Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്‌കൂളുകൾ പൂട്ടിക്കളയുമെന്ന വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട; ശമ്പളം നൽകാൻ അറിയാമെങ്കിൽ ഏറ്റെടുത്ത് നടത്താനുമറിയാം എന്നും മുഖ്യന്റെ മുന്നറിയിപ്പ്; മാനേജ്‌മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായമില്ല; അദ്ധ്യാപക നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

സ്‌കൂളുകൾ പൂട്ടിക്കളയുമെന്ന വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട; ശമ്പളം നൽകാൻ അറിയാമെങ്കിൽ ഏറ്റെടുത്ത് നടത്താനുമറിയാം എന്നും മുഖ്യന്റെ മുന്നറിയിപ്പ്; മാനേജ്‌മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായമില്ല; അദ്ധ്യാപക നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജുമെന്റുകളെ കർശനമായി നിയന്ത്രിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശത്തിന്റെ പേരിൽ സ്‌കൂൾ മാനേജുമെന്റുകൾ സർക്കാരിനെ വിരട്ടാൻ വരരുത്.

എയ്ഡഡ് സ്‌കൂളുകൾ നടത്താൻ പറ്റില്ലെന്ന ചില മാനേജ്‌മെന്റുകളുടെ ഭീഷണി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് സ്‌കൂളുകൾ വാടകക്ക് എടുത്ത് നടത്താൻ സർക്കാർ തയ്യാറാണ്. ശമ്പളം കൊടുക്കാൻ സർക്കാരിന് പറ്റുമെങ്കിൽ സ്‌കൂളുകൾ വാടകക്ക് എടുത്ത് പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

എയിഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിർദ്ദേശത്തിലനെതിരെ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ പ്രതിഷേധവുമായി വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്‌കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്മെന്റുകൾ പറയുന്നത് കേട്ടു. മാനേജ്മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. പുതിയ നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിർദ്ദേശം. അത് കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

പൊതുവിദ്യാഭ്യസത്തിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. സർക്കാർ എയ്ഡഡ് മാനേജ്മെന്റുകളെ അവിശ്വസിക്കുന്നില്ല. എന്നാൽ തെറ്റായ രീതിയിൽ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

18,119 തസ്തികകളാണ് വേണ്ട പരിശോധനയോ ആലോചനയോ ഇല്ലാതെ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ സൃഷ്ടിക്കപ്പെട്ടത്. 13255 പേർ പ്രൊട്ടക്ടഡ് അദ്ധ്യാപകരായി തുടരുമ്പോഴാണ് ഈ നിയമങ്ങൾ നടന്നത്. ലോവർപ്രൈമറി സ്‌കൂളുകളിൽ വിദ്യാർത്ഥി അദ്ധ്യാപക അനുപാതം 30 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നാണ്. അപ്പർ പ്രൈമറിയിലിത് 35 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനാണുള്ളത്. അനുപാതത്തെക്കാൾ ഒരു കുട്ടി കൂടിയാൽ പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാമെന്ന് മാനേജ്‌മെന്റുകൾ വ്യാഖ്യാനിച്ചു. എഇഒമാരുടെ അനുവാദത്തോടെ നിയമനമാകാം എന്ന പഴുതും വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു. ഈ കീഴ്്വഴക്കമാണ് അവസാനിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ സർക്കാർ ഒരുങ്ങുമ്പോൾ, അവസാനിക്കുന്നത് പതിറ്റാണ്ടുകളായി മാനേജ്‌മെന്റുകൾ പിന്തുടരുന്ന നിയമന രീതിയാണ്. അനധികൃത നിയമനങ്ങൾ വരുത്തിവെക്കുന്ന വൻസാമ്പത്തിക ബാധ്യതയും പരാതികളുമാണ് നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അതേസമയം ഇത് പ്രയോഗികമാകുമോ എന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പിനുണ്ട്.

കെ.ഇ ആർ ഭേദഗതിയിലൂടെ മാറ്റത്തിന് നിയമസാധുത നൽകാനൊരുങ്ങുകയാണ് സർക്കാർ. എന്നാൽ ജോലിക്കായി കാത്തിരിക്കുന്നവരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ശക്തമായ കോർപ്പറേറ്റ് മാനേജ്‌മെന്റുകളെ മറികടന്ന് സർക്കാർ തീരുമാനം നടപ്പാകുമോ എന്നത് തെളിയിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ അവസാന വർഷം ഇത്തരമൊരു തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.

എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം നിയന്ത്രിക്കാനുള്ള ബജറ്റ് നിർദ്ദേശത്തിനെതിരെ മാനേജുമെന്റുകൾ രംഗത്തെത്തുകയായിരുന്നു. നിയമനത്തിന് സർക്കാർ അനുമതി വേണമെന്ന നിർദേശത്തെ എതിർക്കുമെന്ന് എയ്ഡഡ് മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു. ബജറ്റിൽ പറഞ്ഞ സംരക്ഷിത അദ്ധ്യാപകരുടെ കണക്കിൽ പിശകുണ്ടെന്നും മാനേജുമെന്റുകൾ ആരോപിക്കുന്നു.

സർക്കാർ അറിവോ, പരിശോധനയോ ഇല്ലാതെ എയ്ഡഡ് സ്‌കൂൾ മേഖലയിൽ 18119 തസ്തിക സൃഷ്ടിക്കപ്പെട്ടെന്നാണ് ധനവകുപ്പിന്റെ കണക്ക്. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:45 ആയിരുന്നപ്പോൾ കുട്ടികളുടെ എണ്ണം 51 ആകുമ്പോഴായിരുന്നു രണ്ടാം അദ്ധ്യാപകനെ നിയമിച്ചിരുന്നത്. എന്നാൽ അനുപാതം 1:30 ആക്കിയതിന് ശേഷം ഒരു കുട്ടി വർധിച്ചാൽ തന്നെ രണ്ടാം അദ്ധ്യാപകനെ നിയമിക്കുന്ന നിലയായി. ഇത് തടയാൻ വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. സർക്കാർ വാദങ്ങൾ ഖണ്ഡിക്കുന്ന മാനേജ്‌മെന്റുകൾ വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് കെ.ഇ.ആർ ഭേദഗതിയെന്നും ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP