Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൽനൂറ്റാണ്ട് മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയിൽ നിന്ന് ബാറ്ററികൾ മേടിച്ചാൽ അതിന് രസീത് നൽകുമോ ?പക്ഷേ സിബിഐ രസീത് എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു; ഷർട്ടിലെ ദ്വാരം സ്ഫോടനത്തിൽ പറ്റിയതാക്കി; രാജീവ്ഗാന്ധിയുടെ ജീവനെടുത്ത ബെൽറ്റ് ബോംബ് യോജിപ്പിച്ചതാരാണെന്നത് സിബിഐക്ക് ഇപ്പോഴും സമസ്യ; പേരറിവാളന് ഈ സമൂഹത്തോട് പറയാനുള്ളത്

കാൽനൂറ്റാണ്ട് മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയിൽ നിന്ന് ബാറ്ററികൾ മേടിച്ചാൽ അതിന് രസീത് നൽകുമോ ?പക്ഷേ സിബിഐ രസീത് എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു; ഷർട്ടിലെ ദ്വാരം സ്ഫോടനത്തിൽ പറ്റിയതാക്കി; രാജീവ്ഗാന്ധിയുടെ ജീവനെടുത്ത ബെൽറ്റ് ബോംബ് യോജിപ്പിച്ചതാരാണെന്നത് സിബിഐക്ക് ഇപ്പോഴും സമസ്യ; പേരറിവാളന് ഈ സമൂഹത്തോട് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കാൽനൂറ്റാണ്ട് മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയിൽ ബാറ്ററികൾ മേടിച്ചാൽ അതിന് രസീത് നൽകുമോ? പക്ഷേ സിബിഐ രസീത് എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു. പറഞ്ഞത് പേരരിവാളനായിരുന്നു. മൂന്നുവർഷം മുമ്പ് വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ അദ്ദേഹം പറഞ്ഞ ആരോപണങ്ങൾ ഇപ്പോൾ തമിഴകത്ത് ചൂടുപിടിക്കുകയാണ്. രാജീവ്ഗാന്ധി വധക്കേസിൽ കീഴ്കോടതി വധശിക്ഷക്ക് വിധിച്ച പേരറിവാളന് കാൽ നൂറ്റാണ്ടുകഴിഞ്ഞാണ് ജാമ്യം കിട്ടിയത്. ഇപ്പോൾ രാജീവ് വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചതോടെ തമിഴക രാഷ്ട്രീയത്തിലും ഈ വിഷയം സജീവമാകുന്നുണ്ട്. രാജീവ്ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച് ബെൽറ്റ് ബോംബ് സത്യത്തിൽ ആരാണ് യോജിപ്പിച്ചത്. ഇപ്പോഴും സിബിഐക്കുപോലും അതിൽ ഉത്തരമില്ല.

പേരറിവാളന്റെ വാക്കുകൾ ഇങ്ങനെ:

'രാജീവ് കേസിലെ മുഖ്യ അന്വേഷണ ഓഫിസറും 2005ൽ ഡി.എസ്‌പിയായി വിരമിക്കുകയും ചെയ്ത കെ. രാഹോത്തം അവർക്ക് ഒരു തെളിവും എന്റെ കാര്യത്തിൽ ഇല്ലെന്ന് സമ്മതിച്ചിരുന്നു. തന്റെ അടുത്ത കാലത്തിറങ്ങിയ 'രാജീവ് വധക്കേസ്' എന്ന പുസ്തകത്തിലും അഭിമുഖങ്ങളിലും 'ബെൽറ്റ് ബോംബ് യോജിപ്പിച്ചയാളാരെന്നുള്ള വിഷമപ്രശ്നം'' ഇതുവരെ സി.ബിഐക്ക് പരിഹരിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ ഉത്തരമില്ലാത്ത ചോദ്യം പൂരിപ്പിക്കാനായി എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നോ? സിബിഐ വാദിച്ചത് ഞാനാണ് ബോംബ് കൂട്ടി യോജിപ്പിച്ചതെന്നാണ്. കാരണം, ഞാനൊരു ഒമ്പത് വോൾട്ട് ബാറ്ററി സെല്ല് മേടിച്ചിരുന്നുവെന്നാണ്. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷനിലെ ഡിപ്ളോമ അത്തരം ഒരു കഥ മെനയാൻ അവരെ സഹായിച്ചു. അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

അവർ ഒരിക്കലും ബോംബിൽ ഉപയോഗിച്ച ഒമ്പത് വോൾട്ട് സെൽ ഞാൻ മേടിച്ചതാണെന്ന് തെളിയിച്ചിട്ടില്ല. സത്യത്തിൽ ഞാനൊരിക്കലും ഒരു ഒമ്പത് വോൾട്ട് ബാറ്ററി മേടിച്ചിട്ടില്ല, അത്തരമൊന്ന് ആർക്കും നൽകുകയും ചെയ്തിട്ടില്ല. പക്ഷേ, സിബിഐ അങ്ങനെ ഞാൻ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചു. അതിന് എന്റെ ഷർട്ടിന്റെ കീശയിൽനിന്ന് കണ്ടെത്തിയതെന്ന് പറഞ്ഞ് ഒരു രശീത് ഹാജരാക്കി.

ഇരുപതുവർഷം മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയിൽ ബാറ്ററികൾ മേടിച്ചാൽ അതിന് രസീത് നൽകുമെന്നും, ഒരു കുറ്റവാളി അത്തരം ഒരു രശീത് കൈയിൽവെച്ചുകൊണ്ടിരിക്കുമെന്നുള്ള വാദങ്ങൾ വായനക്കാരുടെ സാമാന്യബോധത്തിനും മനഃസാക്ഷിക്കും വിടുന്നു. കുറ്റസമ്മതമൊഴിയനുസരിച്ച് ഞാൻ മാസവേതനത്തിന് എൽ.ടി.ടി.ഇക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണ്. ഞാൻ പല എൽ.ടി.ടി.ഇ അംഗങ്ങൾക്കുവേണ്ടിയും മുതിർന്ന എൽ.ടി.ടി.ഇ വ്യക്തിത്വമായ ശിവരശനുവേണ്ടിയും പ്രവർത്തിച്ചതായും കുറ്റസമ്മതമൊഴിയിൽ സമ്മതിക്കുന്നു. പക്ഷേ, ഒരിടത്തും ഞാൻ കൊലപാതകത്തിൽ പങ്കെടുത്തത് സമ്മതിച്ചതായി പറയുന്നില്ല.

1991 മെയ്‌ ഏഴിനുള്ള വയർലെസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കാണ് ഗൂഢാലോചന അറിയാവുന്നത്. ശിവരശൻ, ശുഭ, തനു എന്നിവർക്ക്. ഇത് ആദരണീയ ജഡ്ജിമാർ അംഗീകരിച്ചിട്ടുണ്ട്. എന്റെ പ്രസ്താവന അനുസരിച്ച് ഞാൻ ശിവരശന് ഒമ്പത് വോൾട്ട് ബാറ്ററിയും കാർ ബാറ്ററിയും മോട്ടോർ സൈക്കിളും നൽകിയത് ഏപ്രിൽ ഏഴിന് മുമ്പാണ്. അപ്പോൾ ഈ സാധനങ്ങൾ മേടിച്ചെങ്കിൽ അതിനുപിന്നില്ലുള്ള ചേതോവികാരം എന്തെന്ന് എനിക്കറിയില്ലെന്ന് വ്യക്തമാണ്.'- പേരറിവാളൻ പറയുന്നു.രാജീവ്ഗാന്ധി കൊല്ലപ്പെട്ട ദിവസം ഞാൻ സുഹൃത്തിനൊപ്പം സിനിമ കണ്ടു വരികയായിരുന്നു. പിന്നീടാണ് ദുരന്ത വിവരം അറിഞ്ഞത്. ഞങ്ങളെ കസ്റ്റഡിയിലെടുത്തശേഷം ഷർട്ടിൽ കണ്ട ഒരുദ്വാരമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രശ്നമാക്കിയത്. ഇത് പെരുമ്പത്തൂർ സ്ഫോടനകേസിൽ ഉണ്ടായതാണെന്നാണ് അവർ ആരോപിച്ചത്.

'തന്തൈ പെരിയാറിന്റെ ചിന്തകളോടുള്ള സ്നേഹവും ബ്രാഹ്മണ്യവിരുദ്ധതയുമായിരുന്നു മർദകശക്തികൾക്ക് കൊലപാതകിയായി എന്നെ ചിത്രീകരിക്കാനുള്ള ആയുധം. ഈഴം തമിഴ്പോരാട്ടത്തോടുള്ള എന്റെ അവസാനിക്കാത്ത താൽപര്യം രണ്ടാം സ്ഥാനത്തായിരുന്നു. പത്തൊമ്പതാം വയസ്സിൽ അന്വേഷണ ഏജൻസികൾ എന്നെ ഭീകരമായി പീഡിപ്പിക്കുകയും മാധ്യമങ്ങൾ എന്നെ ബോംബ് നിർമ്മാണ സ്പെഷലിസ്റ്റായി ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ളോമയുണ്ടെന്നതായിരുന്നു അതിന് കാരണം. രണ്ട് സാധാരണ ഒമ്പതു വോൾട്ട് ബാറ്ററി സെല്ലുകൾ കടയിൽനിന്ന് മേടിച്ചു എന്നതിന് വധശിക്ഷ നൽകിയാൽ, അതിന് യുവത്വത്തിന്റെ ഇരുപതുവർഷങ്ങൾ കവർന്നാൽ, ലോകത്തിന്റെ നീതിയെപ്പറ്റി സത്യമായും ഞാൻ സംശയിക്കുന്നു.'-പേരറിവാളൻ വ്യക്താമാക്കി.

രാജിവ് ഗാന്ധിയെ വധിച്ച ബോംബ് നിർമ്മിക്കാൻ പേരരിവാളൻ ബാറ്ററികൾ എത്തിച്ചു നൽകിയിരുന്നു എന്നാണ് ആരോപിക്കുന്ന കുറ്റം എന്നാൽ ബാറ്റികൾ എന്താവശ്യത്തിനായിരുന്നു എന്ന് പോലും പേരരിവാളൻ അറിയില്ലായിരുന്നു എന്നായിരുന്നു ത്യാഗരാജന്റെ സത്യവാങ്മൂലംപേരറിവാളൻ നിരപരാധിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിരുന്നതാണ്. 1991ൽ എൽടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയർലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു.

പേരറിവാളന് ഗൂഢാലോചനയിൽ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജൻ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.ഇതേ ത്യാഗരാജൻെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തല്ലി ചതച്ചാണ് കുറ്റം സമ്മതിച്ചതെന്ന് പരോളിൽ പുറത്തിറങ്ങിയ പേരറിവാളൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP