Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു; കോവിഡ് രോഗം വ്യാപിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാക് പ്രധാനമന്ത്രി; രോഗവ്യാപനം ഇത്തരത്തിലായാൽ സ്ഥിതിഗതികൾ വളരെ മോശമാകും; രോഗികളെ ചികിൽസിക്കാൻ നിലവിലെ ആശുപത്രികൾ മതിയാകാതെ വരുമെന്നും ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്; ഒടുവിൽ എല്ലാം കൈവിട്ടു പോകുന്നെന്ന് തിരിച്ചറിഞ്ഞ് ഇമ്രാൻഖാൻ; ചൈനീസ് സഹായം പ്രതീക്ഷിച്ച് പാക്ക് സർക്കാർ; മതവെറിയന്മാരെ നിലയ്ക്കു നിർത്താൻ സാധിക്കാത്തതും പാക്കിസ്ഥാന് ഭീഷണി

സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു; കോവിഡ് രോഗം വ്യാപിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാക് പ്രധാനമന്ത്രി; രോഗവ്യാപനം ഇത്തരത്തിലായാൽ സ്ഥിതിഗതികൾ വളരെ മോശമാകും; രോഗികളെ ചികിൽസിക്കാൻ നിലവിലെ ആശുപത്രികൾ മതിയാകാതെ വരുമെന്നും ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്; ഒടുവിൽ എല്ലാം കൈവിട്ടു പോകുന്നെന്ന് തിരിച്ചറിഞ്ഞ് ഇമ്രാൻഖാൻ; ചൈനീസ് സഹായം പ്രതീക്ഷിച്ച് പാക്ക് സർക്കാർ; മതവെറിയന്മാരെ നിലയ്ക്കു നിർത്താൻ സാധിക്കാത്തതും പാക്കിസ്ഥാന് ഭീഷണി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: കോവിഡ് പടർന്നു പിടിക്കുമ്പോൾ പാക്കിസ്ഥാനിലും സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ. അയ്യായിരത്തിന് അടുത്തേക്കാണ് പാക്കിസ്ഥാനിലെ കോവിഡ് രോഗികളുടെ കണക്കു പോകുന്നത്. 63 പേർ മരിക്കുകയും ചെയ്തു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും ചികിത്സയോട് സഹകരിക്കാത്തവരും ഒരു വിഭാഗം മതപുരോഹിതരും അടക്കം ഉണ്ടാക്കുന്നത് ഇമ്രാൻഖാന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. കാര്യങ്ങൾ കൈവിട്ടു പോകുന്ന ഘട്ടം വന്നതോടെ ഇമ്രാൻഖാൻ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി രംഗത്തെത്തി.

കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. രോഗവ്യാപനം ഇത്തരത്തിലായാൽ സ്ഥിതി വളരെ മോശമാകും. രോഗികളെ ചികിൽസിക്കാൻ നിലവിലെ ആശുപത്രികൾ മതിയാകാതെ വരുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി.

ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും, കഴിവതും വീട്ടിൽ തുടരുകയും ചെയ്യുക. അതുമാത്രമാണ് രോഗവ്യാപനം ചെറുക്കാനുള്ള പോംവഴി. രോഗവ്യാപനം തടയാൻ സർക്കാർ ഊർജ്ജിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക് നാഷണൽ ഹെൽത്ത് സർവീസസിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് 4183 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 പേർ മരിച്ചു. 25 പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. അതേസമയം അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം പാക് പഞ്ചാബിൽ 2108 പേർക്കും, സിന്ധിൽ 1036 പേർക്കും, ഖൈബർ പഷ്തൂൺ പ്രവിശ്യയിൽ 527 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗിൽജിത്ത് ബാൾട്ടിസ്ഥാനിൽ 212, ബലൂചിസ്ഥാനിൽ 206, ഇസ്ലാമാബാദിൽ 83, പാക് അധീന കശ്മീരിൽ 28 എന്നിങ്ങനെ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.

കോവിഡ് കാലത്തും മതവിവേചനം അടക്കം പാക്കിസ്ഥാനുമായി രംഗത്തെത്തിയിട്ടുണ്ട്. പാക് ന്യുനപക്ഷങ്ങളേക്കാൾ ദയനീയമായ അവസ്ഥയിലാണ് അവിടുത്തെ ഷിയാക്കൾ. ഇറാനിൽ തീർത്ഥാടനത്തിനുപോയി ഷിയാക്കളാണ് പാക്കിസ്ഥാനിൽ കൊറോണ കൊണ്ടുവന്നത് എന്നാണ് അതി ശക്തമായ ആരോപണം. അതുകൊണ്ടുതന്നെ ഷിയാ വൈറസ് എന്ന അധിക്ഷേപ പദം ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സുന്നി ഭൂരിപക്ഷമായ പാക്കിസ്ഥാനിൽ ഷിയാക്കൾക്ക് എതിരെയുള്ള പീഡനത്തിന് ഇതും ഒരു കാരണമായിരിക്കയാണ്.

പി ഒ കെയിൽ പ്രത്യേക ക്യാമ്പുകൾ ്ഉണ്ടാക്കി കോവിഡ് രോഗികളെ അങ്ങോട്ടു തള്ളി പഞ്ചാബിനെ സുരക്ഷിതമാക്കാനാണ് പാക് അധികൃതർ ശ്രമിക്കുന്നത്. പി ഒ കെയിൽ ആണെങ്കിൽ നല്ല ആശുപത്രി സംവിധാനങ്ങൾ ഒന്നുമില്ല. അധിനിവേശ കാശ്മീരിൽ രോഗം പടർന്നാൽ അങ്ങനെ ആയിക്കേ്ാട്ടെ എന്നാണ് സൈനിക അധികൃതരുടെ നിലപാട്. രാജ്യം ഒരു ഗുരുതര പ്രതിസന്ധിയെ നേരിടുമ്പോഴും മതം വെച്ച് കളിക്കാനാണ് ഇവിടുത്തെ മതവെറിയന്മാർക്ക് താൽപ്പര്യം. പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.

പാക് ന്യൂനപക്ഷങ്ങളേക്കാൾ മോശമായ അവസ്ഥയാണ് ഇസ്ലാമിലെ ആഴ്‌വാന്തര വിഭാഗമായ ഷിയാക്കൾക്കും അഹമ്മദീയ മുസ്ലീങ്ങളും പലപ്പോഴും നേരിട്ടത്. അവരും അവിടെ രണ്ടാം തരം പൗരന്മാരാണ്. ഖാദിയാനികളെ മുസ്ലിം ആയിപ്പോലും കണക്കാക്കുന്നില്ല. ഷിയാപള്ളികൾക്കുനേരെയാണ് പലപ്പോളും ചാവേർ ബോംബാക്രമണം ഉണ്ടാവാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടിട്ടണ്ടെങ്കിലും, ഒരു മതരാഷട്രത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ ഇപ്പോളും പാക്കിസ്ഥാനിൽ നില നിൽക്കയാണ്.തീർത്തും മതാധിഷ്ഠിതമാണ് പാക്കിസ്ഥാനിലെ വിദ്യാഭ്യാസം. എല്ലാ കുട്ടികളും ഖുർആൻ പഠിക്കണം എന്ന് നിർബന്ധമാണ്.2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. മതനിന്ദകുറ്റത്തിന്റെ വാൾ ന്യൂനപക്ഷങ്ങളുടെ ത്‌ലക്കുമുകളിൽ എപ്പോഴുമുണ്ട്. ഒരുമതരാഷ്ട്രവും മതേതരരാഷ്ട്രവും തമ്മിലുള്ള ദൂരം പ്രകാശവർഷങ്ങളാണ് ചുരക്കം.

കോവിഡ് കാലത്തും അതുതന്നെയാണ് സംഭവിക്കുന്നത്. ഈ വൈറസിന് കാരണക്കാർ എന്ന നിലയിൽ ഷിയാക്കളെ ഒതുക്കാനാണ് ഇപ്പോൾ സുന്നി വംശീയ വാദികൾ ശ്രമിക്കുന്നത്. ദ ഡോൺ അടക്കമുള്ള പാക് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഇറാനിൽ പോയശേഷം മടങ്ങിയെത്തിയ തീർത്ഥാടകരിലാണ് പ്രാഥമിക കോവിഡ് കേസുകൾ ഉണ്ടായത്. അതുകൊണ്ടുതന്നെ കൊറോണ വൈറസിനെ 'ഷിയ വൈറസ്' എന്ന് അവിടെ പരാമർശിക്കുന്നു.ഇതുവെച്ച് അധികൃതർ ഷിയാക്കളെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഇത് ദുർബലരായ സമുദായത്തിന് മികച്ച വൈദ്യസഹായം ലഭ്യമാകുന്നതിനെ തടയുന്നു. ആശുപത്രിയിൽപോലും അവർ ആട്ടിയോടിക്കപ്പെടുന്നു. ചുരുക്കത്തിൽ ഷിയകളെ പാക്കിസ്ഥാൻ മരണത്തിലേക്ക് തള്ളുകയാണ് ചെയ്തിട്ടുള്ളത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ ഹസാര ഷിയ സമുദായത്തെ പാക്കിസ്ഥാൻ ബലിയാടാക്കുന്നതായി അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷൻ അഭിപ്രായപ്പെട്ടു. നിരവധി റിപ്പോർട്ടുകളും ബലൂചിസ്ഥാൻ പ്രവിശ്യ സർക്കാരിന്റെ നടപടികളും ദുർബലരായ ഹസാര ഷിയ സമൂഹത്തെ ലക്ഷ്യമിടുന്നതാണ്. ഇതിൽ യുഎസ് മൈനോരിട്ട് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.

കോവിഡിനെ നേരിടുന്നതിലെ അലംഭാവത്തിന്റെ പേരിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും അതിരൂക്ഷമായ വിമർശനമാണ് ലോക മാധ്യമങ്ങളിൽനിന്ന് ഉയർന്നത്. ഇമ്രാൻ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പിന്നോട്ടു വലിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗൺ നടപ്പാക്കുന്നതിനെ തുടക്കം മുതൽ ഇമ്രാൻഖാൻ അനുകൂലിച്ചിരുന്നില്ല. ലോക്ഡൗൺ ഒരു മോശം ആശയമാണെന്നും സമ്പവ് വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടിൽ ഇമ്രാൻ ഉറച്ചു നിന്നതോടെയാണ് തുടക്കത്തിൽ ക്വാറന്റീൻ പ്രവർത്തനങ്ങൾ വഴിമുട്ടിയത്. ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇമ്രാൻഖാന്റെ നിലപാട് ഇങ്ങനെയായിരുന്നു.''നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. രാജ്യം പൂട്ടിയിരിക്കുക എന്നത് അർത്ഥമാക്കുന്നത് ദെനംദിന കൂലി തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ചെറുകിട ഷോപ്പ് ഉടമകൾ എന്നിവരെ അവരുടെ വീടുകളിൽ പൂട്ടിയിടും എന്നാണ്. അപ്പോൾ അവർ എങ്ങനെ ജീവിക്കുംം ''- രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ ഖാൻ ചോദിച്ചു.

മാരകമായ കൊറോണ വൈറസിനെ ചെറുക്കുന്നതിനും നിലവിലുള്ള സാഹചര്യങ്ങളിൽ പാവപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്നതിനുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കാനായി 2000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും വ്യവസായ സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പക്ഷേ ഇതു പറഞ്ഞ് നാലുദിവസത്തിനകം കാര്യങ്ങൾ മാറിമറിഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ഇമ്രാന് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം സ്വന്തം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരുന്നു. 'കൊറോണ വൈറസിൽ നിന്ന് നിങ്ങൾ സുരക്ഷിതരായിരിക്കുമെന്ന മിഥ്യാബോധമൊന്നും ആരും പുലർത്തേണ്ട. പണക്കാരായ ആളുകൾ താമസിക്കുന്ന ന്യൂയോർക്കിലേക്കൊന്നു നോക്കൂ', ഇമ്രാൻ ഖാൻ ശനിയാഴ്ച പറഞ്ഞു.ലാഹോറിൽ പഞ്ചാബ് സർക്കാർ സ്വീകരിച്ച നടപടികൾ നേരിട്ടു കാണാനെത്തിയതായിരുന്നു അദ്ദേഹം. പഞ്ചാബിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ആയിരം കിടക്കസൗകര്യങ്ങൾ കോവിഡ് രോഗികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.ഈ മാസം അവസാനമാകുമ്പോൾ പാകിസാനിൽ രോഗികളുടെ എണ്ണം 50,000 ആകുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.സത്യത്തിൽ പറഞ്ഞാൽ കേൾക്കാത മത ജീവികളുടെ ഇടയിൽ ഇമ്രാൻഖാനും പെട്ടിരിക്കയാണെന്നാണ് പാക്കിസ്ഥാനെക്കുറിച്ച് ഏറെ പഠിച്ച ഇന്ത്യൻ മാധ്യമ പ്രവർത്തകൻ കരൺഥാപ്പറും പറയുന്നത്. ഈ രീതിയിലാണ് കാര്യങ്ങൾ എങ്കിൽ ചൈനയെയും ഇറാനെയും വെട്ടിച്ച് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രാജ്യം നമ്മുടെ അയൽക്കാർ ആവാനും നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP