Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടിവസ്ത്രങ്ങൾ ഹോൾസെയിലിൽ നൽകിയ പണം ലഭിക്കാതെ വന്നപ്പോൾ സ്റ്റോക്ക് തിരികെ കൊണ്ടു പോകാൻ കമ്പനിയുടെ ജീവനക്കാർ കൂട്ടത്തോടെ എത്തി; ശമ്പളം പോലുമില്ലെങ്കിലും തടയാൻ നിന്ന ജീവനക്കാർക്ക് മർദ്ദനം; മോഹൻലാലും കാവ്യ മാധവനും ചേർന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്ത പാല കരിക്കിനേത്ത് സിൽക്‌സ് അടച്ചുപൂട്ടലിന്റെ വക്കിൽ

അടിവസ്ത്രങ്ങൾ ഹോൾസെയിലിൽ നൽകിയ പണം ലഭിക്കാതെ വന്നപ്പോൾ സ്റ്റോക്ക് തിരികെ കൊണ്ടു പോകാൻ കമ്പനിയുടെ ജീവനക്കാർ കൂട്ടത്തോടെ എത്തി; ശമ്പളം പോലുമില്ലെങ്കിലും തടയാൻ നിന്ന ജീവനക്കാർക്ക് മർദ്ദനം; മോഹൻലാലും കാവ്യ മാധവനും ചേർന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്ത പാല കരിക്കിനേത്ത് സിൽക്‌സ് അടച്ചുപൂട്ടലിന്റെ വക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

പാല: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ എത്തിച്ച് കോടികൾ പൊടിച്ച് ഉദ്ഘാടനം നടത്തുകയും ചാനലുകൾക്കും പത്രങ്ങൾക്കും വലിയ തോതിൽ പരസ്യം നൽകുകയും ചെയ്തു കൊച്ചിയിൽ തുടങ്ങിയ ഇമ്മാനുവൽ സിൽക്‌സ് ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടിയപ്പോൾ മലയാളികൾക്ക് ഒന്നടങ്കം ഒരു ഞെട്ടലായിരുന്നു. കോടികൾ എറിഞ്ഞു കളിച്ച സ്ഥാപനം എങ്ങനെയാണ് അടച്ചുപൂട്ടി എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ഈ ചോദ്യത്തിന്റെ ഉത്തരം ഇതുവരെ ലഭിച്ചിട്ടുമില്ല. സ്ഥാപനത്തിലേക്കുള്ള പണമൊഴുക്കു നിലച്ചതിനെ തുടർന്ന് അടച്ചുപൂട്ടി എന്നുമാത്രമായിരുന്നു അന്ന് വ്യക്തമായത്. നൂറ് കണക്കിന് ജീവനക്കാരാണ് അന്ന് വഴിയാധാരമായത്. ഇമ്മാനുവൽ സിക്‌സിന് പിന്നാലെ കേരളത്തിലെ മറ്റൊരു പ്രമുഖ ടെക്‌സ്റ്റെയിൽ ബ്രാൻഡും ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പാലയിലെ കരിക്കിനേത്ത് സിൽക്‌സ് ആണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. കരിക്കിനേത്ത് കുടുംബത്തിലെ കെ സി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിന്നും വൻതോതിൽ ലോണെടുത്താണ് പാലയിലെ സ്ഥാപനം ആരംഭിച്ചത്. 2011ലായിരുന്നു പാലാ കരിക്കിനേത്ത് സിൽക്‌സ് ഉദ്ഘാടനം ചെയ്തതും. മോഹൻലാലും കാവ്യാ മാധവനും ചേർന്ന് വളരെ ആഘോഷപൂർവ്വമായിരുന്നു കരിക്കിനേത്ത് സിൽക്‌സ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, പ്രവർത്തനം തുടങ്ങി അഞ്ച് വർഷം കഴിയുന്നതോടെയാണ് സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടുന്നത്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന നൂറോളം വരുന്ന ജീവനക്കാർ ആശങ്കയിലായി. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തീർത്ത് ഷോപ്പ് വീണ്ടും തുറക്കുമെന്ന് മാനേജ്‌മെന്റ് പറയുമ്പോഴും ആശങ്കകൾക്ക് പരിഹാരമായിട്ടില്ല.

ഏതാനും മാസങ്ങളായി ജീവനക്കാർക്ക് ശമ്പളം തീർത്തു നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ സ്ഥാപനം അടച്ചുപൂട്ടിയാൽ നിരവധി കുടുംബങ്ങൾ പട്ടിണിയിലാകും. ശമ്പളം ലഭിക്കുമോ എന്ന വിശ്വാസം പോലും ഇല്ലെങ്കിലും ജീവനക്കാർ സ്ഥാപനത്തോട് ആത്മർത്ഥ പുലർത്തി ജീവിക്കുന്നു. തല്ലുകൊണ്ടാണ് ചില ജീവനക്കാർ സ്ഥാപനത്തോട് കൂറു പ്രഖ്യാപിച്ചത്. അതേസമയം ശമ്പളം കിട്ടില്ലെങ്കിൽ പകരം നിലവിൽ സ്റ്റോക്കുള്ള തുണി മതിയെന്നാണ് ചില ജീവനക്കാർ അഭിപ്രായം ഉന്നയിച്ചെങ്കിലും നിലവിലുള്ള സ്‌റ്റോക്ക് വിറ്റ് ജീവനക്കാരുടെ ബാധ്യത തീർക്കുമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. ഇതോടെ ജീവനക്കാർ ആ അഭിപ്രായത്തെ മാനിച്ചു ജോലി ചെയ്യുകയും ചെയ്തു.

എന്നാൽ, ഇതിനിടെ ടെക്‌സ്‌റ്റെയിൽസിൽ ഹോൾസെയിലായി തുണത്തരങ്ങൾ എത്തിച്ച വകയിൽ രണ്ട് മൂന്ന് കമ്പനികൾക്ക് പണം ബാക്കി നൽകാനുണ്ട്. ഇങ്ങനെ പണം ലഭിക്കാനുള്ള കമ്പനിയിലെ ജീവനക്കാർ കൂട്ടത്തോടെ കരിക്കിനേത്ത് ടെക്‌സ്‌റ്റെയിൽസിൽ എത്തുകയും വസ്ത്രങ്ങൾ എടുത്ത ശേഷം ബില്ലടക്കാതെ പോകുകയും ചെയ്തു. ഇത് തടയാൻ നിന്ന ജീവനക്കാർക്ക് മർദ്ദനമേൽക്കുകയുമുണ്ടായി. ഈ ബഹളത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

വീനസ് എന്ന അടിവസ്ത്ര നിർമ്മാതാക്കൾക്ക് ഏഴ് ലക്ഷത്തോളം രൂപ കരിക്കിനേത്ത് കരിക്കിനേത്ത് മാനേജ്‌മെന്റ് നൽകാനുണ്ട്. ഈ പണം ചോദിച്ചു മടുത്തപ്പോൾ സ്‌റ്റോക്കുള്ള വസ്ത്രങ്ങൾ കൊണ്ടോപോകാൻ അനുമതി ചോദിച്ചു. കൊണ്ടുപോയ്‌ക്കൊ എന്നു പറഞ്ഞതോടെ ഇതിനായി എത്തിയ കമ്പനിക്കാരും ശരിക്കും പുലിവാല് പിടിച്ചു. സാധനം എടുക്കാൻ എത്തിയവരുമായി മാനേജ്‌മെന്റിന്റെ ആൾക്കാർ സംഘർഷത്തിലേർപ്പെടുകയും ചെയ്തു. ഇതുമായി ബദ്ധപ്പെട്ട് ഒരു കേസും പാല പൊലീസ് സ്‌റ്റേഷനിൽ നിലവിലുണ്ട്.

കരിക്കിനേത്ത് മുതലാളി പറഞ്ഞത് അനുസരിച്ച് പണത്തിന് പകരമായി വസ്ത്രം കൊണ്ടുപോകാൻ എത്തിയ വീനസ് കമ്പനിയുടെ ഏഴോളം ജീവനക്കാർക്കെതിരെ അതിക്രമിച്ച് കയറിയെന്ന മാനേജ്‌മെന്റിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, കരിക്കിനേത്ത് മാനേജ്‌മെന്റ് പറഞ്ഞതനുസരിച്ചാണ് സ്ഥാപനത്തിൽ എത്തിയതെന്നാണ് അടിവസ്ത്ര നിർമ്മാണ കമ്പനി പ്രതിനിധികൾ പറഞ്ഞതെന്ന് പാല പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ശമ്പളം ലഭിക്കാത്ത ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ തുടരുമ്പോഴും ഇപ്പോഴത്തെ സ്‌റ്റോക്ക് ക്ലിയറൻസിന് ശേഷം സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ, ഇത് വിശ്വസിക്കാൻ തൊഴിലാളികൾക്ക് സാധിക്കുന്നുമില്ല. അതുകൊണ്ട് തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP