Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മക്കൾക്ക് പതിമൂന്നും പതിനൊന്നും വയസ്സുള്ളപ്പോൾ വീടുവിട്ടിറങ്ങിയ അച്ഛൻ; ഡൈജുവും റെജിയും പിതാവിനെ കണ്ടെത്താൻ അലഞ്ഞത് 30 കൊല്ലം; നടവയൽ ഓസാനം ഭവനിലെ മരണ വാർത്തയും ആദ്യം ലീലാമ്മ വിശ്വസിച്ചില്ല; സംശയം തീർന്നത് അത് അച്ഛൻ തന്നെയെന്ന് മക്കൾ ഉറപ്പിച്ചപ്പോൾ; അന്ത്യകർമ്മങ്ങൾ ചെയ്തത് കുടുംബവും; പള്ളത്തുകുടി ജോർജിനെ മരണം എത്തിച്ചത് ബന്ധുക്കളുടെ അടുത്തേക്ക്

മക്കൾക്ക് പതിമൂന്നും പതിനൊന്നും വയസ്സുള്ളപ്പോൾ വീടുവിട്ടിറങ്ങിയ അച്ഛൻ; ഡൈജുവും റെജിയും പിതാവിനെ കണ്ടെത്താൻ അലഞ്ഞത് 30 കൊല്ലം; നടവയൽ ഓസാനം ഭവനിലെ മരണ വാർത്തയും ആദ്യം ലീലാമ്മ വിശ്വസിച്ചില്ല; സംശയം തീർന്നത് അത് അച്ഛൻ തന്നെയെന്ന് മക്കൾ ഉറപ്പിച്ചപ്പോൾ; അന്ത്യകർമ്മങ്ങൾ ചെയ്തത് കുടുംബവും; പള്ളത്തുകുടി ജോർജിനെ മരണം എത്തിച്ചത് ബന്ധുക്കളുടെ അടുത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പുൽപള്ളി: ഇരുപത് വർഷമായി ജോർജ് മരിച്ചെന്ന വിശ്വാസത്തിലായിരുന്നു ലീലാമ്മ കഴിഞ്ഞിരുന്നത്. മക്കളായ ഡൈജുവും റെജിയും പ്രതീക്ഷയിലും. അച്ഛൻ കണ്ടെത്താൻ ഇവർ പല ശ്രമങ്ങളും നടത്തി. ഒന്നും ഫലം കണ്ടില്ല. ഒടുവിൽ അവരെ തേടി പള്ളത്തുകുടി ജോർജിന്റെ വിവരമെത്തി. അതും മരണ വിവരം. റെജിയും ഡൈജുവും ഒടുവിൽ തങ്ങളുടെ പിതാവിനെ കണ്ടു. അന്ത്യചുംബനം നൽകി, യാത്രയാക്കി. കണ്ടു നിന്നവർക്കെല്ലാം അത് നൊമ്പരക്കാഴ്ചയുമായി.

മക്കൾക്ക് പതിമൂന്നും പതിനൊന്നും വയസ്സുള്ളപ്പോൾ വീടുവിട്ടിറങ്ങിയതാണ് പള്ളത്തുകുടി ജോർജ്. മുപ്പത് വർഷമായി ഈ സഹോദരങ്ങൾ പിതാവിനെ അന്വേഷിച്ചുള്ള യാത്രകളിലായിരുന്നു. ഇതിനിടെയാണ് അച്ഛന്റെ മരണ വാർത്ത വീട്ടിലെത്തുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് നടവയൽ ഓസാനം ഭവനിൽവച്ചായിരുന്നു അസുഖങ്ങൾ മൂലം ജോർജിന്റെ മരണം. ആറ് മാസമായി ജോർജ് ഓസാനം ഭവനിലെ അന്തേവാസിയായിരുന്നു.

ചെറുപ്പത്തിലെ നാടുവിട്ടതാണ് താനെന്നും ബന്ധുക്കൾ ആരുമില്ലെന്നുമാണ് അധികൃതരോട് ജോർജ് പറഞ്ഞിരുന്നത്. കുപ്പാടി എന്ന സ്ഥലപ്പേര് മാത്രമാണ് ഓസാനം ഭവനിൽ നൽകിയിരുന്നത്. ഇതിനിടെയായണ് മരണമെത്തിയത്. ഞായറാഴ്ച രാവിലെമുതൽ കുപ്പാടിയിൽ കുടുംബത്തിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ മൂന്നാംമൈലിലുള്ള ഒരു ചായക്കടയിൽനിന്ന് ബന്ധുക്കൾ മലവയലിൽ ഉണ്ടെന്ന വിവരം ലഭിച്ചു. മലവയലിൽ എത്തി ഭാര്യയായ ലീലാമ്മയെയും രണ്ട് മക്കളെയും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഇരുപത് വർഷമായി ജോർജ് മരിച്ചെന്ന വിശ്വാസത്തിലായിരുന്നു ലീലാമ്മ കഴിഞ്ഞിരുന്നത്. മുമ്പ് പല സ്ഥലങ്ങളിലും സംശയത്തിന്റെ പേരിൽ പോയിരുന്നതിനാൽ നടവയലിലേക്ക് മക്കളെയാണ് ആദ്യം അയച്ചത്. അച്ഛനെ കണ്ടവർ എല്ലാം തിരിച്ചറിഞ്ഞു. റെജിയും ഡൈജുവും ഓസാനം ഭവനിലെത്തിയപ്പോഴാണ് വർഷങ്ങളായി തങ്ങൾ അന്വേഷിച്ച് നടന്ന പിതാവിന്റെ മൃതദേഹം കാണുന്നത്.

വർഷങ്ങൾക്കുമുന്പ് റെജി കർണാടകയിലെ ഗോണിക്കുപ്പയിലൂടെ ബസിൽ സഞ്ചരിക്കുന്‌പോൾ ജോർജിനെപ്പോലെ ഒരാളെ കണ്ടിരുന്നു. ബസ് നിർത്തി ഇറങ്ങി നോക്കിയപ്പോഴേക്കും ആളെ കാണാനില്ലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP