Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാർത്ത ഹെ... ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനൽ; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകൻ! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബർ സഖാക്കളുടെ' അജണ്ട ചർച്ചയാകുമ്പോൾ

മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാർത്ത ഹെ... ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനൽ; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകൻ! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബർ സഖാക്കളുടെ' അജണ്ട ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാരിനെതിരായ അപ്രിയ സത്യങ്ങൾ പറയുന്നവരെ വ്യാജ പ്രചാരകരാക്കി സിപിഎം സൈബർ ഗുണ്ടകൾ. ഇതിന് പിന്നാലെ ചർച്ചകൾ സജീവമാക്കും. പിന്നെ മുഖ്യധാരാ സിപിഎം രാഷ്ട്രീയക്കാരും അഭിപ്രായവുമായി എത്തും. അങ്ങനെ സത്യം പറയുന്നവരെ കടന്നാക്രമിക്കും. സർക്കാരിന്റെ ഇമേജ് ബിൽഡിംഗിന് നടക്കുന്ന ഈ തന്ത്രപരമായ നീക്കം തിരിച്ചറിഞ്ഞ് പൊളിക്കുകയാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഭായി ലഹളയ്ക്ക് പിന്നിലെ ഒരു ബൈറ്റും അതിന്റെ വിശദീകരണവും നൽകിയ പിസി വിഷ്ണുനാഥിനെതിരെ രംഗത്ത് വന്നത് പോരാളി ഷാജിയാണ്. മാതൃഭൂമിയിലെ ബൈറ്റ് ഷെയർ ചെയ്തതിന് വിഷ്ണുനാഥിനെ അറസ്റ്റ് ചെയ്യണമെന്നാണ് പോരാളി ഷാജിയുടെ ആഹ്വാനം. മാതൃഭൂമിയിലെ ബൈറ്റ് ഷെയർ ചെയ്താൽ അത് എങ്ങനെയാണ് വ്യാജ വാർത്തയാവുക? ഇവിടെയാണ് ഇമേജ് ബിൽഡിംഗിലൂടെ പിണറായി സർക്കാരിനെ സോഷ്യൽ മീഡിയയിൽ നിറയ്ക്കാനുള്ള പോരാളി ഷാജിയുടെ തന്ത്രത്തെ പിസി വിഷ്ണുനാഥ് പൊളിക്കുന്നത്.

പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടം കൂടി. അതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. ഈ ലാത്തി ചാർജ്ജ് കഴിഞ്ഞ് ഓടിയെത്തുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ബൈറ്റ് മാതൃഭൂമി എടുത്തു. ''മേരേ കോ ദേഖോ കൈസേ മാരാ ഹൈ '- 'മേരേ കോ പൊലീസ് മാർത്ത ഹെ, ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ '-ഇതായിരുന്നു ആ ബൈറ്റ്. അതായത് ഇവിടെ ഒന്നുമില്ല. ചോദിച്ചാൽ തല്ലുന്നുവെന്ന് ഒരാൾ പറയുന്നു. ഈ ബൈറ്റ് ചർച്ചയാകാൻ വേണ്ടി തന്നെ വിഷ്ണുനാഥ് സോഷ്യൽ മീഡിയയിൽ ഇതു ഇട്ടു. ഇതാണ് സിപിഎം സൈബർ പോരാളികളെ വിറളി പിടിപ്പിച്ചത്. സർക്കാരിനെ കരിവാരി തേയ്ക്കാനുള്ള നീക്കത്തെ ചെറുക്കാൻ അവർ മുന്നിട്ടിറങ്ങി. ഇതോടെ വിഷ്ണുനാഥ് ഇട്ട ബൈറ്റ് വ്യാജവും വിഷ്ണു നാഥ് കോവിഡുകാലത്തെ വ്യാജ പ്രചാരകനുമായി. പോരാളി ഷാജിയുടെ വ്യാജ കണ്ടെത്തൽ സിപിഎമ്മുകാരെല്ലാം മത്സരിച്ച് ഷെയർ ചെയ്തു. അങ്ങനെ വിഷ്ണുനാഥ് എപ്പോൾ വേണമെങ്കിലും അറസ്റ്റിലാകാമെന്ന അവസ്ഥയും വന്നു.

ഇതിനിടെയാണ് പോരാളി ഷാജിയുടെ വാക്കുകളെ ഏറ്റെടുത്ത് പാലക്കാട്ടെ മുൻ എംപി എംബി രാജേഷ് രംഗത്ത് വന്നത്. കോൺഗ്രസ് നേതാവ് വിഷ്ണുനാഥിന്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷിൽ. കേരളത്തിൽ എല്ലാവർക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?-ഇതായിരുന്നു രാജേഷിന്റെ ചോദ്യം. ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാൻ പായിപ്പാട്ടെ രണ്ടു മണിക്കുർ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങൾ താഴാമോ?-ഇങ്ങനെ ചർച്ചയ്ക്ക് പുതിയ തലം നൽകുകയും ചെയ്തു രാജേഷ്. ഇതോടെയാണ് പോരാളി ഷാജിക്ക് മറുപടി പറയാത്ത വിഷ്ണുനാഥ് വിശദീകരണവുമായി എത്തിയത്.

പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് താങ്കൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ഞായറാഴ്ച പൊലീസ് ലാത്തിച്ചാർജ് ഉണ്ടായത് മാധ്യമങ്ങൾ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനൽ ലേഖകന് നൽകിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേർത്തിരുന്നു. സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക-ഇതായിരുന്നു വിഷ്ണുനാഥ് നൽകിയ മറുപടി. ആ പ്രതികരണം തമസ്‌കരിച്ച് ഞാൻ എന്തോ അപരാധം ചെയ്‌തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും വിഷ്ണുനാഥ് കൂട്ടി ചേർത്തു.

സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമർശിക്കുന്ന താങ്കൾക്ക് സി പി എമ്മിന്റെ എം എൽ എ സ്ഥാനം പോലും രാജിവെക്കാതെ ബിജെപി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗൻ മുർമുവിനെ അറിയുമായിരിക്കുമല്ലോ ? ഡി വൈ എഫ് ഐ മുൻ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജി ബിജെപി അനുഭാവം കാട്ടിയത് താങ്കൾ കൂടി അംഗമായ പാർലമെന്ററി പാർട്ടിയിൽ സഹകരിച്ചു പ്രവർത്തിച്ച നാളുകളിലല്ലായിരുന്നോ ?? ജിതേന്ദ്ര സർക്കാറും ലക്ഷ്മൺ സേതും ഉൾപ്പെടെ ഇനിയുമുണ്ട് പട്ടിക.. തത്കാലം ചുരുക്കുന്നു. കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല- പി സി വിഷ്ണുനാഥ് നൽകിയ മറുപടിയും വൈറലാകുകയാണ്.

പായിപ്പാട്ട് ലാത്തി ചാർജ്ജ് നടന്നുവെന്ന് മാധ്യമങ്ങളും ഫ്‌ളാഷ് ന്യൂസ് കൊടുത്തിരുന്നു. അത് ബൈറ്റായി മാതൃഭൂമിയിലും എത്തി. ഇതുകൊടുത്ത തന്നെ വ്യാജ പ്രചാരകനാക്കുന്നിന്റെ പൊരുൾ ഇനിയും വിഷ്ണുനാഥിന് മനസ്സിലാകുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളിയെന്നും മറ്റും വിളിക്കുന്നതിനെ വിഷ്ണുനാഥ് പൊളിച്ചിരുന്നു. ഇന്ത്യയിൽ ഒരിടത്തും ഇന്ത്യാക്കാർ അതിഥികളല്ലെന്നാണ് വിഷ്ണുനാഥ് വിശദീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോരാളി ഷാജി അറസ്റ്റ് ആവശ്യവുമായി എത്തുന്നത്.

പോരാളി ഷാജിയുടെ വ്യാജ പോസ്റ്റ് ഏറ്റെടുത്ത് എംബി രാജേഷ് കുറിച്ചത് ചുവടെ

കോൺഗ്രസ് നേതാവ് വിഷ്ണുനാഥിന്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷിൽ. കേരളത്തിൽ എല്ലാവർക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?

സർക്കാരിനെ വിമർശിച്ചോളൂ. പക്ഷേ വസ്തുതയുണ്ടാവണം. വിമർശിക്കാൻ സർക്കാർ പഴുതൊന്നും തരുന്നില്ലെങ്കിൽ കൊടും നുണ പറയാമോ? നാടൊരു വലിയ ദുരന്തമുഖത്തല്ലേ? നുണയും വിഷവും വമിപ്പിക്കാൻ ഒട്ടും മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ? കേരള സർക്കാരിന് കിട്ടുന്ന മതിപ്പ് നിങ്ങളുടെ സമനില തെറ്റിക്കുകയാണോ? ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാൻ പായിപ്പാട്ടെ രണ്ടു മണിക്കുർ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങൾ താഴാമോ?

വിഷ്ണുനാഥിനെ എനിക്ക് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കാലം മുതൽ അറിയാം. ഇങ്ങനെ നുണ പറയാൻ അറപ്പില്ലാത്തൊരാളായി നിങ്ങൾ പരിണമിച്ച തെങ്ങിനെയാണ് വിഷ്ണുനാഥ് ?ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ? നിങ്ങളെപ്പോലുള്ള പ്രധാനപ്പെട്ട നേതാക്കൾ കാണിക്കുന്ന ഈ മാതൃക എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾക്ക് നൽകുക?

തിരുത്താനുള്ള അന്തസ് വിഷ്ണുനാഥിൽ നിന്ന് പ്രതീക്ഷിക്കാമോ?

മറുപടിയായി പിസി വിഷ്ണു നാഥ് ഇട്ട പോസ്റ്റ്

എം ബി രാജേഷിന് സ്‌നേഹാദരങ്ങളോടെ,

പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് താങ്കൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ഞായറാഴ്ച പൊലീസ് ലാത്തിച്ചാർജ് ഉണ്ടായത് മാധ്യമങ്ങൾ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനൽ ലേഖകന് നൽകിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേർത്തിരുന്നു. സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക.

താങ്കൾക്ക് ഹിന്ദി നന്നായി അറിയാമല്ലോ ?

''മേരേ കോ ദേഖോ കൈസേ മാരാ ഹൈ '-

'മേരേ കോ പൊലീസ് മാർത്ത ഹെ, ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ '

ഇതിന് താങ്കൾ മനസിലാക്കിയ മലയാളം എന്താണ് ?

ആ പ്രതികരണം തമസ്‌കരിച്ച് ഞാൻ എന്തോ അപരാധം ചെയ്‌തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ല.

സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമർശിക്കുന്ന താങ്കൾക്ക് സി പി എമ്മിന്റെ എം എൽ എ സ്ഥാനം പോലും രാജിവെക്കാതെ ബിജെപി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗൻ മുർമുവിനെ അറിയുമായിരിക്കുമല്ലോ ?

ഡി വൈ എഫ് ഐ മുൻ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജി ബിജെപി അനുഭാവം കാട്ടിയത് താങ്കൾ കൂടി അംഗമായ പാർലമെന്ററി പാർട്ടിയിൽ സഹകരിച്ചു പ്രവർത്തിച്ച നാളുകളിലല്ലായിരുന്നോ ??

ജിതേന്ദ്ര സർക്കാറും ലക്ഷ്മൺ സേതും ഉൾപ്പെടെ ഇനിയുമുണ്ട് പട്ടിക..

തത്കാലം ചുരുക്കുന്നു.
കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല

- പി സി വിഷ്ണുനാഥ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP