Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകും; നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; ശബരിമല വിധിയിൽ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് എടുത്ത് പറഞ്ഞ് പിണറായി വിജയൻ; സർവ്വകക്ഷിയോഗത്തിന് പിന്നാലെ നിയമോപദേശവും തേടും; മുഖ്യമന്ത്രി വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല

ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകും; നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; ശബരിമല വിധിയിൽ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് എടുത്ത് പറഞ്ഞ് പിണറായി വിജയൻ; സർവ്വകക്ഷിയോഗത്തിന് പിന്നാലെ നിയമോപദേശവും തേടും; മുഖ്യമന്ത്രി വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സുപ്രീം കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധന ഹർജികൾ പരിഗണിക്കുകയും ജനുവരി 22മുതൽ തുറന്ന കോടതിയിൽ വിധി കേൾക്കാൻ തീരുമാനിക്കുകയും ചെയ്ത് സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോടതി പറഞ്ഞത് സെപ്റ്റംബർ 28ലെ വിധി നിലനിൽക്കും എന്നാണ്. അതായത് പുനപരിശോധന ഹർജികൾ പരിഗണിക്കും എന്ന് പറയുമ്പോഴും യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന കാര്യം കൂടി കോടതി പറഞ്ഞിട്ടുണ്ടെന്നും ഇത് അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കൂടുതൽ കാര്യങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. സർക്കാരിന് ഈ വിഷയത്തിൽ വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമോപദേശം തേടുകയും ചെയ്യും. എന്നാൽ യുവതികൾ എത്തിയാൽ പ്രവേശനത്തിന് സുരക്ഷ ഒരുക്കുമോ എന്ന കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ കൂടുതൽ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയത്തിൽ തകർന്ന ശബരിമലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തിൽ നിർബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികൾ ഗുരുതരമാക്കരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മണ്ഡല കാലത്തേക്കുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഭക്തരുടെ വികാരങ്ങൾ സർക്കാർ കണക്കിലെടുക്കണം. ഭക്തരുടെ വികാരം സംരക്ഷിക്കാൻ കോൺഗ്രസ് അവസാനം വരെയും പോരാടും. സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP