Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി പ്രാഞ്ചിയേട്ടന്മാർ പറയുന്നത് കേട്ട് കോട്ടുമിട്ട് പോകുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് നാണക്കേട് മാത്രം; ഏറ്റവും ഒടുവിൽ തിരിച്ചടിയായത് നെതർലൻസിലേക്ക് 30,000 നേഴ്‌സുമാരെ നിയമിക്കും എന്ന പ്രഖ്യാപനം; ബ്രിട്ടനിലേക്കുള്ള നിയമനവും ആരോ തെറ്റിധരിപ്പിച്ചെന്ന് റിപ്പോർട്ടുകൾ; പ്രവാസി സംഘടനാ നേതാക്കളുടെ ഗീർവാണം കേട്ട് പിണറായി വിജയൻ കുഴിയിൽ വീഴുന്ന കഥ

മലയാളി പ്രാഞ്ചിയേട്ടന്മാർ പറയുന്നത് കേട്ട് കോട്ടുമിട്ട് പോകുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് നാണക്കേട് മാത്രം; ഏറ്റവും ഒടുവിൽ തിരിച്ചടിയായത് നെതർലൻസിലേക്ക് 30,000 നേഴ്‌സുമാരെ നിയമിക്കും എന്ന പ്രഖ്യാപനം; ബ്രിട്ടനിലേക്കുള്ള നിയമനവും ആരോ തെറ്റിധരിപ്പിച്ചെന്ന് റിപ്പോർട്ടുകൾ; പ്രവാസി സംഘടനാ നേതാക്കളുടെ ഗീർവാണം കേട്ട് പിണറായി വിജയൻ കുഴിയിൽ വീഴുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇപ്പോൾ ജപ്പാൻ-കൊറിയ സന്ദർശനത്തിലാണ് മുഖ്യമന്ത്രി. എന്തിന് പോയെന്ന് ആർക്കും വ്യക്തമായ ഉത്തരമില്ല. ഇതുപോലെ നിരവധി യാത്രകൾ നടക്കുന്നു. പ്രഖ്യാപനങ്ങൾ ഒന്നും ശരിയാകാറുമില്ല. പലതും പാളി പോകും. ഓരോ രാജ്യത്തേയും മലയാളി പ്രാഞ്ചിയേട്ടന്മാരാണ് മുഖ്യമന്ത്രിയെ ക്ഷണിച്ച് വിവിധ രാജ്യങ്ങളിൽ കൊണ്ടു പോകുന്നത്. പലരേയും കാണും. പലതും കേൾക്കും. അതെല്ലാം മുഖ്യമന്ത്രി പ്രഖ്യാപിക്കും. അതിലൊന്ന് കൂടി വെറുതെയാകുന്നു. മുപ്പതിനായിരം മുതൽ നാൽപതിനായിരം വരെ നഴ്സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതർലൻഡസ് അവസാനം കൈമലർത്തി. കേരളത്തിൽനിന്നുള്ള നഴ്സുമാരെ ആവശ്യമില്ലെന്നു നെതർലൻഡ്സ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. നഴ്സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതർലൻഡ്സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സർക്കാരും വെട്ടിലായി.

ജൂലൈ 31-നു ഡൽഹി കേരള ഹൗസിൽ നെതർലൻഡ്സ് അംബാസഡർ മാർട്ടിൻ വാൻ ഡെൻ ബർഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതർലൻഡ്സിലേക്ക് ഇത്രയധികം നഴ്സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാൻ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതർലൻഡ്സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 29-ന് നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നെതർലൻഡ്സ് അംബാസഡറുമായി വിഷയം ചർച്ച ചെയ്തു. എന്നാൽ തദ്ദേശീയെരയും തദ്ദേശീയർ ഇല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡർ വ്യക്തമാക്കുകയായിരുന്നു.പിന്നീട് ചീഫ് സെക്രട്ടറി നെതർലൻഡസ് സർക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽനിന്നു തൽക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്.

ഇതിനൊപ്പം മന്ത്രി ടി പി രാമകൃഷ്ണന്റെ ബ്രിട്ടൺ യാത്രയും വെറുതയാകുമെന്നാണ് സൂചന. മിക്ക രാജ്യങ്ങളിലും പിണറായിയെ കൊണ്ട് പോകുന്നത് അവിടുത്ത പ്രാഞ്ചിയേട്ടന്മാരാണ്. ഇതിന് സമാനമായിരുന്നു രാമകൃഷ്ണന്റേയും യാത്ര. ബ്രിട്ടണിലേക്ക് അനേകം നേഴ്‌സുമാരെ കൊണ്ടു പോകാൻ കരാറായി എന്നാണ് രാമകൃഷ്ണൻ അറിയിച്ചത്. എന്നാൽ ഐഎൽടിഎസ്/ഒഇടി പരീക്ഷ പാസാകാതെ അവിടെ ജോലിയില്ല. അതുണ്ടെങ്കിൽ കാറും വേണ്ട. 50,000 ഒഴിവുകൾ അവിടെ ഉണ്ട്. മൂന്ന് മാസം താമസവും വിമാന ടിക്കറ്റും സഹിതം കൊണ്ട് പോകാൻ ആശുപത്രികളും ക്യൂ നിൽക്കുന്നു. അതിന് സർക്കാരിന്റെ ഇടപെടൽ വേണ്ട. എന്നാൽ പ്രാഞ്ചിയേട്ടന്മാർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പറഞ്ഞ് പറ്റിക്കും. ഇതിന്റെ നാണക്കേട് സർക്കാരിനും.

ഇതാണ് നെതർലൻഡ് സംഭവത്തിലും തെളിയുന്നില്ല. നെതർലൻഡസ് സർക്കാരിന്റെ തീരുമാനം സംസ്ഥാന സർക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മാത്രമല്ല സിപിഎമ്മിന്റെ സൈബർ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ നെതർലൻഡസിലേക്ക് കേരളത്തിൽനിന്നും നഴ്സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പി.സി. ജോർജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നെതർലൻഡ്സിലേക്കു കേരളത്തിൽനിന്നുള്ള നഴ്സുമാരെ ആവശ്യമില്ലെന്ന് നെതർലാൻഡ് അംബാസഡർ അറിയിച്ച കാര്യം വ്യക്തമാക്കിയത്.

നെതർലൻഡ്സിൽ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തിൽ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതർലൻഡ്സിലേക്കു നഴ്സുമാരെ അയയ്ക്കാൻ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്സുമാരെ ആവശ്യമുണ്ടെന്ന് നെതർലാൻഡ് അംബാസഡർ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP