Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസ തട്ടിപ്പു കേസിൽ അകത്തുകിടന്ന പ്രതിക്ക് മൊമെന്റോ കൊടുത്ത് അനുമോദിച്ച് മന്ത്രി പി തിലോത്തമൻ കടുങ്ങി; നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാൻ മന്ത്രിയെ ബലിയാടാക്കിയത് സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ; മന്ത്രിയിൽ നിന്ന് സമ്മാനം വാങ്ങുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അഗ്‌നിശുദ്ധി വരുത്താൻ പതിനെട്ടാമത്തെ അടവുമായി ഫിജോയും ഹാരിഷും; ഭക്ഷ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ് ഐ

വിസ തട്ടിപ്പു കേസിൽ അകത്തുകിടന്ന പ്രതിക്ക് മൊമെന്റോ കൊടുത്ത് അനുമോദിച്ച് മന്ത്രി പി തിലോത്തമൻ കടുങ്ങി; നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാൻ മന്ത്രിയെ ബലിയാടാക്കിയത് സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ; മന്ത്രിയിൽ നിന്ന് സമ്മാനം വാങ്ങുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അഗ്‌നിശുദ്ധി വരുത്താൻ പതിനെട്ടാമത്തെ അടവുമായി ഫിജോയും ഹാരിഷും; ഭക്ഷ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ് ഐ

ആർ കനകൻ

കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഫിജോ ജോസഫ്, ഭർത്താവ് ഹാരിഷ് സെയ്ത് എന്നിവർ നഷ്ടപ്പെട്ട സോഷ്യൽ മീഡിയ പ്രതിഛായ വീണ്ടെടുക്കാൻ പതിനെട്ടാമത്തെ അടവുമായി വീണ്ടും രംഗത്ത്. ഇവരുടെ പുതിയ തട്ടിപ്പിന് ഇരയായിരിക്കുന്നത് ഭക്ഷ്യമന്ത്രി പി തിലോത്തമനാണ്.

ഫിജോയുടെ വലം കൈയായ ആലപ്പുഴ അത്താഴക്കൂട്ടം എന്ന സംഘടനയുടെ നടത്തിപ്പുകാർ പിആർ നൗഷാദ് മുഖേനെ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ആദരം ഫിജോയ്ക്ക് നൽകിയത് മന്ത്രി പി തിലോത്തമനാണ്. വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിക്കാണ് താൻ അവാർഡ് നൽകുന്നതെന്ന കാര്യം മന്ത്രിയും അറിഞ്ഞിരുന്നില്ല. പരിപാടി കഴിഞ്ഞതിന് പിന്നാലെ മന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഫിജോ ജോസഫ്. പരിപാടി സംഘടിപ്പിച്ച നൗഷാദും ഈ വാർത്തയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

ഏറ്റുമാനൂരിൽ ഹാറ്റ് കോർപ്പറേഷൻ എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിലൂടെയാണ് ഫിജോ ജോസഫ്, ഹാരിഷ് സെയ്ദ്, തൃശൂർ സ്വദേശി അജിത് ജോർജ് എന്നിവർ ചേർന്ന് നൂറോളം പേരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഏറ്റുമാനൂരിൽ തന്നെയുള്ള ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്താൻ ഇവർ ഉപയോഗിച്ചത്. ഹാറ്റ് കോർപ്പറേഷനിലൂടെ വലവീശിപ്പിടിക്കുന്നവരെ ഫോർലൈൻ കൺസൾട്ടൻസി മുഖേനെയാണ് തട്ടിപ്പിന് ഇരയാക്കിയത്. ഫിജോയെയും ഭർത്താവ് ഹാരിഷിനെയും മെയ്‌ 15 നാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്ന് 9.50 ലക്ഷം തട്ടിയെന്ന കേസിലായിരുന്നു അറസ്റ്റ്.

റിമാൻഡിലായിരുന്ന പ്രതികൾ രണ്ടു ദിവസത്തിന് ശേഷം പുറത്തിറങ്ങി. മുഖ്യപ്രതി അജിത്ത് ജോർജ് ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾ തങ്ങൾ നിരപരാധികളാണെന്ന് വരുത്തി തീർക്കാനായി ശ്രമം. അജിത്ത് ജോർജുമായി ബന്ധമില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ, ഇവരുടെ വാഹനത്തിലാണ് ഇപ്പോഴും അജിത് ജോർജ് സഞ്ചരിക്കുന്നതെന്ന് തട്ടിപ്പിന് ഇരയായവർ കണ്ടെത്തി. ഇവർ ഒന്നിച്ച് ഏറ്റുമാനൂരിലെ കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ പൊലീസിന് കൈമാറി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. ഫിജോ അറസ്റ്റിലായത് ഫോളോവേഴ്സിന് ഷോക്കായിരുന്നു. ആദ്യം ആരും വിശ്വസിച്ചില്ലെങ്കിലും കോട്ടയം എസ്‌പിയുടെ ഫേസ്‌ബുക്ക് പേജിലും ചാനലുകളിലും പത്രങ്ങളിലും വാർത്ത വന്നതോടെ തിരിച്ചടിയായി.

ജയിലിൽ നിന്നിറങ്ങി ഫേസ് ബുക്ക് ലൈവ് വന്നിട്ടും തന്റെ ഭാഗം വിശദീകരിച്ചിട്ടും ഫിജോയ്ക്ക് ഫേസ് ബുക്കിൽ നിന്ന് പിന്തുണ ലഭിച്ചില്ല. മാർക്കറ്റ് ഇടിഞ്ഞുവെന്ന് മനസിലാക്കിയതോടെയാണ് ഇവരെ സെലിബ്രിറ്റിയാക്കാനുള്ള നീക്കം അണിയറയിൽ ആരംഭിച്ചത്. അത്താഴക്കൂട്ടം നടത്തിപ്പുകാരൻ നൗഷാദ് നേരത്തേ തന്നെ ഫിജോയുടെ വിശ്വസ്തൻ ആയിരുന്നു. ആർഎസ്‌പി നേതാവ് അജോ കുറ്റിക്കനെ നടുറോഡിൽ ഇട്ട് കൈകാര്യം ചെയ്യാൻ നേതൃത്വം നൽകിയത് നൗഷാദ് ആയിരുന്നുവെന്ന് ആരോപമുണ്ട്. ഇയാളാണ് ഇപ്പോൾ ഒരു പരിപാടി തട്ടിക്കൂട്ടി മന്ത്രിയെ ക്ഷണിച്ച് ഫിജോയ്ക്ക് ആദരം നൽകിയിരിക്കുന്നത്.

ഇതിന് ശേഷം ഈ ചിത്രം ഫേസ് ബുക്ക് ഗ്രൂപ്പിലും വാട്സാപ്പ് ഗ്രൂപ്പിലും വ്യാപക പ്രചാരണം നടത്തുകയാണ്. ഏറ്റുമാനൂരിലെ തട്ടിപ്പിനെതിരേ സമരം നടത്തിക്കൊണ്ടിരിക്കുന്ന ഇടതു സംഘടനകളും ഡിവൈഎഫ്ഐയും ഈ ചിത്രവും സോഷ്യൽ മീഡിയ പ്രചാരണവും കണ്ട് ഞെട്ടിത്തിരിച്ചിരിക്കുകയാണ്. തട്ടിപ്പുകാരിക്കൊപ്പം വേദി പങ്കിട്ട മന്ത്രിയുടെ നടപടിയിൽ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടക്കം പരാതിയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP