1 usd = 71.82 inr 1 gbp = 92.80 inr 1 eur = 79.48 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.57 inr

Nov / 2019
21
Thursday

എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ ചെയ്ത മാദ്ധ്യമങ്ങൾ ഇനിയെങ്കിലും മാപ്പു പറയുമോ? പിണറായി കരുത്തരായത് വിമർശന കൂരമ്പുകളേറ്റ്; കേരള മുഖ്യമന്ത്രിയായി 'വിജയൻ യുഗം' ആരംഭിക്കുമ്പോൾ ഒരു മാദ്ധ്യമ വിചാരം

May 20, 2016 | 06:27 PM IST | Permalink



എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ ചെയ്ത മാദ്ധ്യമങ്ങൾ ഇനിയെങ്കിലും മാപ്പു പറയുമോ? പിണറായി കരുത്തരായത് വിമർശന കൂരമ്പുകളേറ്റ്; കേരള മുഖ്യമന്ത്രിയായി 'വിജയൻ യുഗം' ആരംഭിക്കുമ്പോൾ ഒരു മാദ്ധ്യമ വിചാരം

കെ വി നിരഞ്ജൻ

ട്ടെല്ല്! അങ്ങനെയാരു സാധനം ഇന്ന് കേരളത്തിൽ ഉണ്ടോ? കിടക്കാൻ പറഞ്ഞാൽ ഇഴയുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ വളയാത്ത നട്ടെല്ലുണ്ട് എന്ന ഒറ്റക്കാരണം മതി ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ വ്യത്യസ്തനാക്കാൻ. കർമ്മശ്ശേഷിയുള്ള കാർക്കശ്യക്കാരനായ രാഷ്ട്രീയക്കാരനായി പിണറായി മാദ്ധ്യമങ്ങളുടെ കൂരുമ്പുകൾ നിരവധി ഏറ്റുകൊണ്ടും വളഞ്ഞിട്ടുള്ള ആക്രമണങ്ങളെയും അതിജീവിച്ചാണ് മുഖ്യമന്ത്രിയാകുന്നത്. എത്രത്തോളം മാദ്ധ്യമ ആക്രമണങ്ങൾ അദ്ദേഹം നേരിട്ടുന്ന എന്ന് വ്യക്തമാക്കുന്ന പോയ കാലങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഈ ലേഖനം.

കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി കേരള രാഷട്രീയത്തിന്റെ ഒരു പ്രധാന അജണ്ട പിണറായിയായിരുന്നു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കമൽറാം സജീവ് ഒരിക്കൽ എഴുതിയതു പോലെ ' അങ്ങനെ പിണറായി വിജയന്റെ വീടിനെക്കുറിച്ചും, മക്കളെക്കുറിച്ചും, ശരീരഭാഷയെക്കുറിച്ചുമെല്ലാം ചിന്തിച്ചും എഴുതിയും നമ്മുടെ ഒരു കൊല്ലംകൂടി പൊലിയുന്നു'. (കുലംകുത്തി, പരനാറി, നികൃഷ്ടജീവി, നല്ല നമസ്‌കാരം.... പിണറായിയുടെ വാക്കുകൾപോലും പിൽക്കാലത്തെ ചരിത്രമാവുന്നു. ഇത്രയൊക്കെ സമ്മർദ്ദമുണ്ടായിട്ടും പറഞ്ഞ ഒരുവാക്കും പിൻവലിക്കാനോ തിരുത്താനോ പിണറായി തയ്യാറായിട്ടില്ല) ഇത്രയധികം കുപ്രചാരണങ്ങൾക്കും വ്യക്തിഹത്യക്കും വ്യാജ ആരോപണങ്ങൾക്കും വിധേയനായ ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല ലോക രാഷ്ട്രീയത്തിൽ തന്നെ അത്യപൂർവമായിരിക്കും. കേരളത്തിലെ മാദ്ധ്യമ ചരിത്രത്തിൽ എക്കാലത്തെയും കറുത്ത അധ്യായമായിരിക്കും അവർ പിണറായിക്കുനേരെ ഉന്നയിച്ച ദുരാരോപണങ്ങൾ.

നടൻ മോഹൻലാലും രഞ്ജി പണിക്കരുമെല്ലാം ഒരിക്കൽ ചൂണ്ടിക്കാട്ടിയപോലെ അക്ഷരാർഥത്തിൽ അഗ്നിപരീക്ഷയിലൂടെ കടന്നുവന്ന നേതാവാണ് അദ്ദേഹം. പക്ഷേ പിണറായി വിജയനോട് അതേക്കുറിച്ച് ചോദിച്ചുനോക്കുക. ഒരു പുഞ്ചിരിപോലുമില്ലാതെ മറുപടി പറയും.' ഇതെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായതുകൊണ്ടു വന്നുചേർന്നതാണ്. നമ്മളിലൂടെ പ്രസ്ഥാനത്തെ തകർക്കാനായിരുന്നു ശ്രമം. പിണറായി വിജയൻ എന്ന വ്യക്തിയോട് ആർക്കും വിദ്വേഷമില്ല. എനിക്ക് തിരിച്ചും. മുമ്പ് അഴീക്കോടൻ രാഘവന്റെയെല്ലാം പേരിൽ എന്തെല്ലാം ദുരാരോപണങ്ങളാണ് പാർട്ടിവിരുദ്ധർ ഉയർത്തിക്കൊണ്ടുവന്നത്. അഴിമതിക്കോടൻ എന്ന് വിളിച്ചായിരുന്നു അന്ന് അവർ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നത്. പിന്നെ ഞാൻ എപ്പോഴും പറയാറുള്ളപോലെ 'മടിശ്ശീലയിൽ കനമുള്ളവനല്ലേ, വഴിയിൽ പേടിക്കാനുള്ളൂ.'

പിണറായിയുടെ ആരാധകനൊന്നുമല്ല ഈ ലേഖകൻ. അദ്ദേഹത്തിന്റെ പല നയങ്ങളോടും കടുത്ത വിയോജിപ്പുമുണ്ട്. എന്നുവച്ച് ഒരാൾക്കെതിരെ പത്തുപതിനഞ്ചുകൊല്ലം നിരന്തരമായി അപവാദം പ്രചരിപ്പിക്കാമോ. സ്വാഭാവികമായും മാദ്ധ്യമങ്ങൾ എല്ലാ പാർട്ടികളെയും വിചാരണചെയ്യും, വിമർശിക്കും. പക്ഷേ പച്ച നുണകൾ യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന പ്രവണത എങ്ങനെയുണ്ടായി. ഒരു നുണ പൊളിയുമ്പോൾ അടുത്ത നുണ. അതുപൊളിയുമ്പോൾ മറ്റൊന്ന്. ഈ രീതിയിൽ പോവുന്ന കേരളത്തിലെ മാദ്ധ്യമങ്ങൾ പിണറായിക്കെതിരെ എഴുതിയ വ്യാജ വാർത്തകൾ. ഒരിക്കൽ പിണറായി തന്നെ പറഞ്ഞപോലെ 'എന്തൊക്കെയായാലും അവരുടെ സ്ഥിരോൽസാഹം സമ്മതിക്കണം'. പാർട്ടി ഗ്രൂപ്പിസത്തിന് വഴിമരുന്നിട്ട് വി എസ്. അച്യുതാനന്ദൻ എടുത്ത നിലപാടുകൾ കൂടിയായതോടെ ഈ വേട്ടക്ക് ആക്കം കൂട്ടി. വ്യാജാരോപണ തീമഴകൾക്കിടയിലും കുനിയാത്ത ശിരസ്സും വളയാത്ത നട്ടെല്ലുമായി പിണറായി അക്ഷോഭ്യനായി നടന്നു. മറ്റൊരു രീതി പറഞ്ഞാൽ മാദ്ധ്യമ മാഫിയക്കെതിരെ (അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മാദ്ധ്യമ സിൻഡിക്കേറ്റ്) പൊരുതിയുള്ള ഒറ്റയാൻ ജയമാണ് പിണറായിയുടേത്. തങ്ങൾ വിചാരിച്ചാൽ ആരെയും തകർക്കാമെന്ന മാദ്ധ്യമങ്ങളുടെ ഹുങ്കിനേറ്റ തിരിച്ചടി.

പിണറായിവേട്ട വന്ന വഴികൾ

മാദ്ധ്യമങ്ങൾക്ക് അപ്രിയനാവുന്നതോടെ നായകൻ വില്ലനാവുന്നത് എങ്ങനെയാണെന്നതിന്റെ സാംസ്‌കാരിക പഠനമായി വേണമെങ്കിൽ പിണറായി വിജയൻ എപ്പിസോഡുകൾ പത്ര പ്രവർത്തന വിദ്യാർത്ഥികൾ പഠിക്കേണ്ടതാണ്. 1998 ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ നമ്മുടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പത്രങ്ങൾ എഴുതിയത് നോക്കുക. നായനാർ മന്ത്രിസഭയിൽ നിന്ന് മികച്ച ഒരു മന്ത്രിയെ നഷ്ടപ്പെട്ടെന്നും ഇത് ഫലത്തിൽ കേരള വികസനത്തിന് അങ്ങേയറ്റം ദോഷമാണെന്നും. മിന്നാമിനുങ്ങുപോലെ ബൾബ് കത്തുന്ന, രണ്ടര മണിക്കൂർ ലോഡ് ഷെഡ്ഡിങ്ങുള്ള ഒരു കാലത്തുനിന്ന് കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനായി അക്ഷീണമായി പണിയെടുത്തു പിണറായി വിജയനും സംഘവുമെന്ന് അന്നത്തെ പത്രങ്ങൾ ഒരു പോലെ എഴുതി.

കേരളത്തെ എക്കാലവും വിമർശന ബുദ്ധിയാൽ വിലയിരുത്താറുള്ള കാർട്ടൂണിസ്റ്റ് ഉണ്ണി അക്കാലത്ത് പറഞ്ഞത് ഇങ്ങനെ. 'പിണറായി വിജയനെപ്പോലുള്ള ചുരുക്കം ചില നേതാക്കൾക്കുമാത്രമേ കേരള വികസനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളൂ'. അതായത് അന്ന് വികസനനായകനായിരുന്നു പിണറായി. ക്രമേണ വി എസ്. അച്യുതാനന്ദന്റെ സഹായത്തോടെ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ തീർത്തും വില്ലനാക്കി മാറ്റി. അതിനുള്ള കാരണവും പിണറായി പറയുന്നത് ഇങ്ങനെ.' എത് കാലത്തും സിപിഐ(എം) എന്ന പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ രീതി. അന്ന് ഇ.എം.എസും നായനാരും ഉള്ള കാലമാണ്. സ്വാഭാവികമായും വ്യക്തിഹത്യ അവർക്കുനേരെയായിരുന്നു'.

മുതൽ ഇങ്ങോട്ടുകണ്ടത് ലക്ഷണമൊത്ത പിണറായി വേട്ടയാണ്. പിണറായി വിജയൻ മുതലാളിത്ത രീതിയിൽ ആഡംബരമായി ജീവിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കുന്ന ചില ലേഖനങ്ങളാണ് പിണറായി വേട്ടയുടെ ആദ്യഘട്ടത്തിൽ കണ്ടത്. മിമിക്രിക്കാർ ജയനെ കൃത്രിമമായി സൃഷ്ടിച്ചതുപോലെ കൃത്രിമമായൊരു പിണറായിയെയും ഈ വിശാരദന്മാർ സൃഷ്ടിച്ചു. അതിൽ ആഡംബരപ്രിയനും സുഖലോലുപനുമായ ഒരു നേതാവാണ് അദ്ദേഹം. എന്നാൽ, വസ്തുതയെന്താണ്. ഭക്ഷണത്തിലൊ, വസ്ത്രത്തിലൊ, സഞ്ചാരത്തിലൊ യാതൊരു നിർബന്ധവും ഉള്ളയാളല്ല പിണറായി. രണ്ടു തവി കഞ്ഞിയും അൽപ്പം പറയും കിട്ടിയാൽ സന്തോഷമാകുന്ന മനസ്സ്. എ.സി കാറിൽ യാത്ര ചെയ്തില്ലെങ്കിൽ സൺബേൺ അടിക്കുന്ന ന്യൂജൻ നേതാക്കൾക്ക് പിണറായി കടന്നുവന്ന തീച്ചൂളയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതാണ് സത്യം.1998 ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ നമ്മുടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പത്രങ്ങൾ എഴുതിയത് നോക്കുക. നായനാർ മന്ത്രിസഭയിൽ നിന്ന് മികച്ച ഒരു മന്ത്രിയെ നഷ്ടപ്പെട്ടെന്നും ഇത് ഫലത്തിൽ കേരള വികസനത്തിന് അങ്ങേയറ്റം ദോഷമാണെന്നും. മിന്നാമിനുങ്ങുപോലെ ബൾബ് കത്തുന്ന, രണ്ടര മണിക്കൂർ ലോഡ് ഷെഡ്ഡിങ്ങുള്ള ഒരു കാലത്തുനിന്ന് കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനായി അക്ഷീണമായി പണിയെടുത്തു പിണറായി വിജയനും സംഘവുമെന്ന് അന്നത്തെ പത്രങ്ങൾ ഒരു പോലെ എഴുതി.

ഇനി പിണറായിയുടെ 'കൊട്ടാര സദൃശ്യമെന്ന്' പറഞ്ഞു പരത്തിയ വീട് നോക്കുക. കേരളത്തിലെ ഏതൊരു ശരാശരിക്കാരന്റെയും വീടിന്റെ വലിപ്പമേ അതിനുള്ളൂ. അതേക്കുറിച്ച് പിണറായി പറയുന്നത് നോക്കുക. 'വീട് ഞാൻ പുതിയതായി ഉണ്ടാക്കിയതല്ല. നിലവിലെ വീട് പുതുക്കിപ്പണിതതാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു വിവാദവും ഉണ്ടായിട്ടില്ല. വീടിനുവന്ന ചെലവും ബാങ്ക് വായ്പയും അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടിക്ക് നൽകിയതാണ്. പണ്ട് ഇ.എം.എസ് എന്റെ വീട്ടിൽ വന്നപ്പോൾ അകത്ത് ബാത്ത്റൂം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തട്ടുകൾ കയറി മുകളിലൊരിടത്തുപോയാണ് ഇ.എം.എസ് മൂത്രമൊഴിച്ചത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇപ്പോഴത്തെകാലത്ത് ആരെങ്കിലും ഇതുപോലുള്ള വീട് ഉണ്ടാക്കുമോ എന്നതാണ്. പിന്നീട് ഇതുതന്നെ തിരിച്ചിട്ട് പിണറായിയുടെ വീട് കണ്ട് ഇ.എം.എസ് അത്ഭുതപ്പെട്ടുപോയി എന്ന് ചിലർ പ്രചരിപ്പിക്കുകയുണ്ടായി'. പിണറായിയുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകളുടെ എതാണ്ടൊരു രൂപം ഇങ്ങനെയാണ്.

കമല എക്സ്പോർട്ടിങ് കമ്പനി തൊട്ട് 'ലാവലിൻ സലാം' വരെ ബന്ധുക്കളും സ്വന്തക്കാരുമൊന്നും തന്റെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനോ ഭരണത്തിൽ സ്വാധീനിക്കാനോ ഒരു രീതിയിലും അനുവദിക്കാത്ത നേതാവാണ് പിണറായി. ഒരു വില്ലേജോഫിസിൽ പോലും പോയി പിണറായി വിജയന്റെ ബന്ധുത്വം പറയാൻ അദ്ദേഹത്തിന്റെ സ്വഭാവമറിയുന്നവർക്ക് പേടിയാണ്. മക്കളെയും ചെറുമക്കളെയും അനന്തരാവകാശികളായി രാഷ്ട്രീയത്തിൽ കൊണ്ടുവരികയും, ഭാര്യയുടെ പ്രസവത്തിന് സിറ്റിപൊലീസ് കമീഷണറെ കാവൽ നിർത്തുകയും ചെയ്യുന്ന ഊളന്മാർ ഉള്ള കാലത്താണ് ഇതെന്ന് ഓർക്കണം. തങ്ങൾക്കായി പ്രത്യേകിച്ചൊന്നും ചെയ്തുതരാത്ത, എന്തിന് ഒന്ന് കാണാൻപോലും കിട്ടാത്ത മനുഷ്യനായാണ് അദ്ദേഹത്തെ കുടുംബം വിലയിരുത്തുന്നത്. ഞാൻ സ്വന്തമായി ഏന്റെ ജീവിതം കണ്ടത്തെി. എന്റെ മക്കളും അതുപോലെ വേണം എന്നാണ് പിണറായിയുടെ നിലപാട്. ഒരു ഘട്ടത്തിൽ അത് അദ്ദേഹത്തിന് തിരച്ചടിയുമായി. ഒരു മകൻ വിദേശത്ത് പഠിക്കാൻപോയതും മകൾ സ്വാശ്രയ കോളജിൽ പഠിച്ചതുമെല്ലാം ഇങ്ങനെ ഉയർന്നുവന്ന വിവാദങ്ങളാണ്. സത്യത്തിൽ അത് ചർച്ച ചെയ്യേണ്ടതുമാണ്. പക്ഷേ അതിനിടയിൽ അർഥശൂന്യമായ വ്യക്തിഹത്യ നടത്താൻ, സിപിഎമ്മിൽനിന്ന് അച്ചടക്ക നടപടിക്ക് വിധേയരായി പുറത്താക്കപ്പെട്ട ചിലരുടെ സഹായത്തോടെ മാദ്ധ്യമങ്ങൾ കൂട്ടുനിന്നു. ലാവലിൻ കമ്പനിയെ സഹായിച്ചതിന്റെ പേരിൽ പിണറായി വിജയന് കിട്ടിയ പ്രത്യുപകാരമാണിതത്രേ.

ലാവലിൻ വിവാദം വന്നതോടെ പിണറായിക്കെതിരെ ആർക്കും എന്തും എഴുതാമെന്ന അവസ്ഥ വന്നു. സിംഗപ്പൂർ കേന്ദ്രമായി കമല എക്പോർട്ടിങ് എന്ന കമ്പനിയുണ്ടെന്നും (പിണറായിയുടെ ഭാര്യയാണ് കമല) അത് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും ഇന്ത്യാവിഷനുമൊകെ തട്ടിവിട്ടു. എന്നാൽ, അങ്ങനെയൊരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്നായിരുന്നു വസ്തുത. അത് ആരും കൊടുത്തതുമില്ല. ഓരോ വാർത്തയിലും തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ പൊളിയുമ്പോൾ വസ്തുത അറിയിക്കയെന്ന അടിസ്ഥാന പത്രപ്രവർത്തന ദൗത്യവും പത്രങ്ങൾ പാലിക്കാറില്ല. ടെക്നിക്കാലിയ എന്ന കൺസൺട്ടൻസ് കമ്പനി പിണറായി വിജയന്റെ ബിനാമി കമ്പനിയാണെന്നായിരുന്നു അടുത്ത ആരോപണം. പരിയാരം മെഡിക്കൽകോളജുമായി ബന്ധപ്പെട്ട് എം വി രാഘവൻ കൊണ്ടുവന്ന കമ്പനിയാണിതെന്നുപോലും ഓർക്കാതെയാണ് അവർ ആ നുണപൊട്ടിച്ചത്.

ലാവലിൻ കരാറിനെ എതിർത്ത വരദാചാരി എന്ന ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയൻ ഫയലിൽ എഴുതിയെന്നതായിരുന്നു അടുത്ത ബൽർ. ലാവലിനുമായി ബന്ധപ്പെട്ടല്ല, സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഇങ്ങനെ പിണറായി വിയോജനക്കുറിപ്പ് എഴുതിയതെന്ന് പുറത്തുവന്നതോടെ അതും ചീറ്റിപ്പോയി. (അക്കാലത്ത് മനോരമ ന്യൂസിൽ ഷാനി പ്രഭാകരൻ വരാദാചാരിയുടെ തല വിവാദം എടുത്തിട്ട് നടത്തിയ ചർച്ച കാണേണ്ടതായിന്നു. സി.ആർ നീലകണ്ഠനടക്കമുള്ള ആസ്ഥാന ഫ്രോഡുകളൊക്കെ അണിനിരന്ന് ലാവലിനെയും അതുമായി ഒരു ബന്ധവുമില്ലാത്ത വരാദാചാരിയെയും കൂട്ടിക്കെട്ടി എന്തെല്ലാം വാചക കസർത്തുകളായിരുന്നു. എന്നിട്ട് വാർത്ത തെറ്റിയെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒരു ചെറിയ തിരുത്തുപോലും ഈ ഏഭ്യന്മാർ നൽകിയില്ല) ഇനി ലാവലിൻ കുറ്റപത്രം തന്നെനോക്കുക. ഒരു സംഭവമുമായി പ്രത്യക്ഷ ബന്ധം യാതൊന്നുമില്ലാത്ത ഒരാളെ എങ്ങനെ കേസിൽ കുടുക്കാമെന്നതിന്റെ കേസ് സ്റ്റഡിയാണിത്. വിചാരണക്കുപോലും എടുക്കാതെ ഒരു സിബിഐയുടെ ഒരു കേസ് കോടതി തള്ളണമെങ്കിൽ അതിന്റെ മെറിറ്റ് എന്തായിരിക്കും. മലബാറിൽ ഒരു കാൻസർ സെന്റർ വരണമെന്ന് പിണറായി ആഗ്രഹിച്ചതാണ് ഒരു വലിയ ആനക്കാര്യമായി സിബിഐ കണ്ടത്തെിയത്. പലതവണ വന്ന വിഷയമായതിനാൽ ഇത് കൂടുതൽ പറയുന്നില്ല.

പിണറായി വിജയൻ എന്ന വ്യക്തി പറ്റുന്ന അബദ്ധങ്ങൾപോലും വലിയ പ്രത്യയശാസ്ത്ര വിഷയമായും രാഷ്ട്രീയ വിഷയമായും മാറ്റിയെടുക്കാൻ ഇവർക്ക് കഴിയുന്നു എന്നതിന്റെ എറ്റവും നല്ല ഉദാഹരണമാണ് വെടിയുണ്ട വിവാദം. വധഭീഷണിയടക്കമുള്ള നിരവധി പ്രശ്നങ്ങൾ കണക്കിലെടുത്ത് പിണറായിക്ക് സർക്കാൻ അനുവദിച്ച ലൈസൻസുള്ള തോക്കുണ്ട്. ഒരു ദിവസം ചെന്നൈയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം തോക്ക് തന്റെ ബാഗിൽനിന്ന് ഒഴിവാക്കിയെങ്കിലും ഉണ്ടമാറ്റാൻ മറന്നു. സ്വാഭാവികമായും വിമാനത്താവള അധികൃതർ വെടിയുണ്ട കണ്ടത്തെി പിടികൂടി. പിണറായി രേഖകൾ ഹാജരാക്കിയപ്പോൾ വിട്ടുകൊടുക്കുകയും ചെയ്തു. ഈ സംഭവമാണ് ആയുധ നിയമപ്രകാരം കേസെടക്കാനുള്ള വകുപ്പുണ്ടെന്ന് ആരോപിച്ച് മാദ്ധ്യമങ്ങൾ പൊലിപ്പിച്ചത്. പിണറായിയുടെ തോക്കിന് ലൈസൻസില്ലെന്നായി ഒരുകൂട്ടർ. എല്ലാം പൊളിഞ്ഞപ്പോൾ ജാള്യത മാറ്റാൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ട കമ്യൂണിസ്റ്റുകാർ തോക്കുമായി നടക്കേണ്ടവരാണോ എന്ന് പറഞ്ഞ് കെ.സി. ഉമേഷ്ബാബുവും ഡോ. ആസാദുമൊക്കെ രംഗത്തത്തെി! അപ്പോഴും തങ്ങളുടെ വാർത്തകൾ വസ്തുതാപരമായി തെറ്റായിരുന്നെന്ന് ഒരു മാദ്ധ്യമവും പറഞ്ഞില്ല. അങ്ങനെ എത്രയെത്ര നുണകൾ. പറഞ്ഞാൽ തീരില്ല. ലാവലിൽ കേസ് തള്ളിയിട്ടും ലാവലിൻ സലാം എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നവരും കുറവല്ല.

ഗോപാലകൃഷ്ണൻ തൊട്ട് എം.എസ് മണിവരെ ആത്മവിശ്വാസമുള്ളവനെയും സ്വന്തംകാര്യം നോക്കി പോകുന്നവരെയെല്ലാം സംശയത്തോടെ കാണുന്ന ഒരു പ്രവണത മാദ്ധ്യമരംഗത്തുണ്ട്. ചില റിയാലിറ്റി ഷോകളിലൊക്കെ കാണുന്നപോലെ അമിതവിനയം നടിച്ച് നടക്കുന്ന ഒരു കൂട്ടത്തെയാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ മാനസികമായി ആഗ്രഹിക്കുന്നത്. പിണറായിയുടെ താൻപോരിമയും തൻേറടവുമെല്ലാം അവർക്ക് അഹങ്കാരത്തിന്റെ ലക്ഷണമാണ്. എല്ലാവരും തങ്ങൾക്കുമുന്നിൽ ഓച്ഛാനിച്ച് നിൽക്കണമെന്ന ഹീനമായ മാദ്ധ്യമ തന്ത്രത്തെയാണ് പിണറായി ഹനിച്ചത്. ഒരേപോലെ ആലോചിച്ച് നുണക്കഥകൾ എഴുതുന്ന പത്രലേഖകരെ മാദ്ധ്യമ സിൻഡിക്കേറ്റെന്ന് പിണറായി വിളിച്ചത് എത്ര സത്യമായിരുന്നെന്ന് ഇന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകർ പോലും സമ്മതിക്കും. മാതൃഭൂമി എഡിറ്റർ ഗോപാലകൃഷ്ണന് നൽകിയ ചുട്ട മറുപടിയുടെ പേരിൽപോലും പിണറായി ഏറെ വിമർശിക്കപ്പെട്ടു. നോക്കുക, ശത്രുക്കൾപോലും പറയാത്ത ആരോപണമല്ലേ പിണറായിക്കെതിരെ ഗോപാലകൃഷ്ണന്റെ ആർഎസ്എസ് മനസ്സ് സൃഷ്ടിച്ചത്. കത്തിയിലൂടെ വളർന്നുവന്ന നേതാവാണ് പിണറായിയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം.' എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ പേടിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ' എന്ന ഒന്നാന്തരം മറുപടിയാണ് പിണറായി നൽകിയത്.

ഇന്ന് പത്രക്കാർ പറയുന്ന മറ്റൊരു കാര്യമുണ്ട്. വി എസ് പക്ഷക്കാർ തങ്ങളെ ബോധപൂർവം ട്രാപ്പിലാക്കുകയായിരുന്നെന്ന്. കേരളത്തിലെ പത്രങ്ങളുടെയും പത്രപ്രവർത്തകരുടെയും പ്രൊഫഷനൽ മാനദണ്ഡം എത്ര അധപതിച്ചു എന്നുനോക്കുക. രൂക്ഷമായ വിഭാഗീയതയുള്ള ഒരു കാലത്ത് ഒരു പക്ഷത്തിന്റെ വാർത്തമാത്രം ഏകപക്ഷീയമായി വായനക്കാരന്റെ തലയിലേക്ക് അവർ വിസർജിച്ചു. മാദ്ധ്യമ പ്രവർത്തകർ വി.എസിലേക്ക് ചായാൻ മറ്റൊരുകാര്യം കൂടിയുണ്ട്. കോളജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയുടെയും മറ്റും പുലികളായ പലർക്കും പിന്നീട് ജോലികിട്ടുന്നത്, മുതലാളിമാരോ മത സംഘടനകളോ നടത്തുന്ന മാദ്ധ്യമങ്ങളിലാണ്. തങ്ങളുടെ തൊഴിൽപരമായ ഈ നിരാശ ഇല്ലാതാക്കാൻ കൂടി അവർക്ക് യഥാർത്ഥ ഇടതുപക്ഷമെന്ന് തോന്നിപ്പിക്കുന്ന വി.എസിന്റെ ഭാഗത്ത് നിൽക്കേണ്ടി വന്നു. പക്ഷേ അതിന്റെയും അർഥം പിണറായിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ കൊടുക്കാം എന്നാണോയെന്ന് അവർ ആത്മപരിശോധന നടത്തട്ടെ. ഇത്തരത്തിലുള്ള ഒരു മാദ്ധ്യമ പ്രവർത്തകനെ ഈയിടെ ഒരു സ്വകാര്യ ചടങ്ങിൽവച്ചു കണ്ടപ്പോൾ പിണറായി പറഞ്ഞു. 'എനിക്ക് നിങ്ങളോട് യാതൊരു പരിഭവവുമില്ല. നിങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം പറ്റുകയല്ലേ' എന്നായിരുന്നു. കേരളത്തെ എക്കാലവും വിമർശന ബുദ്ധിയാൽ വിലയിരുത്താറുള്ള കാർട്ടൂണിസ്റ്റ് ഉണ്ണി അക്കാലത്ത് പറഞ്ഞത് ഇങ്ങനെ. 'പിണറായി വിജയനെപ്പോലുള്ള ചുരുക്കം ചില നേതാക്കൾക്കുമാത്രമേ കേരള വികസനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളൂ'. അതായത് അന്ന് വികസനനായകനായിരുന്നു പിണറായി. ക്രമേണ വി എസ്. അച്യുതാനന്ദന്റെ സഹായത്തോടെ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ തീർത്തും വില്ലനാക്കി മാറ്റി.

ഏറ്റവും ഒടുവിൽ വിഎസുമായി അനുനയ പാത തുറന്നാണ് പിണറായി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങിയത്. വിഎസിന്റെ ജനകീയതും പിണറായിയിലെ സംഘാടകനും ഒത്തു ചേർന്നപ്പോൾ എൽഡിഎഫ് വീണ്ടും ഭരണത്തിലേക്ക് തിരികെയെത്തി. ഇത്തവണ സംസ്ഥാന ഭരണത്തിന്റെ തലതൊട്ടപ്പനായാണ് പിണറായി വിജയൻ എത്തുന്നത്. സിപിഐ(എം) ഭരിക്കുമ്പോൾ സ്വാഭാവികമായും മാദ്ധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കുമെന്നത് ഉറപ്പാണ്. പ്രത്യേകിച്ചും പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ. എന്നാൽ തീയിൽ കുരുത്ത നേതാവ് ഇതിന് എങ്ങെന നേരിടുമെന്നാണ് അറിയേണ്ടത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
അടിപിടികൂടി തോറ്റുകഴിഞ്ഞപ്പോൾ ദേഹമാസകലം മുറിവ്; വേദന കൊണ്ടുപുളഞ്ഞപ്പോൾ അടുത്ത വണ്ടിയിൽ കയറി മെഡിക്കൽ ഷോപ്പിന്റെ കൗണ്ടറിലേക്ക് ചാടി; കണ്ടയുടനെ കാര്യം മനസ്സിലാക്കിയ ഷോപ്പുടമ നൽകിയ വേദനസംഹാരിയും വെള്ളവും കഴിച്ചു; മുറിവിൽ ഓയിന്റ്‌മെന്റ് പുരട്ടിയപ്പോൾ നീറിയെങ്കിലും മിണ്ടിയില്ല; ഒടുവിൽ ത്രാണിയായപ്പോൾ ഇനി പോരിന് വാടാ എന്ന ഭാവത്തോടെ കുരങ്ങന്റെ മടക്കവും
ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഇന്നു പറഞ്ഞത് കേന്ദ്രസർക്കാറിന് അനുകൂലമാകുമോ? സംസ്ഥാനത്തിന് പൂർണ്ണാധികാരമുള്ള ക്ഷേത്രത്തിന്റെ ഭരണ സംവിധാനം മാറുമ്പോൾ കേന്ദ്രത്തിനും കേരളത്തിനും തന്ത്രിക്കും പന്തളം കൊട്ടാരത്തിനും പ്രാതിനിധ്യം ഉണ്ടായേക്കും; ദേവസ്വം ബോർഡിന് സർക്കാർ നയം നടപ്പിലാക്കാൻ ഭരണ സംവിധാനം കൂട്ടു നിൽക്കില്ല; ഫലത്തിൽ നഷ്ടമാകുന്നത് സർക്കാറിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അധികാരങ്ങൾ
സംസ്‌കൃതത്തിൽ ശാസ്ത്രിയും ശിക്ഷാ ശാസ്ത്രിയും ആചാര്യയും വിജയിച്ചത് പ്രഥമ ശ്രേണിയിൽ; പിഎച്ച്ഡി ബിരുദം നേടിയത് വിഖ്യാതമായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനിൽ നിന്ന്; ഡോക്ടറേറ്റിന് പുറമേ നെറ്റും ജെആർഎഫും കരസ്ഥമാക്കിയ പ്രതിഭക്ക് പഠിപ്പിക്കാനായി ക്ലാസ് മുറിയിൽ കയറാൻ പറ്റാത്തത് ജന്മം കൊണ്ടത് ഒരു മുസ്ലിം സ്ത്രീയുടെ ഉദരത്തിലായതിനാൽ; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത അദ്ധ്യാപകനായെത്തിയ ഫിറോസ് ഖാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന്
മഹാരത്‌ന കമ്പനിയായ ബിപിസിഎല്ലിനെ കൈയൊഴിയാൻ ഒടുവിൽ പച്ചക്കൊടി; നവരത്‌ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷനും കണ്ടെയ്‌നർ കോർപ്പറേഷനും അടക്കം നാല് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; മിനി നവരത്‌നയായ കൊച്ചി റിഫൈനറിയും സ്വകാര്യവത്കരിക്കും; അസമിലെ നുമാലിഗഡ് റിഫൈനറി സർക്കാരിന്റെ കീഴിൽ തുടരും; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി; ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും