Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദിവാസിവാസി ഊരിലേക്ക് ഭക്ഷ്യസാധനങ്ങൾ ചുമന്നെത്തിച്ച് പത്തനംതിട്ട കളക്ടർ പി.ബി നൂഹും സംംഘവും; കൈത്താങ് പദ്ദതിയുമായി ജിനേഷ് കുമാർ എംഎ‍ൽഎ ഒപ്പം; അച്ചൻകോവിലാർ കുറുകെ കടന്ന് ചുമടായി ഭക്ഷ്യസാധനങ്ങൾ എത്തിച്ചത് കിലോമീറ്ററുകൾ; സഹായമെത്തിയത് 37 കുടുംബങ്ങൾക്ക്; കളക്ടർ പി.ബി നൂഹിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോന്നി: ലോക് ഡൗണിൽ രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആദിവാസി കോളനിയിലേക്ക് ഭക്ഷ്യസാധനങ്ങൾ ചുമന്നെത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹും സംഘവും. പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ കെ.യു.ജനീഷ് കുമാർ എംഎ‍ൽഎ.യുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങൾ നേരിട്ടെത്തിച്ച് എംഎ‍ൽഎ.യും ജില്ലാ കളക്ടർ പി.ബി.നൂഹും.അച്ചൻകോവിലാറിനു കുറുകേ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ ചുമന്നാണ് ഇവരുടെ സംഘം കോളനിയിലെത്തിയത്.

ജനമൈത്രി പൊലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയും ചേർന്നാണ് ഭക്ഷണസാധനങ്ങൾ ശേഖരിച്ചത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകൾ കോളനിയിലെ 37 കുടുംബങ്ങൾക്കും വിതരണം ചെയ്തു.

കോളനികളിൽ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എംഎ‍ൽഎ.യ്‌ക്കൊപ്പം കോളനിയിൽ സന്ദർശനം നടത്തിയതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. 60 വയസ്സിനുമുകളിൽ പ്രായമുള്ള ആളുകൾക്ക് പട്ടികവർഗ വകുപ്പ് വഴി ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കും ഭക്ഷണമെത്തിക്കും.

കൊക്കാത്തോട് പി.എച്ച്.സി. മെഡിക്കൽ ഓഫീസർ സി.ശ്രീജയന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കൽ സംഘവും കോളനിയിൽ പരിശോധന നടത്തി. എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, കോന്നി തഹസിൽദാർ-ഇൻ ചാർജ് റോസ്നാ ഹൈദ്രോസ്, ഗ്രാമപ്പഞ്ചായത്തംഗം പി.സിന്ധു, വനംവകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി വൊളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP