1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

വിധി നടപ്പിലാക്കാൻ വൈകുന്നത് ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ; ഒരു പ്രശ്‌നം പരിഹരിക്കുന്നത് വഴി മറ്റൊരു പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചുമതല സർക്കാരിനുണ്ട്; വിധി നടപ്പിലാക്കാൻ സാവകാശം വേണം; ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയ സർക്കാർ സഭാ തർക്കത്തിൽ കോടതിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വാദങ്ങൾ; ശബരിമലയുമായി താരതമ്യം ചെയ്യരുതെന്ന് ശബരിമലയുടെ പേരു പറയാതെ സത്യവാങ്മൂലത്തിൽ പരാമർശവും

December 12, 2018 | 08:09 AM IST | Permalinkവിധി നടപ്പിലാക്കാൻ വൈകുന്നത് ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ; ഒരു പ്രശ്‌നം പരിഹരിക്കുന്നത് വഴി മറ്റൊരു പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചുമതല സർക്കാരിനുണ്ട്; വിധി നടപ്പിലാക്കാൻ സാവകാശം വേണം; ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയ സർക്കാർ സഭാ തർക്കത്തിൽ കോടതിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വാദങ്ങൾ; ശബരിമലയുമായി താരതമ്യം ചെയ്യരുതെന്ന് ശബരിമലയുടെ പേരു പറയാതെ സത്യവാങ്മൂലത്തിൽ പരാമർശവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കാനുള്ളത്. അത് നടപ്പാക്കുക തന്നെ ചെയ്യും. അതിന് ആരുമായും ചർച്ച ചെയ്യേണ്ടതു പോലുമില്ലെന്നായിരുന്നു ശബരിമല യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ശബരിമലയെ സംഘർഷ ഭൂമിയാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാൻ വേണ്ടി നിരോധനാജ്ഞ പോലും സർക്കാർ നടപ്പാക്കി. എന്നാൽ പിറവം പള്ളി തർക്കമെത്തുമ്പോൾ സർക്കാർ പറയുന്നത് കേട്ട് മലയാളികൾ ഞെട്ടുകയാണ്. സുപ്രീംകോടതിവിധികൾ വന്ന പിറവം പള്ളിക്കേസും മറ്റൊരു വിഷയവും സമാനമല്ല. പിറവം പള്ളിക്കേസ് മലങ്കരസഭയിലെ രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ്. പൊതുസമൂഹത്തെ ബാധിക്കുന്ന ഇതരവിഷയം പോലെയല്ലെന്നാണ് പിണറായി പറയുന്നത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ പരമാർശമുള്ളത്. ശബരിമലയുടെ പേര് പറയാതെയുള്ള നിർണ്ണായക പരാമർശം.

പിറവം കേസിൽ ശബരിമലയുമായുള്ള താരതമ്യം ഹൈക്കോടതി നടത്തിയിരുന്നു. കർശന നിർദ്ദേശങ്ങൾ സർക്കാരിന് നൽകുകയും ചെയ്തു. ഇതോടെ സർക്കാർ വെട്ടിലായി. സത്യവാങ്മൂലവും നൽകി. പിറവം പള്ളിയിൽ പൊലീസ് നടപടിയുണ്ടായി എന്ന് വരുത്തി തീർത്തായിരുന്നു ഇത്. ഇതിനായി കരുതലോടെ സത്യവങ്മൂലം തയ്യാറാക്കി. സമുദായസംഘടനകളുൾപ്പെടെ കേരളത്തിൽ രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചപ്പോഴാണ് സുപ്രീംകോടതി വിധി നടപ്പാക്കുന്നതുസംബന്ധിച്ച ഇതരവിഷയത്തിൽ പൊലീസിനെ നിയോഗിക്കേണ്ടിവന്നത് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുന്നു. അതായത് ശബരിമലയിലെ നടപടികളുടെ പശ്ചാത്തലം തന്ത്രപരമായി വിശദീകരിക്കുകയാണ് സർക്കാർ. ശബരിമലയിലേതിന് സമാനമായി സമുദായ സംഘടനകൾ തന്നെയാണ് പിറവത്തും തടിച്ചു കൂടിയത്. ഇവർക്കെതിരെ നടപടി എടുത്താൽ അത് ക്രൈസ്തവ വോട്ടു ബാങ്കുകളെ അകറ്റും. അതിനാൽ പിറവത്ത് തന്ത്രപരമായ കളിയും.

വിധി നടപ്പാക്കാനും പള്ളിയിൽ ചടങ്ങുകൾ നടത്താനും പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിലെ പള്ളിവികാരിയുൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാരിന്റെ വിശദീകരണം. ഡിസംബർ എട്ടിന് പള്ളിയങ്കണത്തിൽ യാക്കോബായ വിഭാഗത്തിലുള്ള 1000 പേർ ക്യാമ്പ് ചെയ്തിരുന്നു. പത്തായപ്പോൾ എണ്ണം 2000 ആയി. കൂടുതൽ യാക്കോബായക്കാർ പ്രതിഷേധവുമായെത്തുന്നത് തടയാൻ പള്ളിയിലേക്കുള്ള വഴികൾ അടച്ചു. നിയമവിരുദ്ധമായി സംഘം ചേർന്നവരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചെങ്കിലും സഹകരിക്കാൻ തയ്യാറായില്ല. അഞ്ചുപേർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ പൊലീസിന് തന്ത്രപരമായി പിന്മാറേണ്ടി വന്നു. സംഭവത്തിൽ പിറവം പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ടെന്നും ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു. ശബരിമലയിലെ സർ്ക്കാർ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഈ വിഷയത്തിൽ കാണുന്നത്. ഇത് വലിയ തോതിൽ ചർച്ചയാകുന്നതുമുണ്ട്. സർക്കാരിന്റെ പിന്തുണ കിട്ടാത്തത് ഓർത്തഡോക്‌സുകാരേയും വേദനിപ്പിക്കുന്നുണ്ട്. എന്നാലും പിറവത്ത് സംഘർ,ം വേണ്ടെന്നാണ് സർക്കാർ നിലപാട്. ക്രൈസ്തവ വോട്ടുകളെ മുഴുവൻ ബാധിക്കുന്ന തരത്തിലേക്ക് വിഷയം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം.

പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിൽ സുപ്രീംകോടതിവിധി പാലിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ പരമാവധി എന്ന വാക്കും നിർണ്ണായകമാണ്. അതായത് നടപ്പാക്കുമെന്ന് ഉറപ്പ് സർക്കാർ കൊടുക്കുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞദിവസം വൻപൊലീസ് സന്നാഹവുമായി ശ്രമം നടത്തിയെങ്കിലും ജീവാപായവും മറ്റുമൊഴിവാക്കാൻ പൊലീസിന് പിന്മാറേണ്ടിവന്നു. ക്രമസമാധാനവും സമുദായസൗഹാർദവും ഉറപ്പാക്കണമെന്നതിലപ്പുറം ഇക്കാര്യത്തിൽ സർക്കാരിന് മറ്റു താത്പര്യമൊന്നുമില്ലെന്നും ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ഡിസംബർ എട്ടിന് എറണാകുളം കളക്ടർ നടത്തിയ ഒത്തുതീർപ്പുചർച്ച ഫലം കണ്ടില്ല. ഡിസംബർ എട്ടിന് യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേർ പള്ളിയിലെത്തി. പത്താംതീയതി ഇത് രണ്ടായിരത്തോളമായി. 14 ഡിവൈ.എസ്‌പി.മാരുൾപ്പെടെ 1100-ലധികം പൊലീസിനെ നിയോഗിച്ചു. പള്ളിയോടുചേർന്നുള്ള പുഴയിലെ ആത്മഹത്യശ്രമം ഒഴിവാക്കാൻ അഗ്‌നിരക്ഷാസേനയെയും മുങ്ങൽവിദഗ്ധരെയും സജ്ജമാക്കി.

പള്ളിയിലേക്കുള്ള വഴികൾ തടഞ്ഞ് കൂടുതൽപേർ പള്ളിയിൽ കടക്കുന്നതൊഴിവാക്കി. പള്ളിയിലുള്ളവരോട് ഒഴിയാൻ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കുറച്ചുപേർ പള്ളിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. പൊലീസ് സന്നാഹവുമായി വിധി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പ് കടുത്തതോടെ ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ പിന്മാറേണ്ടിവന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ശബരിമലയ്ക്ക് സമാനമായി പള്ളിയിൽ ആളുകൾ തങ്ങി നിറയുന്നത് ഒഴിവാക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. ശബരിമലയ്ക്ക് സമാനമായി നിരോധനാജ്ഞയും ഏർപ്പെടുത്തിയില്ല. ഇത് ചെയ്തിരുന്നുവെങ്കിൽ പള്ളിയിൽ ആളുകൾ തടിച്ചു കൂടുമായിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാനെത്തിയ വൈദികരേയും പൊലീസ് നിയന്ത്രിച്ചില്ല. ഇതാണ് കോടതി വിധി നടപ്പാക്കാനാകാത്തതിന് യഥാർത്ഥ കാരണം.

ഒരു പ്രശ്‌നം പരിഹരിക്കുന്നത് മറ്റൊരു പ്രശ്‌നത്തിന് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിറവം കേസിൽ സർക്കാർ നിലപാട് എടുക്കുന്നു. പൊലീസ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായിട്ടില്ലെന്നും പറയുന്നു. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരും പൊലീസും ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന്റെ ശ്രമങ്ങൾക്കു കടുത്ത എതിർപ്പ് നേരിടേണ്ടിവരുന്നുവെന്നും തുടർന്നും ശ്രമിക്കുമെന്നും സാവകാശം വേണമെന്നും എജി കോടതിയെ അറിയിച്ചു.സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത തങ്ങൾക്കു ബോധ്യമുണ്ട്. സാധ്യമായതെല്ലാം ചെയ്യും. പക്ഷേ, സാവകാശവും പ്രവർത്തനസ്വാതന്ത്ര്യവും വേണം. ക്രമസമാധാനവും സമുദായ സൗഹാർദ്ദവും ഉറപ്പാക്കുന്നതിനപ്പുറം സർക്കാരിനു മറ്റു താൽപര്യങ്ങളില്ല. മലങ്കര സഭയിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ലൗകിക കാര്യങ്ങളുടെ ഭരണ, നിയന്ത്രണം സംബന്ധിച്ച സിവിൽ തർക്കമാണു നിലവിലുള്ളത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും പ്രശ്‌നം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ സമാധാനപരമായ ഒത്തുതീർപ്പിനാണു ശ്രമിക്കുന്നത്.

ഒരു പ്രശ്‌നം പരിഹരിക്കുന്നതു മറ്റൊരു പ്രശ്‌നത്തിനു കാരണമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സംഘർഷം ഒഴിവാക്കാനും ജീവനും വസ്തുക്കൾക്കും നാശമുണ്ടാകാതിരിക്കാനും പൊലീസ് പിൻവലിയുകയായിരുന്നു. ഡിസംബർ 8 മുതൽ 1,000 യാക്കോബായ അംഗങ്ങൾ പള്ളിയിൽ ക്യാംപ് ചെയ്യുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ അത് 2,000 ആയി. തുടർന്ന് വഴികളടച്ചു. പള്ളിയിലുണ്ടായിരുന്നവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും മാനിച്ചില്ല. അന്യായ സംഘംചേരൽ ആയി പ്രഖ്യാപിച്ച് അറസ്റ്റിനു മുതിർന്നെങ്കിലും സഹകരിച്ചില്ല. സുപ്രീംകോടതി വിധി നടത്തിപ്പ് ആലോചിക്കാൻ കലക്ടർ കഴിഞ്ഞ 8നു ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സർക്കാർ പിറവം കേസിൽ പറയുന്നു. ശബരിമലയിലേത് ആചാരപരമായ വിഷയവും. പിറവത്തേത് സ്വത്ത് തർക്കവും. ഇതിൽ സ്വത്ത് തർക്ക കേസിലെ വിധിയാണ് സർക്കാർ നടപ്പാക്കാൻ മടിക്കുന്നത്. ഇവിടെ ആചാരത്തിന്റേയോ വിശ്വാസത്തിന്റേയും പ്രശ്‌നമില്ല. അപ്പോഴും അധികാര കേന്ദ്രങ്ങൾ വിധി നടപ്പാക്കതെ കണ്ണടയ്ക്കുന്നു. ശബരിമലയൽ കാര്യങ്ങൾ മറ്റൊരു തലത്തിലും.

അതിനിടെ കോടതിവിധികളുടെ അന്തഃസത്ത ഉൾക്കൊണ്ടു ചർച്ചകളിലൂടെ സഭാ തർക്കത്തിനു ശാശ്വതപരിഹാരം കാണാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കണമെന്ന് യാക്കോബായ സഭാ സുന്നഹദോസ് അഭ്യർത്ഥിച്ചു. പിറവം വലിയ പള്ളിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് സുന്നഹദോസ് ചേർന്നത്. യാക്കോബായ സഭയുടെ ഇടവകപ്പള്ളികൾ സംരക്ഷിക്കുമെന്നു സുന്നഹദോസ് പ്രഖ്യാപിച്ചു. തൃക്കുന്നത്തു സെമിനാരി, കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി, നെച്ചൂർ, കട്ടച്ചിറ പള്ളികൾ സഭയുടെ സ്വന്തമാണ്. ഞായറാഴ്ച കുർബാനമധ്യേ പ്രത്യേക പ്രാർത്ഥന നടത്താനും പള്ളികൾ കേന്ദ്രീകരിച്ചു പ്രാർത്ഥനായാത്ര നടത്താനും നിർദ്ദേശിച്ചു. ഏകപക്ഷീയമായ നടപടിയാണു പിറവത്ത് ഉണ്ടായതെന്ന് മീഡിയ സെൽ കൺവീനർ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ആരോപിച്ചു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നെടുമ്പാശേരി വരെ കുടുംബത്തെ ഒപ്പം കൂട്ടും; ഭാര്യയ്ക്കും മക്കൾക്കും ടാറ്റ പറഞ്ഞ് കേറുന്നത് കരിപ്പൂരിലേക്കുള്ള വിമാനം; പിന്നെ തീവണ്ടിയിൽ ആറുമാസത്തെ മോഷണയാത്രകൾ; കവർച്ചക്കാലത്തെ ഉല്ലാസ ഭരിതമാക്കാൻ വീട്ടമ്മമാരെ വളച്ചിടാൻ ഉപയോഗിക്കുന്നത് മറ്റൊരു നമ്പർ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകൾ ഇങ്ങനെ
മെഡിഹെവൻ ആശുപത്രി കൊല ചെയ്തത് സോഷ്യൽ മീഡിയയിൽ നല്ല ഭക്ഷണം വിളമ്പിയ പാചകക്കാരിയെ; റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയിൽ വിളമ്പിയത് രാജ്യസ്‌നേഹത്തിന്റെ ത്രിവർണ്ണം; അബുദാബിയിലെ നേഴ്‌സിന്റെ കൈപ്പുണ്യം എഫ് ബിയിൽ നുണഞ്ഞ ആരാധകർ കമന്റ് ബോക്‌സുകളിൽ പങ്കുവയ്ക്കുന്നത് വേദനകൾ; ആക്റ്റിവ് മെമ്പറുടെ മരണം വ്യസനസമേതം അറിയിച്ച് ആദരസൂചകമായി മറ്റ് പോസ്റ്റുകൾ ഒഴിവാക്കി ഫുഡി പാരഡൈസ് ഗ്രൂപ്പ്; സന്ധ്യാ മേനോന്റെ മരണം നിറയ്ക്കുന്നത് കണ്ണീരോർമ്മകൾ
ഓച്ചിറയിൽ 14കാരി ഇരയായത് രണ്ടാനച്ഛന്റെ ക്രുരമായ ലൈംഗിക പീഡനത്തിന്; ക്രൂരത വിശദീകരിച്ച കുട്ടിയുടെ മൊഴി കേട്ട് വനിത പൊലീസ് ഉദ്യോഗസ്ഥ ബോധം കെട്ട് വീണു; ആദ്യ പീഡനം അമ്മയുടെ പ്രസവ സമയത്ത്; ഒരിക്കൽ പെൺകുട്ടി ഗർഭിണിയായതായും വിവരം; അനാഥാലയത്തിൽ കഴിഞ്ഞിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത് എല്ലാ ആഴ്ചയിലും വീട്ടിൽ വിളിച്ചുകൊണ്ടുവന്ന്; അമ്മയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷണം
ആലുവയിലെ മെഡി ഹെവനായത് പഴയ കെ എം കെ ആശുപത്രി; ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടർന്ന് മരിച്ചത് വിദേശത്ത് നേഴ്‌സായ യുവതി; പ്രസവ നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെയുള്ള കുത്തിവയ്പ് വില്ലനായി; മരുന്ന് മാറി നൽകിയെന്ന് അമ്മയുടെ കൈപിടിച്ച് കരഞ്ഞ് പറഞ്ഞ് ആംബുലൻസിൽ സന്ധ്യ കയറിയത് മരണയാത്രയ്ക്ക്; അബുദാബിയിലെ നേഴ്‌സിന്റെ മരണം ചികിൽസാ പിഴവെന്ന് ആരോപിച്ച് കുടുംബം
ചാന്ദ്ര ദൗത്യത്തിൽ ലോകം മുഴുവൻ ഇന്ത്യയെ പുകഴ്‌ത്തുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കട്ട കലിപ്പ്; അടിമ രാജ്യമായിരുന്നവർ ലോക നായക പദവിയിലേക്ക് കുതിക്കുമ്പോൾ ഇകഴ്‌ത്താൻ കൂട്ട് നിൽക്കുന്നത് ഇന്ത്യൻ `ബുജികളും`; ശാസ്ത്ര ലോകത്ത് വികസിത രാഷ്ട്രങ്ങൾ പോലും എത്താത്ത നേട്ടത്തിൽ ഇന്ത്യ എത്തുമ്പോൾ അസൂയ മൂത്ത് ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും ചേരിക്കഥയും; ഇടയ്ക്ക് അഭിനന്ദനവും കൂടുതൽ കുശുമ്പുമായി `ചന്ദ്രയാൻ 2` പ്രസിദ്ധീകരിച്ച് ബ്രിട്ടീഷ് പത്രങ്ങൾ
ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാത്ത ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് നാണക്കേടാവുന്നു; ഇറാനെ ഭയന്ന് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ച് കപ്പൽ കമ്പനികൾ; മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം കപ്പൽ പിടിച്ചിട്ട് മൂന്ന് ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും; ഇറാനോട് ഏറ്റുമുട്ടിയാൽ വമ്പൻ പണിയെന്ന് തിരിച്ചറിഞ്ഞ് സായിപ്പന്മാർ
അച്ഛന്റെ സഹോദരിമാരുടെ കാറിൽ തൊടുമ്പോൾ അവയുടെ ഡ്രൈവർമാരുടെ തല്ലുവരെ കിട്ടയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെൻസ്; ഫാൻസി നമ്പർ ഭ്രാന്തായപ്പോൾ ഒഴുക്കിയത് ലക്ഷങ്ങൾ; പോർഷെ കാറിന് ഒന്നാം നമ്പർ കിട്ടാൻ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവിൽ സിഎം 01 നമ്പറിൽ കോളടിച്ച് ദേവി ഫാർമാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നൽകേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെൻസിനും ഇഷ്ട നമ്പർ കിട്ടിയ ആവേശത്തിൽ ബാലഗോപാൽ
കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്
മോഷണക്കേസിൽ കള്ളിയാക്കി അറസ്റ്റ് ചെയ്താൽ എല്ലാം വിളിച്ചു പറയുമെന്ന ഭീഷണി ഏറ്റു; എസ് ഐ വിപിൻ വേണുഗോപാലിന് മാറ്റിയതിന് പിന്നാലെ കളവ് പോയ മുതൽ വീട്ടിൽ നിന്ന് സിപിഎം കൗൺസിലർക്ക് തിരിച്ചു കിട്ടി! ഒറ്റപ്പാലത്ത് പാർട്ടിയെ രക്ഷിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാനം ഏറ്റു; വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കള്ളിയല്ലെന്ന് സമ്മതിച്ച് കോടതിയിൽ പരാതിക്കാരിയായ സിപിഎം കൗൺസിർ;ഒറ്റപ്പാലം നഗസഭയിലെ മോഷണത്തിന്റെ ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; സുജാതയെ സംശയിച്ചത് വെറുതെയായി!
മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ വിവാഹ വീട് സാക്ഷിയായത് ഒരു ദുരന്തത്തിന്; ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ അലമുറയുടെ വേദിയായി; നിജാസ് അപകടത്തിൽ മരിച്ചത് സഹോദരൻ മുനീറിന്റെ വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ; വിവാഹം കഴിയും വരെ നിജാസിന്റെ വേർപാട് വീട്ടുകാരെ അറിയിക്കാതെ ബന്ധുക്കളും വിഷമം താങ്ങി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ