Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ജാതിയിൽ പെട്ടവർ ഒരുമിച്ചത് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്; അമ്മായി അമ്മയുടെ തലയടിച്ച് അമ്മ പൊട്ടിച്ചപ്പോൾ പിഞ്ചു കുഞ്ഞിന് ജയിലിൽ കഴിയേണ്ടി വന്നത് ആറു ദിവസം; അമ്മയെ ഭാര്യയ്‌ക്കൊപ്പം ആക്രമിച്ച കേസിൽ മകനും അഴിക്കുള്ളിലായി; ഷാരോണിന്റെ സഹോദരിയുടെ കൈ തല്ലിയൊടിച്ചും ക്രൂരത തുടർന്നു; കുട്ടിയെ കൊല്ലുമെന്ന് ഭീഷണി തുടങ്ങിയത് ആദിഷയ്ക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ മുതൽ; പട്ടണക്കാട് ഒന്നര വയസ്സുകാരിയെ അമ്മ കൊന്നതിന്റെ കാരണം അജ്ഞാതം; കുടുങ്ങിയത് കലഹം സ്വഭാവമാക്കിയ ആതിര

രണ്ട് ജാതിയിൽ പെട്ടവർ ഒരുമിച്ചത് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്; അമ്മായി അമ്മയുടെ തലയടിച്ച് അമ്മ പൊട്ടിച്ചപ്പോൾ പിഞ്ചു കുഞ്ഞിന് ജയിലിൽ കഴിയേണ്ടി വന്നത് ആറു ദിവസം; അമ്മയെ ഭാര്യയ്‌ക്കൊപ്പം ആക്രമിച്ച കേസിൽ മകനും അഴിക്കുള്ളിലായി; ഷാരോണിന്റെ സഹോദരിയുടെ കൈ തല്ലിയൊടിച്ചും ക്രൂരത തുടർന്നു; കുട്ടിയെ കൊല്ലുമെന്ന് ഭീഷണി തുടങ്ങിയത് ആദിഷയ്ക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ മുതൽ; പട്ടണക്കാട് ഒന്നര വയസ്സുകാരിയെ അമ്മ കൊന്നതിന്റെ കാരണം അജ്ഞാതം; കുടുങ്ങിയത് കലഹം സ്വഭാവമാക്കിയ ആതിര

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ആദിഷയാണ്, താലോലിക്കേണ്ട കൈകളാൽ കൊല്ലപ്പെട്ടത്. ഇനിയും കാരണം വ്യക്തമല്ല. അമ്മയുടെ ക്രൂരതയിൽ നാട് നടുങ്ങുകയാണ്. തുണി കഴുകാൻ പോയതിനിടെ കുട്ടി നിലവിളിച്ചെന്നും കൈകൊണ്ട് മുഖം പൊത്തിയപ്പോൾ മരണം സംഭവിച്ചെന്നുമാണ് ആതിര ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാൽ പിന്നീട് മനഃപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കേണ്ടിയും വന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയൽവാസികളും ചേർന്ന്, കിടപ്പുമുറിയിൽ ചലനമറ്റു കിടന്ന കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. പരിശോധനയിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങിനുശേഷം പൊലീസ് ഷാരോണിനെയും ആതിരയെയും ഷാരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു.

പ്രേമ വിവാഹമായിരുന്നു ആതിരയുടെയും ഷാരോണിന്റെയും. രണ്ടു ജാതിയിൽപ്പെട്ടവരാണ് അവർ. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. കല്ല്യാണ ശേഷം ഭതൃവീട്ടുകാരുമായി ഒരുക്കലും സഹകരിച്ചു പോകാൻ ആതിരയ്ക്കായില്ല. ഭർത്താവും ഭാര്യയ്‌ക്കൊപ്പമാണ് നിന്നത്. ദേഷ്യം വന്നാൽ ആതിര എന്തും ചെയ്യുമായിരുന്നു. ഷാരോണിന്റെ അമ്മയെ ഇരുവരും ചേർന്ന് മർദ്ദിച്ചു പരിക്കേൽപ്പിച്ചെന്ന കേസിൽ, കുഞ്ഞിന് നാലുമാസം മാത്രം പ്രായമുള്ളപ്പോൾ കുഞ്ഞുമായി ആതിര ആലപ്പുഴ സബ് ജയിലിൽ ആറുദിവസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസിൽ ഷാരോണും ജയിലിലായിരുന്നു. ഷാരോണിന്റെ സഹോദരിയുടെ കൈ ഇരുവരും ചേർന്ന് തല്ലിയൊടിച്ച സംഭവവും വീട്ടിലുണ്ടായി.

ആതിര മകളെ നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ഒന്നാം ജന്മദിനം വീട്ടിൽ ആഘോഷിച്ചപ്പോഴുള്ള ഒരുക്കങ്ങളുടെ ശേഷിപ്പ് ഇപ്പോഴും ഭിത്തിയിലുണ്ട്. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ആതിരയും ഭർത്തൃപിതാവ് ബൈജുവും മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഒന്നരയോടെയാണ് ആതിര കുട്ടിയുമായി അയൽവീട്ടിലെത്തി കുട്ടി അനങ്ങുന്നില്ലെന്നറിയിച്ചതും താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും. വീട്ടിലെ മറ്റുള്ളവർക്ക് മരണവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പട്ടണക്കാട് എസ്ഐ അമൃതരംഗൻ പറഞ്ഞു. മ ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ആതിര ആദ്യം പറഞ്ഞത്. എന്നാൽ രണ്ടര മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനിടെയാണ് മാതാവ് കുറ്റം സമ്മതിച്ചത്. എന്നാൽ കൊലപാതകകാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. പല കാരണങ്ങൾ കൊണ്ടു നിരന്തരം വഴക്കിട്ടിരുന്ന വീട്ടിൽ ഷാരോണും ഭാര്യ ആതിരയും ചേർന്ന് മാതാവ് പ്രിയയെ ആക്രമിച്ചതിന് പിന്നിലെ കാരണവും ഇനിയും വ്യക്തമല്ല. ഈ കേസിൽ ദമ്പതികൾ റിമാൻഡിലായതിനെ തുടർന്ന് പിഞ്ചുകുഞ്ഞും ആറുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. അതേസമയം, ആതിര കുഞ്ഞിനെ ചെറുപ്പത്തിലേ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മുത്തശ്ശിയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

കൊല്ലംവെള്ളി കോളനിയിലെ ഷാരോൺ ആതിര ദമ്പതികളുടെ മകൾ ആദിഷയെയാണ് ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത് . മാതാവും ,നാട്ടുകാരും ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി കേസെടുത്തത് . കുട്ടിയുടെ മേൽച്ചുണ്ടിന്റെ ഇടതു ഭാഗത്തെ മുറിപ്പാടൊഴികെ മറ്റ് മുറിവുകളൊന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ല .എന്നാൽ തുടക്കത്തിൽ ഉയർന്ന സംശയം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കൂടുതൽ ബലപ്പെടുകയായിരുന്നു.

മൃതദേഹം മറവ് ചെയ്തതിനു പിന്നാലെ അമ്മ ആതിര,അച്ഛൻ ഷാരോൺ,ഷാരോണിന്റെ മാതാപിതാക്കളായ ബൈജു,പ്രീയ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അമ്മ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP