Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോ പാർക്കിങ്ങ് എഴുതാത്തിടത്ത് വാഹനം പാർക്ക് ചെയ്തതിന് പിഴ ഈടാക്കിയാൽ ഈ ഉത്തരവുമായി പൊലീസിന് കത്തയക്കുക; പാർക്കിങ്ങിന്റെ പേരിലുള്ള പീഡനം പൊലീസ് ഇനിയെങ്കിലും അവസാനിപ്പിക്കുമോ?

നോ പാർക്കിങ്ങ് എഴുതാത്തിടത്ത് വാഹനം പാർക്ക് ചെയ്തതിന് പിഴ ഈടാക്കിയാൽ ഈ ഉത്തരവുമായി പൊലീസിന് കത്തയക്കുക; പാർക്കിങ്ങിന്റെ  പേരിലുള്ള പീഡനം പൊലീസ് ഇനിയെങ്കിലും അവസാനിപ്പിക്കുമോ?

അരുൺ ജയകുമാർ

തിരുവനന്തപുരം :അനധികൃത പാർക്കിങ്ങെന്ന് കാണിച്ച് പൊലീസ് പിഴയീടാക്കിയത് തെറ്റെന്ന് തെളിഞ്ഞതിനെ തുടർന്ന് ഈടാക്കിയ പിഴ തിരികെ കൊടുക്കാനുള്ള ഉത്തരവ് പൊതുജനങ്ങൾക്ക് ആശ്വാസമാകും. കേരളത്തിലെ നഗരങ്ങളിലെ കാഴ്ചകളിലൊന്നാണ് പിഴ ഈടാക്കുതിന്റെ പേരിൽ ട്രാഫിക്ക് പൊലീസുകാരും വാഹന ഉടമകളും തമ്മിലുള്ള തർക്കം. കൃത്യമായ നിയമലംഘനം നടത്താതെ തന്നെ പൊലീസ് പിഴ ഈടാക്കിയതായും പല പരാതികളും വരാറുണ്ട്.

എന്നാൽ മിക്കവാറും എല്ലാവരും പിഴ കിട്ടിയാലും അത് ശരിക്കുള്ള നിയമലംഘനം നടത്തിയിട്ടാണോ അല്ലയോ എന്നൊന്നും പരിശോധിക്കാറില്ല. നിസാര തുക മാത്രമല്ലെ പിഴ എന്ന് കരുതി മറ്റ് നൂലാമാലകൾ തലയിലേറ്റാൻ വയ്യാത്തതുകൊണ്ടും പിന്നെ കളി പൊലീസിനോടാണല്ലോ എന്നും ഭയന്ന് പലരും പ്രതികരിക്കാറുമില്ല. ഇങ്ങനെ പ്രതികരിക്കാതിരിക്കുമ്പോൾ പിഴ ഈടാക്കുന്നതിന് അത് എളുപ്പവഴിയായിട്ടാണ് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥർ കാണുന്നത് എന്ന് വേണം മനസിലാക്കാൻ.

കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധം വണ്ടി നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തിട്ടും പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത് കംപ്ലയിന്റ്‌സ് അഥോറിറ്റിയിൽ പരാതി നൽകി പിന്നീട് ഹൈക്കോടതിയിൽ റിട്ട് ഹർജിയും ഫയൽ ചെയ്തു. തുടർന്ന് കോടതിയിൽ നിന്നും അനുകൂല വിധിയും ലഭിച്ചു. തിരുവനന്തപുരം കവടിയാറിനു സമീപം കുറവൻകോണത്ത് താമസിക്കുന്ന ചാർട്ടേട് അക്കൗണ്ടന്റ് വി എസ് വേലായുധനാണ് പൊലീസിന്റെ അനീതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

ഗതാഗത നിയമ ലംഘനത്തിന്റെ പേരിൽ പൊതുജനങ്ങൾക്കുമേൽ പിഴ ചുമത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക്ക് പൊലീസിന് കംപ്ലയിന്റ്‌സ് അഥോറിറ്റിയുടെ ശാസനയും ലഭിച്ചു. നേരത്തെ പരാതിക്കാരൻ കോടതിയെ സമീപിച്ചപ്പോൾ ആദ്യം പിഴ അടയ്ക്കാനും പിന്നീട് കംപ്ലയിന്റ്‌സ് അഥോറിറ്റിയിൽ പരാതി നൽകാനുമാണ് കോടതി നിർദ്ദേശിച്ചത്. തുടർന്ന് അനധികൃത പാർക്കിങ്ങ് അല്ല പരാതിക്കാരൻ നടത്തിയതെന്നും ട്രാഫിക്ക് പൊലീസ് ചുമ്ത്തിയ പിഴ തിരികെ നൽകാനും ജില്ലാ കളക്ടർ സിറ്റി പൊലീസ് കമ്മീഷണർ കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർപേഴ്‌സൺ കെസി ജോർജ് എ്‌നനിവരടങ്ങിയ സമിതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നോ പാർക്കിങ്ങ് ഇല്ലാത്ത സ്ഥലത്ത് വാഹനം അപകടകരമല്ലാത്ത രീതിയിൽ പാർക്ക് ചെയ്തിട്ടും പൊലീസ് നിങ്ങൾക്ക് മേൽ പിഴ ചുമത്തിയാൽ ഈ ഉത്തരവിന്റെ പകർപ്പ് കാണിച്ച് പിഴ ചുമത്തിയതിന്റെ നിയമസാധുത നിങ്ങൾക്ക് ചോദ്യം ചെയ്യാവുന്നതാണ്. അന്യായമായി പിഴ ഈടാക്കിയെന്ന് തെളിഞ്ഞാൽ ഈടാക്കിയ തുക തിരികെ ലഭിക്കും. ട്രാഫിക്ക് പൊലീസ് ചാർജ് ചെയ്യുന്ന കേസുകൾ കൃത്യമായ നിയമലംഘനം ഇല്ലാത്തവയാണെന്ന പരാതികൾ സജീവമായിരിക്കെ ഇത്തരം സംഭവങ്ങൾ പൊതുജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ജനത്തിന് സഹായകമാകുന്ന രീതിയിൽ ട്രാഫിക്ക് പൊലീസ് പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

2015 ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12:35ന് തിരുവനന്തപുരം കവടിയാർ കുറവൻകോണം റോഡിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വേലായുധൻ നായരുടെ ഗഘ 01 ആഉ 363 നമ്പർ കാറിനാണ് പൊലീസ് അനധികൃതമായി പിഴ ചുമത്തിയതാണ് ഈ കോടതി വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. നോ പാർക്കിങ്ങ് ബോർഡ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത തന്റെ വണ്ടിക്ക് പിഴ ചുമത്തുകയും തൊട്ടടുത്ത് എതിർ വശത്ത് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ഈടാക്കാതിരുത് പരാതിക്കാരൻ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഓ അതൊക്കെ സ്റ്റേഷനിൽ നിന്നും വന്നു ചെയ്‌തോളും എന്നാണ്. വെറും അഞ്ച് മിനിറ്റ് മാത്രം സമയം ബാങ്കിൽ ചിലവഴിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിന് പിഴ ചുമത്തിയിരുത് ശ്രദ്ധയിൽ പെട്ടത്.

അപ്പോൾ തന്നെ പൊലീസുകാരനോട് കാര്യം തിരക്കുകയും ചെയ്തു. ഫുട്പാത്തിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. കാർ പാർക്ക് ചെയ്തിരുന്നത് അപകടകരമായ രീതിയിലോ ഗതാഗതത്തിന് തടസ്സമുണ്ടാക്കു രീതിയിലോ ആയിരുന്നില്ല പിന്നെ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നോ പാർക്കിങ്ങ് എന്ന് രേഖപെടുത്തിയിരുന്നുമില്ല.തന്റെ ഭാഗത്ത് നിന്നും നിയമലംഘനം നടന്നിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് വേലായുധൻ നായർ നിയമപോരാട്ടത്തിന് തയ്യാറായി. അഡ്വക്കേറ്റ് വഴുതക്കാട് നരേന്ദ്രൻ മുഖേന പരാതി നൽകുകയായിരുന്നു. ഇതായിരുന്നു ഫലം കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP