Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പി കെ ശ്രീമതി മന്ത്രിയായപ്പോൾ മരുമകളെ സ്റ്റാഫിൽ നിയമിച്ചതു പാർട്ടി അറിഞ്ഞല്ല; സ്ഥാനക്കയറ്റം അനധികൃതം എന്നു കണ്ടു റദ്ദാക്കുകയും ചെയ്തു; ബന്ധു നിയമന വിവാദം ഗൗരവതരമെന്നും പിണറായി

പി കെ ശ്രീമതി മന്ത്രിയായപ്പോൾ മരുമകളെ സ്റ്റാഫിൽ നിയമിച്ചതു പാർട്ടി അറിഞ്ഞല്ല; സ്ഥാനക്കയറ്റം അനധികൃതം എന്നു കണ്ടു റദ്ദാക്കുകയും ചെയ്തു; ബന്ധു നിയമന വിവാദം ഗൗരവതരമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പി കെ ശ്രീമതിയുടെ മകളെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കിയതു പാർട്ടി അറിഞ്ഞിട്ടല്ല എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടു മാദ്ധ്യമപ്രവർത്തകരോടായിരുന്നു പിണറായിയുടെ പ്രതികരണം.

നേരത്തെ പാർട്ടി അറിഞ്ഞുള്ള നിയമനമായിരുന്നു തന്റെ മരുമകളുടേതെന്നു പി കെ ശ്രീമതി ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് ഇതു പിൻവലിക്കുകയും ചെയ്തു.

ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കവെയണു ബന്ധുനിയമന വിവാദത്തിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗത്തിനെതിരായ നിലപാടു പിണറായി സ്വീകരിച്ചത്. നിയമനത്തെ സംബന്ധിച്ച് അറിഞ്ഞിരുന്നു. എന്നാൽ ശ്രീമതി ടീച്ചർ മരുമകളെയാണ് സ്റ്റാഫിൽ നിയമിച്ചത് എന്ന കാര്യം പാർട്ടി അറിഞ്ഞിരുന്നില്ലെന്നു പിണറായി വ്യക്തമാക്കി.

പേഴ്‌സണൽ സ്റ്റാഫിൽ ആളുകളെ നിയമിക്കാൻ മന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ സ്ഥാനക്കയറ്റം നൽകിയപ്പോൾ മാത്രമാണ് പ്രശ്‌നമുണ്ടായത്. പിന്നീട് ഇത് അനധികൃതമാണെന്നു കണ്ട് റദ്ദാക്കുകയായിരുന്നു. ഗൗരവമുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കൂട്ടായ ചർച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കുമെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP