Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

32 രൂപയ്ക്ക് എണ്ണകമ്പനികൾ പമ്പുകാർക്ക് നൽകുന്ന പെട്രോളിന് ചുമത്തപ്പെടുന്നത് 125 ശതമാനം ടാക്‌സും ലെവിയും; പാക്കിസ്ഥാനും ശ്രീലങ്കയുമുൾപ്പെടെ അയൽരാജ്യങ്ങൾ ഇന്ധനം വിൽക്കുന്നത് ഇന്ത്യയിലേക്കാൾ കുറഞ്ഞ വിലയ്ക്ക്; ക്രൂഡോയിൽ വില കുറഞ്ഞിട്ടും ബിജെപി പണ്ട് സമരം നടത്തിയ കാലത്തേക്കാൾ ഇപ്പോൾ ഇന്ധനവില കൂടിനിൽക്കുന്നതിന്റെ കണക്കുകൾ ഇങ്ങനെ

32 രൂപയ്ക്ക് എണ്ണകമ്പനികൾ പമ്പുകാർക്ക് നൽകുന്ന പെട്രോളിന് ചുമത്തപ്പെടുന്നത് 125 ശതമാനം ടാക്‌സും ലെവിയും; പാക്കിസ്ഥാനും ശ്രീലങ്കയുമുൾപ്പെടെ അയൽരാജ്യങ്ങൾ ഇന്ധനം വിൽക്കുന്നത് ഇന്ത്യയിലേക്കാൾ കുറഞ്ഞ വിലയ്ക്ക്; ക്രൂഡോയിൽ വില കുറഞ്ഞിട്ടും ബിജെപി പണ്ട് സമരം നടത്തിയ കാലത്തേക്കാൾ ഇപ്പോൾ ഇന്ധനവില കൂടിനിൽക്കുന്നതിന്റെ കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുന്നതിനെതിരെ കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് വൻ പ്രക്ഷോഭം രാജ്യവ്യാപകമായി നടത്തിയ പാർട്ടിയാണ് ബിജെപി. 2013 ഫെബ്രുവരി കാലത്ത് അന്നത്തെ കേന്ദ്രസർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യമെങ്ങും സാക്ഷ്യം വഹിച്ചത്.

അന്ന് പ്രക്ഷോഭം നടത്തുന്ന കാലത്തെ വിലയിലേക്ക് ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില എത്തിനിൽക്കുമ്പോഴും കേന്ദ്രസർക്കാർ അത് കണ്ടില്ലെന്ന് നടക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. രാജ്യ തലസ്ഥാനത്ത് ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 71.14 രൂപയാണ്. ഡീസൽ വിലയാകട്ടെ 59.02 രൂപയും. ബിജെപി പ്രക്ഷോഭം നടത്തുന്ന കാലത്ത് ഡീസൽവില 48.16 രൂപയായിരുന്നുവെന്നതും ഇപ്പോൾ ചർച്ചയാവുകയാണ്.

അധികാരത്തിലെത്തിയ ശേഷം രാജ്യാന്തര വിപണിയിൽ എണ്ണവില വളരെ കുറഞ്ഞിട്ടുപോലും നരേന്ദ്ര മോദി സർക്കാർ ഇന്ധനവില കുറച്ചില്ലെന്ന് മാത്രമല്ല, അടിക്കടി കൂട്ടുകയും ചെയ്തുവെന്ന ആക്ഷേപമാണ് ഉയരുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും മാത്രമല്ല, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വലിയതോതിൽ വില കൂടിയിട്ടുണ്ട്. മണ്ണെണ്ണയുടെ വില പ്രക്ഷോഭ കാലത്ത് ഉണ്ടായിരുന്ന 14.16 രൂപയിൽ നിന്ന് 18.54 രൂപയായാണ് ഉയർന്നിട്ടുള്ളത്. ഗ്യാസ് സിലിണ്ടറിന്റെ വില 410.5 രൂപയിൽ നിന്ന് 585 ആയും ഉയർന്നു.

2013 ഫെബ്രുവരി കാലത്ത് ഉണ്ടായിരുന്ന വിലയേക്കാൾ ക്രൂഡ് ഓയിലിന് രാജ്യാന്തര വിപണിയിൽ പകുതിയിൽ താഴെ മാത്രമേ ഇപ്പോൾ വിലയുള്ളൂ. എന്നിട്ടും അന്നത്തെ വിലയ്‌ക്കൊപ്പമോ അതിലേറെയോ ഇപ്പോഴും ഇന്ധനവില നിൽക്കുന്നതാണ് ചോദ്യംചെയ്യപ്പെടുന്നത്. 2013 കാലത്ത് 114 ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. ഇപ്പോൾ ഇത് 54 ഡോളർ മാത്രമാണ്. അന്ന് ഡോളറിന് 54.3 രൂപയായിരുന്നു മൂല്യം. ഇന്ന് വിനിമയ നിരക്ക് 68 രൂപയാണ്. എങ്ങനെ കണക്കാക്കിയാലും അന്നത്തേതിന്റെ പാതിയിൽ താഴെ ചെലവിൽ രാജ്യത്തിന് ക്രൂഡ് ഓയിൽ കിട്ടുന്ന സാഹചര്യമായിട്ടും മോദി സർക്കാർ എണ്ണവില കുറയ്ക്കാത്തത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോൾ ഒരു ബാരൽ ക്രൂഡ് ഓയിലിന് 3,625 രൂപയാണ് ചെലവ്. ഇന്ധന വില കൂടിയെന്ന് പറഞ്ഞ് ബിജെപി സമരം നടത്തിയ കാലത്ത് ഇത് 6,210 രൂപയായിരുന്നു. അന്നത്തെ പ്രക്ഷോഭത്തിലെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന ആക്ഷേപമാണ് ഇതോടെ ശക്തമാകുന്നത്.

എണ്ണ വാങ്ങുന്ന അയൽരാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ വളരെ ഉയർന്ന ഇന്ധനവിലയാണ് ഇന്ത്യയിൽ ഇപ്പോഴുള്ളതെന്നും വ്യക്തമാകുന്നു. ഇന്ത്യൻ രൂപ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ പെട്രോളിന്റെ ചില്ലറ വിൽപന വില പാക്കിസ്ഥാനിൽ 43.7 രൂപയും ശ്രീലങ്കയിൽ 54.18 രൂപയുമാണ്. ഇന്ത്യവഴി ക്രൂഡ് ഓയിൽ എത്തിക്കുന്ന നേപ്പാളിൽ പോലും വില. 64.38 രൂപയാണ്. ഡീസൽ വിലയാകട്ടെ പാക്കിസ്ഥാനിൽ 49.6, ശ്രീലങ്കയിൽ 43.99, നേപ്പാളിൽ 49.16 എന്നിങ്ങനെയാണ്.

ജനുവരി 16ലെ ഒഫീഷ്യൽ ഡാറ്റ പ്രകാരം ക്രൂഡ് ഓയിൽ ലാൻഡിങ് വില ബാരലിന് 68.88 രൂപയാണ്. പൊതുവായി ഉപയോഗിക്കുന്ന ഭാരത് സ്‌റ്റേജ് 4 പെട്രോൾ റിഫൈനറികൾ എണ്ണക്കമ്പനികൾക്ക് നൽകുന്നത് 29.19 രൂപയ്ക്കാണ്. എണ്ണമ്പനികൾ ഡീലർമാർക്ക് ഇത് നൽകുന്നത് 31.94 രൂപയ്ക്കുമാണ്. ഇതിനുമേൽ സർക്കാർ ചുമത്തുന്ന ലെവിയും ടാക്‌സുമെല്ലാം ചേരുമ്പോഴാണ് വില എഴുപതിന് മുകളിലേക്ക് എത്തുന്നത്. രാജ്യ തലസ്ഥാനത്ത് ഇപ്പോൾ 21.48 രൂപയാണ് എക്‌സൈസ് ഡ്യൂട്ടി. റിഫൈനറികൾ നൽകുന്ന വിലയുടെ എഴുപത്തഞ്ച് ശതമാനത്തോളം വരും ഇത്. ഇതോടൊപ്പം ഡീലർ കമ്മീഷനായ 2.6 രൂപയും സംസ്ഥാന സർക്കാരിന്റെ വാറ്റ് ആയ 15.12 രൂപയും ചേരുന്നു.

അങ്ങനെയാണ് ഉപഭോക്താവ് 71.14 രൂപ നൽകി ഡൽഹിയിൽ പെട്രോളടിക്കേണ്ട സ്ഥിതിയുണ്ടാകുന്നത്. ചുരുക്കിപ്പറഞ്ഞാൽ യഥാർത്ഥ എണ്ണവിലയേക്കാളും രൂപ - അതായത് 36.6 രൂപ- ലെവിയും ടാക്‌സുമെല്ലാമായി ഉപഭോക്താവ് നൽകേണ്ടിവരുന്നു. ഏതാണ്ട് 125 ശതമാനം വിലക്കയറ്റമാണ് ഇതോടെ ഇന്ധനവിലയിൽ ഉണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളിലും ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇത് നടപ്പാകുമ്പോൾ ഉപഭോക്താക്കൾ അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. ഡീസൽ വിലയിലെ വർധനവ് വിപണിയിൽ എല്ലാത്തിനും വില ഉയർന്നുനിൽക്കാൻ കാരണമാകുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP