും പാക്ക് നുഴഞ്ഞു കയറ്റം വീണ്ടും; പഞ്ചാബിലെ ഫിറോസ്പൂരിൽ പാക്ക് ചാരൻ പിടിയിൽ; പാക്ക് സിം കാർഡുള്ള മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെടുത്തെന്നും സൂചന; ജെയ്‌ഷെ തലവൻ മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്ന സ്ഥിരീകരണവുമായി പാക്ക് വിദേശകാര്യമന്ത്രി; വ്യോമ സേനാ ഉദ്യോഗസ്ഥൻ അഭിനന്ദിനെ വരവേൽക്കാനൊരുങ്ങി വാഗാ അതിർത്തി

കശ്മീരിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും പാക്ക് നുഴഞ്ഞു കയറ്റം വീണ്ടും; പഞ്ചാബിലെ ഫിറോസ്പൂരിൽ പാക്ക് ചാരൻ പിടിയിൽ; പാക്ക് സിം കാർഡുള്ള മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെടുത്തെന്നും സൂചന; ജെയ്‌ഷെ തലവൻ മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്ന സ്ഥിരീകരണവുമായി പാക്ക് വിദേശകാര്യമന്ത്രി; വ്യോമ സേനാ ഉദ്യോഗസ്ഥൻ അഭിനന്ദിനെ വരവേൽക്കാനൊരുങ്ങി വാഗാ അതിർത്തി

മറുനാടൻ ഡെസ്‌ക്‌

പഞ്ചാബ് : ജമ്മു കശ്മീരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന വേളയിൽ വീണ്ടും പാക്ക് നുഴഞ്ഞുകയറ്റം. പഞ്ചാബിലെ ഫിരോസ്പൂരിൽ നിന്നും പാക്ക് ചാരൻ പിടിയിലായി. ഇയാളുടെ പക്കൽ നിന്നും പാക്ക് സിംകാർഡുള്ള മൊബൈൽ ഫോണും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്ത്. വരികയാണ്. പിടിയിലായ ആളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

ഈ അവസരത്തിലാണ് ജെയ്‌ഷെ തലവൻ മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ അയച്ച ശബ്ദ സന്ദേശം ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് നേരത്തെ ലഭിച്ചിരുന്നു.

റാവൽ പിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി ചികിൽസയിലാണ് മസൂദ് അസറെന്നാണ് സൂചനകൾ. പാക് സൈനിക ആശുപത്രിയിലിരുന്നാണ് സന്ദേശം അയച്ചതെന്നും കണ്ടെത്തിയിരുന്നു.

പാക്ക് നുഴഞ്ഞു കയറ്റം കഴിഞ്ഞ മാസവും

സൈന്യത്തെയും അതിർത്തിരക്ഷാസേനയേയും കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയ ഇരുപത്തൊന്നുകാരനെ കഴിഞ്ഞ മാസം പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. ജമ്മു കശ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് പഞ്ചാബ് സ്വദേശിയായ ഗിയാൻബിർ സിങ് പാക്ക് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതായി പഞ്ചാബ് പൊലീസിനു വിവരം നൽകിയത്.

ഇതിനുപിന്നാലെ ശിഖർ മാസിയൻ ഗ്രാമത്തിൽ നിന്ന് ബട്ടാല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്നു നിരവധി പാക്ക് ഫോൺ നമ്പരുകൾ കണ്ടെത്തി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തേടാൻ ശ്രമം തുടങ്ങിയതായും എസ്എസ്‌പി ഒപീന്ദർജിത് സിങ് ഗുമാൻ അറിയിച്ചു.

പ്രധാനമായും വാട്ട്‌സാപ് വഴിയാണ് ഇയാൾ പാക്ക് ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയത്. ഖനന കരാറുകാരനായാണ് ഇയാൾ പ്രവർത്തിച്ചു വന്നത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് കേസെടുത്തു. അന്വേഷണം നടക്കുകയാണ്.

വിങ് കമാൻഡർ അഭിനന്ദിനെ വരവേൽക്കാൻ രാജ്യം

പാക്ക് പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്നുച്ചയ്ക്ക് വാഗാ അതിർത്തിയിൽ വച്ച് ഇന്ത്യയ്ക്ക് കൈമാറും. ധീരപോരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് രാജ്യം. വൻ വരവേൽപ്പാവും വാഗാ അതിർത്തിയിൽ അഭിനന്ദിനായി നടത്തുക. അഭിനന്ദിനെ വരവേൽക്കാൻ കുടംബവും ഇന്ന് അതിർത്തിയിൽ എത്തുമെന്നാണ് സൂചന. അഭിനന്ദൻ വർദ്ധമാനെ വിട്ടയ്ക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സ്വാഗതാർഹമെന്ന് യുണൈറ്റഡ് നേഷൻസ്. യുഎൻ ചീഫ് ആന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്കാണ് വിഷയത്തിൽ യുഎൻ പ്രതികരണം അറിയിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്ന് യുഎന്നും രാജ്യാന്തര സമൂഹവും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് യുഎൻ പ്രതികരണം നടത്തിയത്. യുഎൻ സെക്രട്ടറി ജനറൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാരോട് സംസാരിച്ചോ എന്ന ചോദ്യത്തിന് രണ്ട് രാജ്യങ്ങളുമായി പല തലങ്ങളിൽ ബന്ധപ്പെട്ടെന്നും യുഎൻ വ്യക്തമാക്കി.പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും എത്രയും വേഗം പരസ്പരധാരണകളോടെ നീക്കങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP