Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപരിചിതമായ ഒരു നമ്പറിൽനിന്ന് വിളിച്ച് എന്തൊക്കെയോ പറഞ്ഞശേഷം 'ക്യാൻ യു ഹിയർ മീ' എന്ന് ചോദിച്ചാൽ അപ്പോൾത്തന്നെ നോ പറയുക; യെസ് പറയുന്നവരുടെ വാക്കുകളിൽ കൃത്രിമം കാട്ടി ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കുന്ന സംഘം ലോകമാകെ മുഴുവൻ പടർന്ന് പിടിക്കുന്നു

അപരിചിതമായ ഒരു നമ്പറിൽനിന്ന് വിളിച്ച് എന്തൊക്കെയോ പറഞ്ഞശേഷം 'ക്യാൻ യു ഹിയർ മീ' എന്ന് ചോദിച്ചാൽ അപ്പോൾത്തന്നെ നോ പറയുക; യെസ് പറയുന്നവരുടെ വാക്കുകളിൽ കൃത്രിമം കാട്ടി ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കുന്ന സംഘം ലോകമാകെ മുഴുവൻ പടർന്ന് പിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തട്ടിപ്പിന് നൂതനമായ ആശയങ്ങളുമായി രംഗത്തിറങ്ങുകയാണ് ആഗോള തലത്തിൽ മോഷ്ടാക്കൾ. ബാങ്ക് അക്കൗണ്ടുകൾ ചോർത്താൻ പുതിയ തന്ത്രമാണ് തട്ടിപ്പുകാർ പയറ്റുന്നത്. ഫോണിലൂടെ നിങ്ങൾ പറയുന്ന ഒരു യെസ് മതി, നിങ്ങളുടെ ബാങ്ക് കാലിയാവാൻ. അമേരിക്കയിൽ കഴിഞ്ഞ മാസം രംഗപ്രവേശം ചെയ്ത തട്ടിപ്പാണ് ഇപ്പോൾ മറ്റ് രാജ്യങ്ങിലേക്കും എത്തിയിരിക്കുന്നത്. ബ്രിട്ടണിൽ ഇത് വ്യാപകമാണ്. ഇന്ത്യയേയും ഇത്തരക്കാർ ലക്ഷ്യമിടുന്നുവെന്നാണ് സൂചനയ.

ഏതെങ്കിലും നമ്പറിൽനിന്ന് നിങ്ങളുടെ ഫോണിലേക്ക് വിളിവന്നുവെന്നിരിക്കട്ടെ. അപരിചിതമായ നമ്പർ കണ്ട് ഫോൺ എടുത്താൽ, മനസ്സിലാകാത്ത ചില സംഭാഷങ്ങളാകും ആദ്യം കേൾക്കുക. പിന്നീട് 'കാൻ യു ഹിയർ മീ?' എന്ന് ചോദ്യം വരും. ഈ ചോദ്യത്തിലാണ് തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ ഉത്തരം യെസ് എന്നാണെങ്കിൽ അതുടനടി റെക്കോഡ് ചെയ്യപ്പെടും.

ഈ യെസ് ഉപയോഗിച്ചാണ് തട്ടിപ്പുകാർ നിങ്ങളുടെ ബാങ്കിൽനിന്ന് പണം പിൻവലിക്കാനുള്ള വാക്കാലുള്ള വ്യാജ കരാറുകൾ സൃഷ്ടിക്കുക. സംഭാഷണങ്ങൾ വ്യാജമായി ചമച്ച് നിങ്ങളുടെ ശബ്ദത്തിലുള്ള യെസ് കൂടി ഉൾപ്പെടുത്തി അവർ ഇടപാടുകൾ നടത്തും. ഫോണിലൂടെയുള്ള ഇടപാടുകൾക്ക് ഇത്തരം യെസ് പറച്ചിലുകൾക്ക് വലിയ വിലയുണ്ട്. ഒരുതരത്തിൽ വെർബൽ സിഗ്നേച്ചറായാണ് അത് കണക്കിലെടുക്കാറ്. നിങ്ങളുടെ സ്വന്തം ശബ്ദത്തിലുള്ള യെസ് പറച്ചിലായതിനാൽ, ഇതിനെതിരെ കേസ് കൊടുക്കാനും ബുദ്ധിമുട്ടാകും.

ഫോൺമുഖേനയുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്ന സിപിആർ കാൾ ബ്ലോക്കറാണ് ഈ തട്ടിപ്പി ബ്രിട്ടനിലും ആരംഭിച്ചുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത്തരം അപരിചിതമായ നമ്പറുകളിൽനിന്ന് വിളിച്ച് അവരുടെ ബിസിനസിനെക്കുറിച്ച് സംസാരിച്ചശേഷം 'ക്യാൻ യു ഹിയർ മീ?' എന്ന ചോദ്യം വരികയാണെങ്കിൽ നോ എന്ന് മാത്രം ഉത്തരം നൽകുകയാണ് തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയെന്ന് സിപിആർ കോൾ ബ്ലോക്കറിലെ ക്രിസ് ഹിക്‌സ് പറയുന്നു.

ക്യാൻ യു ഹിയർ മീ, ആർ യു ദേർ തുടങ്ങി യെസ് എന്ന് മറുപടി കിട്ടുന്ന ചോദ്യങ്ങൾ പല തരത്തിലുണ്ടാവാം. നമുക്കാവശ്യമില്ലാത്ത വിളികളാണെങ്കിൽ നോ പറഞ്ഞ് ഒഴിയുകയാണ് രക്ഷപ്പെടാനുള്ള പോംവഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP