Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാള മനോരമക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'യുഡിഎഫിനെ താൻ മനോരോഗിയെന്ന് വിളിച്ചുവെന്ന് മനോരമ റിപ്പോർട്ട് ചെയ്തു; മനോരമക്ക് എവിടുന്നാണ് ആ വാക്ക് കിട്ടിയത്..പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു'; കിഫ്ബി മസാല ബോണ്ട് വിവാദമാക്കാനുള്ള രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്നും പിണറായി

മലയാള മനോരമക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'യുഡിഎഫിനെ താൻ മനോരോഗിയെന്ന് വിളിച്ചുവെന്ന് മനോരമ റിപ്പോർട്ട് ചെയ്തു; മനോരമക്ക് എവിടുന്നാണ് ആ വാക്ക് കിട്ടിയത്..പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു';  കിഫ്ബി മസാല ബോണ്ട് വിവാദമാക്കാനുള്ള രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്നും പിണറായി

ജംഷാദ് മലപ്പുറം

മലപ്പുറം: മലയാള മനോരമ പത്രത്തിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തരം എടുത്ത നിലപാടുകളുടെ പേരിൽ താൻ യുഡിഎഫിനെ മനോരോഗിയെന്ന് വിളിച്ചു എന്ന രീതിയിൽ മനോരമ പത്രം റിപ്പോർട്ട് ചെയ്തു. പ്രളയത്തെ നമ്മൾ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടത്. എന്നാൽ ഏറെ പേർക്ക് ഇത് രുചിച്ചില്ല. ഇക്കാര്യം കുറച്ച് ദിവസങ്ങളായി വേദികളിൽ പറയാറുണ്ടെന്നും എന്നാൽ ഇതിനെയാണ് മനോരമ ഇന്ന് മാനസികരോഗികൾ എന്ന് ഞാൻ ഇവരെ വിളിച്ചു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാൻ മാനസികരോഗികൾ എന്ന വാക്കേ ഉപയോഗിച്ചിട്ടില്ല.

എന്നാൽ മലയാള മനോരമക്ക് എവിടുന്നാണ് ആ വാക്ക് കിട്ടിയതെന്ന് പിണറായി ചോദിച്ചു. മനോരമ പടച്ചുണ്ടാക്കുന്ന കാര്യങ്ങൾ യുഡിഎഫ് ഉപയോഗിക്കുകയാണ്. നിങ്ങളുടെ കയ്യിൽ ക്യാമറയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമല്ലോ ഞാൻ മാനസികരോഗി എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഏതിനും ഒരു മര്യാദ വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മാധ്യമങ്ങൾ പടച്ചു തള്ളുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ടു നൽകുന്നതെന്നും, വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുക കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തി വച്ചതാണ് എന്ന് പറയാത്തത് ഭാഗ്യമാണെന്നും പിണറായി പറഞ്ഞു.പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ പി.വി.അൻവറിന്റെ താനൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവാദമാക്കാനുള്ള രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്നും പിണറായി

കിഫ്ബി മസാല ബോണ്ട് വിവാദമാക്കി സംസ്ഥാനത്തിന്റെ വികസനം തടയാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയത് കൃത്യമായ മാനദണ്ഡത്തോടെയാണ്. പ്രതിപക്ഷ നേതാവും ബിജെപിയും ചില കാര്യങ്ങൾ ഒന്നിച്ചാണ് പറയുകയെന്നും പിണറായി വിജയൻ പറഞ്ഞു. കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയല്ല മസാല ബോണ്ടിന്റെ വിലയും പലിശയും തീരുമാനിക്കുന്നത്.

അതിന് നിയതമായ മാനദണ്ഡങ്ങളുണ്ട്. സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നെന്നത് വലിയ നേട്ടമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപം നടത്തുകയും 21 ലക്ഷം കോടി രൂപ ആസ്തിയുമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. കിഫ്ബിയുടെ വ്യവസ്ഥകളനുസരിച്ച് ഫണ്ട് തരാൻ അവർ തയ്യാറായി.

സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നത് സ്റ്റോക് എക്സ്ചേഞ്ചുമായാണ്, സി.ഡി.പി.ക്യു ലാവ്ലിന് ഫണ്ട് കൊടുത്തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എസ്.ബി.ഐയുമായി സംസ്ഥാന സർക്കാരിനും നീരവ് മോദിക്കും ഇടപാടുകളുണ്ട്. അതിന്റെ അർത്ഥം സംസ്ഥാന സർക്കാരും നീരവ് മോദിയും തമ്മിൽ ഇടപാടുണ്ടെന്നാകുമോയെന്നും പിണറായി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP