Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുക്കളപ്പോരിനിടയിൽ ഒരുവീട്ടമ്മയുടെ യുപിക്കാരനായ ഭർത്താവ് ഇടപെട്ട് ക്രൂരമായി മർദിച്ചതായി മറ്റു വീട്ടമ്മമാർ; മൂന്നു വീട്ടമ്മമാർ ആശുപത്രിയിൽ, പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപണം; രാഷ്ട്രീയക്കാരും കൂട്ടെന്ന് പരാതി

അടുക്കളപ്പോരിനിടയിൽ ഒരുവീട്ടമ്മയുടെ യുപിക്കാരനായ ഭർത്താവ് ഇടപെട്ട് ക്രൂരമായി മർദിച്ചതായി മറ്റു വീട്ടമ്മമാർ; മൂന്നു വീട്ടമ്മമാർ ആശുപത്രിയിൽ, പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപണം; രാഷ്ട്രീയക്കാരും കൂട്ടെന്ന് പരാതി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: സ്വന്തം ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ അയൽവാസിയുടെ ഭാര്യയുടെ മാറിടത്തിൽ മർദ്ദനം. കൈക്കുഞ്ഞുമായി എത്തിയ ഇവരെ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷകയായെത്തിയ ഗർഭിണിയുടെ അടിവയറ്റിൽ ചവിട്ടി പ്രതികാരം. മകളെ കൊല്ലാക്കൊല ചെയ്യുന്നത് ചോദ്യം ചെയ്യാനെത്തിയ വയോധികയുടെ വിരലുകൾ ഞെരിച്ചോടിച്ചു.

വനിതാദിനത്തിൽ പെരുമ്പാവൂർ പട്ടിമറ്റത്തുനിന്നുമാണ് സ്ത്രീകൾക്കുനേരെയുണ്ടായ മൃഗീയ ആക്രമണത്തിന്റെ വാർത്ത പുറത്തുവന്നിട്ടുള്ളത്. ഉത്തർപ്രദേശ് സ്വദേശിയായ ബാസീമാണ് ഈ ക്രൂരകൃത്യങ്ങൾ ചെയ്തതെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ത്രീകൾ പൊലീസിനെ അറിയിച്ച വിവരം. ഇയാൾ നാട്ടിലുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

പട്ടിമറ്റം കിഴക്കേ കുമ്പനാട് വാടകക്കെട്ടിടത്തിലെ താമസക്കാരാണ് പരിക്കേറ്റ സ്ത്രീകൾ. ഇതേ കെട്ടിടത്തിൽ തന്നെയാണ് ബാസിമും ഭാര്യ താഹീറയും താമസിക്കുന്നത്. അറക്കപ്പടയിൽ സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുകയാണ് ബാസീം. തങ്ങൾക്ക് വേറയും ബ്യൂട്ടിപാർലറുകളുണ്ടെന്നും സമ്പന്നരാണെന്നും താഹീറ തങ്ങളോട് വെളിപ്പെടുത്തിയെന്നും കേസുമായി പോയാൽ അനുഭവിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആശുപത്രിയിൽ കഴിയുന്നവർ അറിയിച്ചു.

കൊമ്പനാട് അറയ്ക്കൽ ടൈറ്റസിന്റെ ഭാര്യ റോസീന, മാതാവ് ആൻസമ്മ, അയൽവാസി അബ്ദുൾ നാസ്സറിന്റെ ഭാര്യ ആഷിത എന്നിവരാണ് ബാസിമിന്റെ ആക്രമണമേറ്റതിനെത്തുടർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്നത്. രണ്ടുമാസം ഗർഭിണിയായ തനിക്ക് ചവിട്ടേറ്റതിനെത്തുടർന്നുള്ള അടിവയറിൽ അനുഭവപ്പെട്ട വേദന ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ആഷിതയുടെ വെളിപ്പെടുത്തൽ.

തന്റെ മാറിടത്തിൽ പിടിച്ച് തള്ളുകയും കൈപിടിച്ച് തിരിക്കുകയും മുടിയിൽപിടിച്ച് കറക്കുകയും മറ്റും ചെയ്തുവെന്നും ഇത് ചോദ്യം ചെയ്ത മാതാവിന്റെ കൈവിരലുകൾ ബാസീം ഞെരിച്ചൊടിച്ചെന്നും റോസീന വ്യക്തമാക്കി. ബാസീമിന്റെ മലയാളിയായ ഭാര്യയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോപണം.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. മോട്ടർ അടിച്ചപ്പോൾ തന്റെ വീട്ടിലെ പൈപ്പ് തുറന്നിട്ട് വെള്ളം പാഴാക്കിയെന്നാരോപിച്ച താഹീറ തന്നെ അസഭ്യം പറഞ്ഞെന്നും ഇതിനെ എതിർത്തപ്പോൾ മുറിക്കുള്ളിലായിരുന്ന ബാസീം ഇറങ്ങി വന്നെന്നും ഈ സമയം മലയാളം വശമില്ലാത്ത ഇയാളെ ഹിന്ദി അറിയാവുന്ന താഹീറ തെറ്റിദ്ധരിപ്പിച്ച് തന്നെ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്നുമാണ് റോസീനയുടെ ആരോപണം.

തന്റെ മുഖത്തേക്ക് താഹീറ മുട്ടയെറിഞ്ഞെന്നും ബഹളത്തിനിടയിൽ കൈക്കുഞ്ഞുമായി നിന്നിരുന്ന തന്നെ ബാസിം നെഞ്ചിൽ പിടിച്ച് തള്ളിയെന്നും ബാലൻസ് തെറ്റി വീഴാൻ പോയ തന്നെ ആഷിതയാണ് രക്ഷിച്ചതെന്നും ഇവർ തുടർന്ന് പറഞ്ഞു. ഇതു സംബന്ധിച്ച് ശനിയാഴ്ച തന്നെ പെരുമ്പാവൂർ പൊലീസിൽ തങ്ങൾ നേരിട്ടെത്തി പരാതി അറിയിച്ചതായിട്ടാണ് ആശുപത്രിയിൽ കഴിയുന്നവരുടെ വെളിപ്പെടുത്തൽ. എന്നാൽ വിഷയം പറഞ്ഞുതീർത്തെന്നും ഇതിന്റെ പേരിൽ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ തിങ്കളാഴ്ച 'നീ സാക്ഷിപറയുമോടി' എന്ന് ചോദിച്ച് താഹീറ വീണ്ടും അസഭ്യം പറഞ്ഞെന്നും ഇതേതുടർന്ന് താനും താഹീറയുമായി വാക്കുതർക്കം നടക്കുമ്പോൾ മുടിക്ക് കുത്തിപ്പിടിച്ച് മലർത്തിയ ശേഷം ബാസിം അടിവയറ്റിൽ ചവിട്ടിയെന്നാണ് ആഷിതയുടെ വെളിപ്പെടുത്തൽ. രാഷ്ട്രീയ ഇടപെടലുകളെത്തുടർന്ന് പൊലീസിൽ നിന്നും തങ്ങൾക്ക് നീതി ലഭിക്കുന്നില്ലന്നും ഭർത്താക്കന്മാരുടെ ജീവന് ഭീഷണിയുണ്ടെന്നും ആഷിതയും റോസീനയും പറയുന്നു.

കോൺഗ്രസിലെ പ്രാദേശിക നേതാക്കളിൽ ഒരാൾ തന്നെയും ഭാര്യയെും സന്ദർശിച്ച് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിന് പ്രതിഫലമായി പണം വാഗ്ദാനം ചെയ്‌തെന്നും റോസീനയുടെ ഭർത്താവ് ടൈറ്റസ് മറുനാടനോട് വെളിപ്പെടുത്തി. ദരിദ്രരായ തങ്ങളെ സഹായിക്കാൻ ആരുമില്ലന്നും ഈ നീതി നിഷേധത്തിനെതിരെ പ്രതികരിക്കേണ്ടവർ അക്രമികളുടെ പക്ഷത്ത് നിലയുറപ്പിച്ചതിനാൽ തങ്ങൾ ഏറെ ഭയപ്പാടോടെയാണ് നിമിഷങ്ങൾ തള്ളിനീക്കുന്നതെന്നും ടൈറ്റസ് പറഞ്ഞു. പൊലീസും രാഷ്ട്രീയക്കാരും ഒതുക്കിവച്ചിരുന്ന ഈ നീച സംഭവം ടൈറ്റസ് നേരിട്ട് ഇന്ന് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP