Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നാമത്തെ പ്രസവത്തിൽ ഭാര്യയുടെ മരണമെത്തി; മൂന്ന് മക്കളെ വളർത്തി വലുതാക്കാൻ പാടുപെടുമ്പോൾ ഹൃദ്രോഗം വില്ലനായെത്തി; രണ്ടു ദിവസം ജോലി ചെയ്താൽ ഒരാഴ്ച കിടപ്പിലാവുന്ന അവസ്ഥ; സ്വന്തമായി വീടോ ഒരു സെന്റ് സ്ഥലമോ ഇല്ലാത്ത ദുരിത ജീവിതം; താങ്ങാവാൻ ജിജിയെത്തിയപ്പോൾ രാജു വീണ്ടും ചരിച്ചു; പയ്യാവൂരിൽ നിന്നൊരു മനുഷ്യ സ്‌നേഹത്തിന്റെ കഥ

മൂന്നാമത്തെ പ്രസവത്തിൽ ഭാര്യയുടെ മരണമെത്തി; മൂന്ന് മക്കളെ വളർത്തി വലുതാക്കാൻ പാടുപെടുമ്പോൾ ഹൃദ്രോഗം വില്ലനായെത്തി; രണ്ടു ദിവസം ജോലി ചെയ്താൽ ഒരാഴ്ച കിടപ്പിലാവുന്ന അവസ്ഥ; സ്വന്തമായി വീടോ ഒരു സെന്റ് സ്ഥലമോ ഇല്ലാത്ത ദുരിത ജീവിതം; താങ്ങാവാൻ ജിജിയെത്തിയപ്പോൾ രാജു വീണ്ടും ചരിച്ചു; പയ്യാവൂരിൽ നിന്നൊരു മനുഷ്യ സ്‌നേഹത്തിന്റെ കഥ

രഞ്ജിത് ബാബു

കണ്ണൂർ: ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്നും മൂന്ന് മക്കളെ എങ്ങിനെ രക്ഷപ്പെടുത്തുമെന്നറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു പയ്യാവൂർ-പയ്യാറ്റുവയലിലിലെ ആശാരി പണിക്കാരനായ ബി.വി. രാജു. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തോടെ മരണപ്പെടുകയായിരുന്നു രാജുവിന്റെ ഭാര്യ. അമ്മയില്ലാത്ത മക്കളെ പോറ്റി വളർത്തി വലുതാക്കാൻ പാടുപെടുമ്പോഴായിരുന്നു രാജുവിന് ഹൃദയ സംബന്ധമായ അസുഖം ബാധിച്ചത്.

രണ്ടു ദിവസം ജോലി ചെയ്താൽ ഒരാഴ്ച കിടപ്പിലാവുന്ന അവസ്ഥ. സ്വന്തമായി വീടോ ഒരു സെന്റ് സ്ഥലമോ ഇല്ലാത്ത രാജുവിന് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. മൂന്ന് മക്കളെ സ്‌ക്കൂളിലേക്ക് അയക്കണം. അവരെ സംരക്ഷിക്കുകയും വേണം. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ ചിലർ തയ്യാറായെങ്കിലും അമ്മയില്ലാത്ത കുട്ടികളെ പിരിഞ്ഞ് കഴിയുന്നത് രാജുവിന് സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല.

അങ്ങിനെയിരിക്കുമ്പോഴാണ് പൊതു പ്രവർത്തകനും പയ്യാവൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമായ ജിജി. പൂവ്വത്ത് മണ്ണിൽ രക്ഷകനായെത്തുന്നത്. അസുഖബാധിതനായ രാജുവിനും കുട്ടികൾക്കും കിടപ്പാടം ഒരുക്കാൻ ജിജി തയ്യാറായി. അടുത്തിടെ ലക്ഷങ്ങൾ നൽകി വാങ്ങിയ പത്ത് സെന്റ് ഭൂമിയിൽ മൂന്നര സെന്റ് രാജുവിന് നൽകിക്കൊണ്ട് ജിജി മാതൃക കാണിച്ചു.

ആറ് ലക്ഷത്തിലേറെ രൂപ വില വരുന്ന സ്ഥലമാണ് ജിജി സൗജന്യമായി നൽകിയത്. അതും പയ്യാവൂർ ചന്ദനക്കാം പാറ റോഡരികിൽ തന്നെ. കുട്ടികൾക്ക് സ്‌ക്കൂളിൽ പോകാനും വരാനുമുള്ള സൗകര്യത്തിനാണ് ഇവിടെ തന്നെ സ്ഥലം നൽകിയതെന്ന് ജിജി മറുനാടൻ മലയാളിയോട് പറഞ്ഞു. പയ്യാവൂരിലെ പൊതു പ്രവർത്തകനായ എം. ഫൽഗുനനാണ് പ്രാദേശിക കോൺഗ്രസ്സ് നേതാവായ ജിജിയെ ഈ കുടുംബത്തിന്റെ ദുരവസ്ഥ അറിയിച്ചത്.

വിവരമറിഞ്ഞതോടെ തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സുഗമമായി പോയിവരാൻ ഏറ്റവും അടുത്തുള്ള സ്ഥലം നൽകാൻ ജിജി തയ്യാറാവുകയായിരുന്നു. അതോടെ തുടർ കാര്യങ്ങൾ നീക്കാൻ ഫൽഗുനനും ഒപ്പം കൂടി. പയ്യാവൂർ ഗവൺമെന്റ് യു.പി. സ്‌ക്കൂളിൽ അഞ്ച്, നാല് ഒന്ന്, ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളാണ് രാജുവിനുള്ളത്. നന്മയുടെ കൂട്ടുകാർ എന്ന വാട്സാപ്പ് കൂട്ടായ്മയാണ് രാജുവിന്റെ ദുരിത കഥ പുറം ലോകത്ത് എത്തിച്ചത്. വീട് നിർമ്മിക്കാൻ കൂട്ടായ്മ സംഘടിപ്പിച്ച ആദ്യ ഘടു നൽകി കഴിഞ്ഞു. ഭവന നിർമ്മാണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിരിക്കയാണ്.

രാജുവിനും കുട്ടികൾക്കും വീടൊരുക്കാനും നിർമ്മാണത്തിനായുള്ള വിവിധ ഘട്ടങ്ങൾ ഏറ്റെടുക്കാനും സംഘടനകളും വ്യക്തികളും സന്നദ്ധരായിരിക്കയാണ്. കണ്ണൂർ ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയായ ചന്ദനക്കാം പാറയിലെ ജനങ്ങൾ ജിജിയുടെ നന്മയെ വാഴ്‌ത്തുകയാണ്. രാഷ്ട്രീയമോ നിറമോ നോക്കാതെ ഒരു കുടുംബത്തിന് അത്താണിയാവാൻ സാധിച്ചതിൽ അതിലേറെ സന്തോഷത്തിലാണ് ജിജിയും കുടുംബവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP