Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കാഞ്ഞിരപ്പള്ളിയിലെ സുനാമിക്ക്' പോർച്ചുഗലിൽ നിന്ന് തട്ടിയെടുത്തത് 25 ലക്ഷം യൂറോ! കോട്ടയത്തെ സുനാമി കാണാനെത്തിയവർക്ക് കടൽ പോലും കാണാനാകാതെ മടങ്ങേണ്ടിയും വന്നു; പ്രളയകാലത്തും കോടികളുടെ നേട്ടമുണ്ടാക്കാൻ വിദേശത്തും സ്വദേശത്തും പ്രചരണങ്ങളുമായി പെന്തകോസ്ത് സഭയിലെ വ്യാജന്മാർ; ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന ബൈബിൾ വാക്യം പ്രസംഗിച്ച് പണം തട്ടൽ വ്യാപകമെന്ന് ആരോപണം; 'മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്‌സിലെ' ചർച്ചകൾ തുറന്ന് കാട്ടുന്നത് തട്ടിപ്പിന്റെ കാണാ സാധ്യതകൾ

'കാഞ്ഞിരപ്പള്ളിയിലെ സുനാമിക്ക്' പോർച്ചുഗലിൽ നിന്ന് തട്ടിയെടുത്തത് 25 ലക്ഷം യൂറോ! കോട്ടയത്തെ സുനാമി കാണാനെത്തിയവർക്ക് കടൽ പോലും കാണാനാകാതെ മടങ്ങേണ്ടിയും വന്നു; പ്രളയകാലത്തും കോടികളുടെ നേട്ടമുണ്ടാക്കാൻ വിദേശത്തും സ്വദേശത്തും പ്രചരണങ്ങളുമായി പെന്തകോസ്ത് സഭയിലെ വ്യാജന്മാർ; ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന ബൈബിൾ വാക്യം പ്രസംഗിച്ച് പണം തട്ടൽ വ്യാപകമെന്ന് ആരോപണം; 'മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്‌സിലെ' ചർച്ചകൾ തുറന്ന് കാട്ടുന്നത് തട്ടിപ്പിന്റെ കാണാ സാധ്യതകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയം വിറ്റ് കാശാക്കാൻ വിവിധ സംഘടനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ സ്വന്തം നിലയിൽ പണപ്പിരിവ് നടത്തി കീശ വീർപ്പിക്കാൻ ഒരുങ്ങി പെന്തകൊസ്റ്റ് സംഘടനാ നേതൃത്വങ്ങൾളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം അയച്ചാൽ അത് തങ്ങളുടെ ഇടയിൽ ഉള്ള ആളുകൾക്ക് ലഭിക്കില്ല എന്നുള്ള വ്യാജ പ്രചരണങ്ങൾ വിദേശത്തും,സ്വദേശത്തും ഉള്ള സമ്പന്നരുടെ ഇടയിൽ വരുത്തി തീർത്ത് ഫണ്ടുകൾ സ്വന്തമാക്കി മുക്കുവാനുള്ള ശ്രമങ്ങൾ അണിയറയിൽ രഹസ്യമായി ഒരുങ്ങിയതായാണ് ആരോപണം.

കാഞ്ഞിരപ്പള്ളി രൂപതയുടെ നടത്തിപ്പുകാർ പോർച്ചുഗൽ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചു ധാരാള വീടുകൾ നഷ്ടപ്പെട്ടെന്നു അറിയിച്ചതിൽ പ്രകാരം ഒരു ദിവസത്തെ ഞായറാഴ്ചത്തെ സ്‌തോത്രകാഴ്ച പണമായ 25 ലക്ഷം രൂപയ്ക്കുള്ള യൂറോ നൽകുകയും ചെയ്തിരുന്നു.അത് അവർ പോർച്ചുഗൽ സഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു എന്ന് പറയപെടുന്നു .എന്നാൽ കാഞ്ഞിരപ്പള്ളിയിൽ സുനാമി കയറിയടിച്ചതെന്ന് എവിടെയെന്ന് അവിടുത്തുകാർ തിരയുകയാണ് . ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോഴും നടക്കുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകൾക്കെതിരെ സർക്കാർ ഗൗരവത്തോടെയുള്ള ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് പെന്തകോസ്തുകാർ തന്നെ ഉയർത്തുന്നത്.

വലിയ സാമ്പത്തിക സ്ഥിതിയുള്ള ഈ സംഘടനകൾ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും പണപ്പിരിവുകൾ പലതും നടത്തി തുച്ഛമായ കാര്യങ്ങൾ സഭയിലുള്ളവർക്ക് കൊടുത്തിട്ട് ബാക്കി സംഘടനാ തലപ്പത്തുള്ളവർ സ്വന്തമാക്കുകയാണ് പതിവ് എന്നാണ് ആരോപണം. പ്രളയവും ഇതിനായി സമർത്ഥമായി ഉപയോഗിക്കുകയാണ് ചിലർ. പ്രളയം കഴിഞ്ഞു ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടന പാണ്ടനാട് ഉള്ള സഭയിലെ ആളുകളെ തിരിഞ്ഞു നോക്കിയില്ല എന്ന് ക്രൈസ്തവ നാദം എന്ന പത്രം പറയുന്നു. കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നും ദുരിതാശ്വാസത്തിന് എത്തിയ സാധനസാമഗ്രികളും പണവും മറ്റും തങ്ങളുടെ പിണിയാളുകൾക്കും,എതിർത്തു സംസാരിച്ചവർക്കും കുറച്ചു കിറ്റുകൾ നൽകി അവരുടെ വായടച്ചു. എന്നാൽ ഭൂരിപക്ഷം വരുന്ന ദുരിത ബാധിതർക്ക് ഒന്നും വിതരണം ചെയ്തില്ല എന്നും പറയപ്പെടുന്നു. വന്ന സാധനങ്ങൾ തന്നെ ഇത് നൽകിയ സംഘനകളെ പരാമർശിക്കാതെ ഒന്നും ചെയ്യാത്ത ചാരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ പേരിൽ ആക്കി ആണ് വിതരണം ചെയ്തത് ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രളയ ബാധിതരെ സഹായിക്കുവാൻ എന്ന പേരിലാണ് സമ്പന്നരുടെ ഇടയിൽ പണപ്പിരിവിനു പെന്തകൊസ്ത് സഭകളുടെ നേതൃത്വങ്ങൾ ശ്രമിക്കുന്നത്. സ്വന്തം അണികൾ പ്രളയത്തിൽ അകപ്പെട്ടപ്പോൾ തിരിഞ്ഞു നോക്കാൻ തയ്യാറാകാത്ത നേതാക്കളുടെ ആളുകൾ ആണ് ഇപ്പോൾ പിരിവിനു ഇറങ്ങിയിരിക്കുന്നത്. മനഃശാസ്ത്രപരമായി ഇടപെട്ടു അണികളെ തട്ടിക്കുവാൻ ഇക്കൂട്ടർക്ക് നല്ല കഴിവാണ് അതിനായി ചില ബൈബിൾ വാക്യങ്ങൾ കൂട്ടു പിടിച്ചു വൻ തട്ടിപ്പിന് ഒരുങ്ങുന്നതായാണ് സോഷ്യൽ മീഡിയയിൽ പെന്തകോസ്തുകാർ തന്നെ ഉയർത്തുന്ന ആരോപണം. അതിൽ പ്രധാനം ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന വാക്യം ആണ്. അതിനാൽ എത്ര രൂപ നൽകി എന്ന് അണികളും സാധാരണ പറയില്ല. അതാണ് ഇക്കൂട്ടർക്കുള്ള വിജയവും. തങ്ങളുടെ തട്ടിപ്പിന് പറ്റുന്ന ബൈബിൾ വാക്യങ്ങൾ സഭാ വിശ്വാസികളെ, അണികളെ പഠിപ്പിച്ചു പേടിപ്പിച്ചു കൂടെ നിർത്തുന്നതിൽ വിജയിച്ചവരാണ് ഇക്കൂട്ടരെന്നും സോഷ്യൽ മീഡിയയിൽ വാദമുയരുന്നു.

പാസ്റ്റർമാരിൽ ബ്ലേഡ് പണം കൊടുക്കന്നവർ, റിയൽഎസ്റ്റേറ്റ് നടത്തുന്നവർ തുടങ്ങി ബാർ മുതലാളിമാർ വരെ ഉണ്ടെന്ന് പറയപ്പെടുന്നു. ഓരോ കാരണങ്ങൾ പറഞ്ഞു ഇവർ സമ്പന്നരായ വിശ്വാസികളെ തട്ടിച്ചു പണക്കാർ ആകും. മാത്രവുമല്ല തങ്ങൾക്ക് എതിരെ സംസാരിക്കുന്നവരെ ആത്മീയ ഭീഷണി, പണം, മസിൽ പവർ, കേസ് ഇവയിൽ കൂടി ഒതുക്കാനും ഇക്കൂട്ടർക്ക് നല്ല കഴിവാണ്.അത് കാരണം പേടിച്ചു ഇവർക്കെതിരെ സംസാരിക്കുവാൻ ആരും തയ്യാർ ആവില്ല.തെരഞ്ഞെടുപ്പ് വരുമ്പോൾ ഇവർ ഗുണ്ടകൾക്ക് നാണക്കേട് ഉണ്ടാക്കുന്ന നിലയിൽ പ്രവർത്തിക്കുവാനും ജയിക്കുവാൻ എന്ത് കുതന്ത്രം പ്രയോഗിക്കാനും ഒരു മടിയും ഇക്കൂട്ടർക്ക് ഇല്ല.ഇവരുടെ സംഘടനകളിൽ വിശ്വാസികൾ എന്നറിയപ്പെടുന്ന അണികൾക്ക് ഭരണ പങ്കാളിത്തമോ ഇവർക്കെതിരെ സംസാരിക്കുവാനൊ അധികാരം ഇല്ല.ആരെങ്കിലും വിരുദ്ധമായി സംസാരിച്ചാൽ എല്ലാരും ഒറ്റക്കെട്ടായി എതിർക്കുകയും അവരെ ഒതുക്കുകയും ചെയ്യും.

പ്രളയ കാലത്ത് ഒറ്റപ്പെട്ട നേതാക്കന്മാരിൽ നന്നായി പ്രവർത്തിച്ചത് സ്വയം പ്രളയത്തിൽ അകപ്പെടുകയും രക്ഷപ്പെട്ട ശേഷം നന്നായി ദുരിതാശ്വാസ പ്രവർത്തനം ചെയ്തത് പാസ്റ്റർ കെ.സി ജോൺ ആണെന്ന് പറയപ്പെടുന്നു. ചില സഭകളും,സംഘടനകളും തങ്ങളുടെ ഹാളുകൾ പേരിന് തുറന്നു കൊടുത്തത് ഒഴിച്ചാൽ ബാക്കി ഉള്ളവർ തുറന്നു കൊടുക്കുകയോ ദുരിത ബാധിതർക്ക് വേണ്ട സഹായങ്ങൾ നൽകുവാനോ തയ്യാർ ആവാതെ നിസ്സംഗരായിരുന്നു.റാന്നി മുങ്ങിയപ്പോൾ പ്രസംഗത്തിൽ പ്രസിദ്ധനായ ഒരു മെത്രാൻ പാസ്റ്റർ ഹാൾ അഴുക്കാകും അതുകൊണ്ട് തുറന്നു കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞതായി ഒരു പ്രമുഖ പെന്തക്കോസ്തു ഗ്രൂപ്പിലെ ചർച്ചയിൽ അറിയാൻ കഴിഞ്ഞു. തുറന്നു കൊടുത്തവരിൽ തന്നെ ഭൂരിഭാഗവും അവരുടെ സഭയിലുള്ള ഒന്നോ രണ്ടോ പെന്തക്കോസ്തു കുടുംബങ്ങളെ മാത്രം ആണ് പ്രവേശിപ്പിച്ചത്. എന്നിട്ട് ദുരിതാശ്വാസ ക്യാമ്പ് എന്ന് പേരും നൽകി.

പെന്തകൊസ്തിൽ പ്രസിദ്ധമായ ഒരു സന്നദ്ധ സംഘടന അവർക്ക് വിശാലമായ ഹാളുകൾ പ്രളയ ബാധിത പ്രദേശത്ത് ഉണ്ടായിട്ടും ഒന്നും തന്നെ ചെയ്തില്ല. ചെങ്ങന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനക്ക് പൂനയിൽ നിന്നും ദുരിതാശ്വാസത്തിന് വന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളും പണവും മറ്റും തങ്ങളുടെ പിണിയാളുകൾക്കും, എതിർത്തു സംസാരിച്ചവർക്കും മാത്രം നൽകി അവരുടെ വായടച്ചു എന്നാൽ ഭൂരിപക്ഷം വരുന്ന ദുരിത ബാധിതർക്ക് വിതരണം ചെയ്തില്ല എന്ന് ആരോപണമുണ്ട്. മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്‌സ് (എംപി.എഫ്.ടി) എന്ന പ്രസിദ്ധ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാണ്.

മുഖ്യധാരാ സംഘടനകൾ,സഭകൾ എന്തൊക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്തു എന്നറിയാൻ ആഗ്രഹം ഉണ്ട് എന്ന് പോസ്റ്റ് ഇട്ടു ചോദിച്ച ഒരു മെമ്പറുടെ ചോദ്യത്തിന് വിവിധ പെന്തക്കൊസ്ത് സംഘടനകളുടെ പിണിയാളുകൾ ആയ ചില പാസ്റ്റർമാരും,ചില വിശ്വാസികളും ആണെന്ന് പറയുന്നവരിൽ നിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. വലിയ വിശുദ്ധി പറയുന്ന പാസ്റ്റർമാരായ ആളുകൾ അറക്കുന്ന നിലയിൽ ആണ് അവിടെ ആ മെമ്പറെ ആക്ഷേപിച്ചു സംസാരിച്ചത്. ഇവരെല്ലാം മുഖ്യധാരാ സംഘടനയുടെ ആളുകൾ ആണ്. തങ്ങളുടെ വരുമാനം നിലച്ചുപോകും എന്നുള്ള ഭയമാണ് ആക്രമണ കാരണമെന്നാണ് ഉയരുന്ന വാദം.

എന്നാൽ ഇത്തരം ആളുകളുടെ അനീതി ചോദ്യം ചെയ്തു പലരും രംഗത്ത് വരികയും ചെയ്തു.അത് പോലെ എല്ലാ പള്ളികൾക്കും പെരുന്നാൾ ഉള്ളതുപോലെ,അമ്പലങ്ങൾക്കു ഉത്സവം ഉള്ളത് പോലെ പെന്തകൊസ്തുകാരുടെ ഉത്സവം കൺവൻഷൻ എന്നറിയപ്പെടുന്നു.അന്നാണ് കോടികളുടെ ബിസിനസ്സുകൾ നടക്കുന്നതും ആളുകളുടെ കയ്യിൽ നിന്നും വൻതോതിൽ പണപ്പിരിവും തട്ടിപ്പും നടക്കുന്നത്.അതുകൊണ്ട് വിശ്വാസികൾക്ക് പ്രത്യേക പ്രയോജനം ഒന്നും ഇല്ല എന്നുള്ളതാണ് വാസ്തവം. പൊതുസമൂഹം നിരുപദ്രവികൾ എന്ന് കരുതുന്ന പെന്തക്കോസ്ത് സംഘടനയിലെ ചില ആളുകൾക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്തവർ ആണ്. എന്നാൽ ഇതിൽ ഉള്ള ചുരുക്കം ചില ആളുകളും ചെറുപ്പക്കാരും യുവജനസംഘടനകളും വളരെ നന്നായി സമൂഹത്തിൽ ഇടപെടുകയും സഹായിക്കുകയും ചെയ്യുന്നവർ ആണെന്നാണ് സോഷ്യൽ മീഡിയ വിശദീരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP