Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം; ഒപ്പം മൊബൈൽ ജാമർ വാഹനവും അകമ്പടി വാഹനങ്ങളും; 15 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ കമാൻഡോകളായി നാല് പേരും; മാവോയിസ്റ്റ് വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു; ഇതുവരെ കണ്ടറിഞ്ഞ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ പിണറായി എന്ന് സത്യത്തിൽ ഇന്നേ തിരിച്ചറിഞ്ഞുള്ളൂ എന്നു പറഞ്ഞ് പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം; ഒപ്പം മൊബൈൽ ജാമർ വാഹനവും അകമ്പടി വാഹനങ്ങളും; 15 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ കമാൻഡോകളായി നാല് പേരും; മാവോയിസ്റ്റ് വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു; ഇതുവരെ കണ്ടറിഞ്ഞ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ പിണറായി എന്ന് സത്യത്തിൽ ഇന്നേ തിരിച്ചറിഞ്ഞുള്ളൂ എന്നു പറഞ്ഞ് പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ പോലും അതീവ സുരക്ഷാ അകമ്പടിയോടെ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മറ്റൊരു മുഖ്യമന്ത്രിമാർക്കും ഇല്ലാത്ത വിധത്തിലാണ് പിണറായി വിജയന് സുരക്ഷ ഒരുങ്ങുന്നത്. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ നിന്നും അദ്ദേഹത്തിന്റെ വസതിയായ ക്ലിഫ്ഹൗസിലേക്ക് യാത്ര ചെയ്യുമ്പോൾ പോലും ട്രാഫിക് ലൈറ്റുകൾ ഓഫ് ചെയ്തും അകമ്പടി വാഹനങ്ങളോടും കൂടിയാണ് പിണറായി വിജയൻ യാത്ര ചെയ്യുക. ഈ മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി കൂടി ഉണ്ടെന്ന സാഹചര്യത്തിൽ പിണറായിയുടെ സുരക്ഷ വീണ്ടും വർദ്ധിപ്പിക്കുകയുണ്ടായി.

കേരളത്തിന്് പുറത്തും മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയാണ് ഒരുക്കുന്നത്. മാവോയിസ്റ്റ് വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയത്. ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം വേണമെന്ന ആവശ്യത്തെ തുടർന്ന് അതും അനുവദിച്ചിട്ടുണ്ട്. ഒപ്പം മൊബൈൽ ജാമർ വാഹനവും ഉണ്ടാകും.

സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 15 ആക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ 7 പേരായിരുന്നു ഡൽഹി പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നൽകിയിരുന്നത്. കകൂടാതെ കമാൻഡോകളായി നാലു പേരും ഒപ്പമുണ്ടാകും. ഡൽഹിയിലുള്ള 4 പേരെ കൂടാതെ കേരളത്തിൽ നിന്ന് 7 പൊലീസുകാർ കൂടി ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ, സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാതെ കേരള ഹൗസിന്റെ വാഹനത്തിൽ തന്നെയാണ് സഞ്ചരിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനവത്തെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തുവന്നു. ബുള്ളറ്റ് പ്രൂഫ് വാഹനവും നാല് കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര 'ജനകീയ'നാണ് കേരള മുഖ്യമന്ത്രി എന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇതുവരെ കണ്ടറിഞ്ഞ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് പിണറായിയെന്ന് സത്യത്തിലിന്നേ തിരിച്ചറിഞ്ഞുള്ളൂ ഞാൻ! സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും 4 കമാൻഡോകളടക്കം 15 പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര 'ജനകീയ'നാണ് നമ്മുടെ കേരള മുഖ്യൻ! മി മുരളീധരൻ എഴുതി. രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയതു മുതൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമറും ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി ഏർപ്പെടുത്തി.

കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത് കിട്ടിയത്. വടകര പൊലീസ് സ്റ്റേഷനിൽ കിട്ടിയ കത്തിൽ, മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ടായിരുന്നു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദർ മുസാമിന്റെ പേരിലാണ് കത്ത്. അതീവ ഗൗരവത്തോടെ തന്നെയാണ് ഭീഷണി കത്ത് കിട്ടിയ സാഹചര്യത്തെ കാണുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP