Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

14ന് ഉച്ചയ്ക്ക് ത്രിവേണി പാലം വരെ മുക്കിയ അതേ വെള്ളം പിറ്റേന്ന് അതിരാവിലെ റാന്നിയെ മുക്കും വരെ എന്തേ ആരും ഒന്നും ചെയ്തില്ല? ആറന്മുളയേയും ചങ്ങന്നൂരിനേയും മുക്കാൻ വീണ്ടും എടുത്തു മണിക്കൂറുകൾ? ഗൗരവമായ മുന്നറിയിപ്പുകൾ നൽകാൻ എല്ലാ വകുപ്പുകളും പരാജയപ്പെട്ടു; പമ്പയാറ്റിൽ മുങ്ങിയതിനൊക്കെ ഉത്തരവാദി സർക്കാർ തന്നെ

14ന് ഉച്ചയ്ക്ക് ത്രിവേണി പാലം വരെ മുക്കിയ അതേ വെള്ളം പിറ്റേന്ന് അതിരാവിലെ റാന്നിയെ മുക്കും വരെ എന്തേ ആരും ഒന്നും ചെയ്തില്ല? ആറന്മുളയേയും ചങ്ങന്നൂരിനേയും മുക്കാൻ വീണ്ടും എടുത്തു മണിക്കൂറുകൾ? ഗൗരവമായ മുന്നറിയിപ്പുകൾ നൽകാൻ എല്ലാ വകുപ്പുകളും പരാജയപ്പെട്ടു; പമ്പയാറ്റിൽ മുങ്ങിയതിനൊക്കെ ഉത്തരവാദി സർക്കാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പമ്പയാറ്റിലെ ദുരന്തത്തിന് കാരണം സ്ത്രീ പ്രവേശന വിഷയത്തിലെ അയ്യപ്പകോപമാണെന്ന വിലയിരുത്തലുകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായെത്തുന്നു. വിശ്വാസികൾ അതിനെ ഷെയർ ചെയ്ത് വൈറലാക്കുന്നു. ഇതിനിടെ പമ്പയിലെ ത്രിവേണി പാലം കണ്ടെടുത്തതും വാർത്തയായി. ഇല്ലാം ഈശ്വര നിശ്ചയമെന്ന തരത്തിലാണ് പ്രചരണങ്ങൾ. എന്നാൽ പമ്പയാർ നിറഞ്ഞു കവിഞ്ഞൊഴുകി പമ്പയുടെ തീരത്ത് ദുരിതമുണ്ടായതിന്റെ യഥാർത്ഥ കുറ്റക്കാർ സർക്കാർ മാത്രമാണെന്നതാണ് വസ്തുത. ഇതാണ് റാന്നിയിലേയും ചെങ്ങന്നൂരിലേയും ആറന്മുളയിലേയും നാട്ടുകാർക്ക് പറയാനുള്ളത്. ഉയരാൻ പോകുന്ന വെള്ളത്തെ കുറിച്ച് ഇവിടുത്തുകാർക്ക് ആരും മുന്നറിയിപ്പ് നൽകിയില്ല. ഇത് നാട്ടുകാരുടെ പ്രതിഷേധം ഈ ഘട്ടത്തിലും ആളിക്കത്തിക്കുകയാണ്.

ആനത്തോട്, കക്കി ഡാമുകൾ തുറന്നാൽ രണ്ട് മണിക്കൂർകൊണ്ട് ശബരിമലയിലെ പമ്പാ ത്രിവേണിയിൽ വെള്ളമെത്തും. 14-ന് ഉച്ചയ്ക്ക് ത്രിവേണിയിൽ വെള്ളം നടപ്പാലം മുതൽ സർവീസ് റോഡിനുമേലെ വരെ മുങ്ങി. പമ്പയുടെ തീരത്ത് സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായിരുന്നു ഇത്. എന്നാൽ ആരും ആരേയും ഒന്നും അറിയിച്ചില്ല. ഒന്നു അറിയാതെ റാന്നിയിലുള്ളവരും ചെങ്ങന്നൂരിലുള്ളവും സുഖമായി കിടന്നുറങ്ങി. പമ്പയിൽ ഉച്ചയ്ക്ക് എത്തിയ വെള്ളമാണ് 15-ന് പുലർച്ചെ ഒരു മണിയോടെ റാന്നിയെ മുക്കിയത്. തുടർന്ന് ആറന്മുള, ചെങ്ങന്നൂർ ദേശങ്ങളും വെള്ളത്തിലായി. ദുരന്തവ്യാപ്തി അറിഞ്ഞപ്പോഴേക്കും നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

പമ്പയിൽ വെള്ളം ഉയർന്നപ്പോൾ തന്നെ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ ചെങ്ങന്നൂരിൽ ജനങ്ങളെ അപകട സ്ഥലങ്ങളിൽനിന്നെങ്കിലും മാറ്റാൻ ഒരു പകലും രാത്രിയും കിട്ടിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയില്ല. ചെങ്ങന്നൂരിൽ ഗൗരവമായ മുന്നറിയിപ്പും കിട്ടിയില്ല. പമ്പ ത്രിവേണി നിറഞ്ഞുകിടന്ന 14-ന് പകൽ റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഗൗരവമായ മുന്നറിയിപ്പ് കിട്ടിയില്ലെന്ന് എൻജിനീയറും പമ്പാ പരിരക്ഷണസമിതി ജനറൽ സെക്രട്ടറിയുമായ എൻ.കെ. സുകുമാരൻ നായർ ആരോപിക്കുന്നു. അണക്കെട്ടുകൾ തുറന്നുവന്ന വെള്ളവും കനത്ത മഴയും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിലും വൻ നാശമുണ്ടാക്കി.

ജനവാസ കേന്ദ്രങ്ങളിൽ മാത്രം 40 ഉരുൾപൊട്ടലുകളുണ്ടായി. ചിറ്റാർ, സീതത്തോട് പ്രദേശത്ത് ആറുേപർ മരിച്ചു. ഈ ഉരുൾപൊട്ടലും പമ്പയിലേക്കുള്ള ജല ഒഴുക്കിന്റെ ശക്തികൂട്ടി. കൂട്ടനാട്ടും ദുരിത ഇരട്ടിയാക്കിയത് പമ്പയിൽ നിന്നുള്ള ഈ വെള്ളമാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഹാപ്രളയത്തിന് കാരണമായത് സമാനതകളില്ലാത്ത മഴ.ന്നെ് നാട്ടുകാർ സമ്മതിക്കുമ്പോഴും ഡാമുകൾ തുറന്ന് വെള്ളം വിട്ടതാണ് സ്ഥിതി ഗൗരവമാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പമ്പ ത്രിവേണിയിലെത്തി ഒരു രാത്രിയും പകലും കിട്ടിയിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകാത്തത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് തന്നെയാണ് വിലയിരുത്തൽ.

ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ വനത്തിൽ ഓഗസ്റ്റ് 13 മുതൽ 16 വരെ ലഭിച്ചത് 1033 മില്ലി മീറ്റർ മഴയാണെന്ന് ഡാം സുരക്ഷാ അഥോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ കെ. ഗണേശൻ പറയുന്നു. രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ മഴയാണിത്. ഇതോടെ ശബരിഗിരി പദ്ധതിയുടെ ആനത്തോട്, പമ്പ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടിവന്നു. ആനത്തോടിന്റെ ഷട്ടറുകളിൽനിന്ന് സെക്കൻഡിൽ എട്ടുലക്ഷം ലിറ്റർ എന്ന തോതിൽ വെള്ളം പുറത്തേക്കുവിട്ടു. ആനത്തോട്, കക്കി ഡാമുകൾ തുറന്നാൽ രണ്ട് മണിക്കൂർകൊണ്ട് ശബരിമലയിലെ പമ്പാ ത്രിവേണിയിൽ വെള്ളമെത്തും. ഇത് കൃത്യമായി തന്നെ സംഭവിച്ചു. പമ്പയിൽ വലിയ ആളുകൾ ഇല്ലാത്തതുകൊണ്ട് മാത്രം വലിയ ദുരന്തം ഉണ്ടായില്ല. ശബരിമല തീർത്ഥാടന കാലത്തായിരുന്നു ഇതെങ്കിൽ ധരാളം പേർ ഒഴുകി പോകുമായിരുന്നു.

കനത്ത മഴയുടെ വിവരങ്ങൾ വൈദ്യുതി ബോർഡിന് അപ്പപ്പോൾ കിട്ടുന്ന സ്ഥിതിക്ക് വേണ്ടത്ര മുന്നറിയിപ്പുകൾ ജനത്തിന് നൽകാമായിരുന്നു. 13 മുതൽ കനത്ത മഴ കിട്ടിവരുന്ന സ്ഥിതിക്ക് പതിന്നാലിനെങ്കിലും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടാമായിരുന്നു. എന്നാൽ, സാധാരണ അണക്കെട്ട് തുറക്കൽ സമയത്തെ മുന്നറിയിപ്പ് മാത്രമാണ് ഉണ്ടായത്. ആനത്തോടിന്റെ ഷട്ടർ കേടായില്ലെന്നാണ് ഡാം സുരക്ഷാ അഥോറിറ്റി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP