1 usd = 71.70 inr 1 gbp = 92.55 inr 1 eur = 78.00 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 234.03 inr

Feb / 2020
27
Thursday

ഇരകളെ വലയിലാക്കിയത് ഹാറ്റ്‌സ് കോർപ്പറേഷനിലൂടെ; റിക്രൂട്ട്‌മെന്റിന് ഉപയോഗിച്ചത് ഫോർലൈൻ കൺസൾട്ടൻസി; നാല് ഗഡുക്കളായി ഡോക്ടർ കൊടുത്തത് പത്ത് ലക്ഷം; ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ പണം തിരികെ ചോദിച്ചതോടെ അടി കിട്ടുമെന്ന അവസ്ഥ; പരാതി അന്വേഷിക്കാൻ വിളിപ്പിച്ചാൽ പോലും ഉറഞ്ഞു തുള്ളുന്ന പ്രതിയെ പഴുതുകൾ അടച്ച് വലയിലാക്കി ഏറ്റുമാനൂർ പൊലീസ് ; രക്ഷപ്പെടാൻ അവസാന അടവായി ക്യാൻസർ രോഗം; ഫിജോയും ഭർത്താവും അഴിക്കുള്ളിൽ തളയ്ക്കപ്പെട്ടത് ഇങ്ങനെ

May 16, 2019 | 02:10 PM IST | Permalink



ഇരകളെ വലയിലാക്കിയത് ഹാറ്റ്‌സ് കോർപ്പറേഷനിലൂടെ; റിക്രൂട്ട്‌മെന്റിന് ഉപയോഗിച്ചത് ഫോർലൈൻ കൺസൾട്ടൻസി; നാല് ഗഡുക്കളായി ഡോക്ടർ കൊടുത്തത് പത്ത് ലക്ഷം; ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ പണം തിരികെ ചോദിച്ചതോടെ അടി കിട്ടുമെന്ന അവസ്ഥ; പരാതി അന്വേഷിക്കാൻ വിളിപ്പിച്ചാൽ പോലും ഉറഞ്ഞു തുള്ളുന്ന പ്രതിയെ പഴുതുകൾ അടച്ച് വലയിലാക്കി ഏറ്റുമാനൂർ പൊലീസ് ; രക്ഷപ്പെടാൻ അവസാന അടവായി ക്യാൻസർ രോഗം; ഫിജോയും ഭർത്താവും അഴിക്കുള്ളിൽ തളയ്ക്കപ്പെട്ടത് ഇങ്ങനെ

ആർ കനകൻ

കോട്ടയം: രണ്ടു ഏജൻസികളിലൂടെയാണ് ഏറ്റുമാനൂരിൽ വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘം വല വിരിച്ചത്. ഹാറ്റ്സ് കോർപ്പറേഷൻ എന്നാണ് മാതൃ ഏജൻസിയുടെ പേര്. ഈ പേരിൽ ക്യാൻവാസ് ചെയ്യുന്ന ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാനാണ് ഫോർലൈൻ കൺസൾട്ടൻസി ഉണ്ടാക്കിയത്. ഫിജോയുടെ സന്തത സഹചാരികളും ഫേസ് ബുക്ക് എഴുത്തുകാരുമായ ശ്രീവിജി, ഇന്ദുജ പ്രകാശ് എന്നിവർക്കും തട്ടിപ്പിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഇവർ നൽകിയ പരാതിയിലാണ് ഏറ്റുമാനൂർ എസ്ഐ എബി പ്രതികളെ അറസ്റ്റ് ചെയ്തത്. വളരെ തന്ത്രപൂർവമായിരുന്നു തട്ടിപ്പ്. ഫോർലൈൻ ഏജൻസിയുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയിരുന്നത്. ഇതിന്റെ മാനേജരായി കാണിച്ചിരുന്നത് തൃശൂർ സ്വദേശി അജിത്ത് ജോർജിനെയാണ്. ഫിജോയുടെ ഗുണ്ടയാണ് ഇയാൾ. ഹാറ്റ്സ് കോർപ്പറേഷനെതിരേ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഏറ്റുമാനൂർ എസ്ഐ എബി പറഞ്ഞു.

വിദേശ റിക്രൂട്ട്മെന്റിന് ഇവർക്ക് ലൈസൻസുണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇന്ന് രണ്ട് ഏജൻസികളും പൊലീസ് പരിശോധിക്കും. ഇരകളെ വലയിലാക്കിയിരുന്നത് ഹാറ്റ്സ് കോർപ്പറേഷനിലൂടെയാണ്. റിക്രൂട്ട്മെന്റിന് ഉപയോഗിച്ചതാണ് ഫോർലൈൻ കൺസൾട്ടൻസി. ഇന്നുവരെ ആരെയും ഇവർ വിദേശത്തേക്ക് അയച്ചതായി രേഖയില്ല. നാലു ഗഡുക്കളായിട്ടാണ് ഡോ ആഷ്മിയിൽ നിന്ന് പണം വാങ്ങിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെ ഡോക്ടർ പണം തിരികെ ചോദിച്ചു. ഇതോടെയാണ് ഹാരിസ് തനി സ്വഭാവം പുറത്തെടുത്തത്. ഡോക്ടർക്ക് നേരെ അസഭ്യ വർഷവും ഭീഷണിയും പതിവായി.

പണം തിരികെ കിട്ടില്ലെന്ന് മാത്രമല്ല, അടി കിട്ടുമെന്ന് വന്നതോടെയാണ് ഇവർ പരാതിയുമായി കോട്ടയം എസ്‌പിയെ സമീപിച്ചത്. പ്രതികളെ മനസിലാക്കിയപ്പോഴേ പൊലീസ് മുൻകരുതൽ സ്വീകരിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിൽ ഫിജോയ്ക്ക് ഹാരിഷിനുമെതിരേ നിരവധി കേസുകൾ നിലവിലുണ്ട്. പരാതി അന്വേഷിക്കാൻ വിളിപ്പിച്ചാൽ പോലും ഉറഞ്ഞു തുള്ളുന്ന ഫിജോയെ പൊലീസിനും പേടിയാണ്. ഇക്കുറി പഴുതുകൾ അടച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് പ്രതികൾക്ക് രണ്ടു പേർക്കും ഇല്ലാത്ത അസുഖം മുഴുവൻ ഉണ്ടായത്. കാൻസർ രോഗികളാണ് തങ്ങളെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ഇവരുടെ തരികിടകൾ നന്നായി മനസിലാക്കിയ പൊലീസ് തന്ത്രപരമായി നീങ്ങി.

ജാമ്യം ലഭിക്കുമ്പോൾ ഫേസ്‌ബുക്ക് ലൈവിൽ വന്ന് നിരപരാധിത്വം വെളിപ്പെടുത്താനുള്ള അരങ്ങും ഒരുക്കിയാണ് പ്രതികൾ കോടതിയിലേക്ക് പോയത്. എ്ന്നാൽ പൊലീസ് ചുമത്തിയത് ഐപിസി 420 വകുപ്പായിരുന്നു. ജാമ്യമില്ലാ കേസിൽ റിമാൻഡാണെന്ന് കണ്ടതോടെ നിരാശരായി. താൻ അകത്തു പോയാൽ ഫേസ് ബുക്ക് എതിരാളികൾ അർമാദിക്കുമെന്ന് മനസിലാക്കിയ ഫിജോ തന്റെ എഫ്ബി അക്കൗണ്ട് അടങ്ങുന്ന ഫോൺ സന്തതസഹചാരിയായ ശ്രീവിജിക്ക് കൈമാറുകയായിരുന്നു. നിവലിൽ ഈ അക്കൗണ്ടിൽ വരുന്ന ഫിജോയ്ക്ക് എതിരായ കമന്റുകൾക്ക് മറുപടി നൽകുന്നത് ഇവരടങ്ങുന്ന ടീമാണെന്നും പൊലീസ് പറഞ്ഞു. മാധ്യമപ്രവർത്തനം മറയാക്കിയാണ് ഫിജോ തട്ടിപ്പ് തുടങ്ങിയത്. കേരളാ ബ്രേക്കിങ് ന്യൂസ് എന്ന സ്വന്തം പത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

ബ്ലാക്ക് മെയിൽ ചെയ്യാനുദ്ദേശിക്കുന്നവരെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച ശേഷം അവരുടെ വീടും ജോലി സ്ഥലവും ഉൾപ്പെടുന്ന പ്രദേശത്തുകൊണ്ടു പോയി രാത്രികാലങ്ങളിൽ എല്ലാ വീടുകളിലും വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് ഒത്തുതീർപ്പാക്കി പണം വാങ്ങുകയാണ് ചെയ്തത്. ഇടക്കാലത്ത് പ്രസിദ്ധീകരണം നിർത്തിയ കേരള ബ്രേക്കിങ് ന്യൂസ് പിന്നീട് ഓൺലൈനാക്കി. ഇതിനിടെ ഫിജോ അരലക്ഷം ഫോളോവേഴ്സുമായി ഫേസ് ബുക്ക് സാമൂഹിക പ്രവർത്തകയായി. ചില ഓൺലൈൻ പോർട്ടലും തുടങ്ങി. ഈ അവസരം ഫിജോ തട്ടിപ്പിന് മറയാക്കിയതോടെ സ്ഥാപനം ഉടമ പറഞ്ഞു വിട്ട് തടിയൂരി.

ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഡോ ഷാനവാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ഫിജോ ഫേസ് ബുക്ക് താരമായത്. ഷാനവാസിന്റെ പിതാവിനെ മുൻനിർത്തിയായിരുന്നു കളികൾ. സെന്റിമെൻസും സസ്പെൻസും കണ്ണീരും കൈയുമായി ഫിജോ മെനഞ്ഞ കഥകൾ യാഥാർഥ്യമാണെന്നാണ് മിക്ക ആൾക്കാരും കരുതിയത്. ഫേസ് ബുക്കിൽ ആവശ്യത്തിന് പ്രശസ്തി ആയതോടെ ഫിജോ ഷാനവാസിനെ കൈവിട്ടു. ഫേസ് ബുക്ക് ആങ്ങളമാരുടെ ചെലവിൽ സാമൂഹിക പ്രവർത്തനവും തുടങ്ങി. ഇങ്ങനെ തട്ടിയെടുത്ത പണം കൊണ്ട് ആഡംബര വാഹനങ്ങൾ വാങ്ങി അതിലായിരുന്നു കറക്കം. എപ്പോഴും ചുറ്റിനും ഗുണ്ടാസംഘവും കാണും.

ഫേസ് ബുക്കിൽ ഫിജോയ്ക്ക് വേണ്ടി തെറി വിളിക്കാൻ വൻ സംഘം തന്നെയുണ്ട്. എബി ഫെർണാണ്ടസ് എന്ന പുനലൂരുകാരനാണ് ഇതിന്റെ തലവൻ. ഫിജോയുടെ നിരവധി അനുയായികൾ ഇതിനിടെ സ്ത്രീപീഡന കേസുകളിലും കഞ്ചാവ് കടത്തലിനും അകത്തായി. ഇവരെ നിരപരാധികളാക്കി ചിത്രീകരിക്കാൻ അതാത് സ്റ്റേഷനുകളുടെ മുന്നിലെത്തി ലൈവും ഉറഞ്ഞു തുള്ളലും പതിവാക്കിയിരുന്നു ഈ തട്ടിപ്പുകാരി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
രക്തം വാർന്ന നിലയിൽ ജയിൽ അധികൃതർ കണ്ടത് പുലർച്ചെ; അതിവേഗം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിൽസ നൽകൽ; ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; മുറിക്കാൻ ഉപയോഗിച്ചത് ചില്ലു ഉപയോഗിച്ചെന്ന് സൂചന; മൂർച്ചയുള്ള വസ്തു എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നതിൽ അന്വേഷണം; ജയിലിനുള്ളിൽ സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റ് ചെയ്തപ്പോഴും ആത്മഹത്യാ പ്രവണത കാട്ടിയ കുറ്റവാളി; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൂടത്തായി സീരിയൽ കൊലക്കേസ് പ്രതി ജോളി
നഴ്‌സാവാൻ ബിരുദം നിർബന്ധമാക്കിയതോടെ യുഎഇയിൽ ജോലി നഷ്ടമായത് മലയാളി നഴ്‌സുമാർ അടക്കം നിരവധി ഇന്ത്യക്കാർക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്‌സുമാർക്ക്; ജോലി നഷ്ടമായവരിൽ കൂടുതലും മലയാളികൾ: നഴ്‌സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴിൽ നഷ്ടമായ മലയാളി നഴ്‌സുമാർ
കല്യാണം കഴിഞ്ഞിട്ട് ഒൻപത് മാസം; വീടും പുരയിടവും വാങ്ങിയത് മൂന്ന് മാസത്തിനു മുമ്പും; ചാത്തന്നൂർ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പൊലീസ് കണ്ടത് 'മിനി റിസർവ്വ് ബാങ്ക്'! 500 രൂപ കൊടുത്ത് വില കുറവുള്ള സാധനം കടകളിൽ നിന്ന് വാങ്ങി 'കള്ളനെ' വെള്ളയാക്കുന്ന അതിബുദ്ധി; തയ്യൽക്കാരി ലിജയുടേയും ഭർത്താവിന്റെ കള്ളനോട്ട് അടി കേട്ട് ഞെട്ടി ചാത്തന്നൂരുകാർ; രഞ്ജിത്തും ലിജയും നോട്ട് അടിച്ചത് അത്യാധുനിക പ്രസ് വീട്ടിൽ ഒരുക്കി
ടൂറിസ്റ്റുകളെയും കൊണ്ട് ഗോവയിൽ പോയപ്പോൾ ട്രാവൽ ഏജൻസി ജീവനക്കാരിയെയും കൂട്ടുകാരിയെയും ഒപ്പം കൂട്ടി; രാത്രി വൈകി യുവതികളുടെ മുറിയിൽ കയറിപ്പറ്റി ജീവനക്കാരിയുമായി സ്‌നേഹസല്ലാപം; കൂട്ടുകാരി ഉണർന്ന് ബഹളം വച്ചപ്പോൾ ഉറക്കം നഷ്ടമായത് ഹോട്ടലുകാർക്കും; ഏജൻസിയിലെ വിശ്രമമുറി അറിയപ്പെട്ടിരുന്നത് രാസലീലാമുറിയെന്നും; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ അലിയുടെ കള്ളക്കളികൾ പൊളിഞ്ഞത് ഇങ്ങനെ
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേർ അത്യാഹിത വിഭാഗത്തിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും; ഇന്റലിജൻസ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ് അങ്കിത് ശർമയുടെ മൃതദേഹം കണ്ടെത്തിയത് ചന്ദ്ബാഗിലെ അഴുക്കുചാലിൽ; കൊല്ലപ്പെട്ട 27 പേരിൽ തിരിച്ചറിഞ്ഞത് 22 പേരെ; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ഡോവൽ; കോടതി ഇടപെടലുകൾ സമാധാനം കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ ഡൽഹിക്കാർ; ഇടപെട്ട് ഐക്യരാഷ്ട്ര സഭയും; ജാഗ്രതാ നിർദ്ദേശവുമായി അമേരിക്കയും ഫ്രാൻസും റഷ്യയും
ഡൽഹി കലാപത്തിന് പിന്നിൽ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തർപ്രദേശിൽ നിന്നുള്ള ഇവരുടെ കൂട്ടാളികളും! നാസിർ, ഇർഫാൻ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം അക്രമത്തിൽ കണ്ടത്തെി; സംഘർഷമേഖലകളിൽ കലാപകാരികൾ വെടിയുതിർത്തിയത് 500 റൗണ്ടിനു മുകളിൽ; അക്രമികൾ ലഭിച്ചത് വൻ തോതിൽ തോക്കുകളും ആയുധങ്ങളും; വീടുകളുടെ മുകൾ ഭാഗങ്ങളിൽ കല്ലുകളും നാടൻ ബോംബുകളും കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ
1000 മനുഷ്യജീവനുകൾ കവർന്ന് ലോകത്തെ വിറപ്പിക്കുന്ന മാരകവൈറസിന് മുന്നിൽ തലകുനിക്കാനില്ല! കൊലകൊമ്പൻ കോവിഡ് 19 കൊറോണ വൈറസിനെ തളയ്ക്കാൻ ലാബുകളിൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് അമേരിക്ക; 2400 റീസസ് കുരങ്ങന്മാരിൽ മെർസ് കോറോണ വൈറസ് കുത്തിവച്ചുള്ള പരീക്ഷണങ്ങൾ ശുഭസൂചകം; കോവിഡ് 19 നെ പിടിച്ചുകെട്ടാനുള്ള യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ലാബ് പരീക്ഷണങ്ങൾ വിജയത്തിലേക്ക്?
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ