Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന മാമാങ്കം പൊടിപൊടിക്കവേ മോഷണവും! എയർപോർട്ട് പൊലീസിന് ലഭിച്ച് ആദ്യത്ത് കേസ് 'പോക്കറ്റടി'; തിരക്കിനിടെ പഴ്‌സ് നഷ്ടമായത് കിയാൽ ഓഹരി ഉടമ പി എസ് മേനോന്; പോക്കറ്റടി വിരുതനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസും

കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന മാമാങ്കം പൊടിപൊടിക്കവേ മോഷണവും! എയർപോർട്ട് പൊലീസിന് ലഭിച്ച് ആദ്യത്ത് കേസ് 'പോക്കറ്റടി'; തിരക്കിനിടെ പഴ്‌സ് നഷ്ടമായത് കിയാൽ ഓഹരി ഉടമ പി എസ് മേനോന്; പോക്കറ്റടി വിരുതനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിലെ ഏറ്റവും അധികം അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമായി കേരളം മാറിയതിന്റെ അഭിമാനത്തിലാണ് സംസ്ഥാനം. നാലാമതായി പ്രവർത്തനം തുടങ്ങിയ വിമാനത്താവളമാണെങ്കിലും വലുപ്പത്തിലും സൗകര്യങ്ങളിലും വരും കാലങ്ങളിൽ മറ്റ് മൂന്ന് വിമാനത്താവളത്തെയും കടത്തിവെട്ടുന്നതാണ് കിയാൽ. വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് ഇന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഇങ്ങനെ ഉദ്ഘാടന മാമാങ്കം പൊടിപൊടിക്കുന്നതിനിടെ ഒരു മോഷണവും വിമാനത്താവളത്തിൽ അരങ്ങേറി. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് പോക്കറ്റടി അരങ്ങേറിയത്. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കിയാൽ ഓഹരി ഉടമയും എറണാകുളം സ്വദേശിയുമായ പി.എസ് മേനോന്റെ പഴ്സാണ് തിരക്കിനിടെ മോഷ്ടിക്കപ്പെട്ടത്.

ആധാറും എ.ടി.എം കാർഡുകളും ഉൾപ്പെടെയുള്ള രേഖകൾ പഴ്സിൽ ഉണ്ടായിരുന്നതായി പി.എസ് മേനോൻ നൽകിയ പരാതിയിൽ പറയുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പോക്കറ്റടി. പഴ്‌സ് പോയ വിവരം അറിഞ്ഞതോടെ മേനോൻ പരാതി നൽകുകയായിരുന്നു. പരാതി നൽകിയതോടെ എയർപോർട്ട് പൊലീസിന് ലഭിച്ച ആദ്യ കേസും ഇതായി. ഉദ്ഘാടന ദിനത്തിൽ ഓഹരി ഉടമയുടെ തന്നെ പോക്കറ്റടിച്ച വിരുതനെ കണ്ടെത്താൻ പൊലീസും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും.

ഇന്ന് രാവിലെയാണ് കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി കണ്ണൂർ മാറിയത്. മട്ടന്നൂർ മൂർഖൻ പറമ്പിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസായ അബുദാബിയിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനം മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേർന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ടെർമിനൽ കെട്ടിട ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു. വിവിധ കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

ആധുനിക സൗകര്യങ്ങളോടു കൂടിയാണ് വിമാനത്താവളം ഒരുക്കിയത്. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. കണ്ണൂർ വിമാനത്താവള കമ്പനിക്കാണ് നിയന്ത്രണം. 20 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ട്. റൺവേ 3050 മീറ്ററാണ്. മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനവും ഉണ്ട്.

ടെർമിനൽ കെട്ടിടത്തിന് ഒരു ലക്ഷം സ്‌ക്വയർ മീറ്ററിലേറെ വിസ്തൃതിയുണ്ട്. ഇതിൽ 24 ചെക്ക് ഇൻ കൗണ്ടറുകളും 16 ഇമിഗ്രേഷൻ കൗണ്ടറുകളും, എട്ട് കസ്റ്റംസ് കൗണ്ടറുകളും ഉണ്ട്. സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന് പ്രത്യേകതയും കണ്ണൂർ വിമാനത്താവളത്തിനാണ്. 2300 ഏക്കർ സ്ഥലത്ത് 2350 കോടി രൂപ മുടക്കി നിർമ്മിച്ച വിമാനത്താവളം. പ്രതിവർഷം ശരാശരി പ്രവർത്തനച്ചെലവ് 250 കോടി രൂപ. 2350 കോടി രൂപ മുതൽ മുടക്കിയ പദ്ധതികൊണ്ട് എത്ര കോടി നേടും എന്നതാണു പ്രധാന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP