Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെറ്റ് എയർവേസ് വിമാനം റദ്ദാക്കാൻ കാരണം യന്ത്രത്തകരാറല്ല; വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് ഉറങ്ങാൻ പോയത്; പ്രതിഷേധം ശക്തമായതോടെ 65 യാത്രക്കാർക്ക് വേറെ വിമാനങ്ങളിൽ യാത്രയൊരുക്കി ജെറ്റ് എയർവേസ് അധികൃതർ: അപകടത്തിന് വഴിവെക്കും വിധം ഉറങ്ങാൻ പോലും സമ്മതിക്കാതെ പൈലറ്റുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന അവസ്ഥ എന്ന് അവസാനിക്കും

ജെറ്റ് എയർവേസ് വിമാനം റദ്ദാക്കാൻ കാരണം യന്ത്രത്തകരാറല്ല; വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് ഉറങ്ങാൻ പോയത്; പ്രതിഷേധം ശക്തമായതോടെ 65 യാത്രക്കാർക്ക് വേറെ വിമാനങ്ങളിൽ യാത്രയൊരുക്കി ജെറ്റ് എയർവേസ് അധികൃതർ: അപകടത്തിന് വഴിവെക്കും വിധം ഉറങ്ങാൻ പോലും സമ്മതിക്കാതെ പൈലറ്റുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന അവസ്ഥ എന്ന് അവസാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയ ജെറ്റ് എയർ വേസ് വിമാനം റദ്ദാക്കൽ നടപടിക്ക് കാരണം യന്ത്രത്തകരാർ അല്ല. മറിച്ച് പൈലറ്റ് ഉറങ്ങാൻ പോയതാണ് വിമാന യാത്ര റദ്ദാക്കാൻ കാരണം.

ഇന്നലെ പുലർച്ചെ നാലിന് മസ്‌കറ്റിൽ നിന്നെത്തിയ വിമാനത്തിന്റെ പൈലറ്റ് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാൽ തിരിച്ചുപറക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്ര്കകാരുടെ പ്രതിഷേധത്തിനിടയാക്കിയ പ്രശ്‌നം ഉണ്ടായത്. 139 യാത്രക്കാരുമായി പറക്കാൻ സജ്ജമാക്കിയ തിരുവനന്തപുരം - മസ്‌കറ്റ് ജെറ്റ് എയർവെയ്‌സ് വിമാനം അവസാന നിമിഷമാണ് യാത്ര റദ്ദാക്കിയത്.

ഇതോടെ രാവിലെ 8ന് പുറപ്പെടേണ്ട വിമാനത്തിലേക്ക് ആറുമുതൽ ബോർഡിങ് പാസ് നൽകി കാത്തിരുന്നവർ ബഹളമുണ്ടാക്കിയത്. ഒടുവിൽ യാത്രക്കാർ ബഹളം വെച്ചതോടെ അത്യാവശ്യമുള്ള യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ മസ്‌കറ്റിലെത്തിക്കാമെന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജെറ്റ് എയർവെയ്‌സ് അധികൃതർ ഉറപ്പുനൽകിയതോടെയാണ് അവർ ശാന്തമായത്.

വിശ്രമമില്ലാതെ രാവും പകലും വിമാന സർവ്വീസ് നടത്തുമ്പോൾ ഉണ്ടാകുന്ന ക്ഷീണം മൂലമാണ് പൈലറ്റ് ഉറങ്ങാൻ പോയത്. മസ്‌കറ്റിൽ നിന്ന് പുലർച്ചെ നാലിന് തിരുവനന്തപുരത്ത് എത്തുന്ന അതേ വിമാനമാണ് രാവിലെ എട്ടിന് തിരിച്ചുപറക്കേണ്ടത്. രാത്രിയിൽ കൊച്ചിയിൽ നിന്ന് മസ്‌കറ്റിലെത്തുന്ന വിമാനമാണ് ഈ സർവീസ് നടത്തുന്നത്. മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്നര മണിക്കൂറോളം സമയം പറക്കാനുണ്ട്. തുടർച്ചയായ പറക്കലുകൾ കാരണം ക്ഷീണിതനായ പൈലറ്റ് മസ്‌കറ്റിലേക്ക് വിമാനം പറത്താൻ വിസമ്മതിക്കുകയും ഉറങ്ങാൻ പോവുകയും ആയിരുന്നു.

നിശ്ചിത സമയം പറന്നശേഷം പൈലറ്റുമാർക്ക് 12 മണിക്കൂറിലേറെ നിർബന്ധിത വിശ്രമം നൽകേണ്ടതാണ്. വിമാനക്കമ്പനികൾ പലപ്പോഴും ഇത് അവഗണിക്കുകയാണ് പതിവ്. ഇതാണ് പല സ്ഥലങ്ങളിലും അപകടത്തിന് വഴിവെക്കുന്നത്. പൈലറ്റ് വിശ്രമത്തിനു പോയതായും മുംബയിൽ നിന്ന് പകരം പൈലറ്റിനെ എത്തിച്ചാലേ പറക്കാനാവൂ എന്നും ജെറ്റ് എയർവെയ്‌സ് അധികൃതരാണ് യാത്രക്കാരെ അറിയിച്ചത്.

10.10ന് വിമാനം പുറപ്പെടുമെന്നറിയിച്ചെങ്കിലും പൈലറ്റിനെ എത്തിക്കാനായില്ല. ഇതിനിടെ, യാത്രക്കാർക്ക് മൂന്ന് ഇഡലി വീതം നൽകി വിമാനക്കമ്പനി അധികൃതർ മാറിനിന്നു. ബോർഡിങ് കഴിഞ്ഞ യാത്രക്കാർ ടെർമിനലിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളമായത്. ജെറ്റ് എയർവെയ്‌സ് സ്റ്റേഷന്മാനേജർ ജോയി ചിത്ര റോയ്, വിമാനത്താവള അധികൃതർ എന്നിവരെത്തിയാണ് യാത്രക്കാരെ ശാന്തരാക്കിയത്.

ഇതോടെ യന്ത്രത്തകരാറ് മൂലം വിമാനം റദ്ദാക്കുകയാണെന്ന ന്യായം ജെറ്റ് എയർവേസ് അധികൃതർ യാത്രക്കാരോട് പറയുകയായിരുന്നു. വിമാനം റദ്ദാക്കാൻ രണ്ടു കാരണങ്ങളാണ് കമ്പനികൾ വിമാനത്താവള അഥോറിറ്റിക്ക് നൽകേണ്ടത്. ഓപ്പറേഷണൽ അല്ലെങ്കിൽ ടെക്‌നിക്കൽ. സർവീസ് റദ്ദാക്കിയത് ഓപ്പറേഷണൽ കാരണങ്ങളാലാണെന്നാണ് ജെറ്റ് എയർവെയ്‌സ് എയർപോർട്ട് അഥോറിറ്റിയെ അറിയിച്ചത്.

65 പേർക്ക് വേറേ വിമാനങ്ങളിൽ യാത്രയൊരുക്കി
യാത്രക്കാരിൽ, വിസ കാലാവധി കഴിയുന്നവരും ജോലിയിൽ പ്രവേശിക്കേണ്ടവരും മസ്‌കറ്റിൽ നിന്ന് കപ്പലുകളിൽ ദ്വീപുകളിലേക്ക് പോകേണ്ടവരുമുണ്ടായിരുന്നു. അവരിൽ 35 പേരെ ഇന്നലെ രാത്രിയിലെ ഗൾഫ് എയർ വിമാനത്തിലും മുപ്പതോളം പേരെ എത്തിഹാദ് വിമാനത്തിലും കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചു.

ഗൾഫ് എയറിൽ ബഹറിനിലും എത്തിഹാദിൽ അബുദാബിയിലുമെത്തിക്കുന്ന യാത്രക്കാരെ കണകഷൻ ഫ്‌ളൈറ്റുകളിൽ മസ്‌കറ്റിലെത്തിക്കും. ശേഷിക്കുന്ന യാത്രക്കാർക്ക് അവരുടെ സൗകര്യാനുസരണം യാത്രചെയ്യാൻ ടിക്കറ്റ് മാറ്റിനൽകി. ഇവരുടെ വീടുകളിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലി ജെറ്റ് എയർവെയ്‌സ് നൽകി.

വിശ്രമമില്ലാത്ത പറക്കൽ
പൈലറ്റിന് മതിയായ വിശ്രമം ലഭിക്കാത്തത് നിരവധി അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. മംഗലാപുരം വിമാനദുരന്തത്തിനിടയാക്കിയ പൈലറ്റ് ഗ്ലൂസിക്കയ്ക്ക് എയർഇന്ത്യ മതിയായ വിശ്രമം അനുവദിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശരാജ്യങ്ങളിൽ 12 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടിക്കിടെ നാലുവിമാനങ്ങൾ വരെ പറത്തുന്ന പൈലറ്റുമാരുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 28ന് അബുദാബിയിൽനിന്നുള്ള എത്തിഹാദ് വിമാനത്തിലെ പൈലറ്റ് യാത്രാമദ്ധ്യേ മരണപ്പെട്ടിരുന്നു ഒക്ടോബറിൽ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ നിന്ന് സൈപ്രസിലേക്ക് പോയ തോംസൺഹോളിഡേയ്‌സിന്റെ വിമാനം പറന്നുയർന്ന് 15 മിനിട്ടിനകം പൈലറ്റ് ബോധരഹിതനായി.

തുടർന്ന് സഹ പൈലറ്റ് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു നവംബറിൽ 35,000 അടി ഉയരത്തിൽ കടലിനു മുകളിലൂടെ പറക്കുമ്പോൾ പൈലറ്റിന് ഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം-ദോഹ ഖത്തർ എയർവെയ്‌സ് വിമാനം ഗോവ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP