Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതം മാറി മുംസ്‌ലിം യുവാക്കളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നതു നൂറു കണക്കിനു യുവതികൾ; മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമങ്ങളുടെ ദുരുപയോഗവും ഭീകരവാദത്തിന്റെ വളർച്ചയും സാമൂഹിക ഐക്യത്തെ ബാധിച്ചു; പാക്കിസ്ഥാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ആക്രമണങ്ങൾക്കുള്ള ജനങ്ങളുടെ മാനസികാവസ്ഥയെ എന്നും യുഎൻ കമ്മീഷൻ; ഇമ്രാൻഖാൻ അന്തർദ്ദേശീയ തലത്തിൽ ഒറ്റപ്പെടുന്നു

മതം മാറി മുംസ്‌ലിം യുവാക്കളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നതു നൂറു കണക്കിനു യുവതികൾ; മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമങ്ങളുടെ ദുരുപയോഗവും ഭീകരവാദത്തിന്റെ വളർച്ചയും സാമൂഹിക ഐക്യത്തെ ബാധിച്ചു; പാക്കിസ്ഥാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ആക്രമണങ്ങൾക്കുള്ള ജനങ്ങളുടെ മാനസികാവസ്ഥയെ എന്നും യുഎൻ കമ്മീഷൻ; ഇമ്രാൻഖാൻ അന്തർദ്ദേശീയ തലത്തിൽ ഒറ്റപ്പെടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി യുഎൻ കമ്മിഷൻ. യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷനാണ് (സിഎസ്ഡബ്ല്യു) പാക്കിസ്ഥാനിലെ ഇമ്രാൻഖാൻ സർക്കാരിനെതിരെ രംഗത്തെത്തിയത്. 'പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യം ആക്രമണത്തിൽ' എന്നു പേരിട്ട റിപ്പോർട്ടിലാണ് കമ്മീഷൻ പാക്കിസ്ഥാനെതിരെ വിമർശനം ഉന്നയിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനപരമായ നിയമനിർമ്മാണം നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇത് വഴി ആക്രമണങ്ങൾക്കുള്ള ജനങ്ങളിലെ 'തീവ്രമായ മാനസികാവസ്ഥ' യെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും സിഎസ്ഡബ്ല്യു ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ കഷ്ടപ്പാടിലാണ് എന്ന് 47 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമങ്ങളുടെ ദുരുപയോഗവും ഭീകരവാദത്തിന്റെ വളർച്ചയും സാമൂഹിക ഐക്യത്തെ ബാധിച്ചു. ദൈവനിന്ദ കുറ്റങ്ങൾ ആരോപിച്ചു ജനങ്ങൾ തന്നെ നിയമം കയ്യിലെടുത്തു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന്റെ പേരിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ യുവതികളെ നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്നതു വ്യാപകമാണ്. ഇതിൽ ഭൂരിഭാഗം പേരും 18 വയസ്സിനു താഴെ പ്രായമുള്ളവരാണ്. വിദ്യാഭ്യാസത്തിലെ കുറവും സാമ്പത്തികമായ പിന്നോക്കാവസ്ഥയുമാണ് ഇവരെ ലക്ഷ്യമിടാൻ കാരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. എല്ലാ വർഷവും മതം മാറി മുംസ്‌ലിം യുവാക്കളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നതു നൂറു കണക്കിനു യുവതികളാണ്. കുടുംബത്തിലേക്കു തിരികെ വരാൻ ഇത്തരം കേസുകളിലെ ഇരകൾക്കു യാതൊരു സാധ്യതയുമില്ല. പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ഭീഷണി നേരിടേണ്ടിവരുന്നു.

പൊലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിയമ വ്യവസ്ഥയിൽ പാളിച്ചകളുണ്ട്. ന്യൂനപക്ഷങ്ങളിലെ ഇരകളോടു പാക്കിസ്ഥാനിലെ നിയമവും പൊലീസും വിവേചനപരമായാണു പെരുമാറുന്നതെന്നും റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനിൽ രണ്ടാംനിര പൗരന്മാരായാണു കണക്കാക്കുന്നതെന്നു തെളിയിക്കാൻ നിരവധി ഉദാഹരണങ്ങളും കമ്മിഷൻ നിരത്തുന്നു. 2019 മേയിൽ പാക്കിസ്ഥാനിലെ സിന്ധിൽ ഹിന്ദു വിഭാഗത്തിൽപെട്ട ഡോക്ടറുടെ ക്ലിനിക്കിനു ജനങ്ങൾ തീയിട്ടിരുന്നു. മതഗ്രന്ഥത്തിലെ കടലാസിൽ മരുന്നു പൊതിഞ്ഞെന്ന് ആരോപിച്ചായിരുന്നു അക്രമം. ഈ സംഭവത്തിൽ പ്രദേശത്തെ മതന്യൂനപക്ഷങ്ങളുടെ കടകൾ തീയിട്ടുനശിപ്പിച്ചു. പാക്കിസ്ഥാനിലെ 'ദൈവനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങൾ' ന്യൂനപക്ഷങ്ങൾക്കെതിരെ കള്ളക്കേസുകളുണ്ടാക്കി ദ്രോഹിക്കാൻ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളുമായി നേരിട്ടു സംസാരിച്ചശേഷമാണ് സിഎസ്ഡബ്ല്യു റിപ്പോർട്ട് തയാറാക്കിയത്. സഹപാഠികളിൽനിന്നും അദ്ധ്യാപകരിൽനിന്നും സ്ഥിരമായി ശാരീരികമായും മാനസികമായും അപമാനങ്ങൾ ഉണ്ടാകാറുണ്ടെന്നായിരുന്നു കുട്ടികളുടെ മൊഴി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകർ കടുത്ത ഭീഷണിക്കും അക്രമങ്ങൾക്കും നടുവിലാണു പ്രവർത്തിക്കുന്നതെന്നും വിമർശനമുണ്ട്. മതപരമായ അക്രമങ്ങൾക്കെതിരെ പാക്കിസ്ഥാൻ സർക്കാർ നടപടിയെടുക്കണം. ഇതിനായി കൂടുതൽ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് സിഎസ്ഡബ്ല്യുവിന്റെ ആവശ്യം. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന് കീഴിലാണ് സിഎസ്ഡബ്ല്യു പ്രവർത്തിക്കുന്നത്.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തട്ടിക്കൊണ്ടു പോയി മതം മാറ്റൽ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം എന്നിവ വ്യാപകമായി നടക്കുന്നതായി ആരോപിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകളും ബലൂച് മനുഷ്യാവകാശ പ്രവർത്തകരും ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. വിഷയത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് നിർണ്ണായകമായ പങ്കുള്ളതായും ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ പരാതികളിൽ പറയുന്നു. മതാചാരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് പാക്കിസ്ഥാനിൽ വർദ്ധിക്കുകയാണെന്നും സൈന്യം ഇതിൽ പങ്കാളിയാണെന്നും പരാതികളിൽ ആരോപിക്കപ്പെടുന്നു. ആവാരൻ, കെച്ച് എന്നീ മേഖലകളിൽ 44 പേരാണ് ഈ വർഷം ഇത്തരം കേസുകളിൽ കാണാതായിരിക്കുന്നത്.

ആവാരൻ, കെച്ച് മേഖലകളിൽ നിന്ന് കഴിഞ്ഞ വർഷം 59 ന്യൂനപക്ഷ സമുദായാംഗങ്ങളെ കാണാതായതായും ഇവരെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിക്ക് ലഭിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ വർഷം അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ബഷീർ അഹമ്മദ് എന്ന അഹമ്മദീയ മുസ്ലിം യുവാവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ പാക് സൈനിക ക്യാമ്പിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. തങ്ങളുടെ മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നതായി കാണിച്ച് പാക്കിസ്ഥാനിലെ ഹിന്ദുക്കളും ക്രൈസ്തവരും ബുദ്ധമതക്കാരും ജൈന മതക്കാരും സിഖുമാരും അഹമ്മദീയരും ഷിയാകളുമടങ്ങുന്ന ന്യൂനപക്ഷ ജനതയുടെ കൂട്ടായ്മ സർക്കാരിന് സമർപ്പിച്ച നിവേദനം ഇപ്പോഴും പരിഗണിക്കപ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ ഉള്ളത്.

പെൺകുട്ടികളുടെ വിവാഹ പ്രായം 16ൽ നിന്ന് 18 ആയി ഉയർത്തുക, ന്യൂനപക്ഷ സമുദായങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തുക, അരാധനാലയങ്ങൾക്കും വീടുകൾക്കും സംരക്ഷണം ഉറപ്പു വരുത്തുക, തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കുക, മതദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ നിരോധിക്കുക, സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ ക്രിമിനൽ നിയമ സംവിധാനം പരിഷ്‌കരിക്കുക, തട്ടിക്കൊണ്ടു പോകലും നിർബന്ധിത മതം മാറ്റങ്ങളും ലൈംഗികാതിക്രമങ്ങളും തടയുക എന്നിവയാണ് ന്യൂനപക്ഷങ്ങളുടെ ആവശ്യം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലും ഭയപ്പാടിലുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ ന്യൂനപക്ഷ സംരക്ഷണ വിഭാഗം ഈ വർഷം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP