Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരന്മാർ ലോക്ക്ഡൗണിൽ കുടുങ്ങിയതിനാൽ വിവാഹം മാറ്റിവെച്ച പഞ്ചരത്‌നങ്ങളിൽ ഒരാൾ മറുനാടനിലെ ജീവനക്കാരി; വർക്ക് അറ്റ് ഹോമുമായി ഉത്തര; ഉത്തരയും ഉത്രജയും ഉത്തമയും വീട്ടിൽ തന്നെ; ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിയിട്ടും ലോക്ക്ഡൗൺ ആസ്വദിച്ച് അവർ അഞ്ച് പേരും: ലോക്ക്ഡൗൺ കാലത്തെ ഒരു കിടിലൻ കാത്തിരിപ്പു കഥ

വരന്മാർ ലോക്ക്ഡൗണിൽ കുടുങ്ങിയതിനാൽ വിവാഹം മാറ്റിവെച്ച പഞ്ചരത്‌നങ്ങളിൽ ഒരാൾ മറുനാടനിലെ ജീവനക്കാരി; വർക്ക് അറ്റ് ഹോമുമായി ഉത്തര; ഉത്തരയും ഉത്രജയും ഉത്തമയും വീട്ടിൽ തന്നെ; ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിയിട്ടും ലോക്ക്ഡൗൺ ആസ്വദിച്ച് അവർ അഞ്ച് പേരും: ലോക്ക്ഡൗൺ കാലത്തെ ഒരു കിടിലൻ കാത്തിരിപ്പു കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജന്മം നൽകിയത് രമാദേവിയാണെങ്കിലും മലയാളക്കര ഒന്നടങ്കം മനസ്സിൽ താരാട്ടുപാടിയതാണ് പഞ്ചരത്‌നങ്ങൾ എന്നറിയപ്പെടുന്ന ഒരേ പ്രസവത്തിലുണ്ടായ ആ അഞ്ചു കുട്ടികൾക്ക്. അതുകൊണ്ട് തന്നെ ഒറ്റ പ്രസവത്തിലുണ്ടായ ഈ അഞ്ച് കൺമണികളെ ജനനം മുതൽ ലോകമെമ്പാടുമുള്ള മലയാളികളും അറിയും. ഇവരുടെ ജനന വാർത്ത ആഘോഷിച്ച മലയാളികൾ ഇവരുടെ വിവാഹ വാർത്തയും ആഘോഷമാക്കിയിരുന്നു. പഞ്ചരത്‌നങ്ങളിലെ പെൺകുട്ടികളായ നാലു പേരുടെയും വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് വരന്മാർ വിദേശത്ത് കുടുങ്ങി പോയതിനാൽ നാലു സഹോദരിമാരുടെയും വിവാഹം നീട്ടിവെച്ചു.

വിവാഹം മാറ്റിവെച്ച പഞ്ചരത്‌നങ്ങളിൽ ഒരാൾ മറുനാടനിലെ ജീവനക്കാരിയാണ്. ഓൺലൈൻ മാധ്യമ പ്രവർത്തകയായ ഉത്തര മറുനാടനിലാണ് ജോലി ചെയ്യുന്നത്. കോവിഡിനെ തുടർന്ന് വർക്ക് അറ്റ് ഹോമുമായി വീട്ടിലായിരുന്നു ഉത്തര. ഉത്തരയും ഉത്രജയും ഉത്തമയും വീട്ടിൽ തന്നെ ഉണ്ട്. എല്ലാവരും കല്ല്യാണത്തിന്റെ സന്തോഷം പങ്കുവെ്ക്കുന്നതിനിടയിലാണ് ലോക്ക് ഡൗൺഡ വന്നത്. ഇതോടെ വരന്മാർക്ക് നാട്ടിലെത്താനാവാതെ ആയി.

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ വില്ലനായതോടെ നാലു പേരുടേയും വിവാഹം നീട്ടിവയ്ക്കുക ആയിരുന്നു. മൂന്ന് പേരുടെ വരന്മാർ ഗൾഫിലാണ്. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരന്മാർക്ക് നാട്ടിലെത്താൻ കഴിയാതെ വന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഇവർക്ക് നാട്ടിൽ എത്താൻ സാധിക്കാത്തതിനാലാണ് വിവാഹം നീട്ടിവെച്ചതെന്ന് അമ്മ രമാദേവി പറഞ്ഞു.

മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ എസ് അജിത്കുമാറാണ് ഫാഷൻ ഡിസൈനറായ ഉത്രയെ വിവാഹം ചെയ്യുന്നത്. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്തേഷ്യാ ടെക്നിഷ്യയായ ഉത്രജയെ വിവാഹം ചെയ്യാനിരിക്കുന്നത് കുവൈത്തിൽ അനസ്തേഷ്യാ ടെക്നിഷ്യനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ആകാശാണ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയുടെ വരൻ കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യാ ടെക്നീഷ്യയായ ഉത്തമയെ വിവാഹം ചെയ്യുക മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ്. ഗൾഫിൽ ജോലി ചെയ്യുന്ന വരന്മാർ നാട്ടിലെത്തിക്കഴിഞ്ഞാൽ ജൂലൈയിൽ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് അമ്മ രമാദേവി.

1995 നവംബർ 18 നാണ് രമാദേവിക്കും ഭർത്താവ് പ്രേംകുമാറിനും മിനിറ്റുകളുടെ വ്യത്യാസത്തിൽ നാലു പെൺകുട്ടികളും ഒരാൺകുഞ്ഞും പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെയാണ് പേരിട്ടത്. ഇവർക്ക് ഒൻപത് വയസായപ്പോളായിരുന്നു പ്രേമകുമാറിന്റെ അപ്രതീക്ഷിത മരണം. ഹൃദ്രോഗ ബാധിതയായ രമാദേവി പേസ്മേക്കറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. സർക്കാർ സഹായത്തോടെ ജില്ലാ സഹകരണ ബാങ്കിൽ ജോലി ലഭിച്ചു. ഇപ്പോൾ സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ബിൽ കളക്ടറായി ജോലി ചെയ്യുകയാണ് രമാദേവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP