Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസൂദ് അസറിനേയും കുടുംബത്തേയും കാണാനില്ലെന്ന് പാക്കിസ്ഥാൻ; റാവൽപിണ്ടിയിൽനിന്ന് വെറും പത്തുകിലോമീറ്റർ അകലെ ഐഎസ്എയുടെ സംരക്ഷണത്തിൽ ഉണ്ടെന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ; മുംബൈ ആക്രമണത്തിലെ ആസൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ്വി ബർമയിൽ ഐഎസ്ഐ സംരക്ഷണയിലാണെന്ന് ഇന്ത്യ; പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ തലവനുമായ കൊടുംഭീകരനെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക്ക് പോര്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജയ്ഷേ മുഹമ്മദ് തലവനും പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ മസുദ് അസറിന് എല്ലാവിധ പിന്തുണയും കൊടുത്ത് ഒളിപ്പിച്ച് താമസിപ്പിച്ചതിന്ശേഷം ഒന്നും അറിയാത്തപോലെ കളിക്കുന്ന പാക്കിസ്ഥാനെ നിശിതമായി വിമർശിച്ച് ഇന്ത്യ. മസൂദ് അസറിനെയും കുടുംബത്തെയും കാണാനില്ലെന്ന പാക്കിസ്ഥാൻ നിലപാട് തെറ്റാണെന്നാണ് ഇന്ത്യ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. മസൂദ് അസറിനെ പിടികൂടാൻ നടപടിയെടുക്കണമെന്ന് ഫിനാൽഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സിന്റെ നിർദ്ദേശത്തിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പാക്കിസ്ഥാൻ മറുപടിനൽകിയപ്പോഴാണ് ഇന്ത്യയുടെ പ്രസ്താവന.

പാക്ക് സർക്കാർ പിടികൂടിയില്ലെങ്കിൽ മസൂദ് അസർ ഇപ്പോൾ കഴിയുന്ന സ്ഥലം ഇന്റലിജൻസിന്റെ സഹായത്തോടെ പറഞ്ഞുതരാമെന്നും ഇന്തൻ പ്രതിനിധികൾ പറഞ്ഞു. റാവൽപിണ്ടിയിൽനിന്ന് വെറും പത്തുകിലോമീറ്റർ അകലെ ചക്സസാദിൽ ഐഎസ്എയുടെ സംരക്ഷണത്തിലാണ് മസുദ് എന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രമണത്തിലെ ആസൂത്രകൻ സക്കിയൂർ റഹ്മാൻ ലഖ്വിയും ബർമയിലെ ടൗണിൽ ഐഎസ്ഐ സുരക്ഷയിലാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദീർഘനാളത്തെ സമ്മർദത്തെ തുടർന്നാണ് ഇയാളെ ഐക്യരാഷ്ട്ര രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യക്കൊപ്പം ലോകരാഷ്ട്രങ്ങൾ മഹാഭൂരിപക്ഷവും അണിനിരന്നതോടെ മസൂദ് അസറിനെ എക്കാലവും പിന്തുണച്ചിരുന്ന ചൈന പിന്മാറുകയായിരുന്നു.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകരനേതാവ് മസൂദ് അസറിനേയും കുടുംബത്തേയും കാണാനില്ല എന്നാണ് ഏറ്റവും ഒടുവിലായി പാക്കിസ്ഥാൻ പറയ്ുന്നത്. അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിങ് നിരീക്ഷണം നടത്തുന്ന എഫ് എ ടി എഫിനോടാണ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്) പാക് അധികൃതർ ഇക്കാര്യം പറഞ്ഞത്. അസദിനെ യുഎൻ സെക്യൂരിറ്റി കൗൺസിൽ 1267 കമ്മിറ്റി കഴിഞ്ഞ മെയ്‌ ഒന്നിന് ഭീകരപട്ടികയിൽ പെടുത്തിയിരുന്നു. 16 യുഎൻ ഡെസിഗ്‌നേറ്റഡ് ടെററിസ്റ്റുകളാണ് പാക്കിസ്ഥാനിലുള്ളതെന്നും ഇതിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും പാക്ക് ഗവൺമെന്റ് പറയുന്നു. സാമ്പത്തിക ഇടപാടുകൾക്കുള്ള വിലക്കുകളും യാത്രാവിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേർ അപേക്ഷ നൽകിയിട്ടുണ്ട്.

ലഷ്‌കർ ഇ തയിബ തലവൻ ഹാഫിസ് സയീദ്, ലഷ്‌കറിന് സാമ്പത്തികസഹായം നൽകുന്ന അംഗങ്ങൾ ഹാജി മുഹമ്മദ് അഷ്റഫ്, സഫർ ഇഖ്ബാൽ, ഹാഫിസ് അബ്ദുൾ സലാം ഭൂട്ടാവി, യഹ്യ മുഹമ്മദ് മുജാഹിദ്, ആരിഫ് ഖാസ്മാനി, അൽ ക്വയ്ദ ഫിനാൻഷ്യർ അബ്ദുൾ റഹ്മാൻ എന്നിവരാണ് ഇവർ. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ യുഎൻ ലിസ്റ്റ് ചെയ്ത 5500 ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതായി പാക്കിസഥാൻ അറിയിച്ചു. അതേസമയം ജോലി ചെയ്യാൻ അനുമതിയുണ്ട്. ഭീകരർ പണം നൽകുന്ന 222 ടെററിസ്റ്റ് ഫിനാൻഷ്യർമാരെ പിടികൂടിയതായി പാക്കിസ്ഥാൻ അവകാശപ്പെടന്നു. ഇതിൽ ഭൂരിഭാഗം പേരും ജയിലിലാണ്. ചൈന അധ്യക്ഷത വഹിക്കുന്ന എഫ് എ ടി എഫ് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നടപടികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഭീകരർക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് യുഎൻ അന്വേഷിച്ചപ്പോളാണ്് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാക്കിസ്ഥാൻ അറിയിച്ചത്. അസ്ഹറിനെതിരെ എന്തുകൊണ്ട് ടെറർ ഫിനാൻസിങ് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല എന്ന് വിശദീകരിക്കാൻ പാക്കിസഥാന് കഴിഞ്ഞിട്ടില്ല. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാകി ഉർ റഹ്മാൻ ലാഖ്വിക്കും ഹഖാനി നേതൃത്വത്തിനുമെതിരെയും ഇത്തരത്തിൽ അന്വേഷണമുണ്ടായിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ 38 ഡിസ്ട്രിക്ട് കമാൻഡർമാരേയും വിവിധ ഭീകര ഗ്രൂപ്പുകളേയും അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ പറയുന്നു. ഫെബ്രുവരി 12ന് ഹാഫിസ് സയിദിനെ ലാഹോർ കോടതി ഭീകരഫണ്ടിങ് കേസിൽ അഞ്ചര വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു.

എഫ് എ ടി എഫ് നിർദ്ദേശിച്ച 27 ഭീകരവിരുദ്ധ നടപടികളിൽ 14 എണ്ണം നടപ്പാക്കിയതായി പാക്കിസ്ഥാൻ അറിയിച്ചിരുന്നു. 2018 ജൂണിൽ എഫ് എ ടി എഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തുകയും 2019 ഒക്ടോബറിനകം പൂർത്തീകരിക്കാനായി ഒരു ആക്ഷൻ പ്ലാൻ നൽകുകയും ചെയ്തിരുന്നു. ഉത്തരകൊറിയയും ഇറാനും ഉൾപ്പെട്ട ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഭീഷണി പാക്കിസ്ഥാൻ നേരിട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP