Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മക്കൾ മരിച്ചത് ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ; എട്ടാം വയസ്സിൽ ലിജിത്തും യാത്രയായി; ഏക പ്രതീക്ഷയായ മകളുടെ മാറാ രോഗത്തിന് ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിൽസ നടത്തിയതും വെറുതെയായി; പതിനെട്ടാം വയസ്സിൽ ലിന്യ മരണത്തിന് കീഴടങ്ങിയത് അഞ്ചുമാസം മുമ്പും; അമ്മയും പോയതോടെ രാധാകൃഷ്ണനും ഭാര്യയും മാനസികമായി തളർന്നു; ഒടുവിൽ അവരും സ്വയം ജീവൻ വെടിഞ്ഞു; പാലക്കാട് കരിമ്പപൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട് അനാഥമാകുമ്പോൾ

മൂന്ന് മക്കൾ മരിച്ചത് ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ; എട്ടാം വയസ്സിൽ ലിജിത്തും യാത്രയായി; ഏക പ്രതീക്ഷയായ മകളുടെ മാറാ രോഗത്തിന് ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിൽസ നടത്തിയതും വെറുതെയായി; പതിനെട്ടാം വയസ്സിൽ ലിന്യ മരണത്തിന് കീഴടങ്ങിയത് അഞ്ചുമാസം മുമ്പും; അമ്മയും പോയതോടെ രാധാകൃഷ്ണനും ഭാര്യയും മാനസികമായി തളർന്നു; ഒടുവിൽ അവരും സ്വയം ജീവൻ വെടിഞ്ഞു; പാലക്കാട് കരിമ്പപൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട് അനാഥമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒരു നാടാകെ വേദനയിലാണ്. അഞ്ചു മക്കളുടെ വിയോഗം തീർത്ത ദുഃഖത്തിൽ ജീവിച്ചിരുന്ന ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ അതിൽ നിറയുന്നത് ഉറ്റവും ഉടയവരും നഷ്ടമായതിന്റെ ദുഃഖമാണ്.

പാലക്കാട് കരിമ്പപൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട്ടിൽ എംആർ രാധാകൃഷ്ണനും ഭാര്യ കെ വി ലതയും ജീവിത ദുഃഖം താങ്ങാനാവാതെ ഒരുമിച്ച് ജീവിതത്തിന് യാത്ര ചൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരേയും ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതോടെ ഈ കുടുംബത്തിലെ എല്ലാം അംഗങ്ങളും ഓർമ്മയായി. ഇതോടെ ഇവരുടെ മൂച്ചിക്കുന്ന് വീട് അനാഥമായി. അവസാന പ്രതീക്ഷയായ മകളും വിടപറഞ്ഞതിന് പിന്നാലെയാണ് രാധാകൃഷ്ണനും ലതയും യാത്രയായത്.

ദമ്പതികൾക്ക് അഞ്ച് മക്കൾക്കാണ് പിറന്നത്. ഇതിൽ മൂന്ന് പേർ ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ മരിച്ചു. ഒരു മകൻ ലിജിത്ത് എട്ടാം വയസിൽ മരിച്ചു. അവസാനം പ്രതീക്ഷയായി ഉണ്ടായിരുന്നത് ലിന്യ എന്ന മകളായിരുന്നു. നിത്യരോഗിയായിരുന്ന ലിന്യയ്ക്ക് വേണ്ടി ഉള്ളതെല്ലാം ചെലവാക്കി അവർ ചികിത്സകൾ നടത്തി. അഞ്ച് മാസം മുൻപ് പതിനെട്ടാം വയസിൽ ഈ മകളും വിടപറഞ്ഞു. ഇതോടെ അച്ഛനും അമ്മയും തീർത്തും ഒറ്റപ്പെട്ടു. ഇതോടെ മാനസികമായി തകർന്ന നിലയിലായിരുന്നു ദമ്പതികൾ.

മൂന്ന് മാസം മുൻപ് രാധാകൃഷ്ണന്റെ അമ്മയും മരിച്ചു. ഇതോടെ ആരോടും സംസാരിക്കാതെയായി. ഇന്നലെ രാവിലെ പുതനൂരിലെ ലതയുടെ വീട്ടിൽ നിന്ന് ഇവർ എറണാകുളത്തേക്ക് പോയി. ചെറുള്ളിയിലെ വീട്ടിലേക്ക് പോകുകയാണെന്നാണ് പറഞ്ഞിരുന്നത്. 11 മണിക്കു മുൻപായി രാധാകൃഷ്ണൻ തന്റെ അഞ്ചു സഹോദരങ്ങളുമായും ഫോണിൽ സംസാരിച്ചിരുന്നു.

പിന്നീട് അറിഞ്ഞത് മരണവാർത്തയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാട്ടുകാർ മൃതദേഹങ്ങൾ കണ്ടത്. ടാപ്പിങ് തൊഴിലാളിയായിരുന്ന രാധാകൃഷ്ണനും ഭാര്യയും കുറച്ചു മാസമായി എറണാകുളത്തായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP