Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നബി തിരുമേനിയുടെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും ചേരാത്ത രീതിയിലുള്ള വർഗ്ഗീയ വികാരം വളർത്തുന്ന എസ് ഡി പി ഐയുമായി ഇനിയൊരു ബന്ധവുമില്ല; പോപ്പുലർ ഫ്രണ്ട് വേദികളിലെ നിറസാന്നിധ്യവും പരസ്യമായി സംഘടനയെ തള്ളിപ്പറഞ്ഞു; പൂഞ്ഞാറിലെ പ്രധാന വോട്ട് ബാങ്കായ എസ് ഡി പിഐയും പോപ്പുലർ ഫ്രണ്ടിനേയും തള്ളിക്കളഞ്ഞ് മുഖം രക്ഷിക്കാനുള്ള പ്രസ്താവന പൂർണ്ണമായും വിശ്വസിക്കാതെ പൂഞ്ഞാറുകാർ

നബി തിരുമേനിയുടെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും ചേരാത്ത രീതിയിലുള്ള വർഗ്ഗീയ വികാരം വളർത്തുന്ന എസ് ഡി പി ഐയുമായി ഇനിയൊരു ബന്ധവുമില്ല; പോപ്പുലർ ഫ്രണ്ട് വേദികളിലെ നിറസാന്നിധ്യവും പരസ്യമായി സംഘടനയെ തള്ളിപ്പറഞ്ഞു; പൂഞ്ഞാറിലെ പ്രധാന വോട്ട് ബാങ്കായ എസ് ഡി പിഐയും പോപ്പുലർ ഫ്രണ്ടിനേയും തള്ളിക്കളഞ്ഞ് മുഖം രക്ഷിക്കാനുള്ള പ്രസ്താവന പൂർണ്ണമായും വിശ്വസിക്കാതെ പൂഞ്ഞാറുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധന ഭീതിയിലാണ്. കേന്ദ്ര സർക്കാർ ഏതു നിമിഷവും ഭീകര സംഘടനയുടെ ലിസ്റ്റിൽ പെടുത്തി നിരോധിച്ചേക്കും. ഇത് തിരിച്ചറിഞ്ഞാണ് തിരുവനന്തപുരം നഗരം കണ്ട ഏറ്റവും വലിയ ജാഥയുമായി സംഘടന കഴിഞ്ഞ വർഷം രംഗത്ത് വന്നത്. ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന പോപ്പുലർ ഫ്രണ്ട് ജാഥയിൽ താരമായത് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ആയിരുന്നു. കേന്ദ്രം നിരോധിച്ചാലും പിസി ജോർജിന്റെ സ്വന്തം സംഘടനയായ ജനപക്ഷത്തിന്റെ ലേബലിൽ പോപ്പുലർ ഫ്രണ്ട് ഇവിടെ തന്നെ ഉണ്ടാവും എന്ന സന്ദേശമായിരുന്നു ജോർജ് നൽകിയത്. എന്നാൽ എട്ടമ ാസം കൊണ്ട് പിസി ജോർജ് വാക്ക് മാറ്റുകയാണ്. ഇനി എസ് ഡി പി ഐയുമായോ പോപ്പുലർ ഫ്രണ്ടുമായോ സഹകരിക്കാൻ പൂഞ്ഞാറിലെ സിംഹത്തെ കിട്ടില്ല.

എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോർജ് എംഎ‍ൽഎ ഇപ്പോൾ പറയുന്നത്. ഭീകര പ്രവർത്തനം അവസാനിപ്പിക്കാൻ എസ്.ഡി.പി.ഐ തയ്യാറാകണം. നബി തിരുമേനിയുടെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും ചേരാത്ത വർഗീയ വികാരം വളർത്തുന്നതിൽ അവർ മുന്നോട്ട് പോകുന്നു എന്ന് ബോധ്യപ്പെട്ടതിനാലാണ് എസ്.ഡി.പി.ഐയുടെ പ്രവർത്തനത്തെ എതിർക്കുന്നതെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. എസ്.ഡി.പി.ഐയോടൊപ്പം സഹകരിക്കാൻ ആഗ്രഹിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തരായ മുന്നണിയുമായി ധാരണയുണ്ടാക്കും. ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ആതിരപ്പള്ളി പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ നിലപാട് കള്ളമാണ്. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ പിണറായി വിജയൻ വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. അങ്ങനെ പോപ്പുലർ ഫ്രണ്ടിനെ ഒഴിവാക്കി പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയാണ് പിസി. എന്നാൽ ഇത് ആരും പൂർണ്ണമായും വിശ്വസിക്കുന്നില്ല.

ഇടതിനേയും വലതിനേയും നേരിട്ടാണ് പിസി ഇത്തവണ പൂഞ്ഞാറിൽ ജയിച്ചത്. ഇതിൽ നിർണ്ണായകമായ എസ് ഡി പി ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും സഹകരണമാണ്. എസ് എൻ ഡി പി പോലും പിസിയെ കൈവിട്ടിട്ടും വമ്പൻ വിജയം പൂഞ്ഞാറിൽ പിസി നേടിയത് മുസ്ലിം വോട്ടുകളുടെ കരുത്തിലാണ്. ഇതിന്റെ ഏകോപനത്തിന് കാരണം പോപ്പുലർ ഫ്രണ്ടുമായുള്ള അടുപ്പമായിരുന്നു. ഈ സാഹചര്യത്തിൽ പൂഞ്ഞാറിൽ വീണ്ടും ജയിക്കാൻ ആഗ്രഹിക്കുന്ന പിസിയെന്ന ഒറ്റയാന് പോപ്പുലർ ഫ്രണ്ടിനെ കൈവിടാനാകില്ലെന്ന വിലയിരുത്തലും സജീവമാണ്. അതുകൊണ്ട് തന്നെ പിസിയുടെ പുതിയ പ്രസ്താവനയെ പൂഞ്ഞാറുകാർ പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

പൂഞ്ഞാറിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കാരണം മുസ്ലിം-ദളിത് രാഷ്ട്രീയത്തെ അടുപ്പിച്ച് നിർത്താൻ പിസി എന്നും ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ടുമായും ഡിച്ച് ആർ എം പോലുള്ള സംഘടനകളുമായും പിസി അടുത്ത് നിന്നത്. ഇവരുടെ എല്ലാ പരിപാടികളിലും പിസി നിറസാന്നിധ്യവുമായിരുന്നു.

തിരുവനന്തപുരത്ത് ഒക്ടോബറിൽ പോപ്പുർ ഫ്രണ്ട് നടത്തിയ മഹാ സമ്മേളനത്തിൽ താരമായത് പിസി ജോർജ് ആയിരുന്നു. അന്ന് പിസി നടത്തിയ പ്രസംഗം ഇങ്ങനെ:

അസലാമു അലൈയ്ക്കും പറഞ്ഞ് കൊണ്ടുള്ള പിസിയുടെ ആമുഖ പ്രസംഗം വലിയ കൈയടിയോടേയും ആരവത്തോടെയുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്ക് പോലും ലഭിക്കാതെ സ്വീകരണം ആണ് ജോർജിന്റെ ഓരോ വാക്കുകൾക്കും ലഭിച്ചത്. പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്ത ലക്ഷകണക്കിന് വരുന്ന അണികൾ നൽകിയതെന്നും പിസി പറഞ്ഞു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആവശ്യത്തിന് മറുപടി നേതൃത്വം നൽകികഴിഞ്#ുവെന്നും പിസി ജോർജ് പറഞ്ഞു.പോപ്പുലർ ഫണ്ട്, എസ്ഡിപിഐ എന്നിവരുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധം പിസി എടുത്ത് പറഞ്ഞു. ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് തന്നോട് പലരും ഫോണിലൂടെയും നേരിട്ടും പറഞ്ഞുവെന്നും എന്നാൽ അവർക്ക് താൻ നൽകിയ മറുപടി തനിക്ക് ഒറ്റ വാപ്പയേ ഉള്ളുവെന്നാണ് എന്നും വരാമെന്ന് പറഞ്ഞാൽ പിസി വന്നിരിക്കുമെന്നുമുള്ള മാസ് ഡയലോഗിൽ വേദിയിലുണ്ടായിരുന്നവരും ജാഥയിലെത്തിയവരും വലിയ കൈയടി നൽകി.

സമ്മേളനം വലിയ വിജയമായിരുന്നുവെന്നും പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഭാഗത്ത് നിന്നും ഇത് അലങ്കോലമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ജോർജ് പറഞ്ഞു. വെള്ളയംമ്പലം ജംങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ വലിയ രീതിയിൽ ജന ജീവിതത്തെ ബാധിച്ചുവെന്ന പ്രചരണം തള്ളിക്കളയുന്നുവെന്നും പിസി പറഞ്ഞു. ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് താൻ എംഎൽഎ ഹോസ്റ്റലിൽ നി്ന്നും ഇവിടെ സമ്മേളന വേദിയായ പുത്തരികണ്ടം മൈദാനത്തിലെത്തിയതെന്നും ജോർജ് ചൂണ്ടിക്കാട്ടി. മാന്യതയില്ലാതെയാണ് ചില പൊലീസുകാർ ജാഥയിലെ അംഗങ്ങളോട് പെരുമാറിയത്. ഈ കഷ്ടതകളൊക്കെ സഹിച്ച് ഇവിടെ എത്തിയ സ്ത്രീകൾ ഇന്ന് കൂടുതൽ ശക്തരാണെന്നും ഇനി ഒരിക്കലും പോപ്പുലർ ഫണ്ടിനെ വിട്ട് പോകാൻ കഴിയാത്ത ആവേശം അവർക്ക് ലഭിച്ചുവെന്നും പിസി കൂട്ടിച്ചേർത്തു.

1969 മുതൽ തലസ്ഥാനത്ത് സജീവമായുള്ളയാളാണ് താനെന്നും ഇത്രയും ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പരിപാടിക്ക് പങ്കെടുക്കുന്നത് താൻ കണ്ടിട്ടില്ലെന്നും പിസി പറഞ്ഞു.ജാഥയെ ബുദ്ദിമുട്ടിക്കാൻ ശ്രമിച്ച പിണറായിയുടെ ചില വൃത്തികെട്ട പൊലീസുകാർ ഈ ഊളത്തരം ഇനിയും കാണിച്ച് പ്രസ്ഥാനത്തെ കൂടുതൽ വളർത്തണമെന്നും പിസി പരിഹസിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP