Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെളിവുകൾ വേണമെന്ന് കരഞ്ഞുകൊണ്ടിരുന്ന പാക്കിസ്ഥാൻ നിലപാട് മാറ്റുന്നു; ഇന്ത്യ വീണ്ടും ആക്രമിച്ചേക്കുമെന്ന ഭീതിയിൽ ജയ്‌ഷെ മുഹമ്മദിന് എതിരെ നടപടിയെടുക്കാമെന്ന് ഇമ്രാന്റെ സർക്കാർ; രാജ്യാന്തര തലത്തിൽ സുഷമയുടെ ഇടപെടൽ വന്നതോടെ റഷ്യയും ചൈനയും ഇസ്‌ളാമിക രാഷ്ട്രങ്ങളും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുന്നു; അമേരിക്കയും ഫ്രാൻസുമെല്ലാം ശക്തമായി ഇടപെടുന്നതോടെ ജയ്‌ഷെയ്‌ക്കെതിരെ നടപടിയെടുക്കാമെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; മസൂദ് മരിച്ചെന്ന് പ്രചരിപ്പിച്ചത് ആശുപത്രിയിൽ നിന്ന് കടത്താനെന്നും സൂചനകൾ

തെളിവുകൾ വേണമെന്ന് കരഞ്ഞുകൊണ്ടിരുന്ന പാക്കിസ്ഥാൻ നിലപാട് മാറ്റുന്നു; ഇന്ത്യ വീണ്ടും ആക്രമിച്ചേക്കുമെന്ന ഭീതിയിൽ ജയ്‌ഷെ മുഹമ്മദിന് എതിരെ നടപടിയെടുക്കാമെന്ന് ഇമ്രാന്റെ സർക്കാർ; രാജ്യാന്തര തലത്തിൽ സുഷമയുടെ ഇടപെടൽ വന്നതോടെ റഷ്യയും ചൈനയും ഇസ്‌ളാമിക രാഷ്ട്രങ്ങളും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുന്നു; അമേരിക്കയും ഫ്രാൻസുമെല്ലാം ശക്തമായി ഇടപെടുന്നതോടെ ജയ്‌ഷെയ്‌ക്കെതിരെ നടപടിയെടുക്കാമെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; മസൂദ് മരിച്ചെന്ന് പ്രചരിപ്പിച്ചത് ആശുപത്രിയിൽ നിന്ന് കടത്താനെന്നും സൂചനകൾ

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ളാമാബാദ്: ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ലെന്നും വീണ്ടും ആക്രമിച്ചേക്കുമെന്നും ഭയം ശക്തമായതോടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. രാജ്യാന്തര തലത്തിൽ നയതന്ത്ര ഇടപെടലിലൂടെ ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് മസൂദ് അസറിന്റെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ജയ്‌ഷെ തലവൻ മസൂദ് അസർ മരിച്ചുവെന്നും ഇന്ത്യ ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പാക്കിസ്ഥാന്റെ പ്രതികരണം. പാക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്. മസൂദ് അസർ പാക്കിസ്ഥാനിൽ തന്നെയുണ്ടെന്ന് കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മസൂദ് കൊല്ലപ്പെട്ടുവെന്ന വിവരവും വന്നത്. പക്ഷേ, ഇക്കാര്യം സ്ഥിരീകരിക്കാൻ പാക്കിസ്ഥാനോ ഇന്ത്യയോ തയ്യാറായിട്ടില്ല. പാക്കിസ്ഥാന്റെ തന്ത്രം മാത്രമാണ് ഇതെന്നാണ് വിലയിരുത്തലുകൾ. അതിനാൽ തന്നെ വ്യക്തമായ തെളിവില്ലാതെ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിക്കില്ല. ഇതിനിടെയാണ് ജയ്‌ഷെയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, അസറിനെ രക്ഷിക്കാനാണ് പാക്കിസ്ഥാൻ അസർ മരിച്ചെന്ന പ്രചരണം നടത്തിയതെന്ന സൂചനകളും പുറത്തുവന്നു. പാക് മാധ്യമങ്ങൾ തന്നെയാണ് അസർ ജീവനോടെയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ജെയ്ഷെ തലവൻ മരിച്ചതായി പാക്കിസ്ഥാൻ പ്രചരിപ്പിച്ചത് റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ നിന്നും മസൂദ് അസ്ഹറിനെ കടത്താൻ വേണ്ടിയാണെന്നും സംശയം ഉയർന്നിട്ടുണ്ട്. ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കത്തെ ചൈന എതിർക്കില്ലെന്ന നിലപാട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ ഭയന്ന് പാക്കിസ്ഥാൻ നിലപാടിൽ അയവ് വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, പാക്കിസ്ഥാനിലെ ഭീകരസംഘടനകളും സൈനിക നേതൃത്വവും ഇമ്രാനെതിരെ തിരിയുന്ന സാഹചര്യവുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസ്ഹർ മരിച്ചെന്ന പ്രചരണം വന്നതിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങൾ. ബാലാകോട്ടിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ എയർ ഫോഴ്സ് ജെയ്ഷെ മുഹ്മദ് തലവൻ മസൂദ് അസഹർ കൊല്ലപ്പെട്ടു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ പരിക്കുകളോടെ റാവൽപിണ്ടി ആശുപത്രിയിലായിരുന്ന മസൂദിനെ ബാവൽപൂരിലുള്ള ജെയ്ഷെ ഗോത്ത ഗന്നി ജെയ്ഷെ ക്യാമ്പിലേക്ക് ഏകദേശം ഏഴരയോടെ കൂടി ഞായറാഴ്‌ച്ച തന്നെ മാറ്റിയെന്നാണ് ഇന്റലിജൻസസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, മസൂദ് അസ്ഹർ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് ശനിയാഴ്ച മരിച്ചമരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് ഉർദു ദിനപത്രമായ ജിയോ രംഗത്തെത്തിയത്. അതേ സമയം മസൂദിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ഈ വിഷയത്തിൽ പാക്കിസ്ഥാൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു പാക് ഫെഡറൽ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം.

മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നും രോഗം മൂർച്ഛിച്ച് വീടുവിട്ട് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനൽ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. മസൂദ് അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. 1994-ൽ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ൽ കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു.

പിന്നീട് പാക്കിസ്ഥാനിൽ എത്തിയശേഷമാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്. 2001-ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പഠാൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്ഷെ മുഹമ്മദിന് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്ന് ശക്തമായി ഇന്ത്യ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വേറെ നിവൃത്തിയില്ലാതെ സംഘടനയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഇപ്പോൾ പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ എപ്പോൾ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ തീരുമാനിക്കുമെന്നാണ് ഇപ്പോൾ വിദേശകാര്യ മന്ത്രി പറഞ്ഞിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP