Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനിച്ചാ ഒരു മരണമുണ്ട്...അതെപ്പോഴായാലും സ്വീകരിക്കാൻ തയ്യാറാണ്; ജീവനുണ്ട്..വന്നിട്ട് എടുത്തോട്ടെ; വീട്ടിൽ വന്ന് അക്രമം അഴിച്ചുവിട്ടവർ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സമാധാനിപ്പിക്കാൻ പാർട്ടിക്കാരും വന്നില്ല..പൊലീസുകാരും വന്നില്ല; ഒരു ദുശ്ശീലങ്ങളുമില്ലാത്ത വ്യക്തി കഞ്ചാവ് ലഹരിയിലാണ് കൊല ചെയ്തതെന്ന് പറഞ്ഞുപരത്തി; വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്ന വ്യാഖ്യാനം ശരിയല്ല; പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരനെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്ന് കുടുംബം

ജനിച്ചാ ഒരു മരണമുണ്ട്...അതെപ്പോഴായാലും സ്വീകരിക്കാൻ തയ്യാറാണ്; ജീവനുണ്ട്..വന്നിട്ട് എടുത്തോട്ടെ; വീട്ടിൽ വന്ന് അക്രമം അഴിച്ചുവിട്ടവർ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സമാധാനിപ്പിക്കാൻ പാർട്ടിക്കാരും വന്നില്ല..പൊലീസുകാരും വന്നില്ല; ഒരു ദുശ്ശീലങ്ങളുമില്ലാത്ത വ്യക്തി കഞ്ചാവ് ലഹരിയിലാണ് കൊല ചെയ്തതെന്ന് പറഞ്ഞുപരത്തി; വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്ന വ്യാഖ്യാനം ശരിയല്ല; പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരനെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്ന് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ പീതാബരനെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്ന സൂചന നൽകി കുടുംബം. വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്ന വ്യാഖ്യാനം ശരിയല്ല. പാർട്ടിക്ക് വേണ്ടി ഏറ്റെടുത്ത് ചെയ്തതാകാമെന്നും കുടുംബം കരുതുന്നു. ടെലിവിഷൻ ചാനലിനോട് സംസാരിക്കവേയാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും അവർ പറഞ്ഞു.

പീതാംബരൻ ഈ കൃത്യം ചെയ്യില്ലെന്ന ഉറച്ച് വിശ്വാസത്തിലാണ് കുടുംബം. പുകവലി അടക്കം ഒരുദുശ്ശീലങ്ങളും ഇല്ലാത്ത വ്യക്തി. ഒരാളെ ഇങ്ങനെ തലയിൽ വെട്ടിക്കൊല്ലാൻ ഒരിക്കലും കഴിയില്ല. ഒരുപക്ഷേ പാർട്ടിക്ക് വേണ്ടി ഏറ്റെടുത്ത് ചെയ്തതാകാമെന്ന അവർ കരുതുന്നു. 19 വർഷത്തെവിവാഹജീവിതത്തിനിടെ ഒരിക്കലും ഒറുമ്പിനെ പോലം നോവിക്കുന്ന പ്രവൃത്തി പീതാംബരൻ ചെയ്യുന്നത് ഭാര്യ മഞ്ജു കണ്ടിട്ടില്ല. കഞ്ചാവിന്റെ ലഹരിയിലാണ് പീതാംബരൻ കൃത്യം ചെയ്തതെന്ന പ്രചാരണത്തിന് വിരുദ്ധമാണ് പുകവലി പോലും ഇല്ലാത്തയാളാണ് പീതാംബരൻ എന്ന കുടുംബത്തിന്റെ വെളിപ്പെടുത്തൽ.

പാർട്ടിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാവുന്ന ആളാണ് പീതാംബരനെന്ന് മകൾ പറയുന്നു. കേസ് എടുത്തുന്നുവെന്ന് കരുതുന്നില്ല .കുറ്റം ചെയ്തവർ ആരായാലും ശിക്ഷ അനുഭവിക്കും. അത് അച്ഛനായാലും താനായാലും ശിക്ഷ അനുഭവിക്കണമെന്ന് മകൾ പറഞ്ഞു. അച്ഛൻ കുറ്റം ചെയ്യുമെന്ന് കരുതുന്നില്ല. തന്റെ മകന് കോൺഗ്രസുകാരോട് ഒരുവിരോധവുമില്ലായിരുന്നുവെന്നാണ് പീതാംബരന്റെ അമ്മ പറയുന്നത്. പ്രതിയായത് പാർട്ടിക്ക് വേണ്ട കുറ്റം ഏറ്റെടുത്തതുകൊണ്ടാണ്. അല്ലാതെ മകൻ ഇങ്ങനെ ചെയ്യില്ല. ഒരാളെ വെട്ടിക്കൊല്ലാൻ അവനെ കൊണ്ടാകില്ല. അവൻ കുറ്റം ഏറ്റെടുത്തതാ, അമ്മ പറഞ്ഞു.

സംഭവത്തിന് ശേഷം സിപിഎമ്മുകാർ വന്നു കാണുകയോ, സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും കുടുംബം പറഞ്ഞു. തങ്ങൾ കടുത്ത ഭീഷണിയിലാണെന്നും അവർ പറഞ്ഞു. മക്കളെ കൊല്ലുമെന്നാണ ഭീഷണി. കൊല്ലുന്നെങ്കിൽ കൊന്നോട്ടെ. 50 ലക്ഷത്തിന്റെ മുതലാണ് നശിപ്പിച്ചത്. ആദ്യം മുതലേ പറയുന്നത് പീതാംബരന്റെ പേരാണ്..അതുകൊണ്ടാണ് അവർ വീടാക്രമിച്ചത്. ആക്രമണമുണ്ടായിട്ടും അയൽപക്കത്തുള്ളവർ പോലും വന്നില്ല. വൈദ്യുതിയുമില്ലായിരുന്നു. ആകെ ഭീതി നിറഞ്ഞ അന്തരീക്ഷമായിരുന്നു. വലത് കൈയൊടിഞ്ഞ് സറ്റീൽ ഇട്ട് ചികിത്സയിലായിരുന്നു പീതാംബരൻ. ഫെബ്രുവരി 15 നാണ് കൈയിലെ പ്ലാസ്റ്റർ അഴിച്ചുവെങ്കിലും കൈ പൂർണമായി പ്രവർത്തന ക്ഷമമായിരുന്നില്ല. അതുകൊണ്ട് പീതാംബരന് ഒരാളെ വെട്ടിക്കൊല്ലാൻ കഴിയില്ല.

പാർട്ടിക്കാരാരും അന്വേഷിച്ച് വന്നിട്ടില്ല. വാഴയും കവുങ്ങുമെല്ലാം എതിരാളികൾ വന്ന് നശിപ്പിച്ചു. സമാധാനിപ്പിക്കാൻ പോലും ആരും വന്നില്ല. അക്രമികൾ വന്ന് കുട്ടികളെ തള്ളിയിട്ടു. നായിന്റെ മോളേ നിന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. ജനിച്ചാ ഒരു മരണമുണ്ട്...അതെപ്പോഴായാലും സ്വീകരിക്കാൻ തയ്യാറാണ്. ജീവനുണ്ട്..വന്നിട്ട് എടുത്തോളാൻ. വേറൊന്നും പറയാനില്ല. സത്രീകൾക്ക് സുരക്ഷ എന്നെല്ലാം പറഞ്ഞിട്ട് വീട്ടിൽ അഞ്ചുസത്രീകൾ ഉണ്ടായിട്ടും പൊലീസുകാർ പോലും വന്ന് തിരക്കിയിട്ടില്ല.

തന്നെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരിച്ചടിക്കുമെന്ന കാര്യവും പീതാംബരൻ വീട്ടിൽ പറഞ്ഞിരുന്നില്ല. ചികിത്സയിലായിരുന്ന പീതാംബരനെ കാണാൻ ചില പാർട്ടി പ്രവർത്തകർ സംഭവത്തിന് മുമ്പ് വന്നിരുന്നു. കോൺഗ്രസ് പ്രവർത്തകരുമായും ബന്ധമുണ്ടായിരുന്നു. വലി യ വൈരാഗ്യമൊന്നും ആരോടും ഉള്ളതായി ഞങ്ങൾ കേട്ടിട്ടില്ല. കേരളം മുഴുവൻ പീതാംബരന്റെ പേരുപറയുമ്പോൾ, പാർട്ടിക്കാര് വിചാരിച്ചിട്ടുണ്ടാവും...പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും കേട്ടു. യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചപ്പോൾ പാർട്ടി ഒന്നും ചെയ്തില്ലെന്ന പരാതിയെ കുറിച്ചൊന്നും പീതാംബരൻ വീട്ടിൽ പറഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട രണ്ടുയൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പരിചയമുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരൻ കുറ്റക്കാരനെന്ന് സിപിഎം. ഉദുമ എംഎ‍ൽഎ കുഞ്ഞിരാമൻ പറഞ്ഞു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്ന് എംഎ‍ൽഎ പറഞ്ഞു. സംഭവത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതൽ പാർട്ടിക്കാരുണ്ടെങ്കിൽ പൊലീസ് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീതാംബരനടക്കം നാലുപേർ കൊലക്കുശേഷം ആദ്യമെത്തിയത് പാർട്ടി ഓഫീസിലാണ്. ചട്ടംചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറുകളോളം ഇവർ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങൾ കൂടി പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP