Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടിലയും സ്വന്തമാക്കി യുഡിഎഫ് വേദിയിലെത്തിയ പി ജെ ജോസഫിനെ പ്രവർത്തകർ എതിരേറ്റത് കൂവലോടെ; പ്രസംഗത്തിനെത്തിയപ്പോൾ ജയ് വിളി മുഴങ്ങിയത് ജോസ് കെ മാണിക്കും; പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നു എന്ന് ജോസഫും മാണി സാറിന്റെ മുഖമാണ് തന്റെ ചിഹ്നം എന്നാവർത്തിച്ച് ജോസ് ടോമും

രണ്ടിലയും സ്വന്തമാക്കി യുഡിഎഫ് വേദിയിലെത്തിയ പി ജെ ജോസഫിനെ പ്രവർത്തകർ എതിരേറ്റത് കൂവലോടെ; പ്രസംഗത്തിനെത്തിയപ്പോൾ ജയ് വിളി മുഴങ്ങിയത് ജോസ് കെ മാണിക്കും; പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നു എന്ന് ജോസഫും മാണി സാറിന്റെ മുഖമാണ് തന്റെ ചിഹ്നം എന്നാവർത്തിച്ച് ജോസ് ടോമും

മറുനാടൻ മലയാളി ബ്യൂറോ

പാല: രണ്ടില ചിഹ്നം തന്റേത് തന്നെയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി വിധിച്ചതിന്റെ സന്തോഷത്തിൽ യുഡിഎഫ് വേദിയിലെത്തിയ പി ജെ ജെസഫിനെ പ്രവർത്തകർ സ്വീകരിച്ചത് കൂവലോടെ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടാണു പ്രവർത്തകരെ നിയന്ത്രിച്ചത്. പിന്നാലെ ജോസഫ് പ്രസംഗപീഠത്തിലെത്തിയപ്പോൾ പ്രവർത്തകർ ജോസ് കെ മാണിക്ക് ജയ് വിളികൾ ഉയർത്തി. പ്രവർത്തകരുടെ വികാരം മാനിക്കുന്നു എന്നും അഭിപ്രായ വ്യത്യാസങ്ങൾ സ്ഥിരമല്ല എന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം.

 രണ്ട് പാർട്ടിയായി നിന്നപ്പോൾ കെഎം മാണി വിളിച്ചപ്പോൾ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണെന്ന് മറക്കരുതെന്നും പിജെ ജോസഫ് ഓർമ്മിപ്പിച്ചു.ജോസ് ടോം യുഡിഎഫ് സ്ഥാനാർത്ഥിയാണ്. ജോസ് ടോമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ ഏത് തീരുമാനവും അംഗീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ജോസ് ടോമിനെ വിജയിപ്പിക്കണം. ഇന്നുമുതൽ ഞങ്ങൾ തിരഞ്ഞടുപ്പ് വേദിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നവകേരളം എന്നു പറയുന്നതല്ലാതെ പിണറായി ഒന്നും ചെയ്യുന്നില്ല. ശബരിമല വിഷയത്തിൽ തെറ്റിപ്പോയെന്ന് പാർട്ടി തന്നെ പറയുന്നു. പാലാ നിയോജകമണ്ഡലത്തിൽ സമഗ്രവികസനത്തിനായി അദ്ധ്വാനിച്ച മാണിയുടെ പാത പിന്തുടരാൻ ജോസ് ടോമിന് കഴിയട്ടെയെന്നും ജോസഫ് ആശംസിച്ചു.

രാവിലെ ജോസ് ടോം പുലിക്കുന്നേലിന്റെ പാർട്ടി പ്രതിനിധി എന്ന നിലയിലുള്ള പത്രികകൾ സ്വീകരിക്കുന്നതിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥി എതിർത്തു. സ്വതന്ത്രനായും ഔദ്യോഗിക പാർട്ടി പ്രതിനിധിയായും ജോസ് ടോം പത്രിക നൽകിയിരുന്നു. ജോസഫിന്റെ കത്തില്ലാത്തതിനാൽ രണ്ടില അനുവദിക്കാൻ പാടില്ലെന്നു ജോസഫ് വിഭാഗം നിലപാടെടുത്തു. സ്വതന്ത്ര പത്രികയിൽ 15 കോളങ്ങൾ പൂരിപ്പിച്ചിട്ടില്ലെന്നും ജോസഫ് വിഭാഗം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി സ്ഥാനാർത്ഥി എന്ന നിലയിലുള്ള പത്രിക തള്ളിയ വരണാധികാരി ജോസ് ടോമിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിലുള്ള പത്രിക സ്വീകരിക്കുകയായിരുന്നു.

ജോസ് ടോം നൽകിയ പത്രികകളിൽ സ്വതന്ത്രനായുള്ളതു മാത്രമാണു വരണാധികാരി സ്വീകരിച്ചത്. ഇതോടെയാണു പാലായുടെ ചരിത്രത്തിൽ ആദ്യമായി കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്കു പാർട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നത്. രണ്ടില ചിഹ്നം ലഭിക്കാത്തതിൽ തനിക്ക് വിഷമമില്ലെന്നും തന്റെ ചിഹ്നം കെ എം മാണി സാറിന്റെ മുഖമാണെന്നും ജോസ് ടോം വ്യക്തമാക്കി.

1987 മുതൽ 2019 വരെ കെ എം മാണി പാലായിൽ മത്സരിച്ച് ജയിച്ച രണ്ടില ചിഹ്നമാണ് മാണിയുടെ അഭാവത്തിൽ നഷ്ടമായിരിക്കുന്നത്. 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ കേരള കോൺഗ്രസ് മത്സര രംഗത്തുണ്ടെങ്കിലും കുതിരയായിരുന്നു അന്ന് പാർട്ടി ചിഹ്നം. 1979 ജൂലൈ 15ന് ജോസഫ്, മാണി ഗ്രൂപ്പുകളായി പാർട്ടി പിളർന്നു. ചിഹ്നത്തെച്ചൊല്ലി കേസായി. വിധി മാണി ഗ്രൂപ്പിന് അനുകൂലമായിരുന്നു. കുതിര ചിഹ്നം മാണി ഗ്രൂപ്പിനു കിട്ടി. ജോസഫ് വിഭാഗം ആന ചിഹ്നം തിരഞ്ഞെടുത്തു. 1980ലെ തിരഞ്ഞെടുപ്പു മുതൽ ജോസഫ് വിഭാഗം ആന ചിഹ്നത്തിൽ മത്സരിച്ചു. 1985 മാർച്ച് മൂന്നിനു മാണിയും ജോസഫും ലയിച്ചു. പാർട്ടിയുടെ ചിഹ്നമായി കുതിര വേണമെന്നു മാണിയും ആന വേണമെന്നു ജോസഫും വാദിച്ചു. കുറിയിട്ട് ചിഹ്നം തീരുമാനിക്കാൻ ധാരണയായി. നറുക്കു വീണതു കുതിരയ്ക്കായിരുന്നു.

1987 ഫെബ്രുവരി 22ന് അടുത്ത പിളർപ്പ്. പിളർപ്പിനു മുമ്പ് സംയുക്ത കേരള കോൺഗ്രസിന്റെ ചെയർമാൻ പി.ജെ.ജോസഫായിരുന്നു. അതുകൊണ്ടു കുതിര ചിഹ്നം ജോസഫ് വിഭാഗത്തിനു ലഭിച്ചു. മാണി ഗ്രൂപ്പ് രണ്ടില തിരഞ്ഞെടുപ്പ് ചിഹ്നമായി സ്വീകരിച്ചു. 1990ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽനിന്നു പക്ഷിമൃഗാദികളെ ഒഴിവാക്കിയതോടെ ജോസഫിനു കുതിര ചിഹ്നം നഷ്ടമായി. സൈക്കിൾ ചിഹ്നമായി സ്വീകരിച്ചു. 2010 മെയ്‌ 27ന് ജോസഫ്, മാണി വിഭാഗങ്ങൾ വീണ്ടും ലയിച്ചു. ജോസഫ് വിഭാഗം മാണി ഗ്രൂപ്പിൽ ലയിക്കുകയായിരുന്നു. അപ്പോഴും പാർട്ടി ചിഹ്നമായി രണ്ടില തന്നെ തുടർന്നു. ഈ വർഷം കെ.എം.മാണിയുടെ മരണത്തെത്തുടർന്നു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങളും ചിഹ്നത്തെച്ചൊല്ലി വീണ്ടും തർക്കം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP