Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇല്യൂമിനേഷനിൽ മനം മയങ്ങി വിദ്യാർത്ഥി കൂട്ടങ്ങൾ; ടെർമിനൽ ബിൽഡിങ്ങിന്റെ മനോഹാരിതയിൽ സ്തംബ്ധരായി സ്ത്രീകളും കുട്ടികളും; കളരിയും തെയ്യവും പ്രധാന കവാടത്തിന്നകത്തെ ചുവരിൽ ചിത്രങ്ങളായി കണ്ടതോടെ ഇത് കണ്ണൂരിന്റെ സ്വന്തമെന്നുള്ള പ്രതീതി എല്ലാവർക്കും; 'സ്വർഗ്ഗതുല്യം, അതിമനോഹരം' എന്നു പറഞ്ഞ് സെൽഫിയെടുത്തും ചിലർ; കണ്ണൂർ വിമാനത്താവളം സന്ദർശിച്ച നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ

ഇല്യൂമിനേഷനിൽ മനം മയങ്ങി വിദ്യാർത്ഥി കൂട്ടങ്ങൾ; ടെർമിനൽ ബിൽഡിങ്ങിന്റെ മനോഹാരിതയിൽ സ്തംബ്ധരായി സ്ത്രീകളും കുട്ടികളും; കളരിയും തെയ്യവും പ്രധാന കവാടത്തിന്നകത്തെ ചുവരിൽ ചിത്രങ്ങളായി കണ്ടതോടെ ഇത് കണ്ണൂരിന്റെ സ്വന്തമെന്നുള്ള പ്രതീതി എല്ലാവർക്കും; 'സ്വർഗ്ഗതുല്യം, അതിമനോഹരം' എന്നു പറഞ്ഞ് സെൽഫിയെടുത്തും ചിലർ; കണ്ണൂർ വിമാനത്താവളം സന്ദർശിച്ച നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ചിറക് വിരിക്കാൻ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വർഗ്ഗതുല്യം. അതിമനോഹരം. ഇന്ന് മുതൽ അടുത്ത എട്ട് ദിവസത്തേക്ക് പൊതുജനത്തിന് സന്ദർശിക്കാൻ തുറന്ന് കൊടുത്തപ്പോൾ കാണാനെത്തിയവരുടെ പ്രതികരണങ്ങൾ ഇങ്ങിനെ. ഇല്യൂമിനേഷനിൽ മനം മയങ്ങി വിദ്യാർത്ഥി കൂട്ടങ്ങൾ. ടെർമിനൽ ബിൽഡിങ്ങിന്റെ മനോഹാരിതയിൽ സ്തംഭരായി സ്ത്രീകളും കുട്ടികളും. കളരിയും തെയ്യവും പ്രധാന കവാടത്തിന്നകത്തെ ചുവരിൽ ചിത്രങ്ങളായി കണ്ടതോടെ ഇത് കണ്ണൂരിന്റെ സ്വന്തമെന്നുള്ള പ്രതീതി എല്ലാവർക്കും. നിരവധി വിസ്മയങ്ങളുടെ കലവറയാണ് കണ്ണൂർ വിമാനത്താവളം.

ഇന്ന് രാവിലെ 9 മണിക്ക് കാരയിലെ കവാടത്തിൽ സന്ദർശകരെ വഹിച്ച വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പത്ത് മണി മുതൽ വാഹനങ്ങളെ കടത്തി വിട്ടു. വാഹനങ്ങൾ നിരനിരയായി കാർപാർക്കിങ് സ്ഥാനത്ത് നിർത്തിയിട്ട ശേഷം സന്ദർശകർ ടെർമിനൽ സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു. ടെർമിനൽ ബിൽഡിങിൽ നിയന്ത്രണങ്ങളോടെയാണ് ഓരോരുത്തരേയും പ്രവേശിപ്പിക്കുന്നത്. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം നിയന്ത്രണങ്ങളോടെയാണ് അകത്തേക്ക് കടത്തി വിടുന്നത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അന്യ ജില്ലയിൽ നിന്നുള്ളവരും വിമാനത്താവളം കാണാൻ എത്തിയവരിൽ പെടുന്നു. ടെർമിനൽ കെട്ടിടത്തിനുള്ളിൽ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് സാധനങ്ങളും മറ്റും കൊണ്ടു വരികയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന കർശന വിലക്കും നൽകിയിരുന്നു. ടെർമിനൽ സ്റ്റേഷന്റെ പിൻഭാഗത്തു കൂടിയുള്ള പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനാൽ ഏപ്രൺ, റൺവേ എന്നിവയും അനുബന്ധ കെട്ടിടങ്ങളും ഗ്ലാസിനുള്ളിൽ കൂടി മാത്രമാണ് കാണാൻ കഴിഞ്ഞത്. എങ്കിലും അതും കമനീയമായ കാഴ്ചയായിരുന്നു.

വൈകീട്ട് നാല് മണി വരെയാണ് സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയം. പരിശോധിച്ച് മാത്രം അകത്ത് കടത്തുന്നതിനാൽ അകത്ത് കടക്കാനും സമയമെടുത്തു. നീണ്ട ക്യൂവായിരുന്നു ആദ്യ ദിവസം തന്നെ ഉണ്ടായിരുന്നത്. ക്യൂവിൽ നിൽക്കുവാൻ പ്രയാസമുള്ളവരും വയോധികരും വിമാനത്താവളത്തിന്റെ വിവിധ പശ്ചാത്തലത്തിൽ സെൽഫിയെടുത്ത് മടങ്ങാൻ നിർബന്ധിതരായി. അടുത്ത ഏഴ് ദിവസവും സന്ദർശകരുടെ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുകയും ഡിസംബർ 9 ന് ഉത്ഘാടനം നടക്കുമെന്നുള്ള പ്രഖ്യാപനവും വന്നതോടെ നാളെ മുതൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് അധികൃതർ കരുതുന്നത്.

മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുള്ള ടെർമിനൽ ബിൽഡിംഗിന്റെ വിസ്തീർണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുള്ള ഹോട്ടലും ഒരുക്കിയിട്ടുണ്ട്

24 ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെൽഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവർക്കും പോകുന്നവർക്കുമായി 32 ഇമിഗ്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകൾ 16 എണ്ണമാണ്. ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്.  20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. വാഹനപാർക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസ്സുകളും ഒരേ സമയം പാർക്ക് ചെയ്യാം.

ഇന്നലെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവർത്തനാനുമതി നൽകിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ വകുപ്പ് ഉത്തരവായത്. ഇതോടെ കണ്ണൂർ എയറോഡ്രോമിന് ലൈസൻസ് അനുവദിക്കപ്പെട്ടു.  ഇതുവരെ നടത്തിയ എല്ലാ പരീക്ഷണ പറക്കലും വിജയകരമായതോടെയാണ് വിമാനത്താവളത്തിന് ലൈസൻസ് അനുവദിക്കാൻ ഡി.ജി.സി.എ. തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ന് ഡിസംബർ ഒമ്പതിന് ഉദ്ഘാടന തീയിത നിശ്ചയിച്ച് കൊണ്ട് സർക്കാർ ഉത്തരവിറങ്ങുക ആയിരുന്നു. വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ അടങ്ങിയ എയറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടത്താനുള്ള മാനദണ്ഡങ്ങൾ കണ്ണൂർ എയർപോർട്ട് പിന്നിട്ടു.

കഴിഞ്ഞ ദിവസം ബോയിങ് 730-800 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്‌നൽ പരിധിക്കുള്ളിൽ വട്ടമിട്ട് പറക്കാൻ അന്തിമ പരിശോധനക്കെത്തിയിരുന്നു. ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയറിന്റെ കൃത്യത അന്ന് തന്നെ ഈ വിമാനം ഉറപ്പാക്കിയിരുന്നു. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്ക് സമർപ്പിച്ചതോടെയാണ് ഡി.ജി.സി.എ. അന്തിമാനുമതി നൽകിയത്. കഴിഞ്ഞ മാസം രണ്ട് തവണ എയർ ഇന്ത്യാ എക്സപ്രസ്സിന്റെ യാത്രാ വിമാനങ്ങൾ വിമാനത്താവളത്തിലിറക്കിക്കൊണ്ട് പരീക്ഷണ പറക്കൽ നടത്തിയിരുന്നു.

എല്ലാ റിപ്പോർട്ടുകളും എയർപോർട്ട് അഥോറിറ്റിക്ക് നൽകിയതോടെയാണ് ലൈസൻസ് നടപടിയിലേക്ക് കടന്നത്. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ എയർപോർട്ട് അഥോറിറ്റി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എയറോനോട്ടിക്കൽ ഇൻഫർമേഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ എന്ന പേരിലാണ് ഈ നടപടി അറിയപ്പെടുന്നത്. കണ്ണൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വ്യോമയാന സംഘടന ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയ്യതികൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ഈ മാസം 11 നും നവംബർ 8, ഡിസംബർ 6, എന്നീ തീയ്യതികളിലാണ് ഇത് പ്രസിദ്ധീകരിക്കേണ്ടത്.

ഡിസംബർ 6 ന് ഈ വിവരങ്ങൾ പബ്ലിഷ് ചെയ്യാൻ കഴിയും. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് സുരക്ഷിതത്വവും സുഗമവുമായ വ്യോമയാന ഗതാഗതം ഉറപ്പ് വരുത്തുന്നത്. ലോകമെമ്പാടുമുള്ള വൈമാനികന്മാർ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം പറത്തുക. 56 ദിവസം കൊണ്ട്. എ.ഐ.എസ്. ഡാറ്റ പ്രസിദ്ധീകരിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. അലങ്കാര പണികളും പൂർത്തീകരിക്കപ്പെട്ടു. വിമാനത്താവളം സന്ദർശിക്കാൻ തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്ക് കാണുവാനുള്ള സൗകര്യവും ഒരുക്കിക്കഴിഞ്ഞു. എയർപോർട്ട് അഥോറിറ്റിയും ഡി.ജി.സി.എ അധികാരികളുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായതോടെയാണ് വാണിജ്യ വിമാനത്താവളമെന്ന ലൈസൻസ് കണ്ണൂരിന് ലഭ്യമായത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP