Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

30,000 തട്ടിയയാളെ ഭാരവാഹിത്വത്തിൽ നിന്നൊഴിവാക്കി; ഒരു ലക്ഷം തിരിമറി നടത്തിയ ആൾക്ക് താക്കീത് മാത്രം; സംഭവം പുറത്തു കൊണ്ടു വന്നയാളെ തരം താഴ്‌ത്തി; അച്ചടക്ക നടപടിയിലും ന്യൂനപക്ഷ പ്രീണനവുമായി പത്തനംതിട്ടയിലെ സിപിഎം; പണം ചോദിച്ച് ഭീഷണിപ്പെടുത്തിയും തട്ടിയെടുത്തും വിലസുന്ന നേതാക്കളോട് മൃദുസമീപനമെന്നും ആക്ഷേപം

30,000 തട്ടിയയാളെ ഭാരവാഹിത്വത്തിൽ നിന്നൊഴിവാക്കി; ഒരു ലക്ഷം തിരിമറി നടത്തിയ ആൾക്ക് താക്കീത് മാത്രം; സംഭവം പുറത്തു കൊണ്ടു വന്നയാളെ തരം താഴ്‌ത്തി; അച്ചടക്ക നടപടിയിലും ന്യൂനപക്ഷ പ്രീണനവുമായി പത്തനംതിട്ടയിലെ സിപിഎം; പണം ചോദിച്ച് ഭീഷണിപ്പെടുത്തിയും തട്ടിയെടുത്തും വിലസുന്ന നേതാക്കളോട് മൃദുസമീപനമെന്നും ആക്ഷേപം

ആർ കനകൻ

കോഴഞ്ചേരി: നവോഥാനത്തിന്റെ കാര്യത്തിൽ മാത്രമല്ല, അച്ചടക്ക നടപടിയുടെ കാര്യത്തിൽ ന്യൂനപക്ഷ പ്രീണനവുമായി പത്തനംതിട്ടയിലെ സിപിഎം നേതൃത്വം. മുപ്പതിനായിരം തട്ടിച്ചെടുത്തെന്ന് ആരോപണ വിധേയനായ നേതാവിനെ ഭാരവാഹിത്വത്തിൽ നിന്നൊഴിവാക്കിയ പാർട്ടി ഒരു ലക്ഷം തിരിമറി നടത്തിയ നേതാവിന് എതിരായ നടപടി താക്കീതിൽ ഒതുക്കി. ഇരവിപേരൂർ ഏരിയാ കമ്മറ്റിയാണ് അച്ചടക്ക നടപടിയിലും പ്രീണനം നടത്തിയിരിക്കുന്നത്.

സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്ന രണ്ട് സിപിഎം നേതാക്കൾക്കെതിരെ ഇരവിപേരൂർ ഏരിയ കമ്മിറ്റി അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തിരുന്നു. ബംഗാളി തൊഴിലാളിയിൽ നിന്ന് മുപ്പതിനായിരം തട്ടിയ കേസിലെ ആരോപണ വിധേയനാണ് ഒരാൾ. മറ്റെയാൾ പാലിയേറ്റീവ് കെയറിനെന്ന പേരിൽ ഒരു ലക്ഷം രൂപ സംഭാവന വാങ്ങിയ ശേഷം രസീത് എഴുതാതെ മുക്കിയ ആളാണ്. ബംഗാളിയിൽ നിന്ന് കൈക്കൂലി വാങ്ങിയത് പാർട്ടിക്ക് ആകെ നാണക്കേടായി എന്ന വിലയിരുത്തലാണ് ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിക്കും ഉണ്ടായത്. ഇതിനാൽ ആരോപണ വിധേയനായ എകെസന്തോഷ്‌കുമാറിനെ പുല്ലാട് ലോക്കൽ സെക്രട്ടറി ഏരിയകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി.

പാലീയേറ്റീവ് കെയറിനെന്ന പേരിൽ ഒരു ലക്ഷം രൂപ വാങ്ങിയ ശേഷം മുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ഏരിയാ കമ്മറ്റിയംഗവും പുറമറ്റത്ത് നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗവുമായ ജിജി മാത്യുവിനെ നടപടി വീഴ്ച എന്ന സാങ്കേതിക പദം ഉപയോഗിച്ച ശേഷം താക്കീത് നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി എത്തിയത്. അതായത് മുപ്പതിനായിരം തട്ടിപ്പ് നടത്താൻ ശ്രമിച്ച് പണം മടക്കി നൽകിയവന്റെ സ്ഥാനം തെറിപ്പിച്ചു. എന്നാൽ ഒരു ലക്ഷം തട്ടിയെടുത്തു എന്ന് ബോധ്യമായിട്ടും നടപടി താക്കീതിലൊതുക്കി.

സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളിൽ ഇപ്പോൾ അച്ചടക്ക നടപടിയിലെ ന്യൂനപക്ഷ പ്രീണനമാണ് ചർച്ചാ വിഷയം. ഇതിലേറെ കൗതുകം ബംഗാളിയുടെ പണം തട്ടിയ സംഭവം പുറത്തുകൊണ്ടുവന്ന മുൻ ഏരിയാ സെക്രട്ടറിയുടെ മകനെ അരുണ മോഹനെ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്താനും തീരുമാനിച്ചിരിക്കുന്നു. അതായത് സിപിഎമ്മിനെപ്പറ്റി ആർക്കും ഒരു ചുക്കും അറിയില്ല. പരാതി പറയുന്നവനെയും തരം താഴ്‌ത്തുന്ന പാർട്ടിയാണ് സിപിഎം.

ശബരിമല സംഭവത്തോടെ വലിയ തോതിൽ പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് പോയി എന്ന് കണ്ടെത്തിയതിന്റെ ക്ഷീണം മാറി വരുന്നതേയുള്ളു അതിനിടയിലാണ് അച്ചടക്ക നടപടിയിലും ന്യൂനപക്ഷ പ്രീണനം എന്ന വിചിത്രമായ സംഭവം സിപിഎം നേതാക്കളെ വെട്ടിലാക്കിയത്. ഇങ്ങനെ പോയാൽ ചില പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ കുറ്റം ചെയ്താൽ വോട്ടു പോകുമെന്ന പേടിയിൽ സ്ഥാനക്കയറ്റം നൽകാനുള്ള സാധ്യതയും സിപിഎമ്മിലുണ്ടാകുമെന്നാണ് പിന്നാമ്പുറ സംസാരം. സിപിഎം ഭാരവാഹികൾക്കും നേതാക്കൾക്കുമെതിരെ നിരന്തരമായി പരാതി ഉയരുന്ന ഇരവിപേരൂർ ഏരിയാ കമ്മറ്റിയിൽ വെട്ടിനിരത്തൽ നടന്നത്. പരാതികൾ അന്വേഷിക്കാൻ ഉപരി കമ്മറ്റികളിൽ നിന്നും കമ്മിഷനുകളെ ചുമതലപ്പെടുത്തിയിരുന്നു.

ഏരിയാ കമ്മറ്റിയംഗവും പുല്ലാട് ലോക്കൽ സെക്രട്ടറിയുമായ എകെ സന്തോഷ്‌കുമാർ, പുല്ലാട് ലോക്കൽ കമ്മറ്റിയംഗം അരുൺ മോഹൻ, ഏരിയാ കമ്മറ്റിയംഗവും പുറമറ്റത്ത് നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗവുമായ ജിജി മാത്യു എന്നിവർക്കെതിരെയാണ് ബുധനാഴ്ച നടന്ന ഏരിയ കമ്മറ്റിയിൽ നടപടി ഉണ്ടായത്. സന്തോഷ്‌കുമാർ സാമ്പത്തിക അഴിമതി നടത്തിയെന്ന ആരോപണം മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങൾ വഴിയും വാർത്ത പരന്നതിനെ തുടർന്നാണ് ഇയാളെ ഏരിയാ കമ്മറ്റിയംഗത്വത്തിൽ നിന്നും ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പുല്ലാട് ലോക്കൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ഇരവിപേരൂരിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗം സജികുമാറിന് നൽകി.

സന്തോഷിനെതിരെ നവമാധ്യമത്തിൽ പ്രചരണം നടത്തിയതിനാണ് പുല്ലാട് ലോക്കൽ കമ്മറ്റിയംഗം അരുൺ മോഹനെ ലോക്കൽ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയത്. സിപിഎം. നേതൃത്വത്തിലുള്ള കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ ഫണ്ട് വിനിയോഗത്തിൽ ജാഗ്രത കാട്ടിയില്ലെന്ന് ആരോപണത്തെ തുടർന്ന് ജിജി മാത്യുവിനെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്. ഇതിന് പുറമേ മറ്റ് നിരവധി പരാതികളും ഇപ്പോൾ അന്വേഷണത്തിലാണ്.

പാർട്ടി തൊഴിലാളി നേതാവിന്റെ വീട് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ പാർട്ടിയും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസ് മെല്ലെപ്പോക്കിലാണെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP