Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഊരും പേരുമില്ലാത്ത നോട്ടീസ് ഒട്ടിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളുടെ അപവാദ പ്രചരണം; മനം മടുത്ത മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നഴ്‌സിങ്ങ് ബിരുദധാരിയായ വനിതാ പഞ്ചായത്ത് അധ്യക്ഷ ജീവനൊടുക്കാൻ തുനിഞ്ഞത് സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച്

ഊരും പേരുമില്ലാത്ത നോട്ടീസ് ഒട്ടിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളുടെ അപവാദ പ്രചരണം; മനം മടുത്ത മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നഴ്‌സിങ്ങ് ബിരുദധാരിയായ വനിതാ പഞ്ചായത്ത് അധ്യക്ഷ ജീവനൊടുക്കാൻ തുനിഞ്ഞത് സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച്

മറുനാടൻ മലയാളി ബ്യൂറോ

പത്തിരിപ്പാല: വനിതകൾ രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ കുപ്രചരണവുമായി രംഗത്തെത്തുന്ന ആ പഴയ ഏർപ്പാടിന് ഇപ്പോഴും കുറവില്ല. അത്തരം അപവാദ പ്രചരണത്തിന്റെ ഇരയായി പാലക്കാട് മങ്കര പഞ്ചായത്തിലെ പ്രസിഡന്റ്. പൊതുഇടങ്ങളിൽ ഊരും പേരുമില്ലാത്ത നോട്ടീസ് പതിച്ചും സാമൂഹ്യ മാധ്യമങ്ങൾ വഴി അപവാദം പ്രചരിപ്പിച്ചും വ്യക്തിഹത്യ പെരുകിയപ്പോൾ ഗതികെട്ട് ആത്മഹത്യയ്ക്ക് തുനിയുകയായിരുന്നു പഞ്ചായത്തിന്റെ അധ്യക്ഷ. ഓഫീസിനകത്താണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.

മഞ്ഞക്കര ചാത്തംകണ്ടം ജയരാജിന്റെ ഭാര്യ എസ്. ജിൻസിയാണ് ആത്മഹത്യാശ്രമത്തിനെത്തുടർന്ന് ജില്ലാശുപത്രി തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടുനാളായി മങ്കര മേഖലയിൽ ഇവർക്കെതിരേ നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതിനൽകിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയയോടെ ജിൻസിയെ അബോധാവസ്ഥയിൽ ഓഫീസിൽ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇവർ നഴ്‌സിങ്ങ് ബിരുദധാരിയാണ്. സഹപ്രവർത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. അപവാദപ്രചാരണം നടത്തിയവരെ വൈകാതെ അറസ്റ്റുചെയ്യുമെന്ന് മങ്കര എസ്‌ഐ. എൻ.കെ. പ്രകാശ് പറഞ്ഞു.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവർ ജില്ലാശുപത്രി തീവ്രപരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ രണ്ടുനാളായി ഇവർക്കെതിരേ നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. തനിക്കും പാർട്ടിക്കുമെതിരെ വീടുകൾ തോറും കയറിയിറങ്ങി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുന്നതായി കാട്ടിയാണ് ജിൻസി മങ്കര പൊലീസിൽ പരാതി നൽകിയത്. ഗൾഫിൽ ജോലി ചെയ്യുകയാണ് ജിൻസിയുടെ ഭർത്താവ്. മുമ്പ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജിൻസി എയർ ഇഞ്ചക്ഷൻ ചെയ്താണ് മരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP