Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യപ്പഭക്തരെ ദ്രോഹിച്ച സംസ്ഥാന സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ പിണിയാളായി പ്രവർത്തിച്ചവരെ വിശ്വാസി സമൂഹം ശക്തിയായി എതിർക്കണം; കൊട്ടാരത്തിന്റെയോ വലിയതമ്പുരാന്റെയോ പ്രതിനിധികൾ ഒരിടത്തും മത്സരിക്കുന്നില്ല; കൊട്ടാര അംഗമെങ്കിലും നാമജപയജ്ഞങ്ങളിലോ ആചാരസംരക്ഷണ പ്രവർത്തനങ്ങളിലോ കേരളവർമ്മ രാജ പങ്കെടുത്തിട്ടില്ല; തിരുവനന്തപുരത്തെ പിഎൻപി സ്ഥാനാർത്ഥിയെ നിർത്തിയത് ഇടത് പക്ഷമോ? വിശ്വാസ വോട്ടുകൾ ഭിന്നിക്കരുതെന്ന മുന്നറിയിപ്പുമായി പന്തളം കൊട്ടാരം

അയ്യപ്പഭക്തരെ ദ്രോഹിച്ച സംസ്ഥാന സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ പിണിയാളായി പ്രവർത്തിച്ചവരെ വിശ്വാസി സമൂഹം ശക്തിയായി എതിർക്കണം; കൊട്ടാരത്തിന്റെയോ വലിയതമ്പുരാന്റെയോ പ്രതിനിധികൾ ഒരിടത്തും മത്സരിക്കുന്നില്ല; കൊട്ടാര അംഗമെങ്കിലും നാമജപയജ്ഞങ്ങളിലോ ആചാരസംരക്ഷണ പ്രവർത്തനങ്ങളിലോ കേരളവർമ്മ രാജ പങ്കെടുത്തിട്ടില്ല; തിരുവനന്തപുരത്തെ പിഎൻപി സ്ഥാനാർത്ഥിയെ നിർത്തിയത് ഇടത് പക്ഷമോ? വിശ്വാസ വോട്ടുകൾ ഭിന്നിക്കരുതെന്ന മുന്നറിയിപ്പുമായി പന്തളം കൊട്ടാരം

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെന്നും കൊട്ടാരം നിർവാഹകസംഘം. കൊട്ടാരത്തിലെ ഒരംഗം ചില ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ നൽകിയിട്ടുള്ള പ്രസ്താവനകൾക്ക് കൊട്ടാരവുമായി ബന്ധമില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു പരിപാടിയിൽ കൊട്ടരം പ്രതിനിധികൾ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിൽ നിലപാട് വിശദീകരണം.

തിരുവനന്തപുരം മണ്ഡലത്തിൽ പി.എൻ.പി. എന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായ കേരളവർമ്മരാജ പന്തളം കൊട്ടാരത്തിലെ ഒരംഗമാണെങ്കിലും കൊട്ടാരം ആഹ്വാനം ചെയ്ത നാമജപയജ്ഞങ്ങളിലോ ആചാരസംരക്ഷണത്തിനായുള്ള തുടർപ്രവർത്തനങ്ങളുമായോ സഹകരിച്ചിട്ടില്ല. കൊട്ടാരത്തിലെ പൊതുവായ കാര്യങ്ങൾ വലിയതമ്പുരാന്റെ അനുമതിയോടെ നടപ്പാക്കിവരുന്നതുകൊട്ടാരം നിർവാഹകസംഘമാണ്. തികച്ചും സ്വതന്ത്രമായി ഒരു രാഷ്ട്രീയപാർട്ടിയുടെയും കൊടിക്കീഴിൽ നിൽക്കാതെ, വിശ്വാസിസമൂഹത്തോടൊപ്പം വിശ്വാസസംരക്ഷണത്തിനായി പ്രവർത്തിച്ചുവരികയാണ് കൊട്ടാരം.

കേരളവർമ്മരാജയുടെ സ്ഥാനാർത്ഥിത്വം കൊട്ടാരത്തിന്റെയോ വലിയതമ്പുരാന്റെയോ അറിവോടെയോ അംഗീകാരത്തോടെയോ അല്ല. അയ്യപ്പഭക്തരെ ദ്രോഹിച്ച സംസ്ഥാന സർക്കാരിനെ നയിക്കുന്ന പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ പിണിയാളായി പ്രവർത്തിക്കുക വഴി ആചാരസംരക്ഷണ പ്രവർത്തനങ്ങളെ പിന്നിൽ നിന്ന് കുത്തുന്ന സമീപനത്തെ വിശ്വാസിസമൂഹം ശക്തിയായി എതിർക്കണമെന്ന് നിർവാഹകസംഘം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. വിശ്വാസികളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് പിഎൻപി തിരുവനന്തപുരത്ത് മത്സരത്തിൽ നിറയുന്നതെന്ന സംശയമാണ് പന്തളം കൊട്ടാരം ഉയർത്തുന്നത്. ഇതിന് പിന്നിൽ ഇടതുപക്ഷമാണെന്ന സംശയവും ഇതോടെ ഉയരുകയാണ്.

ആചാര, വിശ്വാസസംരക്ഷണത്തിനായി ബുദ്ധിമുട്ടുകൾ സഹിച്ച് പ്രവർത്തിച്ചവരെയും നേതാക്കന്മാരെയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് കൊട്ടാരത്തിന്റെ അഭ്യർത്ഥനയെന്നും പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവർ പറഞ്ഞു. മോദിയുടെ പരിപാടിയിൽ എത്തിയ കൊട്ടാരം പ്രതിനിധികൾ പ്രകടിപ്പിക്കുന്നത് ബിജെപിയോടുള്ള അനുഭാവമാണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് കുമ്മനത്തിനും പത്തനംതിട്ടയിലും കെ സുരേന്ദ്രനും പിന്നിൽ കൊട്ടാരം അണിനിരക്കുമെന്നാണ് ബിജെപിയുടേയും പ്രതീക്ഷ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പന്തളം രാജകൊട്ടാരത്തിന്റെ പിന്തുണ ആർക്ക്? പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ് കൊട്ടാരത്തിൽ എത്തി വോട്ട് പിടിച്ചിട്ടും രാജകുടുംബത്തിന്റെ മനസ്സിന് ഇളക്കം തട്ടിയിരുന്നില്ല. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് പിന്തുണയെന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്ന പ്രസ്താവനയാണ് രാജകുടുംബം അതിന് ശേഷം പുറപ്പെടുവിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ ശബരിമല മണ്ഡലകാലം ഓർമയുണ്ടാവണമെന്ന് വോട്ടർമാരോട് പന്തളം കൊട്ടാരം അഭ്യർത്ഥിക്കുന്നു. ആചാരസംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അതിക്രമങ്ങൾ കാട്ടിയവർ വിജയിച്ചുവരാൻ പാടില്ല എന്ന വ്യക്തമായ അഭിപ്രായമാണ് കൊട്ടാരത്തിനുള്ളതെന്ന് നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ വിജയിപ്പിക്കണം. ഭക്തന്മാരെയും പന്തളം കൊട്ടാരത്തേയും തന്ത്രിമാരെയും സഭ്യേതര ഭാഷയിലൂടെ അവഹേളിച്ച നേതാക്കന്മാരുടെയും ഭക്തലക്ഷങ്ങളെ ദുരിതത്തിലാക്കിയ സംസ്ഥാന സർക്കാരിന്റെയും പ്രവൃത്തികൾ കൊട്ടാരത്തിന്റെയും ഭക്തന്മാരുടെയും മനസ്സിൽ ഏൽപ്പിച്ച ആഘാതം കുറച്ചൊന്നുമല്ലെന്നും പന്തളം രാജകൊട്ടാരം ഓർമിപ്പിക്കുന്നു. 

പന്തളം കൊട്ടാരവും എൻ എസ് എസും ചേർന്നാണ് ശബരിമല വിഷയത്തിൽ നിലപാട് എടുത്തിരുന്നത്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാരത്തിന്റെ ഓരോ രാഷ്ട്രീയ പ്രസ്താവനയും വിമർശനവും എൻ എസ് എസിന്റേത് കൂടിയായി വിലയിരുത്തപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP