Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌കിൽ നിറയുന്നത് പിണറായിയും ശൈലജ ടീച്ചറും; വിപ്ലവ വീര്യം കൂടിയവർക്ക് ചെഗ്വേര മാസ്‌ക്; ഓണക്കാലത്ത് കേരളീയ വേഷത്തിനൊപ്പം ധരിക്കാൻ കസവ് മാസ്‌കും എത്തും; കാർട്ടൂൺ കഥാപാത്രങ്ങലും ഇഷ്ടതാരങ്ങളുമെല്ലാം മാസ്‌കിന്റെ മുഖമാക്കും; മാറിയ ജീവിത ശൈലിയ്‌ക്കൊപ്പം വിപണി മൂല്യം കൂട്ടാൻ മാസ്‌കുകളിലും പരീക്ഷണങ്ങൾ; കോതമംഗലം ഗൾഫ് ബസാറിൽ മാസ്‌ക് കച്ചവടം പൊടിപൊടിക്കുമ്പോൾ

മാസ്‌കിൽ നിറയുന്നത് പിണറായിയും ശൈലജ ടീച്ചറും; വിപ്ലവ വീര്യം കൂടിയവർക്ക് ചെഗ്വേര മാസ്‌ക്; ഓണക്കാലത്ത് കേരളീയ വേഷത്തിനൊപ്പം ധരിക്കാൻ കസവ് മാസ്‌കും എത്തും; കാർട്ടൂൺ കഥാപാത്രങ്ങലും ഇഷ്ടതാരങ്ങളുമെല്ലാം മാസ്‌കിന്റെ മുഖമാക്കും; മാറിയ ജീവിത ശൈലിയ്‌ക്കൊപ്പം വിപണി മൂല്യം കൂട്ടാൻ മാസ്‌കുകളിലും പരീക്ഷണങ്ങൾ; കോതമംഗലം ഗൾഫ് ബസാറിൽ മാസ്‌ക് കച്ചവടം പൊടിപൊടിക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ചിത്രങ്ങൾ ആ ലേഖനം ചെയ്ത മാസ്‌കുകളും വിപണിയിൽ. മാസ്‌കുകൾ കൂടുതൽ ഡിമാൻഡ് ഉണ്ടാക്കിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണത്തിന്റെ അഭിവാജ്യ ഘടകമായി സർക്കാർ പ്രഖ്യാപിചിട്ടുള്ള മാസ്‌കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറിന്റെയും വർണ്ണ ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ്‌ക്കാണ് കോതമംഗലം ഗൾഫ് ബസാറിൽ വിൽപ്പനയ്‌ക്കെത്തിച്ചിട്ടുള്ളത്. ചെഗ്വേര മാസ്‌കും ഇവിടെ ലഭ്യമാണ്.

കോവിഡ് 19 നിയന്ത്രിക്കുന്നതിൽ ഇവർ ഇരുവരും വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നും അതിനാലാണ് ഇത്തരത്തിൽ മാസക് പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതെന്നും സ്ഥാപന ഉടമ ജോഷി അറയ്ക്കൽ പറഞ്ഞു. ജോഷി വിലക്കുറവിൽ ആകർഷകവും വൈവിധ്യങ്ങളുമായ മാസ്‌കുകൾ വിപണിയിൽ ഇറക്കി സ്ഥാപനം നേരെത്തെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധാരണം നിർബന്ധമാക്കിയതോടെയാണ് ഈ രംഗത്തേക്ക് ഗൾഫ് ബസാർ എത്തുന്നത്.

ഓണക്കാലത്ത് കേരള വേഷത്തിനൊപ്പം ധരിക്കാവുന്ന കസവ് ചേർന്ന മാസ് കുകളും , മണമറഞ്ഞു പോയ രാഷ്ട്രീയ ആചാര്യന്മാരുടേയും സിനിമ ,സ്പോർട്സ് താരങ്ങളുടേയും വിവിധ കാർട്ടുണുകളുടേയും ഹോളിവുഡ് ആക്ഷൻ ഹീറോകളുടെയും ചിത്രം ആലേഖനം ചെയ്യുന്ന മാസ്‌കുകളും വിപണിയിലെത്തും. മാറിയ ജീവിത ശൈലിക്കൊപ്പം മാസ്‌കുകുകളും മാറ്റത്തിന് വിധേയമാവുകയാണന്നും സി പി എം സഹയാത്രികൻ കൂടിയായ ജോഷി കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം തടയാൻ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതോടെ ജില്ലയിൽ മാസ്‌കുകളുടെ ദൗർലഭ്യം ശരിക്കും നേരിട്ടിരുന്നു. വില കൂടുതൽ ഈടാക്കിയാണ് പല വ്യാപാരികളും നിലവിൽ ഉണ്ടായിരുന്ന സ്റ്റോക്കുകൾ വിറ്റഴിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഒരു തവണ ഉപയോഗിച്ച ശേഷം നശിപ്പിക്കേണ്ട മാസ്‌കുകളാണ് ആദ്യം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന 20 ഓളം തരത്തിലുള്ള വാഷബിൾ മാസ്‌കുകുകൾ ഗൾഫ് ബസാറിൽ ലഭ്യമാണ് .

രോഗികൾ മാത്രം ധരിച്ചിരുന്ന മാസ്‌കുകൾ കുട്ടികൾ മുതൽ പ്രായമായവർ വരെ പുറത്തിറങ്ങുമ്പോൾ ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെ മാസ്‌കുകൾക്ക് പ്രിയമേറി . ഒരു ലെയർ മുതൽ ആറ് ലെയർ വരെയുള്ളതും 4 രൂപ മുതൽ 150 രൂപ വരെ വിലയുള്ള മാസ്‌കുകളും ലഭ്യമാണ്. കോട്ടൺ ക്ലോത്ത് ,പേപ്പർ , ഡിസ്‌പോസിബിൾ , ബനിയൻ ഫേ ബ്രിക്‌സ് ,കമ്പിളി തുടങ്ങിയ വ്യത്യസ്ഥങ്ങളായ മെറ്റീരിയലുകളിൽ പല കളറുകളിലും പല ആ ക്യതികളിലും ആകർഷകങ്ങളായ ഡിസൈനുകളിലും മാസ്‌കുകൾ വില്പനക്ക് ലഭ്യമാണന്ന് എറണാകുളം ജില്ലയിലെ പ്രധാന മാസ്‌ക് മൊത്തവ്യാപാരികളിൽ ഒരാളായ ജോഷി അറയ്ക്കൽ വ്യക്തമാക്കി.

നേഴ്‌സസ് , ഡോക്ടർ , അഭിഭാഷകർ ടീച്ചേഴ്‌സ് തുടങ്ങിയ പ്രഫഷണലുകൾക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യൂണിഫോമുകൾക്ക് ചേർന്നതും കുട്ടികൾക്കും ന്യൂ ജെൻ വിഭാഗത്തിനും വസ്ത്രങ്ങൾക്ക് യോജിച്ച മാസ് കുകളും ഇവിടെ സുലഭമാണ് ഷർട്ടുകൾക്കും ടീ ഷർട്ടുകൾക്കും സാരിക്കും ടോപ്പുകൾക്കും അതേ തുണിത്തരത്തിലുള്ള മാസ്‌കുകളും ഓരോന്നിനും ഒപ്പമിറക്കിയും ഇവിടെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുള്ളതിനാൽ യൂണിഫോം തുണിത്തരത്തിലുള്ള മാസ്‌കുകളും തയ്യാറാക്കി വരികയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP