1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
22
Monday

പിറവത്ത് സംഘർഷം ഉണ്ടായത് പള്ളി ഏറ്റെടുക്കാൻ പൊലീസ് സംഘം എത്തിയതോടെ; രണ്ട് മണിക്കൂർ നീണ്ട അനുനയ ചർച്ചകൾക്ക് ശേഷം പൊലീസ് പിന്മാറിയതോടെ അത്മഹത്യാ ഭീഷണി ഉയർത്തിയവരും മടങ്ങി; കോടതി വിധി നടപ്പിക്കാൻ എന്ത് ചെയ്തുവെന്ന ചോദ്യം കോടതി ഇന്ന് ചോദിക്കുമെന്ന് കരുതി പൊലീസ് ഒരുക്കിയ നാടകമെന്ന് ആരോപിച്ച് ഓർത്തഡോക്‌സുകാർ; സുപ്രീംകോടതി വിധി ഉണ്ടായിട്ടും പള്ളി ലഭിക്കാതെ ഓർത്തഡോക്‌സുകാരും വിശ്വാസികളിൽ ഭൂരിപക്ഷവും ഒപ്പം നിന്നിട്ടും പള്ളി നഷ്ടമാകുമോ എന്ന് ഭയന്ന് യാക്കോബായക്കാരും

December 11, 2018 | 08:49 AM IST | Permalinkപിറവത്ത് സംഘർഷം ഉണ്ടായത് പള്ളി ഏറ്റെടുക്കാൻ പൊലീസ് സംഘം എത്തിയതോടെ; രണ്ട് മണിക്കൂർ നീണ്ട അനുനയ ചർച്ചകൾക്ക് ശേഷം പൊലീസ് പിന്മാറിയതോടെ അത്മഹത്യാ ഭീഷണി ഉയർത്തിയവരും മടങ്ങി; കോടതി വിധി നടപ്പിക്കാൻ എന്ത് ചെയ്തുവെന്ന ചോദ്യം കോടതി ഇന്ന് ചോദിക്കുമെന്ന് കരുതി പൊലീസ് ഒരുക്കിയ നാടകമെന്ന് ആരോപിച്ച് ഓർത്തഡോക്‌സുകാർ; സുപ്രീംകോടതി വിധി ഉണ്ടായിട്ടും പള്ളി ലഭിക്കാതെ ഓർത്തഡോക്‌സുകാരും വിശ്വാസികളിൽ ഭൂരിപക്ഷവും ഒപ്പം നിന്നിട്ടും പള്ളി നഷ്ടമാകുമോ എന്ന് ഭയന്ന് യാക്കോബായക്കാരും

മറുനാടൻ മലയാളി ബ്യൂറോ

പിറവം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം വലിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് പക്ഷത്തിന് നൽകാൻ പൊലീസ് നടത്തിയ നീക്കം നാടകമോ? ഈ കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് നടത്തിയ വെറും നീക്കമാണ് ഇന്നലെ നടന്നതെന്നാണ് ഉയരുന്ന വാദം. പള്ളിയിൽ കയറാനുള്ള നീക്കം യാക്കോബായ വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പാളിയെന്ന് പൊലീസ് പറയുമ്പോഴും ഓർത്തഡോക്‌സുകാർ ഒത്തുകളിയാണ് കാണുന്നത്.. പിറവം സിഐ. പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളുമായി പള്ളിയിലേക്ക് മാർച്ച് ചെയ്‌തെത്തിയ വൻ പൊലീസ് സംഘം, രണ്ട് മണിക്കൂറിലേറെ നീണ്ട ശ്രമം ഉപേക്ഷിച്ച് പി ൻവാങ്ങുകയായിരുന്നു.

കോടതി വിധി നടപ്പാക്കിക്കിട്ടാൻ ഓർത്തഡോക്‌സ് പക്ഷം സമർപ്പിച്ച ഹർജിയിൽ 11-ന് സർക്കാരിന്റെ വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് തലേന്ന് വലിയ പള്ളിയുടെ മുന്നിൽ പൊലീസ് സംഘമെത്തിയത്. ഇത്തരമൊരു ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ ഹൈക്കോടതിയിൽ പറയാൻ ഒന്നും പൊലീസിന് ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഓപ്പറേഷൻ എന്നാണ് സൂചന. പൊലീസ് എത്തിയതോടെ പള്ളിയുടെ മുഖ്യ കവാടം ബന്ധിച്ച് കാവൽ നിന്ന സ്ത്രീകളടക്കമുള്ള വിശ്വാസികൾ പൊലീസിനെ എല്ലാ അർത്ഥത്തിലും പരാജയപ്പെടുത്തുകയായിരുന്നു. അതായത് സുപ്രീംകോടതി വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രതിരോധമാണ് നടന്നത്. ഇതോടെ കോടതി വിധി അനുകൂലമായാലും പള്ളികൾ കിട്ടില്ലെന്ന ആശങ്ക ഓർത്തഡോക്‌സ് വിഭാഗത്തിന് വരികയാണ്.

മണിമാളികയുടെ മുകളിൽ കയറി നിലയുറപ്പിച്ച് ഏതാനും പുരുഷന്മാരും തൊട്ടുചേർന്നുള്ള ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിച്ച ഏതാനും സ്ത്രീകളും ആത്മഹത്യാ ഭീഷണി മുഴക്കി. മണി മാളികയുടെ മുകളിൽ കയറിയ രണ്ടുപേർ തലയിൽ മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉരയ്ക്കാനും താഴേയ്ക്ക് ചാടാനുമെല്ലാം ശ്രമിച്ചതോടെ പൊലീസ് വെട്ടിലാകുകയായിരുന്നു. അതിനിടെ പള്ളിയിലെത്തിയ റൂറൽ എസ്‌പി. രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ പൊലീസ് പലവട്ടം മെത്രപ്പൊലീത്തമാരുമായി സംസാരിച്ചുവെങ്കിലും പള്ളിക്കവാടം തുറക്കാനൊ, നടപടി പൂർത്തിയാക്കാനൊ അവർ വഴങ്ങിയില്ല. പള്ളിയുടെ മതിൽക്കെട്ടിനുള്ളിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾ ഗേറ്റ് തള്ളിപ്പിടിച്ചും കയർ കൊണ്ട് കെട്ടിയുറപ്പിച്ചും പൊലീസ് അകത്ത് കടക്കുന്നത് തടഞ്ഞു. ഇതോടെ പൊലീസ് പിന്മാറാൻ തീരുമാനിച്ചു.

'അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ,' 'ഇല്ല, ഇല്ല വിട്ടുതരില്ല, പിറവം പള്ളി വിട്ടുതരില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ശക്തമായി ചെറുത്തുനിന്ന വിശ്വാസികളെ നോവിക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. തോമസ് പ്രഥമൻ ബാവയുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തിൽ കൂട്ട പ്രാർത്ഥന തുടരുന്നതിനിടെയാണ് പുറത്ത് പിറവത്തെ ആകമാനം മുൾമുനയിൽ നിർത്തിയ പൊലീസ് നടപടി അരങ്ങേറിയത്. ചരിത്രപ്രസിദ്ധമായ പിറവം വലിയ പള്ളി പിടിച്ചെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകാൻ സർക്കാരും പൊലീസും ശ്രമിക്കുന്നുവെന്ന വാർത്ത പുറത്തുവന്ന വെള്ളിയാഴ്ച രാത്രിയാണ് യാക്കോബായ വിശ്വാസികൾ പള്ളിയകത്ത് കൂട്ട പ്രാർത്ഥനാ യജ്ഞം തുടങ്ങിയത്.

നാടകമെന്ന് ഓർത്തഡോക്‌സ് സഭ

കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചുവെന്ന് വരുത്തിത്തീർത്ത് നാടകം കളിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഓർത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നു. ഇതിലൂടെ സർക്കാരും പൊലീസും അപഹസിക്കപ്പെട്ടു. കോടതി വിധി നടപ്പാക്കാനുള്ള കഴിവ് അവർക്കില്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് സർക്കാർ മറുപടി പറയണം. പൊലീസ് ആവശ്യപ്പെട്ടിട്ടാണ് രണ്ടു മണിയോടെ ഞങ്ങൾ ഇവിടെയെത്തിയത്. പള്ളിയിൽ പ്രവേശിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞു. അതിന്റെ വിശദാംശങ്ങൾ പറഞ്ഞില്ല. എന്നിട്ടും അധികം ആളെക്കൂട്ടാൻ ഞങ്ങൾ തയ്യാറായില്ല. കബളിപ്പിക്കുകയായിരുന്നുവെന്ന് മനസ്സിലായി.

ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് പിറവം പള്ളിയിൽ നടന്നത്. സ്‌ക്രിപ്റ്റ് തയ്യാറാക്കിയുള്ള നാടകമായിരുന്നു ആത്മഹത്യാശ്രമവും മറ്റും. കോടതിയുടെ വിലക്കുള്ള മെത്രാന്മാരും വൈദികരും പള്ളിയിൽ കയറി. അവർ ആളെക്കൂട്ടിയാണ് വന്നത്. പിറവം പള്ളിക്കാർ കുറവായിരുന്നു. പള്ളിയിലെ അഴിമതി ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് അവർ കോടതി വിധി നടപ്പാക്കാൻ സമ്മതിക്കാത്തത്. ധനവിനിയോഗത്തിൽ ധൂർത്താണ്. കോടതിവിധി നടപ്പാക്കുന്നതിനുള്ള ചർച്ചയാവാം. അല്ലാതെ വിധിയെ ചോദ്യം ചെയ്യുന്ന ചർച്ചകൾക്കില്ലെന്നും ഓർത്തഡോക്‌സ് സഭ വിശദീകരിക്കുന്നു.

ആത്മഹത്യാ ഭീഷണി മുഴക്കിയവർക്കെതിരെ കേസ്

കോടതിവിധി നടപ്പാക്കുമെന്ന് ഒരാഴ്ചയിലേറെയായി പ്രചാരണമുണ്ടായിരുന്നതിനാൽ യാക്കോബായ വിശ്വാസികൾ കരുതലുകൾ എടുത്തിരുന്നു. ഇന്നലെ രാവിലെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും മറ്റു മെത്രാപ്പൊലീത്തമാരും പള്ളിയിലെത്തുകയും ചെയ്തു. എസ്‌പി രാഹുൽ ആർ.നായരുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാർ ഉൾപ്പെടെയുള്ള പൊലീസ് സംഘം ഉച്ചയോടെയും വന്നു. പൊലീസ് വരും മുൻപുതന്നെ പള്ളിയുടെ പ്രധാന ഗേറ്റുകൾ പൂട്ടി വിശ്വാസികൾ മുറ്റത്തു നിലയുറപ്പിച്ചിരുന്നു.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ അഗ്‌നിശമനസേന താഴെ വലവിരിച്ചു. പള്ളിയുടെ സമീപത്തുള്ള പുഴയോരത്തെ കടവുകളിലും പൊലീസ് നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടെ പ്രധാന ഗേറ്റിന്റെ താഴ് അറുത്തുമുറിക്കാൻ പൊലീസ് ശ്രമം തുടങ്ങി. അപ്പോഴേക്കും പള്ളിയങ്കണത്തിൽ നിന്നവർ കയറും ഇരുമ്പുഗോവണിയും ഉപയോഗിച്ച് ഗേറ്റ് കെട്ടിയിട്ടു. പൊലീസ് പിരിഞ്ഞുപോകണമെന്ന് വൈദികരും വിശ്വാസികളും മുദ്രാവാക്യം മുഴക്കി. സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോൾ വട്ടവേലിൽ, ഫാ. വർഗീസ് പനച്ചിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഒരു മണിക്കൂറിലേറെ സ്ഥിതി തുടർന്നതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനു കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കിയവർക്കെതിരെയും കേസെടുക്കും.

യാക്കോബായ എപ്പിസ്‌കോപ്പൽ ഇന്ന്

പിറവം പള്ളിത്തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ യാക്കോബായ വിഭാഗം ചൊവ്വാഴ്ച അടിയന്തര എപ്പിസ്‌കോപ്പൽ സുന്നഹദോസ് വിളിച്ചു. രാവിലെ മുതൽ പിറവം പള്ളിയിൽത്തന്നെ ഇത് നടക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ പറഞ്ഞു. മൂന്നു മാസത്തിലൊരിക്കലാണ് സാധാരണ സുന്നഹദോസ് നടക്കാറുള്ളത്. ഈ വിഷയമുള്ളതിനാൽ അടിയന്തര സുന്നഹദോസ് വിളിക്കുകയായിരുന്നു.

തങ്ങളുടെ പള്ളി വിട്ട് എങ്ങോട്ടുപോകണമെന്നാണ് പറയുന്നതെന്ന് സഭാ വക്താവ് കുര്യാക്കോസ് മാർ തെയോഫിലോസ് ചോദിച്ചു. പ്രശ്‌നപരിഹാരത്തിന് യാക്കോബായ പക്ഷം സന്നദ്ധമാണ്. പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് ഭരിക്കപ്പെടട്ടെ. ന്യൂനപക്ഷത്തിന് ഭൂരിപക്ഷം പള്ളി നിർമ്മിച്ചു നൽകണം. സെമിത്തേരികൾ പൊതുവായി ഉപയോഗിക്കാം. സുപ്രീംകോടതി വിധി വന്ന ശേഷം വലമ്പൂർ പള്ളി, കുന്നയ്ക്കാൽ പള്ളി, ഊരമന പള്ളി എന്നിവിടങ്ങളിൽ സമവായത്തിലൂടെ പ്രശ്‌നം പരിഹരിച്ചു. മലബാറിലെ പ്രശ്‌നങ്ങൾ നേരത്തെ പരിഹരിക്കപ്പെട്ടതാണ്. 79 പള്ളികളിൽ മാത്രമെ പ്രശ്‌നമുള്ളൂ. ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാണ്. പിണറായി സർക്കാർ ഇതുവരെ യാഥാർഥ്യബോധത്തോടെയാണ് പെരുമാറിയിട്ടുള്ളത്. സംയമനവും നീതിബോധവും സർക്കാർ കാണിച്ചു. പക്ഷേ ഇന്ന് പൊലീസ് എന്തിനാണ് എത്തിയതെന്നറിയില്ല. വിശ്വാസികൾ പ്രതിരോധിക്കുമ്പോൾ സർക്കാർ നിസ്സഹായരാകും.

പിറവം പള്ളിയിൽ 2500-ലധികം കുടുംബങ്ങൾ യാക്കോബായ വിഭാഗമാണ്. എതിർപക്ഷം 200 കുടുംബങ്ങളെയുള്ളൂ. പല പള്ളികളിലും സമവായത്തിനു വേണ്ടി യാക്കോബായ വിഭാഗം വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അതിനർഥം ആ പള്ളിയിൽ നിന്ന് പിൻവാങ്ങിയെന്നല്ല. ഇതൊന്നും ബലഹീനതയായി കാണരുത്. ഇവിടത്തെ സംഭവങ്ങൾ സഭ മുഴുവൻ അലയടിക്കും. കോതമംഗലത്ത് ഒറ്റ വ്യക്തിക്കുവേണ്ടിയാണ് പള്ളിയിൽ പ്രശ്‌നങ്ങൾക്ക് ശ്രമിക്കുന്നത്-പത്രസമ്മേളനത്തിലും പിന്നീട് പുറത്തുമായി സഭാ നേതാക്കൾ പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാർ ഈവാനിയോസ്, ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
കക്കൂസിൽ പോകുന്ന ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ; തത്വമസി ബോർഡ് മാറ്റി ജെൻസ് ടോയിലറ്റ് എന്ന് ആക്കിയാൽ യുവതികളെ വിലക്കാം! ഈ പോസ്റ്റിട്ട ആർബിഐ ഉദ്യോഗസ്ഥനും രഹ്നാ ഫാത്തിമയെ പോലെ ജോലി നഷ്ടമായേക്കും; കേരളാ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് കോടതിയിൽ നിന്ന് അന്വേഷണ ഉത്തരവ് സംഘടിപ്പിച്ചത് ബിജെപി നേതൃത്വം തന്നെ; ശബരിമലയെയും ആചാരങ്ങളെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച വികെ നാരായണന്റെ പോസ്റ്റുകൾ പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ്
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
കടക്കൂ പുറത്ത്.....! ജന്മഭൂമിയും ജനം ടിവിക്കാരും ഇനി ഒരു മുറിയിൽ; ദേശാഭിമാനിക്കും കൈരളിക്കും വെവ്വേറെ മുറികളും; തക്കം നോക്കി പഴയ കെട്ടിടത്തിലേക്കുള്ള മാറ്റത്തിൽ ഉഗ്രൻ മുറി കൈക്കലാക്കി മനോരമയും; സന്നിധാനത്ത് നിന്ന് പത്രക്കാരെ പടിയിറക്കിയത് പത്രക്കാർക്ക് വേണ്ടി; മാളികപ്പുറത്ത് നിന്ന് മാധ്യമങ്ങളെ ഒഴിവാക്കുന്നതിൽ നിറയുന്നത് പ്രതികാരം തന്നെ; ശബരിമലയിൽ നവോത്ഥാനം തകർത്തവർക്ക് പിണറായി പണി കൊടുക്കുമ്പോൾ; മുഖ്യനെ ചൊടിപ്പിച്ചത് ജനത്തിന്റെ ലൈവെന്ന് തിരിച്ചറിഞ്ഞ് മാധ്യമ പ്രവർത്തകരും
18 വർഷങ്ങൾക്ക് ശേഷം ഇത് ചരിത്ര മുഹൂർത്തം! എസ്എഫ്‌ഐയുടെ കുത്തകയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു; അമൽ ചന്ദ്രൻ യൂണിറ്റ് പ്രസിഡന്റായുള്ള ഏഴംഗ കമ്മറ്റിയിൽ അംഗങ്ങളായി രണ്ട് പെൺകുട്ടികളും; കോളേജിനുള്ളിൽ പ്രവേശിച്ച് പ്രവർത്തകർ; സംഘർഷവും കത്തിക്കുത്തും നടന്ന കോളേജിൽ ഇനി എസ്എഫ്‌ഐയ്ക്ക് പുറമേ മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ യൂണിറ്റും; കനത്ത സുരക്ഷാ വലയത്തിൽ കോളേജ്
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ