Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിനന്ദനങ്ങൾ സുഷമാജീ...; ഇന്ത്യയിൽ എവിടെ നിന്നും പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കാനുള്ള പുതിയ ആപ്ലിക്കേഷനുമായി വിദേശകാര്യമന്ത്രാലയം; നടപടി മിശ്രവിവാഹിതരെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ അപമാനിച്ച് മതംമാറിവരാൻ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെ; സൈബർ സംഘികളുടെ എതിർപ്പ് വകവെക്കാതെ ധീരനിലപാടുമായി സുഷമ സ്വരാജ്; കൈയടിയോടെ സോഷ്യൽ മീഡിയയും

അഭിനന്ദനങ്ങൾ സുഷമാജീ...; ഇന്ത്യയിൽ എവിടെ നിന്നും പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കാനുള്ള പുതിയ ആപ്ലിക്കേഷനുമായി വിദേശകാര്യമന്ത്രാലയം; നടപടി മിശ്രവിവാഹിതരെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ അപമാനിച്ച് മതംമാറിവരാൻ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെ; സൈബർ സംഘികളുടെ എതിർപ്പ് വകവെക്കാതെ ധീരനിലപാടുമായി സുഷമ സ്വരാജ്; കൈയടിയോടെ സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ എവിടെ നിന്നും പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കാനുള്ള പുതിയ ആപ്ലിക്കേഷൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. പാസ്‌പോർട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ അപമാനിച്ച് മതംമാറിവരാൻ ആവശ്യപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതിന് തനിക്കെതിരേ സൈബറാക്രമണം നടത്തിയ ബിജെപി ഐടി സെല്ലിനുള്ള മറുപടി കൂടിയാണ് സുഷമ സ്വരാജിന്റെ ഈ നീക്കം. ഇതോടെ നവമാധ്യമങ്ങളിലൊക്കെ സുഷമാ സ്വരാജിന് അഭിനന്ദനങ്ങൾ നിറയുകയാണ്.

പാസ്പോർട്ട് സേവാ ദിനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് വിദേശകാര്യമന്ത്രി 'പാസ്‌പോർട്ട് സേവ' എന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇതുവഴി അപേക്ഷകന് നിമിഷ നേരം കൊണ്ട് പാസ്പ്പോർട്ടിനായുള്ള അപേക്ഷകൾ സമർപ്പിക്കാനാകും. പാസ്‌പോർട്ട് വിപ്ലവമെന്നാണ് സുഷമാ സ്വരാജ് ഇതിനെ വിശേഷിപ്പിച്ചത്. സേവാ ആപ്പ് പാസ്പോർട്ട് ലഭ്യത പെട്ടന്നു സാധ്യമാക്കുമെന്നും ഹജ്ജ് തീർത്ഥാടകർക്ക് വീസയെടുക്കുവാനും മറ്റും ഇത് സഹായകരമാകുമെന്നും സുഷമ കൂട്ടിചേർത്തു.

എന്നാൽ ഇത് തനിക്കെതിരേയുണ്ടായ സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കും നിശബ്ദത പാലിച്ച ബിജെപി നേതാക്കൾക്കും സുഷമ നൽകിയ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. പാസ്‌പോർട്ടിന് അപേക്ഷ നൽകിയ മിശ്രവിവാഹിത ദമ്പതികളോട് മതം മാറണമെന്ന് ആവശ്യപ്പെട്ട ലക്‌നൗ പാസ്‌പോർട്ട് ഓഫീസർ വികാസ് മിശ്രയെ സുഷമാ സ്വരാജ് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് സംഘപരിവാർ അക്കൗണ്ടുകളിൽ നിന്ന് സുഷമക്കെതിരേ വ്യാപകമായ സൈബർ ആക്രമണം നടന്നു.

2016 ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ സുഷമയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽപ്പോലും ട്വീറ്റുകൾ വന്നു. മുസ്ലിം വൃക്കയായതിനാലാണ് മന്ത്രി മുസ്ലിം പ്രീണന നിലപാടുകൾ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇത്രയും ഹീനമായ ആക്രമണം നടന്നിട്ടും ബിജെപി കേന്ദ്രനേതൃത്വം വിഷയത്തിൽ ഇടപെട്ടിരുന്നില്ല.

കോൺഗ്രസ്, സുഷമക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരുടെ വായടപ്പിച്ച മിന്നൽ നീക്കവുമായി സുഷമ രംഗത്തെത്തിയത്. പാസ്‌പോർട്ട് ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും മന്ത്രി ആപ്പിന്റെ ഉദ്ഘാടന വേളയിൽ എടുത്തുപറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP