Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനിൽ രാഷ്ടട്രീയബോംബിട്ട് അമേരിക്കൻ ബ്ലോഗറുടെ മീടു ആരോപണം; മുൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അമേരിക്കൻ ബ്ലോഗറായ സിന്തിയ ഡി റിച്ചിന്റെ വെളിപ്പെടുത്തൽ; കൊടിയ പീഡനം നടന്നത് ആസിഫ് അലി സർദാരി പ്രസിഡന്റായിരുന്ന കാലത്ത്; അമേരിക്കൻ ബ്ലോഗറിന്റെ വെളിപ്പെടുത്തൽ മുഖ്യ പ്രതിപക്ഷമായ പാക്കിസ്ഥാൻ പീപ്പിൾ പാർട്ടിക്കെതിരെ; ബേനസീർ ഭൂട്ടോയുടെ കുത്തഴിഞ്ഞ ജീവിതവും പുസ്തകമാക്കി; പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ പുതിയ വിവാദം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച് അമേരിക്കൻ ബ്ലോഗറിന്റെ മീ ടു ആരോപണം. പാക്കിസ്ഥാനിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ ലൈംഗിക പീഡന ആരോപണവുമായിട്ടാണ് അമേരിക്കൻ ബ്ലോഗർ സിന്തിയ ഡി റിച്ചി രംഗത്തെത്തിയിരിക്കുന്നത്. 2011ൽ പാക് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ഡ്രിങ്ക്‌സിൽ മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കി റഹ്മാൻ മാലിക് തന്നെ ബലാത്സംഗം ചെയ്തുവെന്നു ബ്ലോഗറായ സിന്തിയ ഡി. റിച്ചി ആരോപിക്കുന്നത്.

മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുൻ ആരോഗ്യമന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയിൽവെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്നും ഇവർ ആരോപണത്തിൽ പറയുന്നു. ബേനസീർ ഭൂട്ടോയുടെ ഭർത്താവ് ആസിഫ് അലി സർദാരി പാക്കിസ്ഥാൻ പ്രസിഡന്റായിരിക്കെയാണ് ഈ സംഭവമെന്നും അവർ വെളിപ്പെടുത്തൽ.

ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇപ്പോഴും തന്റെ പക്കലുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് പുറത്തുവിടും. നിഷ്പക്ഷ, അന്വേഷണാത്മക പത്രപ്രവർത്തകന് ഇതിന്റെ കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും പാക്കിസ്ഥാനിൽ താമസമാക്കിയ സിന്തിയ ഡി റിച്ചി പറഞ്ഞു. സിന്തിയയുടെ ആരോപണത്തോടെ പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പിപിപി കടുത്ത പ്രതിരോധത്തിലാഴിരിക്കുകയാണ്.

കൊല്ലപ്പെട്ട ബേനസീർ ഭൂട്ടോയെ അപമാനിച്ചുവെന്ന് ആരോപിച്ച് പിപിപി പ്രവർത്തകൻ സിന്തിയക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാർട്ടിയെ വെട്ടിലാക്കുന്ന തുറന്നുപറച്ചിൽ സിന്തിയ നടത്തിയത്. വെള്ളിയാഴ്ച ഫേസ്‌ബുക്ക് ലൈവ് വീഡിയോയിലാണ് വിവാദവെളിപ്പെടുത്തൽ നടത്തിയത്.

പാക്കിസ്ഥാൻ തന്റെ രണ്ടാം വീടാണെന്നും സിന്തിയ പറയുന്നു. ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നും അടുത്ത ആഴ്ച ഇക്കാര്യം പുറത്തുവിടുമെന്നും അവർ പറഞ്ഞു.

ബേനസീർ ഭൂട്ടോയും ആസിഫ് അലി സർദാരിയുമായുള്ള ബന്ധത്തെകുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ആഴ്ചയാണ് പിപിപി പേഷ്വാർ ജില്ലാ പ്രസിഡന്റ് സുൽഫിഖർ അഫ്ഗാനി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ വിഭാഗത്തിൽ പരാതി നൽകിയത്. ബേനസീർ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള പുസ്തത്തിന്റെ ചില ഭാഗങ്ങൾ കഴിഞ്ഞ ആഴ്ച സിന്തിയ ട്വീറ്ററിൽ പങ്കുവെച്ചിരുന്നു. ബേനസീർ ഭൂട്ടോ, മകനും പിപിപി ചെയർമാനുമായ ബിലാവൽ ഭൂട്ടോ, മുതിർന്ന പാർട്ടി നേതാവ് ഷെറി റഹ്മാൻ എന്നിവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് പുസ്തകത്തിലുള്ളത്.

പിപിപി നേതാക്കൾ മദ്യപിക്കുന്നതിന്റെയും ചൂതുകളിക്കുന്നതിന്റെയും സ്ത്രീകളുമായി നൃത്തം ചെയ്യുന്നതിന്റെയും ചിത്രങ്ങളും സിന്തിയ പങ്കുവെച്ചിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് ബേനസീർ ഭൂട്ടോക്ക് സുരക്ഷാ ഗാർഡുമാരുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു.

വിനോദ സഞ്ചാരത്തിന് പാക്കിസ്ഥാനിലെത്തിയ ബ്ലോഗർ

2009ലാണ് അവർ വിനോദസഞ്ചാരിയായി പാക്കിസ്ഥാനിലെത്തിയത്. ഉടനടി തന്നെ അവർ പാക്കിസ്ഥാനിലെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനശക്തിയായി മാറിയത് എങ്ങനെ എന്നത് സംബന്ധിച്ച് നിഗൂഢത തുടരുകയാണ്. പാക്കിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് അന്നത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും ആഭ്യന്തരമന്ത്രിയായിരുന്ന റഹ്മാൻ മാലിക്കും തന്നെ ക്ഷണിക്കുകയായിരുന്നുവെന്ന് സിന്തിയ പറയുന്നു. പിപിപിയുടെ കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായിരുന്നു താനെന്നും സിന്തിയ പറയുന്നു. നല്ല ഒഴുക്കോടെ ഉർദു സംസാരിക്കാനും കുറച്ചൊക്കെ പഞ്ചാബിയും അവർക്ക് വശമുണ്ട്.ഫ്രീലാൻസ് ഫിലിം മേക്കർ, എഴുത്തികാരി, കോളമിസ്റ്റ് എന്നീ നിലകളിൽ ഇപ്പോൾ അറിയപ്പെടുന്ന സിന്തിയ ഇസ്ലാമാബാദിലാണ് താമസം. ആദ്യം പിപിപിയുടെ അടുപ്പക്കാരിയായിരുന്ന അവർ വൈകാതെ ഇമ്രാൻ ഖാന്റെ ക്യാമ്പിലെത്തുകയായിരുന്നു.

സിന്തിയ റിച്ചിക്കെതിരെ പിപിപി പെഷാവർ ജില്ലാ പ്രസിഡന്റ് സുൽഫീഖർ അഫ്ഗാനി കഴിഞ്ഞ ആഴ്ച ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിക്ക് പരാതി നൽകിയിരുന്നു. 'ഇൻസെന്റ് കറസ്പോണ്ടൻസ്:ബേനസീർ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ജീവിതം' എന്ന പേരിലുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങൾ സിന്തിയ ഡി റിച്ചി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പരാതിക്കാധാരം.

ബേനസീർ ഭൂട്ടോയും ഭർത്താവ് ആസിഫ് അലി സർദാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം സംബന്ധിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സിന്തിയ നടത്തിയെന്നായിരുന്നു പരാതി.ബേനസീർ ഭൂട്ടോ, മകനും പിപിപിയുടെ നിലവിലെ ചെയർമാനുമായ ബിലാവൽ ഭൂട്ടോ, പാർട്ടിയുടെ മുതിർന്ന നേതാവ് ഷെറി റഹ്മാൻ എന്നിവരുടെ രഹസ്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP