Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വാഴപ്പിണ്ടികളുടെ പ്രവാഹം; മടുത്ത പൊലീസ് തപാലിൽ എത്തുമ്പോഴേ തിരസ്‌കരിക്കാൻ പോസ്റ്റ് ഓഫീസുകൾക്ക് നിർദ്ദേശം നൽകി; വാഴപിണ്ടിയുമായി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചവരേയും പുറത്താക്കി; എന്നിട്ടും സ്വകാര്യ കുറിയർ വഴി വാഴപ്പിണ്ടി അയച്ച് യൂത്ത് കോൺഗ്രസുകാർ; വാഴപ്പിണ്ടി ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വാഴപ്പിണ്ടികളുടെ പ്രവാഹം; മടുത്ത പൊലീസ് തപാലിൽ എത്തുമ്പോഴേ തിരസ്‌കരിക്കാൻ പോസ്റ്റ് ഓഫീസുകൾക്ക് നിർദ്ദേശം നൽകി; വാഴപിണ്ടിയുമായി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചവരേയും പുറത്താക്കി; എന്നിട്ടും സ്വകാര്യ കുറിയർ വഴി വാഴപ്പിണ്ടി അയച്ച് യൂത്ത് കോൺഗ്രസുകാർ; വാഴപ്പിണ്ടി ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന വാഴപ്പിണ്ടി ചലഞ്ചിൽ പെട്ടത് പൊലീസ്. സെക്രട്ടറിയേറ്റിലേക്ക് വരുന്ന വാഴപ്പിണ്ടികൾ സ്വീകരിച്ച് മടക്കുകയാണ് സെക്യൂരിറ്റിക്കാർ. മുഖ്യമന്ത്രിയെ കളിയാക്കാനുള്ള ഈ നീക്കത്തിൽ തന്ത്രപരമായ നിലപാടിലേക്ക് മാറുകയാണ് പൊലീസ്. വാഴപ്പിണ്ടി സ്വീകരിക്കരുതെന്നു പൊലീസും ഭക്ഷ്യവകുപ്പും സ്പീഡ് പോസ്റ്റോഫീസിനു സന്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനു യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടി അയക്കുന്നതിനെ പ്രതിരോധിക്കാനുള്ള നീക്കം അപ്പോഴും പാളി. സ്വകാര്യ കുറിയർ സർവീസ് വഴി വാഴപ്പിണ്ടി സെക്രട്ടറിയേറ്റിലേക്ക് അയച്ചു.

കാസർകോട് ഇരട്ടക്കൊലയിൽ സാംസ്‌കാരിക നായകർ മൗനം പാലിച്ചതിൽ പ്രതിഷേധിച്ചു നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന സന്ദേശത്തോടെ യൂത്ത് കോൺഗ്രസ് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചിരുന്നു. ഇതിനെ മുഖ്യമന്ത്രി വിമർശിച്ചതോടെയാണ് അദ്ദേഹത്തിനുകൂടി വാഴപ്പിണ്ടി സമ്മാനിക്കാൻ തീരുമാനിച്ചത്. ഈ വാഴപ്പിണ്ടി ചലഞ്ച് സോഷ്യൽ മീഡിയയും ഏറ്റെടുത്തു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന വിടി ബൽറാമിന്റെ പോസ്റ്റിന് വലിയ പിന്തുണയും കിട്ടി. തുടക്കത്തിൽ ഇത് പൊലീസ് കാര്യമായെടുത്തില്ല. എന്നാൽ കളി കാര്യമായതോടെ പോസ്റ്റ് ഓഫീസിൽ നിർദ്ദേശമെത്തി. വാഴപ്പിണ്ടി വാങ്ങരുതെന്ന്.

വെള്ളിയാഴ്ച വാഴപ്പിണ്ടിയുമായി എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞ വിവരം അറിയുന്നത്. തുടർന്നു സ്വകാര്യ സർവീസിനെ ആശ്രയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ തുടങ്ങിയവർ നേതൃത്വം നൽകി. സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചതിനു 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് കേസ്. സമരം നടത്തി രണ്ടു ദിവസത്തിനു ശേഷമാണ് കേസെടുത്തത്. സെക്രട്ടറിയേറ്റിലേക്കും വാഴപ്പിണ്ടിയുമായി എത്താൻ ചിലർ ശ്രമിച്ചു. ഇതും പൊലീസ് അനുവദിച്ചില്ല.

പെരിയ ഇരട്ടക്കൊലപാതകം വലിയ ചർച്ചകൾക്കാണ് കേരള രാഷ്ട്രീയത്തിൽ തുടക്കമിട്ടിരിക്കുന്നത്. എന്നാൽ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകം സാഹത്യ നായകന്മാർ ആരും അറിഞ്ഞില്ല. പ്രതിസ്ഥാനത്ത് സിപിഎമ്മുകാരായാൽ പ്രതിഷേധിക്കാൻ മലയാളത്തിലെ സാഹിത്യകാരന്മാർക്ക് മടിയാണ്. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടി ചാലഞ്ച് എന്ന പ്രതികാത്മക സമരവുമായെത്തി. തൃശൂരിലെ സാഹിത്യ അക്കാദമിയിൽ വേറിട്ട പ്രതിഷേധം നടത്തി. ഇതുകൊണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. യൂത്ത് കോൺഗ്രസിന് വിമർശിച്ചും മിണ്ടാതിരിക്കുന്ന സാഹിത്യ നായകന്മാരെ പിന്തുണച്ചും മുഖ്യമന്ത്രി എത്തി. ഇതോടെയാണ് മുഖ്യമന്ത്രിക്കെതിരെ ചലഞ്ച് തുടങ്ങിയത്.

സാഹിത്യ അക്കാദമിയിലെ സാഹിത്യ നായകന്മാർക്കു വാഴപ്പിണ്ടി സമ്മാനിക്കുന്നതിനു മുമ്പ് പിണറായി വിജയനുതന്നെയായിരുന്നു നൽകേണ്ടിയിരുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ക്ലിഫ് ഹൗസിലേക്കു വാഴപ്പിണ്ടി അയച്ചുകൊണ്ടു ചാലഞ്ചിനു യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ കാറിൽ വാഴപ്പിണ്ടിവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരം അത്യന്തം ഹീനമാണെന്നായിരുന്നു മുഖ്യമന്ത്രി കുറിപ്പിൽ ആരോപിച്ചത്. ഇതോടെയാണ് സമരം മുഖ്യമന്ത്രിക്കെതിരെ തിരിക്കാൻ തീരുമാനിച്ചത്. വെട്ടിക്കൊന്നതിനെതിരെ മുഖ്യമന്ത്രി പറഞ്ഞതു നിർഭാഗ്യകരമെന്നു മാത്രമാണ്. ഇത്രയും നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിക്കുതന്നെയായിരുന്നു വാഴപ്പിണ്ടി ആദ്യം നൽകേണ്ടിയിരുന്നതെന്നു സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂരും ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയലും പറഞ്ഞു.

ക്രൂരകൊലപാതകത്തിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടിയുമായി നടത്തിയ പ്രതിഷേധം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഫേസ്‌ബുക്കിൽ ഈ പ്രതിഷേധത്തെ വിമർശിച്ച് പിണറായി വിജയൻ കുറിപ്പിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുറിപ്പ് താഴെ മറുപടിയുമായി വി.ടി ബൽറാം എംഎൽഎയും രംഗത്തെത്തി.നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞെന്നായിരുന്നു ബൽറാമിന്റെ മറുപടി. ഇതോടെയാണ് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊണ്ട് പുതിയ ചലഞ്ചിന് യൂത്ത് കോൺഗ്രസ് തുടക്കമിടുന്നത്. ഇതിനിടെ കൊലപാതകങ്ങളെ അപലപിക്കാൻ സാംസ്‌കാരിക നായകരും തയ്യാറാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP