Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന് മറുപടി; യൂറോപ്യൻ രാജ്യങ്ങളിൽ പോയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനും ഉത്തരം അറിയില്ല; മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലേയും നാം മുന്നോട്ട് എന്ന പരിപാടിയുടേയും ചെലവിനെ കുറിച്ചും ചോദിച്ചപ്പോഴും തർക്കുത്തരം; വലിയ വായിൽ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന പിണറായിയുടെ ഓഫീസിൽ വിവരാവകാശ നിയമത്തിനു പുല്ലുവില

എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന് മറുപടി; യൂറോപ്യൻ രാജ്യങ്ങളിൽ പോയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനും ഉത്തരം അറിയില്ല; മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലേയും നാം മുന്നോട്ട് എന്ന പരിപാടിയുടേയും ചെലവിനെ കുറിച്ചും ചോദിച്ചപ്പോഴും തർക്കുത്തരം; വലിയ വായിൽ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന പിണറായിയുടെ ഓഫീസിൽ വിവരാവകാശ നിയമത്തിനു പുല്ലുവില

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം പിണറായി വിജയന് ഏറ്റവും അധികം വെല്ലുവിളി സൃഷ്ടിക്കുന്നത് വിവരാവകാശനിയമമാണോ? വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് എന്തായാലും ഈ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി നൽകുന്നത്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന് വിവരാവാകാശ നിയമ പ്രകാരം ചോദ്യങ്ങൾ ഉതിർത്തപ്പോൾ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്തരത്തിൽ മറുപടി നൽകിയത്.

എന്നാൽ സോഷ്യൽ മീഡിയാ ചെലവുകൾക്ക് ഈ വർഷം ഒരു കോടി പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനായി മാറ്റി വച്ചിട്ടുള്ളത്. ഇതിൽ നാല് മാസത്തേക്കുള്ള 28 ലക്ഷം രൂപ സിഡിറ്റിന് അനുവദിച്ചിട്ടുമുണ്ട്. ഈ കണക്കുകൾ ഉണ്ടെന്നിരിക്കെയാണ് കള്ളക്കളി. വിവരാവാകാശ നിയമത്തെ മാനിക്കാനും മാന്യമായ മറുപടി നൽകാനും ബാധ്യതയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ചോദ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്നത്. പ്രധാനമന്ത്രി മോദി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു എന്നും അതിനെത്ര ചെലവ് വന്നു എന്നുമുള്ള മറുപടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നൽകുമ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രി വിവരാവകാശത്തോട് മുഖം തിരിക്കുന്നത്.

മുഖം തിരിക്കുക മാത്രമല്ല ധിക്കാരപരമായ മറുപടികളുമാണ് ചോദ്യങ്ങൾക്ക് നൽകിയിരിക്കുന്നതും. പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളിൽ പോയി ചോദിക്കാനുമാണു മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകുന്നത്. 26 ചോദ്യങ്ങളിൽ ഒന്നിനു മാത്രമാണ് പേരിനു മറുപടി നൽകിയിരിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം കഴിഞ്ഞ ഓഗസ്റ്റ് 19 വരെ 237386 അപേക്ഷകൾ സെല്ലിൽ ലഭിച്ചു. 122014 അപേക്ഷകൾ തീർപ്പാക്കി. വിവരാവകാശ നിയമ പ്രകാരം 26 ചോദ്യങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഏക മറുപടി ഇതാണ്.

മുഖ്യമന്ത്രി എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്ന കണക്കുകൾ ഓഫീസിൽ ലഭ്യമാണ്. പക്ഷെ ലഭ്യമല്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്നത്. ഒന്നാമത്തെ ചോദ്യത്തിനൊപ്പമുള്ള ഉപ ചോദ്യത്തിനെ പേടിച്ചാണ് ഈ മറുപടി എന്നതും വ്യക്തമാണ്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന ഈ ചോദ്യത്തിലെ എത്ര ചെലവ്, നേട്ടങ്ങൾ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ട് തന്നെ മറുപടി ലഭ്യമാക്കിയുമില്ല. യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനു അറിയില്ല, ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ചോദിക്കൂ എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും അറിയിപ്പുകളുമായി നിറഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ എത്ര ജീവനക്കാരുണ്ട്, ചെലവ് എത്ര ചോദ്യത്തിനും മറുപടി നൽകിയില്ല. ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കിൽ പിആർഡിയിൽ ചോദിക്കൂ എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നത്.

നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര എന്ന ചോദ്യത്തിനും വിരൽ ചൂണ്ടുന്നത് പിആർഡിയിലേക്ക് തന്നെ. ഈ ചെലവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ മനസില്ലെന്ന മറുപടിയാണ് ഈ ഉത്തരത്തിൽ അടങ്ങിയിരിക്കുന്നതും. തുടർന്നുള്ള സർക്കാരിനു തലവേദനയുണ്ടാക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇതേ മറുപടി തന്നെയാണ് നൽകുന്നത്. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടി. മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, നേട്ടം എന്താണ് എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടി നൽകുന്നു. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര ചോദ്യത്തിനും ഉത്തരം പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടിയാണ് ലഭ്യമാക്കുന്നത്. ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കും ഇതേ രീതിയിലാണ് മറുപടി. വി എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ എത്ര റിപ്പോർട്ടുകൾ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോടു ചോദിക്കാനാണു മറുപടി നൽകുന്നത്.

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട എത്ര പേർക്ക് 10,000 രൂപ വീതം നൽകി, എത്ര പേർക്കു ചികിത്സാ ധനസഹായം നൽകി എന്ന ചോദ്യത്തിനു റവന്യൂ വകുപ്പിൽ അപേക്ഷിക്കൂ, പ്രളയ ദുരിതാശ്വാസ ഫണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നൽകി, കേന്ദ്രത്തിൽ നിന്ന് എന്തു സഹായം ലഭിച്ചു എന്ന ചോദ്യത്തിനു ധനകാര്യ വകുപ്പിനോടു ചോദിക്കൂ എന്ന് മറുപടി നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് ഉത്തരവാദിത്തമുള്ള റീബിൽഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാർ, ശമ്പളം എത്ര ചോദ്യത്തിനു റീബിൽഡ് കേരള ഓഫിസിൽ ചോദിക്കൂ എന്നും മറുപടി നൽകുന്നു. ഏറ്റവും ഒടുവിൽ ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോർട്ടിൽ എന്തു നടപടിയായി എന്ന ചോദ്യത്തിനു ഗതാഗതവകുപ്പിൽ ചോദിക്കൂ എന്നും മറുപടി നൽകുന്നു. ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിനു തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.

വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചോദ്യങ്ങൾ ചോദിച്ചാൽ അവിടെ ഇല്ലെങ്കിൽ അതു ലഭിക്കുന്ന ഓഫിസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. ഇതാണ് വിവരാവകാശ നിയമം പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ചെയ്തില്ലാ എന്ന് മാത്രമല്ല ഉത്തരം വേണമെങ്കിൽ അതു കിട്ടുന്ന ഓഫിസിൽ വേറെ അപേക്ഷ നൽകണമെന്നുള്ള ധിക്കാരപരമായ മറുപടിയാണ് പകരം നൽകുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു സംസ്ഥാന സർക്കാരിന് എത്ര പരാതികൾ കൈമാറിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ചോദിക്കണമെന്നായിരുന്നു മറുപടി.

പരാതി പരിഹാര സെല്ലിൽ എത്ര ജീവനക്കാർ ഉണ്ടെന്നു ചോദിച്ചപ്പോൾ പൊതുഭരണ വകുപ്പിൽ ചോദിക്കാനും മറുപടി നൽകി. ഇങ്ങിനെ ജീവിതത്തിൽ ഒരിക്കലും മറുപടി ലഭിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കുന്നത്. എന്തായാലും വിവരാവാകാശ നിയമത്തെ അവഹേളിക്കുന്ന മറുപടികൾ ചൂണ്ടിക്കാട്ടി അപേക്ഷകൻ അപ്പീൽ അധികാരിക്കു പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP