1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
20
Monday

ഇന്ത്യയുമായി മനപ്പൂർവ്വം പ്രകോപനത്തിന് ഒരുങ്ങി പാക്കിസ്ഥാൻ; അതിർത്തിയിൽ ലഡാക്കിന് സമീപം പാക്കിസ്ഥാന്റെ യുദ്ധവിമാനം എത്തി; സൈനിക നീക്കത്തിനുള്ള ഒരുക്കമെന്ന് റിപ്പോർട്ടുമായി വാർത്താ ഏജൻസികൾ; ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ച് എന്തിനും തയ്യാറായ ഇന്ത്യൻ സേനയും; വീണ്ടുമൊരു യുദ്ധത്തിനുള്ള ഒരുക്കങ്ങളെന്ന ആശങ്കയോടെ ലോകരാഷ്ട്രങ്ങൾ; കാശ്മീർ ആഭ്യന്തര പ്രശ്‌നമെന്ന നിലപാടിനെ അംഗീകരിച്ച റഷ്യയുടെ പിന്തുണ നേടിയതിന് പിന്നാലെ ചൈനയെയും വരുതിയിലാക്കാൻ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ

August 12, 2019 | 05:15 PM IST | Permalinkഇന്ത്യയുമായി മനപ്പൂർവ്വം പ്രകോപനത്തിന് ഒരുങ്ങി പാക്കിസ്ഥാൻ; അതിർത്തിയിൽ ലഡാക്കിന് സമീപം പാക്കിസ്ഥാന്റെ യുദ്ധവിമാനം എത്തി; സൈനിക നീക്കത്തിനുള്ള ഒരുക്കമെന്ന് റിപ്പോർട്ടുമായി വാർത്താ ഏജൻസികൾ; ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ച് എന്തിനും തയ്യാറായ ഇന്ത്യൻ സേനയും; വീണ്ടുമൊരു യുദ്ധത്തിനുള്ള ഒരുക്കങ്ങളെന്ന ആശങ്കയോടെ ലോകരാഷ്ട്രങ്ങൾ; കാശ്മീർ ആഭ്യന്തര പ്രശ്‌നമെന്ന നിലപാടിനെ അംഗീകരിച്ച റഷ്യയുടെ പിന്തുണ നേടിയതിന് പിന്നാലെ ചൈനയെയും വരുതിയിലാക്കാൻ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയുമായി പാക്കിസ്ഥാൻ യുദ്ധത്തിന് ഒരുങ്ങുന്നോ? നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും സൈനിക നീക്കമുണ്ടാകുന്നു എന്ന സൂചനകളാണ് ഒന്നിനു പിറകേ മറ്റൊന്നായി പുറത്തുവരുന്നത്. ജമ്മു കാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കുകയാണ് പാക്കിസ്ഥാൻ. ഇത് സംബന്ധിച്ച വാർത്ത പ്രതിരോധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ലഡാക്കിനു സമീപം സ്‌കർഡുവിൽ പാക്കിസ്ഥാന്റെ ട്രാൻസ്പോർട്ട് വിമാനങ്ങൾ വിന്യസിച്ചുകഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സി-130 ട്രാൻസ്പോർട്ട് വിമാനങ്ങളാണ് എത്തിത്തുടങ്ങിയത്. ഇപ്പോൾ മൂന്നു വിമാനങ്ങളാണ് എത്തിക്കഴിഞ്ഞത്. അതേസമയം പാക് നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളെ സഹായിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികളാണ് അതിർത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ജെ.എഫ്-17 യുദ്ധവിമാനങ്ങൾ അതിർത്തിയിലേക്ക് എത്തിക്കാൻ പാക്കിസ്ഥാൻ നീക്കം നടത്തുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സി-130 എന്ന് പേരുള്ള മൂന്ന് ട്രാൻസ്പോർട്ട് വിമാനങ്ങളാണ് പാക്കിസ്ഥാൻ ഇവിടെ ഇറക്കിയത്. പോർവിമാനങ്ങൾക്ക് ആവശ്യമായ പടക്കോപ്പുകൾ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.ഇത്തരത്തിൽ ഏതാനും ഉപകരണങ്ങൾ പാക്കിസ്ഥാൻ ഈ എയർ ബേസിൽ ഇതിനോടകം ഇറക്കിയിട്ടുമുണ്ട്. അധികം താമസിയാതെ തന്നെ പാക്കിസ്ഥാൻ വ്യോമസേനയുടെ പോർവിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റർ വിമാനങ്ങൾ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാക്കിസ്ഥാൻ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്.

യു.എസ് നിർമ്മിത സി-130 ട്രാൻസ്പോർട്ട് വിമാനങ്ങൾ ഏറെനാളായി പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. 1988-ൽ ഒരു ബോംബ് സ്ഫോടനത്തിൽ സി-130-ൽ വച്ചാണ് പാക് പട്ടാളമേധാവി സിയാ ഉൾ ഹഖ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു വ്യോമതാവളവും സ്‌കർഡുവിലാണ്. നേരത്തേ ആർട്ടിക്കിൾ 370 പിൻവലിച്ചതിൽ പാക്കിസ്ഥാൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെയ്ക്കാൻ പാക്കിസ്ഥാൻ നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞദിവസം ഇസ്ലാമാബാദിലെ തെരുവുകളിൽ ബാനറുകളുമായിറങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമാബാദിലെ റെഡ് സോൺ കാറ്റഗറിയിൽപ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ബാനറുകൾ ഉയർന്നത്.

നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ജമ്മുകശ്മീരിലെ സ്ഥിതികൾ സമാധനപരമാകുന്ന എന്ന വാർത്തയാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് സമാധാനപരമായ അന്തരീക്ഷത്തിലാണ് ഈദ് പ്രാർത്ഥനകൾ നടന്നതെന്ന് ജമ്മുകശ്മീർ ഭരണകൂടം അറിയിച്ചു. ജമ്മുവിലെ ഈദ് ഗാഹുകളിൽ 5000ത്തിലധികം വിശ്വാസികളാണ് പ്രാർത്ഥന നടത്തിയത്. ചെറിയ സംഘങ്ങളായ് പ്രാർത്ഥന നടത്താനാണ് അനുമതി ഉണ്ടായിരുന്നത്.വിവിധ മേഖലകളിലായി നടന്ന പ്രർത്ഥനകളെല്ലാം തന്നെ സമാധാനപരമായിരുന്നുവെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.

ഉന്നത വകുപ്പ് മേധാവികൾ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഡിവിഷണൽ കമ്മീഷണർ ബഷീർ ഖാൻ ,ഇൻസപെക്ടർ ജനറൽ പ്രകാശ് പാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഞായറാഴ്ച മുസ്ലിം പുരോഹിതന്മാരുടെ യോഗം ചേരുകയും പ്രാർത്ഥന ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സമാധാനപരമായ ആഘോഷങ്ങൾ ഉറപ്പാക്കുകയും ചെയ്തു. അതേസമയം കശ്മീരിൽ ട്രഷറികളും ബാങ്കുകളും തുറന്നു. ജീവനക്കാരുടെയും മറ്റുള്ളവരുടെയും വേതനം മൂന്നു ദിവസത്തിനുള്ളിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനായി 500 കോടി രൂപ അനുവദിച്ചിട്ടുള്ളതായി കൻസാൽ കൂട്ടിച്ചേർത്തു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
തലമുടി മുറിച്ചുനീക്കിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അദ്ധ്യാപകൻ കസ്റ്റഡിയിൽ; കാണാതായ ദിവസം ഒപ്പമുണ്ടായവരിൽ അദ്ധ്യാപകനും; മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിച്ചെന്ന് പൊലീസ്; രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണം ഉയർത്തി ബന്ധുക്കളും; ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു അവർ പറഞ്ഞിരുന്നതായും ബന്ധുക്കൾ; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്; ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് ?; മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞാണ് സൂര്യ ആ തുക വാങ്ങിയത്; അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ നൽകിയത് ചാത്തന്നൂരിലെ 18 സെന്റ് ഭൂമി പണയപ്പെടുത്തി; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദങ്ങൾക്ക് പുതുമാനം; സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നത് പച്ചക്കള്ളമോ? പാട്ടുകാരന്റെ വീട്ടുകാർ മറുനാടനോട് പ്രതികരിക്കുമ്പോൾ
മിസൈന്മാന്റെ പേരിൽ ഇന്ത്യൻ വജ്രായുധം! 3,500 കിലോമീറ്റർ റേഞ്ചുള്ള കെ-4 ആണവ മിസൈൽ പരീക്ഷണം വിജയകരം; ആന്ധ്രാ തീരത്തു നിന്നുള്ള ഉയർന്നു പൊങ്ങിയത് രാജ്യത്തിന്റെ അഭിമാനമാകുന്ന പോർമുന; കടലിൽ നിന്നും കുതിച്ചുയർന്ന് ശത്രുവിനെ സമൂലം നശിപ്പിക്കാൻ ഉഗ്രശേഷിയുള്ള മിസൈൽ; ഇന്ത്യ നിർമ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ അന്തർവാഹിനികൾക്കായി അത്യാധുനിക മിസൈൽ വികസിപ്പിച്ചത് ഡിആർഡിഒ; കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്